കെഎസ്ആര്‍ടിസി ബംഗുളുരൂ സര്‍വ്വീസ് ആരംഭിച്ചു

തിരുവനന്തപുരം: കോവിഡിനെ ത്തുടര്‍ന്ന് നിര്‍ത്തിവച്ച തിരുവനന്തപുരം – ബംഗുളുരൂ സര്‍വ്വീസ് കെഎസ്ആര്‍ടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ഏപ്രില്‍ 9 മുതല്‍ നിര്‍ത്തി വച്ച സര്‍വ്വീസാണ് പുനരാരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സര്‍വ്വീസ് ആരംഭിച്ചത്.കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂര്‍, കോഴിക്കോട് ,സു.ബത്തേരി ,മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബംഗുളൂരു സര്‍വ്വീസ് ആദ്യ ദിനം സര്‍വ്വീസ് നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവന്‍ സീറ്റുകളും റിസര്‍വേഷന്‍ ഫുള്‍ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസുകള്‍ നടത്തുക.

അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഇത് വരെ അനുമതി നല്‍കിയിട്ടില്ല. അത് കൂടി ലഭിച്ചാല്‍ പാലക്കാട് സേലം വഴിയുള്ള ബംഗുളുരു സര്‍വ്വീസ് ആരംഭിക്കാനാകും.

English Summary: KSRTC launches Bangalore service

admin:
Related Post