Home Blog Page 345

‘സർബത്തിന് ‘1 വയസ്, സംവിധായകൻ സൂരജ് ടോം എഴുതുന്നു

0

ഇന്ന് ജൂൺ 5. സർബത്ത് എന്ന ഞങ്ങളുടെ ഹ്രസ്വചിത്രം നിങ്ങൾക്ക് മുന്നിലെത്തിയിട്ട് ഇന്നേയ്ക്ക് ഒരു വർഷം പൂർത്തിയാകുന്നു. വളരെ വലിയ സ്വീകാര്യതയായിരുന്നു എല്ലാവരും ഞങ്ങൾക്ക് നൽകിയത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേയ്ക്കും സർബത്ത് ഒരുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. എല്ലാ ഭാഷകളിലും വലിയ തോതിലുള്ള സെലിബ്രിറ്റി സപ്പോർട്ടോട് കൂടി റിലീസ് ചെയ്ത കേവലം അഞ്ച് മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ ചെറുചിത്രം ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് വളരെ പെട്ടെന്ന് എത്തിപ്പെടുകയുണ്ടായി. നേരിട്ടു വിളിച്ചഭിപ്രായമറിയിച്ചും, മെസ്സേജുകളയച്ചും, ഷെയർ ചെയ്തുമൊക്കെ ഭാഷാഭേദമെന്യേ പ്രമുഖരടക്കം നിരവധി ആളുകൾ അന്ന് സർബത്ത് ഏറ്റെടുത്തു. അതിനും പുറമേ പിന്നീടുള്ള നാളുകളിൽ നിരവധി പുരസ്കാരങ്ങളും സർബത്തിനെ തേടിയെത്തി. ഒരു ഷോർട്ട് ഫിലിമിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളായ് ഇവയെയെല്ലാം ഞാൻ കാണുന്നു.

ഒന്നാം ലോക്ക് ഡൗണിൻ്റെ പരിമിതിയിൽ നിന്നു കൊണ്ടാണ് അന്ന് ഞങ്ങൾ സർബത്ത് ഒരുക്കിയത്.

നന്ദിയോടെ ഓർക്കുവാൻ ഏറെപ്പേരുണ്ട്. ആദ്യമായ് ഓർക്കേണ്ടത് ഈ ആശയം എന്നോട് പങ്കു വച്ച സുഹൃത്തും, സർബത്തിൻ്റെ രചയിതാവുമായ വിവേക് മോഹനെയാണ്. ഒരുമിച്ച് ധാരാളം പരസ്യചിത്രങ്ങൾ ഒരുക്കിയ ബന്ധമുണ്ട് ഞങ്ങൾക്കിടയിൽ. പിന്നെ, ശബ്ദം കൊണ്ടും രൂപം കൊണ്ടും സർബത്തിൽ നിറഞ്ഞു നിന്ന ഞങ്ങളുടെ നടൻ, പ്രിയപ്പെട്ട ബാദുക്ക, നിർമ്മാണത്തിൽ എൻ്റെയൊപ്പം പങ്കാളിയായ ടീം മീഡിയ പ്രൊഡക്ഷൻസ് സാരഥി സാഗർ അയ്യപ്പൻ. സാഗർ തന്നെയായിരുന്നു ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവ്വഹിച്ചത്. വളരെ മനോഹരമായി സൗണ്ട് ഡിസൈൻ ചെയ്ത മനോജ് മാത്യു, ഹൃദയത്തിൽ തട്ടുന്ന പശ്ചാത്തല സംഗീതമൊരുക്കിയ ആനന്ദ് മധുസൂദനൻ, എഡിറ്റർ രാജേഷ് കോടോത്ത്, അസോസിയേറ്റ് ഡയറക്ടറായ് തോളോട് തോൾ ചേർന്ന് നിന്ന രതീഷ് എസ്, കലാസംവിധാനം ഒരുക്കിയ അഖിൽ കുമ്പിടി, സിനി സ്പേസ് ഗിരീഷ് കൊടുങ്ങല്ലൂർ, പിന്നെ വിവിധ ഭാഷകളിൽ ശബ്ദം നൽകിയവർ, പോസ്റ്റർ ഒരുക്കിയ പാസിയോ അഡ്വർടൈസിംഗിലെ മിഥുൻ മുരളീധരൻ, മറ്റെല്ലാ ക്രൂ മെംമ്പേർഴ്സ്, മീഡിയ, സെലിബ്രിറ്റീസ്, പി.ആർ.ഒ വർക്ക് ചെയ്ത പി. ആർ. സുമേരൻ, നിങ്ങളോരോരുത്തരും അങ്ങനെ ഒരുപാട് ഒരുപാട് പേർ….

പിന്നെ, സർബത്തിൻ്റെ ഇത്രയും വലിയൊരു ലോഞ്ചിങ്ങിന് കളമൊരുക്കിയ മലയാളത്തിലെ ഏറ്റവും തിരക്കേറിയ പ്രൊഡക്ഷൻ കൺട്രോളറും, നിർമ്മാതാവുമായ ബാദുക്കയ്ക്കും, ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനിലെ എൻ്റെ പ്രിയപ്പെട്ട സുഹൃത്തും, ഫിലിം മേക്കറുമായ സ്ലീബച്ചേട്ടനും നന്ദി… നന്ദി… നന്ദി. ഒരായിരം നന്ദി.

English Summary :’Sarbath’ is 1 year old, writes director Sooraj Tom

തരംഗമായി മിഷന്‍ സി യുടെ ട്രെയിലര്‍; കൈയ്യടി നേടി കൈലാഷ്

0

റോഡ് ത്രില്ലര്‍ മൂവി ‘മിഷന്‍ സി’ യുടെ ട്രെയ്ലര്‍ സൂപ്പര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിന് അപൂര്‍വ്വനേട്ടം. യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആദ്യമായി ഒരുക്കിയ റോഡ് ത്രില്ലര്‍ മൂവി മിഷന്‍ സി റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ ട്രെയ്ലര്‍ തരംഗമായതോടെ ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രം ചെയ്യുന്ന കൈലാഷ് കൂടുതല്‍ ശ്രദ്ധേയനായി. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം തേടിയ നടനാണ് കൈലാഷ്. ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളായിരുന്നു താരം ചെയ്ത വേഷങ്ങള്‍. മിഷന്‍ സി യില്‍ ഓടുന്ന ബസ്സില്‍ നിന്നുള്ള കൈലാഷിന്‍റെ സാഹസിക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടവെച്ചിരുന്നു. ജീവന്‍ പണയപ്പെടുത്തിയുള്ള താരത്തിന്‍റെ അഭിനയമികവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനിടെ കൈലാഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ട്രെയിലര്‍ റിലീസായതോടെ എല്ലാം കാറ്റില്‍ പറത്തി കൈലാഷ് തിളങ്ങുകയായിരുന്നു. ഒപ്പം താരത്തെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കൈലാഷിന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു മിഷന്‍ സി യുടെ ഈ ട്രെയിലര്‍.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തനിക്ക് ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന്‍ സിയിലേതെന്ന് കൈലാഷ് പറഞ്ഞു. ക്യാപ്റ്റന്‍ അഭിനവ് എന്ന വേഷമാണ് എന്‍റേത്. വേറിട്ടതും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ മിഷന്‍ സി യിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധേയമാണ്. അത് വലിയൊരു ഉത്തരവാദിത്ത്വമാണ്. എനിക്ക് അവസരങ്ങള്‍ തന്ന സംവിധായകരോടും നിര്‍മ്മാതാക്കളോടും എന്നും എനിക്ക് ആ സ്നേഹവും നന്ദിയുമുണ്ട്. പിന്നെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയത്തില്‍ നിന്നുള്ള സ്നേഹവും കടപ്പാടും പങ്കുവെയ്ക്കുകയാണെന്നും കൈലാഷ് പറഞ്ഞു. കലാമൂല്യവും ജനപ്രിയവുമായ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ കൈലാഷിന് മിഷന്‍ സി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്ന സിനിമയാണ്.

പേര് സൂചിപ്പിക്കുന്നത് പോലെ മിഷന്‍ സി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്‍റെ ആദ്യ റോഡ് ത്രില്ലര്‍ മൂവി. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമാന്‍റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്യോഗജനകമായ വഴിയിലൂടെയാണ് ചിത്രം വികസിക്കുന്നത്. അപ്പാനി ശരത്ത്, മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ബാലാജി ശര്‍മ്മ തുടങ്ങി മുപ്പത്തഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാമക്കല്‍മേടും മൂന്നാറുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍, ഹൃദയഹാരിയായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്. എം സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് മിഷന്‍ സി നിര്‍മ്മിക്കുന്നത്.
പി ആര്‍ സുമേരന്‍(പി ആര്‍ ഒ)

English Summery: Mission C trailer ; Kailash won the applause

24days സൈന പ്ലേ ഒടിടി യിൽ

0

സ്റ്റീഫൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് 24 Days. ഒരു റോഡ് മൂവി ഗണത്തിൽ പെടുത്താമെങ്കിലും പകുതിക്ക് ശേഷം സ്റ്റീഫന്റെ തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ.വളരെ വിശദമായും മനോഹരമായും സ്റ്റീഫന്റെ യാത്രയെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.ലെറ്റ് ഗോ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അദിത് യു എസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ ലൈറ്റ് റൂം നിർവ്വഹിക്കുന്നു.സംഗീതം-സെവൻ ക്ലൗഡ്സ്.എഡിറ്റർ-പ്രസീപ് ശങ്കർ,ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ-അഞ്ജു രാമചന്ദ്രൻ,പശ്ചാത്തല സംഗീതം-വിഷ്ണു ശ്യാം,കല- ജഗദ് ചന്ദ്രൻ,സൗണ്ട്-ശങ്കർദാസ് വി സി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

” മിഷന്‍-സി ” വീഡിയോ ഗാനം റിലീസ്

0

യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ” “മിഷന്‍-സി ” എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.പ്രശസ്ത ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി,ഇർഷാദ്,രാഹുൽ മാധവ്,ധർമ്മജൻ ബോൾഗാട്ടി.ബിബിൻ ജോർജ്ജ്,സുധി കോപ്പ, തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

സുനിൽ ജി ചെറുകടവ് എഴുതി പാർത്ഥസാരഥി സംഗീതം പകർന്ന് വിജയ് യേശുദാസ് ആലപിച്ച ” നെഞ്ചിൻ ഏഴു നിറമായി…” എന്നാരംഭിക്കുന്ന ഹൃദമായ ഗാനമാണ് റിലീസായത്.

എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.
പ്രശസ്ത സംവിധായകന്‍ ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ” മിഷന്‍-സി “.മേജര്‍ രവി,ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,നിഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “Mission-C” video song release

‘മാർട്ടിൻ’ ടീസർ റിലീസ്

0

ബെന്നി തോമസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന ” മാര്‍ട്ടിന്‍ ” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
സംവിധായകന്‍ ബെന്നി തോമസ്സ് തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആതിര ലക്ഷ്മണ്‍ നായികയായി പ്രത്യക്ഷപ്പെടുന്നു.
സലീകുമാര്‍,മേജര്‍ രവി,സോഹന്‍ സീനുലാല്‍,സന്തോഷ് കീഴാറ്റൂര്‍,ശ്രീജിത്ത് രവി, ബിജു കുട്ടന്‍,ബെെജു എഴുപുന്ന,അജാസ്,ശിവജി ഗുരുവായൂര്‍,സീമ ജി നായര്‍,മഞ്ജു പത്രോസ്,ബേബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
റിന്നി ആന്റെണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ശിവ മുരളി എഴുതുന്നു.സാലി മൊയ്തീന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബീയാര്‍ പ്രസാദ്,ബെന്നി തോമസ്സ്,ഷെര്‍ഗില്‍ മട്ടക്കല്‍ എന്നിവരുടെ വരികള്‍ക്ക് യാസിര്‍ അഷറഫ് ,ജോയിഅഗസ്റ്റിന്‍ എന്നിവര്‍ സംഗീതം പകരുന്നു.
ജോസഫിന്റെ ശബ്ദം അനീതിയ്ക്കെതിരെ ആയിരുന്നു.അങ്ങനെ സത്യത്തിനായി പ്രവർത്തിച്ചപ്പോൾ ചിലർക്ക് ജോസഫ് മോശക്കാരനായി.അവർ എല്ലാവരും ചേർന്ന് ഗുണ്ട എന്ന വിളിപ്പേര് നല്കി. ഒരു പ്രത്യേക സാഹചര്യത്തിൽ എസ് എെ യുടെ മർദ്ദനത്താൽ ജോസഫ് കൊല്ലപ്പെടുന്നു.
ദേഷ്യവും വിഷമവും സഹിക്കാനാവാതെ ജോസഫിന്റെ പതിമ്മൂന്നുക്കാരനായ മകൻ മാർട്ടിൻ ആ എസ് എെ യെ കൊല്ലുന്നു.അതോടെ മാർട്ടിൻ അച്ഛന്റെ സ്ഥാനത്ത് അവരോധിക്കപ്പെടുന്നു.
തുടർന്ന് മാർട്ടിന്റെ ജീവിതത്തിലും ചമ്പക്കര ഗ്രാമത്തിലുംഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ” “മാർട്ടിൻ ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മാർട്ടിൻ എന്ന നായക കഥാപാത്രത്തെ ബെന്നി തോമസ്സ് തന്നെ അവതരിപ്പിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-ജോബി ആന്റെണി,കല-ലെനിൻ,മേക്കപ്പ്-അനീസ് ചെർപ്പള്ളശ്ശേരി,പ്രദീപ് തിരൂർ,വസ്ത്രാലങ്കാരം-സിജി തോമസ്സ്,ചന്ദ്രൻ ചെറുവണ്ണൂർ,സ്റ്റിൽസ്-സാബു പെരുമ്പാവൂർ,പരസ്യക്കല-മിഥുൻ സി ജോർജ്ജ്,എഡിറ്റർ-നൗഫൽ അബ്ദുള്ള, ചീഫ അസോസിയേറ്റ് ഡയറക്ടർ-ഷാൻ നവാസ്,സൗണ്ട്-രാജേഷ്,അസോസിയേറ്റ് ഡയറക്ടർ-നിഖിൽ,പ്രൊഡക്ഷൻ ഡിസെെനർ-താഹ മുഹമ്മദ്,അനിൽ അയ്യപ്പൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary:Malayalam movie Martin Official Teaser 

‘മതിലുകൾ – ലവ് ഇൻ ദ ടൈം ഓഫ് കൊറോണ’ റൂട്സ് വീഡിയോയിൽ

0

ലോക്ക്ഡൗൺ കാലത്ത് ഒരു മനുഷ്യൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തെ ഒരു ബഷീറിയൻ ദർശനത്തിൽ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മതിലുകൾ – ലവ് ഇൻ ദ ടൈം ഓഫ് കൊറോണ’. സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ഒരു ദർശനമാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.

കൊവിഡ് കാലത്ത് നാട്ടിലെത്തുന്ന ഒരു പ്രവാസിയുടെ ഒറ്റപ്പെടലും പേടിയും വേവലാതിയുമൊക്കെ വളരെ സരളമായിട്ട് ചിത്രം പറഞ്ഞു പോകുന്നു. രണ്ട് സാങ്കേതിക പ്രവർത്തകർ മാത്രമാണ് ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചത്. അൻവർ അബ്ദുള്ളയുടെ സംവിധാനത്തിൽ മുഹമ്മദ് ക്യാമറ കൈകാര്യം ചെയ്തപ്പോൾ സിനിമയിലെ ഏക വേഷം ചെയ്തതും സംവിധായകൻ തന്നെയാണ്. സംവിധാനത്തോടൊപ്പം അഭിനയം എന്ന വെല്ലുവിളിയും നന്നായി തന്നെ കൈകാര്യം ചെയ്ത അബ്ദുള്ളയാണ് താരം.ജൂൺ 11-ന് റൂട്സ് വീഡിയോയിലൂടെ “മതിലുകൾ ” റിലീസായി.വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Mathilukal – Love in the Time of Corona’ Roots video

ആന്തോളജി ചിത്രം ചെരാതുകൾ ജൂൺ 17-ന് ഒടിടി റിലീസ് ട്രെയിലർ കാണാം

0

ആറു കഥകൾ ചേർന്ന” ചെരാതുകൾ” എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ, മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്നാണ് റിലീസ് ചെയ്തത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരി ക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്. മറീന മൈക്കിൾ , ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ് , ദേവകി രാജേന്ദ്രൻ , പാർവ്വതി അരുൺ , ശിവജി ഗുരുവായൂർ , ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഓൺപ്രൊ എന്റർടെയ്ൻമെന്റ്സ്, പി ആർ ഓ – പി. ശിവപ്രസാദ്, അജയ് തുണ്ടത്തിൽ.

English Summary: Cherathukal official trailer

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

0

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ “പട്ടാ” യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡ്‌ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ബാനർ – എൻ എൻ ജി ഫിലിംസ്, സംവിധാനം – ആർ രാധാകൃഷ്ണൻ , നിർമ്മാണo – നിരുപ് ഗുപ്ത, ഛായാഗ്രഹണം – പ്രകാശ്കുട്ടി, എഡിറ്റിംഗ് – സുരേഷ് യു ആർ എസ് , സംഗീതം – സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി – ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് – ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ .പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

English Summary: Bollywood movie “Patta” starring cricketer Sreesanth

ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും മകനും തൃണമൂലിൽ

0

ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) തിരിച്ചെത്തി. അദ്ദേഹത്തിനൊപ്പം മകൻ ശുഭ്രാംഷു ​റോയിയും ടി.എം.സിയിൽ ചേർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബം​ഗാൾ ബി.ജെ.പിയിൽ ഉണ്ടായ കടുത്ത ഭിന്നതയെത്തുടർന്നാണ് പാർട്ടി മാറ്റം. 2017ൽ ടി.എം.സി വിട്ട റോയി ബം​ഗാളിൽ ബി.ജെ.പിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്.

ബി.ജെ.പിയെ പരാജയപ്പെടുത്തി​ മമത ബാനർജി സർക്കാർ ബംഗാളിൽ വീണ്ടും അധികാരത്തിൽ എത്തിയത്​ മുതൽ റോയിയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ടി.എം.സി​ നേതാവ്​ അഭിഷേക്​ ബാനർജി സന്ദർശിച്ചത് ചർച്ചകൾക്ക്​ ആക്കം കൂടി. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് മമതാ ബാനര്‍ജി ഒരുങ്ങുകയാണ്. അതിന് ചുക്കാന്‍ പിടിക്കാന്‍ റോയിയും ഉണ്ടാകുമെന്നാണ് സൂചനകള്‍.

ഒരു കാലത്ത് മമതയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയി ടി.എം.സി വിട്ട് ആദ്യം ബി.ജെ.പിയിൽ ചേക്കേറിയ നേതാക്കൻമാരിൽ ഒരാളാണ്. നിരവധി ടി.എം.സി എം.എല്‍.എമാരെയും നേതാക്കളെയും അടര്‍ത്തിയെടുത്ത് ബി.ജെ.പിയിൽ എത്തിക്കാൻ ചുക്കാന്‍ പിടിച്ചവരിൽ പ്രമുഖനാണ് റോയി. ഇവരില്‍ പലനേതാക്കൻമാരും ഇപ്പോള്‍ മമതയ്‌ക്കൊപ്പം മടങ്ങാനുള്ള ശ്രമത്തിലാണെന്നാണു റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരുമായുളള അസ്വാരസ്യങ്ങൾ പാർട്ടിവിടുന്നതിന് റോയിയെ പ്രേരിപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

English Summary : BJP national vice president and son in Trinamool

സിനിമാ ലൊക്കേഷനുകളുടെ കാവലാൾ വിടപറഞ്ഞിട്ട് ഒരാണ്ട്

0

‘സിനിമാ ലൊക്കേഷനുകളുടെ കാവലാൾ’, അതാണ് മാറനല്ലൂർ ദാസ്. അദ്ദേഹത്തിൻ്റെ വിയോഗത്തിന് ഒരു വർഷം തികയുകയാണ് ഇന്ന്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹവുമായാണ് ദാസ് എന്ന ദാസേട്ടൻ ലൊക്കേഷനുകളിൽ എത്തിയിരുന്നത്. പിന്നീട് ചിത്രീകരണ സ്ഥലങ്ങളിലെ സന്ദർശകരെയും ആൾക്കൂട്ടത്തെയും നിയന്ത്രിക്കുന്ന ജോലി നിർവഹിക്കാനായിരുന്നു ദാസിന്റെ നിയോ​ഗം. മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങളിൽ, ദാസിനോട് സ്നേഹമുള്ള ചില സംവിധായകർ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നൽകി സന്തോഷിപ്പിക്കുമായിരുന്നു. കേരളത്തിൽ ചിത്രീകരണത്തിനെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്കും ദാസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിർത്തിയിരുന്നില്ല, എന്നും ചേർത്ത് നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്റെ ധാർഷ്ട്യങ്ങൾ ഒന്നും ഷൂട്ടിങ് കാണാൻ നിൽക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളു. രാജ്യാന്തര ചലച്ചിത്ര മേള, മെഗാ സ്റ്റേജ് ഷോകൾ, താര വിവാഹങ്ങൾ, ഉദ്ഘാടന വേദികൾ തുടങ്ങി എല്ലായിടത്തും ദാസിന്റെയും സംഘത്തിന്റെയും കാവലുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വർഷം ജൂൺ 12ന് ദാസ് മരണപ്പെടുന്നത്. എല്ലാം ഇന്നലെകളായി…..മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ ചിലപ്പോൾ അദ്ദേഹം ഉണ്ടാകണമെന്നില്ല, പക്ഷേ ദാസ് ഇല്ലാത്ത ഷൂട്ടിംഗ് ലൊക്കേഷനുകൾ അപൂർണമായിരിക്കും. തീർച്ച……

പി.ശിവപ്രസാദ് (പി.ആർ.ഓ)

photo: മാറനല്ലൂർ ദാസ്

English Summary: One year after the departure of the Guardian of Cinema Locations

കുട്ടികൾക്കുള്ള ചികിത്സ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

0

18 വയസിനു താഴെയുള്ളവരുടെ കൊവിഡ് ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കൊവിഡ് ചികിത്സയ്ക്ക് മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കുട്ടികളില്‍ ഒഴിവാക്കണമെന്നും സി ടി സ്കാന്‍ പോലുള്ള രോഗനിര്‍ണയ ഉപാധികള്‍ പരമാവധി കുറച്ചും യുക്തിസഹമായും ഉപയോഗിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.‌ ‌ഡയറക്ടര്‍ ജനറല്‍ ഒഫ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കടുത്ത രോഗികളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നല്‍കാവൂ എന്നും സ്റ്റിറോയിഡുകളുടെ കാര്യത്തില്‍ സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പറയുന്നു.അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടന്ന് ഡി ജി എച്ച് എസ്.
റെംഡെസിവിര്‍ അടിയന്തിര ആവശ്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടവയാണെന്നും 18 വയസില്‍ താഴെയുള്ളവരില്‍ ഈ മരുന്നിന്‍്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളില്‍ പ്രത്യേകിച്ച്‌ ചികിത്സകളൊന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങി പൊതുവേയുള്ള കൊവിഡ് പ്രോട്ടോക്കോളുകളും ആരോഗ്യകരമായ ആഹാര രീതികളും ആണ് 18 വയസില്‍ താഴെയുള്ള ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

English Summary: Treatment guidelines for children have been released

കെ.മുരളീധരനെ യുഡിഎഫ് കണ്‍വീനറായി പരിഗണിക്കുന്നു

0

പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനും പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ പദവിയിലും പുതിയമാറ്റം കൊണ്ടുവരാന്‍ ഹൈക്കമാന്റ്. കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതായും അദ്ദേഹത്തിന്റെ നിലപാട് തേടാന്‍ തീരുമാനിച്ചതായുമാണ് വിവരം. മുരളീധരന്‍ തയ്യാറാകാത്ത പക്ഷമേ മറ്റ് പേരുകള്‍ പരിഗണിക്കൂ എന്നാണ് പുതിയ തീരുമാനം.

മുരളീധരന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ലെങ്കിലും കോണ്‍ഗ്രസില്‍ നവോന്മേഷം സൃഷ്ടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ അടുത്ത ചുവട് വെയ്പ്പ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്കാകും എന്നാണ് വിവരം. കോണ്‍ഗ്രസ് കേരളഘടകത്തില്‍ ഒരു പുതിയ ടീം ഉണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുശട നീക്കമാണ് ഇപ്പോള്‍ മുരളീധരനിലേക്കും എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെയും കൊണ്ടുവന്നിരിക്കുന്നത് എന്നാണ് സൂചനകള്‍.

ശക്തനായ നേതാവ് യുഡിഎഫ് കണ്‍വീനറാകണം എന്നതാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. മുമ്പ് കെപിസിസി അദ്ധ്യക്ഷനായി ഇരുന്നതിന്റെ പ്രവര്‍ത്തി പരിചയം കൂടി കണക്കിലെടുത്തും രാഹുല്‍ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യത്തിലുമാണ് മുരളീധരനിലേക്ക് ആലോചന എത്തി നില്‍ക്കുന്നത്. ഇതോടെയാണ് മുരളീധരന്റെ മനസ്സറിയാനുള്ള നീക്കവും വന്നത്. രാഹുല്‍ഗാന്ധിക്ക് കേരളത്തില്‍ വ്യക്തിപരമായ അടുപ്പം മുരളീധരന് കൂടുതലുണ്ടെന്നതും മറ്റൊരുകാരണമായിട്ടുണ്ട്. കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യനെയും മാറ്റി കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റങ്ങളുടെ ഗുണം പൂര്‍ണ്ണമാകണമെങ്കില്‍ യുഡിഎഫ് കണ്‍വീനറായും പരിചയസമ്പന്നതയുള്ള ആള്‍ വരേണ്ടണുണ്ട്. മുരളീധരന് താല്‍പ്പര്യമില്ലെങ്കില്‍ മാത്രം പുതിയ പേര് പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം.

English Summary: K Muraleedharan is considered as the UDF convener