പന്ത്രണ്ടാമനായി ലാലേട്ടനും ജീത്തുജോസഫും ,പോസ്റ്റര്‍ വൈറല്‍

ദൃശ്യം, റാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ’12th MAN’ എന്നാണ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

 വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവും പോസ്റ്ററില്‍ കാണാം. കെ.ആര്‍. കൃഷ്ണ കുമാര്‍ ആണ് തിരക്കഥ. 24 മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍. കൊറോണ നിയന്ത്രണങ്ങളോടെ ഒറ്റ ലൊക്കേഷനില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ദൃശ്യം 2വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തിലും അണിനിരക്കും. എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കോസ്റ്റ്യൂംസ് ലിന്റാ ജീത്തു.

English Summary: Mohanlal and director Jeethu Joseph Movie 12th man

admin:
Related Post