Home Blog Page 338

തരംഗമായി ‘ചെക്കൻ’സിനിമയി ലെ മലർക്കൊടിപ്പാട്ട്

0

സിനിമയിൽ വന്ന മാപ്പിളപാട്ടുകൾ എന്നും പ്രേക്ഷകർ ഏറ്റുപാടിയ ചരിത്രം മാത്രമേ ഉള്ളൂ..
ആ കൂട്ടത്തിലേക്കു ഒരു മനോഹരഗാനം കൂടി ഈ പെരുന്നാൾ ദിനത്തിൽ പുറത്തിറങ്ങി..വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ചു ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന ‘ചെക്കൻ’ എന്ന സിനിമയിലെ ഗാനമാണ് പഴയകാലത്തെ പെട്ടിപാട്ടുകളിൽ കേട്ടു മറന്ന ‘മലർ കൊടിയേ ഞാൻ എന്നും പുഴയരികിൽ പോയെന്നും.. ‘എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്ക്കാരമായി പുറത്തിറങ്ങിയത്.

പ്രശസ്ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഷെയർ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരിൽ എത്തിച്ചത്.

വിത്യസ്ത പ്രമേയം കൊണ്ട് ഇതിനിടെ ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട ചെക്കൻ സിനിമയിലെ രണ്ടാമത്തെ ഗാനമാണ് ഇത്. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട് പാട്ടായിരുന്നു. ലക്ഷങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം സ്വീകരിച്ചത്..
ഒ,വി അബ്ദുള്ളയുടെ വരികൾക്ക് പുതിയ ശബ്ദം നൽകി സിനിമയിൽ ആലപിച്ചിരിക്കുന്നത് നിരവധി നാടൻ പാട്ടുകളിലൂടെ തന്റെ വിത്യസ്ത ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മണികണ്ഠൻ പെരുമ്പടപ്പാണ്. ഓർക്കസ്‌ട്രേഷൻ ഒരുക്കിയത് സിബു സുകുമാരൻ..

അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തിൽ നായകൻ ചെക്കനായി വേഷമിടുന്നത് നിരവധി സിനിമകളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ്. നായികയായി ആതിരയും, ഷിഫാനയും എത്തുന്നു.. നഞ്ചിയമ്മ, വിനോദ് കോവൂർ, അബു സലിം, തസ്‌നി ഖാൻ, അലി അരങ്ങാടത്ത് തുടങ്ങിയ താരങ്ങൾക്കു പുറമേ ഒട്ടേറെ നാടക, ടിക് ടോക് താരങ്ങളും ഒപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തിലൂടെ കഥാപാത്രങ്ങളായി വരുന്നുണ്ട്..

പൂർണ്ണമായും വയനാട്ടിൽ വെച്ചു ചിത്രീകരിച്ച സിനിമ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നു അണിയറ പ്രവർത്തകർ പറയുന്നു. തിയേറ്റർ റിലീസിന് സാധ്യമായില്ലെങ്കിൽ ഓ ടി ടി ഫ്ലാറ്റ് ഫോമുകളിലൂടെ ചിത്രം പുറത്തിറക്കാനാണ് തീരുമാനം..
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിക്കുന്ന ‘ചെക്കൻ’ കഥയും, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത് ഒട്ടേറെ മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ്.

ഛായാഗ്രഹണം: സുരേഷ് റെഡ് വൺ നിർവഹിക്കുന്നു. കലാ സംവിധാനം : ഉണ്ണി നിറം, ചമയം : ഹസ്സൻ വണ്ടൂർ, എഡിറ്റ്‌ : ജർഷാജ്, വസ്ത്രാലങ്കാരം : സുരേഷ് കോട്ടാല, പ്രൊജക്റ്റ്‌ ഡിസൈൻ : അസിം കോട്ടൂർ, പ്രൊ.കാണ്ട്രോളർ : ഷൗക്കത്ത് വണ്ടൂർ, പ്രൊ.മാനേജർ : റിയാസ് വയനാട്, സ്റ്റിൽസ് : അപ്പു, പശ്ചാത്തല സംഗീതം : സിബു സുകുമാരൻ,
സാമ്പത്തിക നിയന്ത്രണം : മൊയ്‌ദു കെ.വി,ഗതാഗതം :ഷബാദ് സബാട്ടി,
പി.ആർ. ഒ : അജയ് തുണ്ടത്തിൽ, ഡിസൈൻ : മനു ഡാവിഞ്ചി.

English Summary: Chekan movie song ” malarkodi pattu ”

വാക്‌സിന്‍ വിതരണത്തില്‍ ഒന്നരക്കോടി പിന്നിട്ട് കേരളം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു. ഇതുവരെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 1,66,89,600 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. അതില്‍ 1,20,10,450 പേര്‍ ഒന്നാം ഡോസും 46,79,150 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.  രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കൂടുതല്‍ വാക്സിന്‍ എത്തുന്നതനുസരിച്ച് പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. സ്തീകളാണ് വാക്സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 86,70,691 സ്ത്രീകളും, 80,16,121 പുരുഷന്മാരുമാണ് വാക്സിനെടുത്തത്. എറണാകുളം ജില്ലയാണ് ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. തൊട്ടുപിന്നില്‍ തിരുവനന്തപുരം ജില്ലയാണ്.
സംസ്ഥാനത്തിനാകെ ഇതുവരെ 1,60,87,960 ഡോസ് വാക്സിനാണ് ലഭിച്ചത്.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

0

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വര്‍ധനവും കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധവുമാകും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക. പാര്‍ലമെന്റ്് ചട്ട പ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കി. വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സര്‍വ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
അതേസമയം കര്‍ഷക സമരം പാര്‍ലമെന്റിന് പുറത്തും മോദിസര്‍ക്കാരിന് തലവേദനയാകും. പാര്‍ലമെന്റിന് മുന്നില്‍ വ്യാഴ്ച്ച മുതല്‍ നടത്താന്‍ തീരുമാനിച്ച ഉപരോധസമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. നാളെ കര്‍ഷകരുമായി പൊലീസ് വീണ്ടും ചര്‍ച്ച നടത്തിയേക്കും.

English Summary: The monsoon session of Parliament begins tomorrow

നീരവം ജൂലായ് 22-ന് ഒടിടി റിലീസ്

0

ലോകപ്രശസ്ത ബാവുൾ സംഗീതജ്ഞ പാർവ്വതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം ” നീരവം” ജൂലായ് 22 – ന് ഒടിടിയിൽ റിലീസാകുന്നു.

നീസ്ട്രീം, ഫസ്റ്റ്ഷോസ് , ബുക്ക് മൈ ഷോ, സൈനപ്ളേ, കൂടെ , മെയിൻസ്ട്രീം, ലൈംലൈറ്റ്, തീയേറ്റർപ്ളേ, സിനിയ, മൂവിഫ്ളിക്സ് , റൂട്ട്സ്, മൂവിവുഡ്, ഫിലിമി, ഏകം, എബിസി ടാക്കീസ്, ആക്ഷൻ, എം ടാക്കീസ്, ജയ്ഹോ തുടങ്ങിയ പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

കൊൽക്കത്തയിലെ ബാവുൾ ഗ്രാമത്തിൽ ഒരു നിയോഗം പോലെയാണ് ശ്രീദേവി അഭയം തേടിയെത്തുന്നത്. ബാവുളന്മാരുടെ ജീവിതത്തിൽ ആകൃഷ്ടയായ ശ്രീദേവി അവരെപ്പോലെ ജീവിക്കാൻ ആഗ്രഹിച്ചു. തെരുവിലിറങ്ങി ഭിക്ഷയാചിച്ച് ഉപജീവനം നടത്തുന്നവർക്കേ ബാവുളായി ജീവിക്കാൻ സാധിക്കൂവെന്ന് പാർവ്വതി ബാവുൾ ശ്രീദേവിയെ ഉപദേശിക്കുന്നു. അത്യന്തം സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് നീരവത്തിന്റെ തുടർന്നുള്ള കഥ മുന്നേറുന്നത്.

മധു , പത്മരാജ് രതീഷ് , ഹരീഷ് പേരടി, സ്ഫടികം ജോർജ്ജ്, മുൻഷി ബൈജു , നരിയാപുരം വേണു , സോണിയ മൽഹാർ, പാർവ്വതി ബാവുൾ, വനിത കൃഷ്ണചന്ദ്രൻ , ഗീതാ നായർ , മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകിൽ, ഷാരോൺ (സനു ), രാജ്കുമാർ , ഹരീന്ദ്രനാഥ്, പ്രേംചന്ദ്രഭാസ് , സജനചന്ദ്രൻ , ഗിരീഷ് സോപാനം, സുരേഷ് നായർ , ജോയ്മ്മ , ലാൽ പ്രഭാത് , എന്നിവർ അഭിനയിക്കുന്നു

ബാനർ – മൽഹാർ മൂവി മേക്കേഴ്സ് , സംവിധാനം – അജയ് ശിവറാം , എക്സി : പ്രൊഡ്യൂസേഴ്സ് – നസീർ വെളിയിൽ , സന്തോഷ് ജോസഫ് തലമുകിൽ, കഥ, തിരക്കഥ, സംഭാഷണം – രാജീവ് .ജി , ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – കിച്ചി പൂജപ്പുര, ഗാനരചന – മനു മഞ്ജിത്ത്, ആര്യാംബിക ( കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ജേതാവ്), സംഗീതം – രഞ്ജിൻരാജ് വർമ്മ, ആലാപനം – വിജയ് യേശുദാസ് , പാർവ്വതി ബാവുൾ, മനോജ് ക്രിസ്റ്റി, രഞ്ജിൻരാജ് വർമ്മ, അസ്സോസിയേറ്റ് ഡയറക്ടർ – വ്യാസൻ സജീവ്, കല-കെ എസ് രാമു, ചമയം – ബിനു കരുമം, വസ്ത്രാലങ്കാരം – ശ്രീജിത്, സൗണ്ട് മിക്സിംഗ് – വിനോദ് ശിവറാം , സ്ക്രിപ്റ്റ് അസ്സോസിയേറ്റ് – സെന്തിൽ വിശ്വനാഥ്, സ്റ്റിൽസ് – ബൈജു ഗുരുവായൂർ , ഫിനാൻസ് കൺട്രോളർ – ഷാൻ, വിതരണം – സ്നേഹം എന്റർടെയ്ൻമെന്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summary :Neeravam will be released on July 22 in OTT

എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു

0

എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു. ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട ” മക്കന” യ്ക്കു ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘എന്റെ മാവും പൂക്കും’ എന്ന സിനിമയിലെ ‘ നീഹാരമണിയുന്ന …..’ എന്ന ഗാനം സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നു. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോർജ് നിർമ്മലും നിർവ്വഹിച്ചിരിക്കുന്നു. സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അഖിൽ പ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , സിമർസിങ്, ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവർ അഭിനയിക്കുന്നു. ബാനർ – എസ് ആർ എസ് ക്രിയേഷൻസ്, രചന , സംവിധാനം – റഹീം ഖാദർ, നിർമ്മാണം – എസ് ആർ സിദ്ധിഖ്, സലീം എലവുംകുടി, ഛായാഗ്രഹണം – ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് – മെന്റോസ് ആന്റണി, ഗാനരചന – ശിവദാസ് തത്തംപ്പിള്ളി, സംഗീതം – ജോർജ് നിർമ്മൽ , ആലാപനം – വിജയ് യേശുദാസ് , ശ്വേത മോഹൻ , പശ്ചാത്തലസംഗീതം – ജുബൈർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം – ബിബിൻ തൊടുപുഴ , കോസ്‌റ്റ്യും – മെൽവിൻ ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സജീവ് അർജുനൻ , സഹസംവിധാനം – വഹീദാ അറയ്ക്കൽ, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, മ്യൂസിക് മാർക്കറ്റിംഗ് – സത്യം വീഡിയോസ് & ഓഡിയോസ് , സ്റ്റിൽസ് – അജേഷ് ആവണി , ലെയ്സൺ ഓഫീസർ – മിയ അഷ്റഫ്, ഫിനാൻസ് മാനേജർ – സജീവൻ കൊമ്പനാട്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

English Summary: The song in the movie ente maavum pookkum is getting attention

കെ. ബാലചന്ദറിനെ സ്മരിച്ച് നടൻ റഹ്മാൻ!

0

ഓർമ്മായായ സംവിധായകൻ കെ.ബാലചന്ദറിൻ്റ 91 – മത് ജന്മദിനമാണ് ഇന്ന് . തൻ്റെ ജീവിതത്തിൽ വഴിത്തിരിവു സൃഷ്ടിച്ച സംവിധായക പ്രതിഭയെ ഓർക്കുകയാണ് നടൻ റഹ്മാൻ

“എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത , എന്നും സ്മരിക്കുന്ന ഗുരു തുല്യ നാമമാണ് കെ. ബാലചന്ദർ. പപ്പേട്ട(പി.പത്മരാജൻ)നെ പോലെ ഭരതേട്ടനെ പോലെ , ശശിയേട്ടനെ പോലെ എൻ്റെ ജീവിതത്തിൽ വഴിത്തിരിവു സൃഷ്ടിച്ച സംവിധായക പ്രതിഭയാണ് കെബി സാർ. അഭിനേതാക്കളെല്ലാം അദ്ദേഹത്തിൻ്റെ സിനിമയിൽ ഒന്നു മുഖം കാണിക്കുവാനുള്ള അവസരത്തിനായി തപസിരിക്കുന്ന കാലത്താണ് മഹാ ഭാഗ്യമായി പുതു പുതു അർത്ഥങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. നേരത്തേ തന്നെ തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നു എങ്കിലും ഈ സിനിമയുടെ മഹത് വിജയം എനിക്ക് തെന്നിന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു സ്ഥാനം നേടി തന്നു. അത് ഞാൻ നന്ദി പൂർവ്വം എന്നും അഭിമാനത്തോടെ ഓർക്കുന്നു. അദ്ദേഹത്തിൻ്റെ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുക എന്നത് തന്നെ ഭാഗ്യമാണ്. എന്നാൽ വീണ്ടും നാലോളം പ്രൊജക്ടുകളിൽ അദ്ദേഹത്തിൻ്റെ കീഴിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു.അദ്ദേഹത്തിൻ്റെ എല്ലാ സിനിമകളും കാലങ്ങളെ അതിജീവിച്ചവയാണ്.
ഇന്നും നിത്യവും എനിക്ക് പുതു പുതു അർത്ഥങ്ങൾ എന്ന സിനിമയെ അഭിനന്ദിച്ചും പ്രശംസിച്ചും ആരാധകർ സന്ദേശങ്ങൾ അയക്കുന്നു. അദ്ദേഹം നമ്മോടൊപ്പം ഇല്ലെങ്കിലും എന്നെ പോലുള്ള കലാകാരന്മാരുടെയും സിനിമാ ആരാധകരുടെയും മനസ്സിൽ എന്നെന്നും ജീവിക്കുന്നു … പ്രണാമം”

English Summary: Actor Rahman remembers K.Balachander!

” നീ ” ടൈറ്റിൽ പോസ്റ്റർ റിലീസ്

0

പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ അസോസിയേറ്റ് ഡയറക്ടർ അഭി കൃഷ്ണ ആദ്യമായി കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ” നീ ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ജി സ്ക്വയർ ഫിലിം ഫാക്ടറിയുടെ ബാനറിൽ ഉമാ നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സംഗീതം-കൈലാസ് മേനോൻ,എഡിറ്റർ-ജിത്ത് ജോഷ്,കല-ശ്യാം മംഗലത്ത്,മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ഗിരീഷ് അമ്പാടി,ഡിസൈൻ-അനൂപ് ശശിധരൻ, ആക്ഷൻ-വിമൽ റാംബോ,നൃത്തം-കല മാസ്റ്റർ,പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary:”Nee” title poster released

2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു,13 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

0

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ്സ്ഥിതികരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്.കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്.തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളേജില്‍ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്.15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. അതില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.ഇതോടെ സംസ്ഥാനത്ത് സിക്ക  വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. ജില്ലാ മെഡിക്കല്‍ ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക.കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.

അതിനാല്‍ തന്നെ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്.
ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.
 പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാവരും ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.


Two more were confirmed to have the Zika virus, and 13 tested negative

പരാതി പരിഹാര ഉദ്യോഗസ്ഥനെ ട്വിറ്റര്‍ നിയമിച്ചു

0

ന്യൂഡല്‍ഹി: പുതിയ ഐ.ടി ചട്ടപ്രകാരം ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ ട്വിറ്റര്‍ നിയമിച്ചു. വിനയ് പ്രകാശിനെ പരാതി പരിഹാര ഓഫിസറായി നിയമിച്ച ട്വിറ്റര്‍ വിവാദ ഐ.ടി ചട്ടപ്രകാരം പരാതികളില്‍ ഇതുവരെ കൈക്കൊണ്ട നടപടി സംബന്ധിച്ച് ‘സുതാര്യതാ റിപ്പോര്‍ട്ടും’ പുറത്തുവിട്ടു. 2021 മേയ് 26നും 2021 ജൂണ്‍ 25നും ലഭിച്ച പരാതികളുടെ തുടര്‍ നടപടിയാണ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്.

ഇന്ത്യയില്‍ താമസക്കാരനായ പരാതി പരിഹാര ഓഫിസറെ നിയമിക്കാന്‍ ട്വിറ്റര്‍ എട്ടാഴ്ച സമയം തേടിയപ്പോഴാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംരക്ഷണം ലഭിക്കില്ലെന്ന് ഹൈകോടതി ഓര്‍മപ്പെടുത്തിയത്. ചട്ടങ്ങള്‍ പാലിക്കുന്ന സമയക്രമം വിശദീകരിച്ച് രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്വിറ്ററിനോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

English Summary: Twitter has appointed a grievance redressal officer

കര്‍ണാടക ഗവര്‍ണറായി താവര്‍ചന്ദ് ഗെഹ്‌ലോട്ട് ചുമതലയേറ്റു

0

കര്‍ണാടക ഗവര്‍ണറായി താവര്‍ചന്ദ് ഗെഹ്‌ലോട്ട് ചുമതലയേറ്റു. ഞായറാഴ്ച രാവിലെ 10.30ന് രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രണ്ടാം മോദി മന്ത്രിസഭയില്‍ സാമൂഹിക നീതി മന്ത്രിയായിരുന്ന താവര്‍ചന്ദിനെ മന്ത്രിസഭ പുനഃസംഘാടനത്തില്‍ ഒഴിവാക്കിയാണ് കര്‍ണാടക ഗവര്‍ണറായി നിയമിച്ചത്. 2006 മുതല്‍ 2014 വരെ കര്‍ണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്നു.

English Summary:Thawar Chand Gehlot takes over as Governor of Karnataka

തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് ആക്കാന്‍ നീക്കം : വ്യാപക പ്രതിഷേധം

0

തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ എല്ലായിടത്തും വ്യാപക പ്രതിഷേധം. എം.ഡി.എം.കെ പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടുക്കും ധര്‍ണ നടത്തി. ഡി.എം.കെ, ഇടത്, കോണ്‍ഗ്രസ് കക്ഷികളും മറ്റു തമിഴ് സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. തമിഴക പടിഞ്ഞാറന്‍ ജില്ലകളായ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്.

പത്രവാര്‍ത്തകള്‍ക്ക് പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍ രംഗത്തെത്തി. കോയമ്പത്തൂരും, ചെന്നൈയും തലസ്ഥാനങ്ങളാക്കി രണ്ട് സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാ ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള ഇടമാണ് കൊങ്കുമേഖല. നിലവില്‍ പത്തു ലോക്സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

English Summary: Move to divide Tamil Nadu and make it Konkunad

കെഎസ്ആര്‍ടിസി ബംഗുളുരൂ സര്‍വ്വീസ് ആരംഭിച്ചു

0

തിരുവനന്തപുരം: കോവിഡിനെ ത്തുടര്‍ന്ന് നിര്‍ത്തിവച്ച തിരുവനന്തപുരം – ബംഗുളുരൂ സര്‍വ്വീസ് കെഎസ്ആര്‍ടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ഏപ്രില്‍ 9 മുതല്‍ നിര്‍ത്തി വച്ച സര്‍വ്വീസാണ് പുനരാരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സര്‍വ്വീസ് ആരംഭിച്ചത്.കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂര്‍, കോഴിക്കോട് ,സു.ബത്തേരി ,മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബംഗുളൂരു സര്‍വ്വീസ് ആദ്യ ദിനം സര്‍വ്വീസ് നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവന്‍ സീറ്റുകളും റിസര്‍വേഷന്‍ ഫുള്‍ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസുകള്‍ നടത്തുക.

അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഇത് വരെ അനുമതി നല്‍കിയിട്ടില്ല. അത് കൂടി ലഭിച്ചാല്‍ പാലക്കാട് സേലം വഴിയുള്ള ബംഗുളുരു സര്‍വ്വീസ് ആരംഭിക്കാനാകും.

English Summary: KSRTC launches Bangalore service