HomeNewsവിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് വിന്റേജ് കാര്‍ നല്‍കി മഹി

വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് വിന്റേജ് കാര്‍ നല്‍കി മഹി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹീന്ദ്രസിംഗ് ധോണിയുടെ വണ്ടിപ്രാന്ത് അങ്ങാടിപ്പാട്ടാണ്. ബൈക്ക്, കാര്‍ ഉള്‍പ്പെടെ വലിയൊരു ശേഖരം തന്നെ മഹിക്ക് സ്വന്തമായുണ്ട്. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്‍കിയ വണ്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. വിന്റേജ് ബീറ്റിലാണ് മഹി ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത്. തന്റെ പുതിയ കാറിന് നന്ദി പറഞ്ഞ് സാക്ഷി സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതോടെയാണ് സമ്മാനം വാര്‍ത്തകളില്‍ നിറഞ്ഞത്. വിന്റേജ് ബീറ്റിലാണെങ്കിലും ഏതു വര്‍ഷത്തെ മോഡലാണ് എന്ന് വ്യക്തമല്ല.

English Summary: Mahi gives his wife a vintage car on her wedding anniversary

RELATED ARTICLES
- Advertisment -
Google search engine

Most Popular