ഇന്ത്യയില്‍ മൊഡേണ വാക്സിന് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊഡേണ വാക്സിന് അനുമതി. സിപ്ല സമര്‍പ്പിച്ച ഇറക്കുമതി അപേക്ഷയ്ക്കാണ് ഡിസിജിഐ  അനുമതി നല്‍കിയത്. ഡിസിജിഐ അനുമതി നല്‍കുന്ന നാലാമത്തെ വാക്സിനാണ് മൊഡേണ.

വാക്സിന്‍ മാനദണ്ഡങ്ങളില്‍ ഡിസിജിഐ നേരത്തെ ഇളവ് നല്‍കിയിരുന്നു. വിദേശ വാക്സിനുകള്‍ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധനയാണ് ഡിസിജിഐ ഒഴിവാക്കിയത്. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ക്കാണ് ഈ ഇളവ് ബാധകമാകുക.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപ്ല മൊഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്.

English Summery: Modena vaccine approved in India

admin:
Related Post