വികല ഭൂപടം; ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്രംഗ്ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടിയുടെ പരാതിയിലാണ് ഉത്തര്‍പ്രദേശ് പൊലീസ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്.  ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് കുറ്റം. ട്വിറ്ററിനെതിരെ ഐടി നിയമവും ചുമത്തി. ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ വികല ഭൂപടം തിങ്കളാഴ്ച രാത്രിയോടെ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതു രണ്ടാം തവണയാണ് ട്വിറ്റര്‍ ഭൂപട വിവാദത്തില്‍പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ഭൂപട വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ ഡിജിറ്റല്‍ നിയമമെന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ എതിര്‍ക്കുന്നത്. നിയമം നടപ്പാക്കാത്തതിനാല്‍ ട്വിറ്ററിനു നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.

admin:
Related Post