വിസ്മയയുടെ മരണം: കിരണിന്റെ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ് വി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി ഹൈകോടതി വാദത്തിനെടുത്തപ്പോള്‍ തിരുത്തലുകള്‍ വരുത്താനുണ്ടെന്നും പിന്‍വലിക്കുകയാണന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് കോടതി ഹര്‍ജി തള്ളി.

തനിക്കെതിരെ തെളിവില്ലന്നും വിസ്മയയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസെടുത്തിട്ടുള്ളതെന്നുമാണ് കിരണിന്റെ വാദം. കേസ് റദ്ദാക്കണമെന്ന ഹര്‍ജി അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്ന് ചുണ്ടിക്കാട്ടി വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കിരണ്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജൂണ്‍ 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്.

English Summary: Vismaya death: Kiran’s plea withdrawn

admin:
Related Post