ജമ്മു ഡ്രോണ്‍ ആക്രമണം: അവലോകന യോഗത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ എന്നിവരുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികളും സേനയെ ആധുനികരിക്കുന്നതും സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്.

ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം സൈന്യത്തിന് യോഗം നല്‍കി. ശക്തമായ ഇടപെടല്‍ വേണമെന്ന് ഐക്യരാഷ്ട്ര സഭയിലും ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തികളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം ഭീഷണിയായിരിക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം . ലഡാക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കി എത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് മേഖലയിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജമ്മു ആക്രമണത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്നലെയും സംശയകരമായ സാഹചര്യത്തില്‍ ജമ്മുവില്‍ ഡ്രോണുകള്‍ കണ്ടെത്തി. ഇതോടെ സൈനികത്താവളങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഞായറാഴ്ചത്തെ ഡ്രോണ്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്രം അറിയിച്ചു.  

English Summary : Jammu drone attack: Defense measures discussed at review meeting

admin:
Related Post