സംസ്ഥാനത്ത് വീണ്ടും കോവിഡ് കൂട്ടപരിശോധന നടത്താൻ തീരുമാനം ഏപ്രിൽ 21, 22 തീയതികളിലാണ് വീണ്ടും മാസ് ടെസ്റ്റിങ് നടത്തുക. രണ്ട് ദിവസങ്ങളിലായി മൂന്ന് ലക്ഷം ആളുകളെ പരിശോധിക്കും. സംസ്ഥാനത്ത് ഇന്ന് മുതൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല. അതേസമയം, മാളുകളും, മൾട്ടി പ്‌ളെക്‌സുകളും, തിയേറ്ററുകളും വൈകുന്നേരം 7:30 ഓടെ അടയ്ക്കണമെന്നാണ് നിർദ്ദേശം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചിടണമെന്ന നിർദ്ദേശവും ഉദ്യോഗസ്ഥ തല ചർച്ചയിൽ ഉണ്ടായി. ജില്ലാ, നഗര അതിർത്തികളിൽ പ്രവേശിക്കാൻ ആർടിപിസിആർ ടെസ്റ്റ് വേണ്ട. തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും പാടില്ലെന്നും ചീഫ് സെക്രട്ടറി അടങ്ങിയ സമിതി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.
കോവിഡ് രണ്ടാംതരംഗത്തിൽ പ്രധാന രോഗലക്ഷണം ശ്വാസതടസമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ പ്രൊഫ. ബൽറാം ഭാർഗവ. ‘കഴിഞ്ഞ തരംഗവുമായി താരതമ്യപ്പെടുത്തിയാൽ ഈ തരംഗത്തിൽ മരണശതമാനത്തിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ, രണ്ടാംതരംഗത്തിൽ ശ്വാസതടസമാണ് പ്രധാനലക്ഷണമായി കാണുന്നത്. ആദ്യതരംഗത്തിലെ രോഗലക്ഷണങ്ങൾ കുറച്ചുകൂടി തീവ്രമായിരുന്നു. ചുമയും സന്ധിവേദനയും തലവേദനയും ആളുകളെ ബുദ്ധിമുട്ടിച്ചിരുന്നു. രണ്ടാം തരംഗത്തിൽ കൂടുതൽ പേരും ബുദ്ധിമുട്ടുന്നത് ശ്വാസതടസത്തിനാലാണ്. അതുകൊണ്ടാണ്, ഓക്സിജൻ ആവശ്യം ഇപ്പോൾ കൂടിയിട്ടുള്ളത്’– പ്രൊഫ. ബൽറാം ഭാർഗവ ചൂണ്ടിക്കാണിച്ചു.
English Summary : The main symptom of the second wave is shortness of breath, says ICMR
മീൻപിടിത്ത ബോട്ടിൽ നിന്ന് 3000 കോടിയിലധികം വിലവരുന്ന 300 കിലോ മയക്കുമരുന്നു നാവിക സേന പിടികൂടി. അറബിക്കടലിൽ പരിശോധന നടക്കുന്നതിനിടെയാണ് അഞ്ച് ശ്രീലങ്കൻ സ്വദേശികളുൾപ്പെടെയുള്ള ബോട്ട് പിടികൂടിയത്. പാകിസ്ഥാനിലെ മക്രാൻ തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് നാവിക സേന വ്യക്തമാക്കി. നാവിക സേനയുടെ സുവർണ കപ്പലിൽ സേനാംഗങ്ങൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യ, മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി. പിടികൂടിയ ബോട്ട് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
English Summary : 3000 crore drug hunt in the Arabian Sea
കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതൽ രണ്ടാഴ്‌ച്ചത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. രാത്രി ഒൻപതു മുതൽ രാവിലെ ആറുമണിവരെയാണ് കർഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതത്തിന് നിരോധനമില്ല. പരിപൂർണ അടച്ചുപൂട്ടലില്ല. അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കും. സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും, ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ.
English Summary : Night curfew in the state for two weeks from today; There are no restrictions on public transportation
കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനെ ചുറ്റിപ്പറ്റിയാണ് ഒരിലത്തണലിൽ എന്ന ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്ത പരിശ്രമം നടത്തുന്ന അച്യുതൻ, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
ഏപ്രിൽ 23 – ന് ഫസ്റ്റ് ഷോസ് ഒടിടി പ്ളാറ്റ്ഫോമിലൂടെ വേൾഡ് വൈഡ് റിലീസാകുന്നു.
ശ്രീധരൻ , കൈനകരി തങ്കരാജ്, ഷൈലജ പി അമ്പു, അരുൺ , വെറോണിക്ക മെദേയ്റോസ് , ഡോ. ആസിഫ് ഷാ, മധുബാലൻ, ഷാബു പ്രൗദീൻ, പ്രവീൺ കുമാർ , സജി പുത്തൂർ, അഭിലാഷ്, ബിജു, മധു മുൻഷി, സുരേഷ്മിത്ര, മനോജ് പട്ടം, ജിനി പ്രേംരാജ്, അറയ്ക്കൽ ബേബിച്ചായൻ, അമ്പിളി , ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു.
ബാനർ – സഹസ്രാരാ സിനിമാസ് , സംവിധാനം – അശോക് ആർ നാഥ് , നിർമ്മാണം – സന്ദീപ് ആർ, രചന -സജിത് രാജ്, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, ലൈൻ പ്രൊഡ്യൂസർ – ഷാബു പ്രൗദീൻ, പ്രൊഡക്ഷൻ കൺട്രോളർ – വിജയൻ മുഖത്തല, ചമയം -ലാൽ കരമന, കല- ഹർഷവർദ്ധൻ കുമാർ , വസ്ത്രാലങ്കാരം – വാഹീദ്, സംഗീതം – അനിൽ, സൗണ്ട് ഡിസൈൻ – അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് – ശങ്കർദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണിയൻ മുഖത്തല, അസോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ , പശ്ചാത്തല സംഗീതം – അനിൽ, വിതരണം- സഹസ്രാരാ സിനിമാസ് , മാർക്കറ്റിംഗ് – രാജേഷ് രാമചന്ദ്രൻ ( ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ – ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ, സ്റ്റിൽസ് & ഡിസൈൻ – ജോഷ്വാ കൊല്ലം , പി ആർ ഓ – അജയ് തുണ്ടത്തിൽ.
English Summary : Orilathanalil OTT release on April 23rd
കുട്ടികളോടുള്ള സ്നേഹ വാത്സല്യത്തിന്‍റെ കഥയുമായി മലയാളത്തിലിതാ പുതിയ ചിത്രം ‘ഏട്ടന്‍’ വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്‍റെ പുതു ചലച്ചിത്ര സംരംഭമായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ട്രയൂണ്‍ പ്രൊഡക്ഷന്‍സ് – ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച നവാഗതനായ പ്രദീപ് നാരായണന്‍ ‘ഏട്ടന്‍’ സംവിധാനം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം 19 ന് അതിരപ്പളളിയില്‍ ആരംഭിക്കും. ചിത്രത്തിന്‍റെ പൂജ കൊച്ചി കളമശ്ശേരിയിലെ ജെറ്റ് മീഡിയയുടെ ഓഫീസില്‍ നടന്നു.
നവാഗത ബാലതാരം ലാല്‍കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏട്ടന്‍ ഒട്ടേറെ പുതുമയുള്ള ചിത്രമാണ്. കുട്ടികളുടെ ജീവിതം പ്രമേയമായി മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ‘ഏട്ടന്‍’. കുട്ടികളുടെ ചിത്രങ്ങളിലെ പതിവ് ശൈലികള്‍ വിട്ട് ഒരു കൊമേഴ്സ്യല്‍ ചിത്രത്തിന്‍റെ ബാക്ക്ഗ്രൗണ്ടില്‍ ഒരുക്കുന്ന ഏട്ടന്‍ തികച്ചും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു. ചിത്രം തികച്ചും റിയല്‍ ലൈഫാണ്. മലയാളത്തില്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമകള്‍ ഉണ്ടാകണമെന്ന താല്പര്യത്തില്‍ നിന്നാണ് ജെറ്റ് മീഡിയ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതെന്നും സുനില്‍ അരവിന്ദ് ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്‍റെ ജീവിതം മാത്രമല്ല ഏട്ടന്‍. പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകന്‍ പ്രദീപ് നാരായണന്‍ വ്യക്തമാക്കി. പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പ്രകാശം പരത്തുന്ന ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രം കൂടിയാണ് ഏട്ടന്‍ എന്ന് സംവിധായകന്‍ പറഞ്ഞു. അനശ്വര ചലച്ചിത്ര പ്രതിഭ ലോഹിതദാസിനൊപ്പം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചുവന്ന ആന്‍സന്‍ ആന്‍റണിയാണ് ഏട്ടന്‍റെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ കഥ ജീവിത ഗന്ധിയാണ്. പച്ചയായ ജീവിതത്തെ അലങ്കാരങ്ങളില്ലാതെ തിരക്കഥാകൃത്ത് ആന്‍സന്‍ ആന്‍റണി അവതരിപ്പിക്കുന്നതും ഏട്ടനെ സമീപകാല മലയാള സിനിമകളില്‍ നിന്നും ഏട്ടനെ വ്യത്യസ്തമാക്കുന്നു. രാജ്യത്തെ പ്രമുഖ ആക്റ്റിവിസ്റ്റും എഴുത്തുകാരനും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടനുമായ ബാവ ചെല്ലദുരൈ ഏട്ടനില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്. ആക്ഷനും സസ്പെന്‍സും ത്രില്ലും, രണ്ട് പാട്ടുകളുമുള്ള ഏട്ടന്‍ ചാലക്കുടി, അതിരപ്പള്ളി, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റെ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കും.
വിജയ് ബാബു, ലാല്‍കൃഷ്ണ, ഡോ. കലാമണ്ഡലം രാധിക, ബാവ ചെല്ലദുരൈ, കൊച്ചുപ്രേമന്‍, അനീഷ് ജി മേനോന്‍, ആല്‍ബിന്‍ ജെയിംസ്, സുനില്‍ അരവിന്ദ്, ദേവകി, ദിയ ഫര്‍സീന്‍, കോബ്ര രാജേഷ്, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബാനര്‍-ട്രയൂണ്‍ പ്രൊഡക്ഷന്‍സ്-ജെറ്റ് മീഡിയ, സംവിധാനം- പ്രദീപ് നാരായണന്‍, നിര്‍മ്മാണം- സുനില്‍ അരവിന്ദ്, കഥ, തിരക്കഥ, സംഭാഷണം- ആന്‍സന്‍ ആന്‍റണി, ക്യാമറ-ലാല്‍ ജോഷ്വ റൊണാള്‍ഡ്, സംഗീതം- വിമല്‍ പങ്കജ്, ഗാനരചന- ഫ്രാന്‍സിസ് ജിജോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിഹാബ് നീരുങ്കല്‍, ആര്‍ട്ട്-പ്രദീപ് വേലായുധന്‍, മേക്കപ്പ്-ബൈജു സി ആന്‍റണി, കോസ്റ്റ്യൂംസ്- ടെല്‍മ ആന്‍റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷജിത്ത് തിക്കോടി, പി ആര്‍ ഒ- പി ആര്‍ സുമേരന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സച്ചി ഉണ്ണികൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസഫ്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഗേഷ് പല്ലിശ്ശേരി, അനൂപ് എ എ, സ്റ്റില്‍സ്- സെമില്‍ ലാല്‍, ഡിസൈന്‍ – അന്‍സില്‍, സ്റ്റുഡിയോ- ബ്ലുമൗണ്ട് സൗണ്ട് പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
English Summary : Jet Media is preparing a new film ‘Ettan’ under the banner of Traon Productions.
കിലുക്കം കിലുകിലുക്കം ‘ എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് എന്നീ സൂപ്പർ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപത്രങ്ങൾ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയൻതാര. രജനിയുടെ ‘ കുസേലൻ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാൻ്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടർന്ന് പഠനത്തിനായി അഭിനയം താൽക്കാലികമായി നിർത്തിയ നയൻതാര ചക്രവർത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയൻതാരയായിട്ടല്ല. മിസ്സ്. നയൻതാരാ ചക്രവർത്തിയായി നായികയാവാൻ . തമിഴ് – തെലുങ്ക് സിനിമാ വേദിയിൽ നിന്നും വലിയ ഓഫറുകൾ താരത്തെ തേടി എത്തി തുടങ്ങി. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര അറിയിച്ചു. ഏപ്രിൽ 20 ന് തൻ്റെ പത്തൊമ്പതാം ജന്മ ദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്. എറണാകുളം തേവര സാ ഹാർട്ട് കോളജിൽബി ഏ മാസ്സ് കമ്മ്യൂണിക്കേഷൻ – ജേർണലിസം ഫസ്റ്റ് ഇയർ വിദ്യാർഥിനിയാണിപ്പോൾ മിസ്സ് നയൻ താര ചക്രവർത്തി . സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി. തൻ്റെ പുതിയ ഫോട്ടോകളും മിസ്സ്.നയൻതാര പുറത്തു വിട്ടിട്ടുണ്ട്. #സി. കെ. അജയ് കുമാർ
English Summary : Nayanthara Chakravarthy prepares to become a heroine
കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നു മുതല്‍ കേരളം കൊവിഡ് പരിശോധന നടത്തും.
ആരോഗ്യ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം.
കേരളത്തിലെത്തിയതിന് 48 മണിക്കൂര്‍ മുന്‍പോ, സംസ്ഥാനത്ത് എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കേരളത്തിലെത്തിയ ശേഷമാണ് പരിശോധനയെങ്കില്‍ 48 മണിക്കൂര്‍ ക്വാറന്റീനില്‍ കഴിയണം.
പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമെ ക്വാറന്റീന്‍ കാലാവധി അവസാനിപ്പിക്കാനാവൂ.
പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. ആരോഗ്യവകുപ്പാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഒരേ നടപടിക്രമങ്ങളായിരിക്കും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് ഉത്തരവില്‍ പറയുന്നു
English Summary :Sanu Mohan confesses that he killed his daughter
13 വയസ്സുള്ള മകൾ വൈഗ യെ മുട്ടാർ പുഴയിൽ തള്ളിയിട്ടു കൊന്നത് താൻതന്നെയെന്ന് പിതാവ് സനു മോഹൻ പോലീസിന് മൊഴി നൽകി.മകളുമൊത്ത് ആത്മഹത്യ ചെയ്യാനാണ് നീക്കം നടത്തിയത്. ഇതിനായി മകളെ പുഴയിലേക്ക് തള്ളിയിടുകയും ചെയ്തു എന്നാൽ തുടർന്ന് ആത്മഹത്യ ചെയ്യാനുള്ള ധൈര്യം നഷ്ടപ്പെട്ടതിനാൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പൂനയിൽ ബിസിനസ് നടത്തി കോടികളുടെ കടബാധ്യത ഉണ്ടായിരുന്നു പണം നൽകിയവരിൽ നിന്നും ഭീഷണി ഉയർന്നതോടെ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ സനുവിൻ്റെ മൊഴി പോലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്.സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും.ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും.
English Summary : Sanu Mohan confesses that he killed his daughter
ആസിഫ് അലി, ആന്റണി വർഗ്ഗീസ്,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സിദ്ധിഖ്,ഡോക്ടർ റോണി ഡേവിഡ് രാജ്,ശ്രീഹരി,റീബ മോണിക്ക ജോർ,അതുല്യ ചന്ദ്ര,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സെൻട്രൽ അഡ്വടൈയ്സിംങ് ഏജൻസിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ രമേഷ് നിർവ്വഹിക്കുന്നു.
ബോബി സഞ്ജയ് യുടെതാണ് കഥ.പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-എം ബാവ,മേക്കപ്പ്-ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,എഡിറ്റർ-, രതീഷ് രാജ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ-ഫർഹാൻ പി ഫൈസൽ, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് കാഞ്ഞിരത്തിങ്കൽ,ടിറ്റോ പി തങ്കച്ചൻ,ടോണി കല്ലുങ്കൽ, ശ്യാം ഭാസ്ക്കരൻ,ജിജോ പി സ്ക്കറിയ,ജസ്റ്റിൻ ജോർജ്ജ് പാരഡയിൽ, ആക്ഷൻ-മാഫിയ ശശി,രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,വാർത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Asif Ali and Jis Joy movie shooting started
Police have arrested a suspect in connection with the incident in which a pet dog was tied to the back of a bike. West Perunkulam Price Villa Wilson Xavier was arrested by the Edakara police on Sunday morning. Wilson Xavier tied the dog to his bike on Perunkulam Road on Saturday afternoon. Wilson Xavier tied his pet dog to the back of his bike and brutally abused him. When the incident came to notice, the locals stopped the bike and rescued the dog. Edakara police had registered a case against Wilson Xavier in the incident. The case was registered under the sections on cruelty to animals and torture. He told police the dog had been bitten by a shoe in front of the house. The dog, which sustained injuries all over its body, was later picked up by the rescue force from Nilambur.
Kochi: Sanumohan, who fled after the mysterious death of his daughter, has been arrested in Karnataka. It is learned that Sanumohan was arrested by a police team near Kollur in Karnataka.
The Karnataka-based police have intensified their probe after it was confirmed that Sanu Mohan Kollur had stayed in Mookambika for six days. Will reach Kochi at night or tomorrow morning. Sanumohan and his daughter Vaiga went missing on March 21 under mysterious circumstances.
Vaiga’s body was found in the Muttar river the next afternoon. Meanwhile, the inability to find the car in which Sanu was traveling added to the mystery. It was then confirmed that Sanu Mohan had passed away. Sanumohan was later found to be involved in several financial crimes in Maharashtra. With this, the probe was extended to Maharashtra. Police had also issued a lookout notice for him.