ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും, ജനശതാബ്ദി, ഇന്റര്‍സിറ്റി നാളെ മുതല്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. 

ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ ബുധനാഴ്ചമുതല്‍ സര്‍വീസ് നടത്തും. ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (02695,02696) എന്നീ പ്രതിദിന തീവണ്ടികളും ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ചെന്നൈ- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസുമാണ് (02697,02698) സര്‍വീസ് പുനരാരംഭിക്കുന്നത്. കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് (06323,06324) ബുധനാഴ്ച ആരംഭിക്കും. തീവണ്ടികളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ഈ തീവണ്ടികള്‍ ജൂണ്‍ 15 വരെയാണ് റദ്ദാക്കിയിരുന്നത്.

English Summary: Train services will be resumed in phases : Janashatabdi and Intercity from tomorrow

admin:
Related Post