Home Blog Page 339

കെഎസ്ആര്‍ടിസി ബംഗുളുരൂ സര്‍വ്വീസ് ആരംഭിച്ചു

0

തിരുവനന്തപുരം: കോവിഡിനെ ത്തുടര്‍ന്ന് നിര്‍ത്തിവച്ച തിരുവനന്തപുരം – ബംഗുളുരൂ സര്‍വ്വീസ് കെഎസ്ആര്‍ടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ഏപ്രില്‍ 9 മുതല്‍ നിര്‍ത്തി വച്ച സര്‍വ്വീസാണ് പുനരാരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സര്‍വ്വീസ് ആരംഭിച്ചത്.കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂര്‍, കോഴിക്കോട് ,സു.ബത്തേരി ,മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബംഗുളൂരു സര്‍വ്വീസ് ആദ്യ ദിനം സര്‍വ്വീസ് നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവന്‍ സീറ്റുകളും റിസര്‍വേഷന്‍ ഫുള്‍ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസുകള്‍ നടത്തുക.

അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഇത് വരെ അനുമതി നല്‍കിയിട്ടില്ല. അത് കൂടി ലഭിച്ചാല്‍ പാലക്കാട് സേലം വഴിയുള്ള ബംഗുളുരു സര്‍വ്വീസ് ആരംഭിക്കാനാകും.

English Summary: KSRTC launches Bangalore service

വിംബിള്‍ഡണ്‍ കിരീടം ജോക്കോവിച്ചിന്

0

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ പരാജയപ്പെടുത്തിയാണ് സെര്‍ബിയന്‍ താരം ചാമ്പ്യനായത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ജോക്കോയുടെ വിജയം. സ്‌കോര്‍: 6-7, 6-4, 6-4, 6-3.
വിജയത്തോടെ ജോക്കോ 20 ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമെത്തി. ഈ സീസണില്‍ അപാരഫോമിലുള്ള ജോക്കോവിച്ച് കലണ്ടര്‍ സ്ലാമെന്ന അപൂര്‍വ നേട്ടത്തിലേക്കാണ് റാക്കേറ്റ് വീശുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവ സെര്‍ബിയന്‍ താരം ഇതിനകം സ്വന്തമാക്കി.

English Summary: Djokovic wins Wimbledon title

ആനുകാലിക വിഷയങ്ങളിൽ ഊന്നിയ “പില്ലർ നമ്പർ.581”; ടൈറ്റിൽ പോസ്റ്റർ റിലീസായി

0

ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  “പില്ലർ നമ്പർ.581”. തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തിൽ  പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. സ്പെക്ട്രം മീഡയയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ആദി ഷാൻ, സക്കീർ ഹുസൈൻ, അമൃത എസ് ഗണേഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം- ഫിയോസ് ജോയ്, എഡിറ്റർ- സിയാദ് റഷീദ്, സംഗീതം- അരുൺ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, ആർട്ട്- നസീർ ഹമീദ്, മേക്കപ്പ്- അമൽ ചന്ദ്രൻ, കോസ്റ്റ്യൂം- സ്റ്റെല്ല റിയാസ്, അസോസിയേറ്റ് ഡയറക്ടർ- അനീഷ് ജോർജ്, സ്റ്റിൽസ്- ബേസിൽ സക്കറിയ, ഡിസൈൻ- എസ്.ജെ & സഹീർ റഹ്മാൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

English Summary:”Pillar No. 581″ with an emphasis on current affairs; The title poster has been released

അപ്പാനിയുടെ ‘മോണിക്ക’യെത്തുന്നു; തരംഗമായി ട്രെയ്ലര്‍

0

കനേഡിയൻ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മലയാളത്തിലെ യുവനടന്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ്സീരീസ് ‘മോണിക്ക’യുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. പ്രശസ്ത താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, ടിനി ടോം. എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയില്‍ ട്രെയ്ലര്‍ തരംഗമായിക്കഴിഞ്ഞു. അപ്പാനി ശരത്തും ഭാര്യ രേഷ്മയും ആദ്യമായി വെള്ളിത്തിരയിലെത്തുന്ന കൗതുകം കൂടിയാണ് മോണിക്ക. ഇരുവരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ആദ്യത്തെ വെബ്സീരീസ് എന്ന പുതുമയും മോണിക്കയ്ക്കുണ്ട്. കൂടാതെ ഒരു സൗഹൃദക്കൂട്ടായ്മയില്‍ പിറവിയെടുത്ത വെബ്സീരീസ് കൂടിയാണിത്.
കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്ക ഉടനെ പ്രേക്ഷകരിലേക്കെത്തും. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. ലോക്ഡൗണ്‍ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു മോണിക്കയുടെ ചിത്രീകരണം. താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കുന്ന ‘മോണിക്ക’. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. തമാശയാണ് മോണിക്കയുടെ പ്രമേയം.

അപ്പാനി ശരത്ത് , രേഷ്മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍), ഷൈനാസ് കൊല്ലം,എന്നിവരാണ് മോണിക്കയിലെ അഭിനേതാക്കള്‍ രചന, സംവിധാനം- അപ്പാനി ശരത്ത് നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്,
പി ആര്‍ ഒ- പി ആര്‍ സുമേരന്‍

English Summary: Apani’s ‘Monica’ arrives; Wave trailer

ഓണക്കിറ്റ് ആഗസ്റ്റ് ഒന്നുമുതല്‍; ഭക്ഷ്യക്കിറ്റ് ഈ മാസമില്ല

0

തിരുവനന്തപുരം: സര്‍ക്കാറിന്റെ  സൗജന്യ ഭക്ഷ്യക്കിറ്റ് ഈ മാസമില്ല. ആഗസ്റ്റ് ഒന്നുമുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കേണ്ടതിനാല്‍ ജൂലൈ മാസത്തില്‍ കിറ്റ് വിതരണം നടത്തുന്നത് സപ്ലൈകോക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കണ്ടാണ് വിതരണം നിര്‍ത്തിയത്. ഓണക്കിറ്റ് വിഭവങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഞായറാഴ്ച ചര്‍ച്ച നടത്തും. തുടര്‍ന്ന് അടുത്തയാഴ്ച ഉത്തരവിറങ്ങും.

കുട്ടികള്‍ക്ക് മിഠായിപ്പൊതി കിറ്റിലുണ്ടാകും. 20 മിഠായികള്‍ നല്‍കാനാണ് സപ്ലൈകോ ഭക്ഷ്യവകുപ്പിന് നല്‍കിയിരിക്കുന്ന ശിപാര്‍ശ.

English Summary: Onam kit from August 1; No food kit this month

കിറ്റെക്സ് ആദ്യഘട്ടത്തില്‍ 1000 കോടി തെലങ്കാനയില്‍ നിക്ഷേപിക്കും

0

ഹൈദരാബാദ്: കിറ്റെക്സ് കആദ്യഘട്ടത്തില്‍ 1000 കോടി രൂപ  തെലങ്കാനയില്‍ നിക്ഷേപിക്കും.തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വാറംഗലിലെ കകാതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലങ്കാനയില്‍ 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കിറ്റെക്‌സ് എം ഡി സാബു ജേക്കബ് അറിയിച്ചു.

കുട്ടികള്‍ക്കുള്ള തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്‌സിനെ തെലങ്കാനയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാന്‍ വാറംഗലിലെ കാകതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് അവര്‍ തെരഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നവെന്ന്  കെ ടി രാമറാവു ട്വീറ്റ് ചെയ്തു.

തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്നലെ ഹൈദരാബാദിലെത്തിയത്. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. സംഘം ഇന്ന് മടങ്ങും. കിറ്റെക്സ് സംഘത്തിനായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക വിമാനമയച്ചിരുന്നു.കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്സിന് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളും കിറ്റെക്സിനെ ക്ഷണിച്ചിരുന്നു.

English Summary: Kitex will invest Rs 1,000 crore in Telangana in the first phase

വിസ്മയയുടെ മരണം: കിരണിന്റെ ഹര്‍ജി പിന്‍വലിച്ചു

0

കൊച്ചി: കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ് വി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി ഹൈകോടതി വാദത്തിനെടുത്തപ്പോള്‍ തിരുത്തലുകള്‍ വരുത്താനുണ്ടെന്നും പിന്‍വലിക്കുകയാണന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് കോടതി ഹര്‍ജി തള്ളി.

തനിക്കെതിരെ തെളിവില്ലന്നും വിസ്മയയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസെടുത്തിട്ടുള്ളതെന്നുമാണ് കിരണിന്റെ വാദം. കേസ് റദ്ദാക്കണമെന്ന ഹര്‍ജി അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്ന് ചുണ്ടിക്കാട്ടി വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കിരണ്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജൂണ്‍ 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്.

English Summary: Vismaya death: Kiran’s plea withdrawn

അമിത് ചക്കാലക്കൽ നായകനാകുന്ന പാസ്പോർട്ട് ടൈറ്റിൽ -ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

അമിത് ചക്കാലക്കൽ നായകനാകുന്ന “പാസ്പോർട്ട്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ – ലുക്ക് പോസ്റ്റർ റിലീസായി . മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ എ എം ശ്രീലാൽ പ്രകാശൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂർ ആണ്. ഒരു സംഭവകഥയെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ എം ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകൾ . ഛായാഗ്രഹണം – ബിനു കുര്യൻ, എഡിറ്റിംഗ് – വി ടി ശ്രീജിത്ത്, ഗാനരചന – വിനായക് ശശികുമാർ , ബി കെ ഹരിനാരായണൻ , സംഗീതം – സെജോ ജോൺ , പ്രൊഡക്ഷൻ കൺട്രോളർ – ബിജു കെ തോമസ്, കല- അജി കുറ്റ്യാനി, കോസ്റ്റ്യൂം – സമീറ സനീഷ്, ചമയം – അമൽ ചന്ദ്രൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ആംബ്രോ വർഗ്ഗീസ്, വി എഫ് എക്സ്-ബിനീഷ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് ശേഖർ, പ്രോജക്ട് കോ – ഓർഡിനേറ്റേഴ്സ് – ഷമീം സുലൈമാൻ , അജ്മൽ റോഷൻ , ഡിസൈൻസ് – മനു ഡാവിഞ്ചി, സ്റ്റിൽസ് – ഷിജിൻ പി രാജ്, പി ആർ ഓ – അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ ആലപ്പുഴ . ചിത്രീകരണം ഉടൻ ആരംഭിക്കും.

English Summary : Passport title-look poster starring Amit Chakkalakal has been released

ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഞായറാഴ്ച മുതല്‍

0

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ ബംഗളൂരുവിലേക്കുളള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാകും ബസുകള്‍.

തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച വൈകുന്നേരം മുതലും കോഴിക്കോട് നിന്നും കണ്ണൂര്‍ നിന്നും ജൂലായ് 12 തിങ്കള്‍ മുതലുമാണ് സര്‍വീസുകള്‍. തമിഴ്നാട് അന്തര്‍ഗതാഗത സര്‍വീസുകള്‍ക്ക് കേരളത്തിന് അനുമതി നല്‍കിയിട്ടില്ല. അതിനാലാണ് കര്‍ണാടക വഴിയുളള സര്‍വീസുകള്‍ ഇപ്പോള്‍ തുടങ്ങുന്നത്. എന്നാല്‍ യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂര്‍ മുന്‍പുളള ആര്‍ടിപിസിആര്‍ ഫലമോ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ കരുതണം.
സര്‍വീസ് സമയങ്ങളെ കുറിച്ചും ടിക്കറ്റുകള്‍ക്കുമായി www.online.keralartc.com എന്ന വെബ്സൈറ്റോ മൊബൈല്‍ ആപ്പായ Ente KSRTCtbm ഉപയോഗിക്കാം. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ ആവശ്യമുയര്‍ന്നാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു,

English Summary: KSRTC buses to Bangalore from Sunday

ഹ്രസ്വചിത്രം “ദി ആൻറ്സ്” പുറത്തിറങ്ങി

0

നിത്യജീവിതത്തിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഉറുമ്പുകളുടെ വിഷ്വൽസ് പകർത്തി ഒരുക്കിയ ഹ്രസ്വചിത്രം “ദി ആൻറ്സ്” പുറത്തിറങ്ങി .ആലപ്പുഴ സ്വദേശിയായ നന്ദു നന്ദനാണു ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും എഡിറ്ററും. . കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന നന്ദു “വർക്ക് ഫ്രം ഹോം “സംവിധാനത്തിന്റെ ഇടവേളകളിൽ ആണ് ഈ ഹ്രസ്വചിത്രത്തിനായി സമയം കണ്ടെത്തിയത് . നിരന്തരമായി ഉറുമ്പുകളെ നിരീക്ഷിച്ചു ആറു മാസകാലത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് ചിത്രം പൂർത്തീകരിക്കാനായത് . വളരെ അധികം നൂതന ഉപകരണങ്ങൾ ലഭ്യമായ ഈ കാലത്തു, ഒര് സ്മാർട്ഫോണിന്റെ മാത്രം സഹായത്താൽ ചെലവ് കുറച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത് . കംപ്യൂട്ടർ ഗ്രാഫിക്‌സോ മറ്റു വിഷ്വൽ ഇഫക്ടസോ ചേർക്കാതെയാണ് ഉറുമ്പുകളുടെ രീതി ചിത്രീകരിച്ചിരിക്കുന്നത് .

English Summary: The short film “The Ants” has been released

പന്ത്രണ്ടാമനായി ലാലേട്ടനും ജീത്തുജോസഫും ,പോസ്റ്റര്‍ വൈറല്‍

0

ദൃശ്യം, റാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ’12th MAN’ എന്നാണ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

 വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവും പോസ്റ്ററില്‍ കാണാം. കെ.ആര്‍. കൃഷ്ണ കുമാര്‍ ആണ് തിരക്കഥ. 24 മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍. കൊറോണ നിയന്ത്രണങ്ങളോടെ ഒറ്റ ലൊക്കേഷനില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ദൃശ്യം 2വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തിലും അണിനിരക്കും. എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കോസ്റ്റ്യൂംസ് ലിന്റാ ജീത്തു.

English Summary: Mohanlal and director Jeethu Joseph Movie 12th man

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി. നിയമസഭയില്‍ എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതികളായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് പരിഗണിക്കുന്നത്. കേസില്‍മുന്‍ പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല തടസഹര്‍ജി നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ആര്‍. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടുങ്ങുന്ന ബെഞ്ചാണ് ഹര്‍ജി ഇന്നത്തേക്കു മാറ്റിയത്.

English Summary: The Supreme Court has ruled that the government cannot withdraw the assembly rowdydow case