Home Blog Page 358

കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം

0

പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്‍റെ   തണലിലേയ്ക്ക് തിരികെയെത്തി.  

ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറം പുഴയില്‍ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച് ജനശ്രദ്ധ നേടിയ നായയാണ് കുവി. കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിന് പുറകില്‍ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ ഏറ്റെടുത്ത് പരിപാലിച്ചു.  തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഡോഗ് സ്ക്വാഡിനൊപ്പം വളര്‍ത്തി സംരക്ഷണം നല്‍കിവരുകയായിരുന്നു. ഇടുക്കി ചെറുതോണിയിലെ ശ്വാനസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ശ്വാനസേനയിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം തുല്യപ്രാധാന്യവും പരിചരണവും നല്‍കിയാണ് പോലീസ് കുവിയെ സംരക്ഷിച്ചിരുന്നത്.

കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവര്‍ന്ന ഉരുള്‍പൊട്ടലില്‍ ബാക്കിയായ ധനുഷ്കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നല്‍കിയത്. ദുരന്തത്തില്‍ ഒറ്റപ്പെട്ട് മൂന്നാര്‍ ടൗണില്‍ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാന്‍ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇതു സംബന്ധിച്ചുവന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട സംസ്ഥാന പോലീസ് മേധാവി  കുവിയെ തിരികെ ബന്ധുക്കള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് മൂന്നാര്‍ ഡിവൈ.എസ്.പി സുരേഷ് . ആര്‍, ഇടുക്കി ഡോഗ് സ്ക്വാഡ് ഇന്‍ചാര്‍ജ്ജ് എസ്.ഐ റോയ് തോമസ് എന്നിവരടങ്ങിയ പോലീസ് സംഘം മൂന്നാറില്‍ പളനിയമ്മ താമസിക്കുന്ന വീട്ടില്‍ കുവിയെ എത്തിച്ചു നല്‍കിയത്. മറ്റ് പോലീസ് നായ്ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാല്‍ വീടിന്‍റെ അന്തരീക്ഷവുമായി ഇണങ്ങി വരുന്നതേയുളളു അവള്‍.

English Summary : Kuvi is now owned by Palani Amma

ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

0

കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,41,62,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4904 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2112, കോഴിക്കോട് 1474, മലപ്പുറം 1382, കോട്ടയം 1078, തൃശൂര്‍ 1123, കണ്ണൂര്‍ 973, തിരുവനന്തപുരം 668, ആലപ്പുഴ 893, പാലക്കാട് 328, പത്തനംതിട്ട 608, ഇടുക്കി 617, വയനാട് 471, കൊല്ലം 462, കാസര്‍ഗോഡ് 310 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കൊല്ലം 7, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, പത്തനംതിട്ട, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3654 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 520, കൊല്ലം 317, പത്തനംതിട്ട 47, ആലപ്പുഴ 294, കോട്ടയം 264, ഇടുക്കി 117, എറണാകുളം 327, തൃശൂര്‍ 348, പാലക്കാട് 90, മലപ്പുറം 249, കോഴിക്കോട് 402, വയനാട് 100, കണ്ണൂര്‍ 413, കാസര്‍ഗോഡ് 166 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 80,019 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,35,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,539 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1677 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബീച്ചുകളിൽ പ്രവേശനം അവധി ദിവസങ്ങളിൽ വൈകിട്ട് ആറു വരെ മാത്രം

0

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന  സാഹചര്യത്തിൽ ആലപ്പുഴ  ജില്ലയിലെ ബീച്ചുകളിൽ ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിൽ  വൈകിട്ട് ആറു വരെ മാത്രമേ ആളുകൾക്ക് പ്രവേശന അനുമതി നൽകൂ. മുമ്പ് വൈകിട്ട് ഏഴു വരെയായിരുന്നു അനുമതി. 

വിവാഹം,പൊതു ചടങ്ങുകൾ,വാർഷിക പരിപാടികൾ,രാഷ്ട്രീയ സാംസ്കാരിക പരിപാടികൾ തുടങ്ങിയവയെല്ലാം കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹം, ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന പരിപാടികൾ ഉടമസ്ഥരും, പള്ളി പരിപാടികൾ ഉത്സവങ്ങൾ തുടങ്ങിയ  സംഘാടകരും കോവിഡ് ജാഗ്രത  പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

English Summary : Admission to the beaches is limited to 6 pm on holidays

വാരാന്ത്യ കർഫ്യൂ : ഡൽഹി നിശ്ചലമായി

0

കോവിഡ് വ്യാപനത്തെ തുടർന്ന് കർഫ്യു ഏർപ്പെടുത്തിയ ഡൽഹി നിശ്ചലമായി. ചന്തകൾ , ഷോപ്പിംഗ് മാളുകൾ, ഔഡിറ്റോറിയങ്ങൾ, ജിമ്മുകൾ ഉൾപ്പടെയുള്ളവ അടച്ചു. അവശ്യ സർവീസുകളെ കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും കർഫ്യുവുമായി സഹകരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വ്യക്തമാക്കി വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് കർഫ്യു. കർഫ്യു നിയന്ത്രിക്കാൻ  പോലിസ് സേനയെ  വിന്യസിച്ചിട്ടുണ്ട്. പ്രോട്ടോകോൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും ഏർപ്പെടുത്തുന്നുണ്ട്.  ഡൽഹിയിലെ ഏറ്റവും ഉയർന്ന ഏകദിന കോവിഡ്  കണക്കുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത് .

 24 മണിക്കൂറിനിടെ 19,486 കേസുകളും 141 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

അന്തർസംസ്ഥാന യാത്രകൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രികർ പാസുകളും ടിക്കറ്റുകളും കയ്യിൽ കരുതണെന്ന് അധികാരികൾ വ്യക്തമാക്കി. പൊതുഗതാഗതം ആരോഗ്യപ്രവർത്തകർ, സർക്കാർ ജീവനക്കാർ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.

English Summary : Weekend curfew: Delhi comes to a standstill

കപ്പലിടിച്ച് ബോട്ട് അപകടം; മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

0

മംഗലാപുരം: കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി ബോട്ടപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് ആഴക്കടലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

150 മീറ്ററോളം മുങ്ങി പോയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറ് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നാവിക സേന തുടരും. അപകടത്തില്‍ രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാനായി 14 തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ വിദേശ ചരക്കുകപ്പലിടിച്ച് തകര്‍ന്ന് ആഴക്കടലില്‍ മുങ്ങിപ്പോയത്. അതേസമയം അപകടമുണ്ടാക്കിയ ചരക്കുകപ്പല്‍ മംഗാലാപുരം തീരത്തെത്തിച്ചു. എപിഎല്‍ ലി ഹാവ്‌റെ കപ്പലാണ് അന്വേഷണത്തിന്റെ ഭാഗമായി തുറമുഖത്ത് എത്തിച്ചത്. കപ്പലില്‍ സര്‍ക്കാര്‍ അധികൃതര്‍ പരിശോധന നടത്തും.

English Summary : Boat accident; The bodies of three more people were found

നടൻ വിവേക് അന്തരിച്ചു

0

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ത​മി​ഴ് സി​നി​മാ താ​രം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4 35 നായിരുന്നു അന്ത്യം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.

ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു താ​രം.

അ​ക്യൂ​ട്ട് കൊ​റോ​ണ​റി സി​ന്‍​ഡ്രോ​മി​നൊ​പ്പ​മു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണ് വി​വേ​കി​ന് സം​ഭ​വി​ച്ച​ത്.

വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. എന്നാല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് കൊ​ണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ കൊ​റോ​ണ​റി ആ​ന്‍​ജി​യോ​ഗ്രാ​മും ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​സി​എം​ഒ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

“പ്രകാശൻ പറക്കട്ടെ “ഒഫിഷ്യൽ പോസ്റ്റർ റിലീസ്

0

ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ” പ്രകാശൻ പറക്കട്ടെ ” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ റിലീസായി.

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി,ഗോവിന്ദ് വി പെെ,നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം
നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.

ഫന്റാസ്റ്റിക് ഫിലിംസ്,ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ-രതിൻ രാധാകൃഷ്ണൻ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ടാക്കീസ്,കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി ജേിസ്,അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ്,അസിസ്റ്റന്റ് ഡയറക്ടര്‍-ഷറഫുദ്ദീന്‍,വിഷ്ണു വിസിഗ,ജോയല്‍ ജോസഫ്,അഖില്‍,അശ്വിന്‍,സൗണ്ട്-സിങ്ക് സിനിമ,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ ടി എസ്,ഷിബു ഡണ്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,സഫി ആയൂർ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “Prakashan Parakkatte” Official poster release

“സ്റ്റാർ” ലെ ആദ്യ ഗാനം പുറത്തിറങ്ങി

0

അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന “സ്റ്റാർ” ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്റെ സംഗീതത്തിൽ ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ ഒരു ഫാമിലി മിസ്ട്രി ത്രില്ലർ ചിത്രമാണ്…

English Summary : The first song on “Star” has been released

കന്യാസ്ത്രീയെ കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0

കൊല്ലം കുരീപ്പുഴ കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്.

മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറ്റിൽ ഉണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
രാവിലെ പ്രാർത്ഥനയ്ക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറ്റിൽ

English Summary : The nun was found dead in a well in the convent

പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു

0

തിരുവനന്തപുരം പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു. പാറശാല കുഴിഞ്ഞാംവിള സ്വദേശിനി മീനയാണ് മരിച്ചത്. ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം നൽകാത്തതുകൊണ്ടാണ് അമ്മയെ വെട്ടിയതെന്നാണ് മക്കളുടെ മൊഴി. മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിരുന്നു. ഇന്നലെ രാത്രി തന്നെ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

English Summary : wife stabbed to death

മന്ത്രി വി എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്

0

കൃഷിമന്ത്രി വി എസ് സുനിൽകുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു. ബുധനാഴ്‌ച വൈകിട്ടാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.

സെപ്റ്റംബറിൽ മന്ത്രിയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.
കോവിഡ് വാക്സിൻ എടുക്കുന്നതിന് ഏപ്രിൽ 15ന് ബുക്ക് ചെയ്തിരുന്നതാണെന്ന്‌ മന്ത്രി അറിയിച്ചു. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്നാണ്  ടെസ്റ്റ് ചെയ്തത്.നേരത്തെ കോവിഡ് വന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നത്. എങ്കിലും വീണ്ടും കോവിഡ് ബാധിച്ചു നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ആശുപത്രിയിൽ തുടരും. ഈ ദിവസങ്ങളിൽ താനുമായി  സമ്പർക്കത്തിൽ വന്നവർ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും സുനിൽകുമാർ അഭ്യർത്ഥിച്ചു.

English Summary : Covid again for Minister VS Sunilkumar

ഐഎസ്ആര്‍ഒ ചാരക്കേസ്: ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

0

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട്  സുപ്രീംകോടതി. മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ചാരക്കേസിലെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറണമെന്ന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കി.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി റിപ്പോര്‍ട്ട് നമ്പിനാരായണനും കൈമാറില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ഉദ്യോഗസ്ഥരുടെ അപേക്ഷയും സുപ്രീംകോടതി നിരസിച്ചു.
ആരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നമ്പിനാരായണന്‍ പ്രതികരിച്ചു.

English Summary : ISRO scam: Supreme Court directs CBI to probe conspiracy