HomeMoviesവിഷ്ണു ചന്ദ്രന്റെ ക്രൈം ത്രില്ലർ "തക്കം"; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

വിഷ്ണു ചന്ദ്രന്റെ ക്രൈം ത്രില്ലർ “തക്കം”; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

നവാഗതനായ വിഷ്ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “തക്കം” എന്ന് പേരിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ചേർന്ന് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാജിക് മൊമന്റ്സിൻ്റെ ബാനറിൽ ബിജു രാമകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനു ശ്രീകണ്ംപുരം, ലൈൻ പ്രൊഡ്യൂസർ റിയാസ് കൊട്ടുക്കാട് എന്നിവരുമാണ്.
ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഈ സിനിമയുടെ കഥ, തിരക്കഥ വിഷ്ണു വിനോദിൻ്റേതാണ്. ഛായാഗ്രഹണം- ഹരികൃഷ്ണൻ, എഡിറ്റിംഗ്- വിഷ്ണു ശങ്കർ, സംഗീതം- അമൃതേഷ് വിജയൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എൻ.എം, ഗാനരചന- ക്യഷ്ണജിത്ത് മുരുകൻ, കലാ സംവിധാനം- സജിത്ത് ഇടവനക്കാട്, കോസ്റ്റ്യൂം- നിഖിത എലിസബേത്ത് ജോൺ & അഞ്ജന നവീൻ, മേക്കപ്പ്- രാജീവ് അങ്കമാലി, ലൊക്കേഷൻ കൺട്രോളർ- കൃഷ്ണജിത്ത് മുരുകൻ, സ്റ്റിൽസ്- അജിത് വി.ശങ്കർ, പി.ആർ.ഒ- പി.ശിവപ്രസാദ്, ടൈറ്റിൽ- റോസ്മേരി ലില്ലു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പി.ശിവപ്രസാദ്

English Summary: Vishnu Chandran’s crime thriller “Takkam”; The title poster has been released

RELATED ARTICLES
- Advertisment -
Google search engine

Most Popular