
മീൻപിടിത്ത ബോട്ടിൽ നിന്ന് 3000 കോടിയിലധികം വിലവരുന്ന 300 കിലോ മയക്കുമരുന്നു നാവിക സേന പിടികൂടി. അറബിക്കടലിൽ പരിശോധന നടക്കുന്നതിനിടെയാണ് അഞ്ച് ശ്രീലങ്കൻ സ്വദേശികളുൾപ്പെടെയുള്ള ബോട്ട് പിടികൂടിയത്. പാകിസ്ഥാനിലെ മക്രാൻ തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് നാവിക സേന വ്യക്തമാക്കി.
നാവിക സേനയുടെ സുവർണ കപ്പലിൽ സേനാംഗങ്ങൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യ, മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി. പിടികൂടിയ ബോട്ട് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
English Summary : 3000 crore drug hunt in the Arabian Sea
