Home Blog Page 333

ഇന്ത്യയിലാദ്യമായി എല്ലാ ഭാഷകളിലുമായി ഒരു സിനിമ.” നീല രാത്രി “

0

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യത്തെ മഹാത്ഭുതം മലയാളത്തിൽ നിന്ന്.ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന ഒരു സിനിമക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിൽ.

ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ” സവാരി “എന്ന ചിത്രത്തിനു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീല രാത്രി ” എന്ന സിനിമയാണ് എല്ലാ ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്നത്.

മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യർ,ഹിമ ശങ്കർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ചലച്ചിത്ര രംഗത്തെ ഈ അപൂർവ്വ സിനിമയിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

റ്റൂ ടെൻ എന്റർടൈയ്ൻമെന്റ്സ്, ഡബ്ളിയു ജെ പ്രൊഡക്ഷൻസ് എന്നി ബാനറിൽ അനൂപ് വേണുഗോപാൽ,ജോബി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത് നിർവ്വഹിക്കുന്നു. എഡിറ്റർ-സണ്ണി ജേക്കബ്,കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടർ-സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ,വി എഫ് എക്സ്- അരുൺ ലാൽ പോംപ്പി,വാർത്ത

പ്രചരണം-എ എസ് ദിനേശ്.

English Summary : Neelaraathri The first straight cinema in all Indian languages

” ത്രയം “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്,സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി.

പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ” ത്രയ “ത്തിൽ നിരഞ്ജ് രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. ‘”ഗോഡ്സ് ഓൺ കൺട്രി ” എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് “ത്രയം “.

സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ,

വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Thrayam Movie Firstlook Poster released

കാന്തിയിലെ മിന്നും പ്രകടനം, കൃഷ്ണശ്രീക്ക് ക്രിട്ടിക്സ് അവാർഡ്

0

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച്, അശോക് ആർ നാഥ് സംവിധാനം ചെയ്ത “കാന്തി ” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡിന് കൃഷ്ണശ്രീ എം ജെ അർഹയായി. 45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ (2020 ), സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ കഥ പറഞ്ഞ കാന്തിയിൽ , നീലമ്മയുടെ മകൾ അന്ധയായ കാന്തിയുടെ വികാരവിചാരങ്ങൾ തന്മയത്ത്വത്തോടെ അവതരിപ്പിച്ചതിനാണ് കൃഷ്ണശ്രീയെ മികച്ച ബാലതാരമായി ജൂറി തെരഞ്ഞെടുത്തത്.

ഥൻ , പച്ച, ചാച്ചാജി തുടങ്ങിയ ചിത്രങ്ങളിലും പളുങ്ക്, രണ്ടാം പ്രതി തുടങ്ങിയ ഷോർട്ട് ഫിലിമുകളിലും ഇതിനോടകം കൃഷ്ണശ്രീ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം നിർമ്മലാഭവൻ സ്കൂൾ ഏഴാം ക്ളാസ്സ് വിദ്യാർത്ഥിനിയായ കൃഷ്ണശ്രീ എം ജെ , പ്രശസ്ത ചലച്ചിത്ര പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദന്റെ മകളാണ്.

പി ആർ ഓ -അജയ് തുണ്ടത്തിൽ

English Summary : Krishna Sree got the best child artist award (Kanthi)

ബിജു മേനോന്റെ ജന്മദിനാഘോഷത്തിന്” ലളിതം സുന്ദരം “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,ബിജു മേനോന്റെ ജന്മദിനമായ ഇന്ന് റിലീസായി.

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ” ലളിതം സുന്ദരം “. സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ  നിർമ്മിക്കുന്ന

” ലളിതം സുന്ദരം ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു. പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.

സെെജു കുറുപ്പ്,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എഡിറ്റര്‍-ലിജോ പോള്‍.നിർമ്മാണം-മഞ്ജു വാര്യർ, കൊച്ചുമോൻ, എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി നായർ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി

ശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍,

സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ.

വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.വിതരണം-സെഞ്ച്വറി ഫിലിംസ് റിലീസ്.

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Manju Warrier Biju Menon movie Lalitham Sundaram Firstlook poster

ദി ഹോമോസാപിയന്‍സ് ” തിരുവനന്തപുരത്ത്.

0

തിരുവനന്തപുരം ഹോട്ടല്‍ സെവന്‍ ഹില്‍സില്‍ വെച്ച് ‘ദി ഹോമോസാപിയന്‍സ് ” എന്ന മലയാളം ആന്തോളജി ചിത്രത്തിന് തുടക്കം കുറിച്ചു. പൂജാ ചടങ്ങിൽ പ്രശസ്ത സംവിധായകന്‍ ടി. എസ്സ്. സുരേഷ് ബാബു ഭദ്രദീപം തെളിയിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ആന്റ് വില്ലേജ് മൂവി ഹൗസിന്റെ ബാനറിൽ അഖില്‍ ദേവ് എം.ജെ,ലിജോ ഗംഗാധരന്‍,വിഷ്ണു വി മോഹന്‍,എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ദി ഹോമോസാപിയന്‍സ് “. ‘കുട്ടിയപ്പനും ദൈവദൂതരും’ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരൻ, എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപ്പിയന്‍സ്’ എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്‌മെന്റുകളാണ് ഉള്ളത്. മുപ്പതു മിനിറ്റ് വീതമുള്ള നാല് കഥകളാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കണ്ണന്‍ നായര്‍,ആനന്ദ് മന്മഥന്‍,ജിബിന്‍ ഗോപിനാഥ്,ധനിൽ കൃഷ്ണ,ബിജില്‍ ബാബു രാധാകൃഷ്ണന്‍,ദേവൂട്ടി ദേവു (ദക്ഷ വി നായർ) അപർണ സരസ്വതി, അനീറ്റ സെബാസ്റ്റ്യൻ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സ്ത്രീപക്ഷ ആന്തോളജി സിനിമയായ”ദി ഹോമോസാപിയൻസി’ൽ ആധുനിക മനുഷ്യന്റെ മുഖമൂടിയണിഞ്ഞ പ്രാകൃത മനുഷ്യൻ എന്ന കാഴ്ച്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്.

ഇന്നത്തെ മനുഷ്യന്റെ ചിന്തകളിൽ എത്ര തന്നെ ആധുനികത നിറഞ്ഞാലും അവന്റെ ഉള്ളിൽ വിട്ടു മാറാത്ത മതം, ജാതി, പുരുഷ മേധാവിത്വം എന്നിങ്ങനെയുള്ള ഇന്നും വിട്ടുമാറാത്ത മനസ്സുകളെ വിലയിരുത്തുകയുമാണ് ഈ ചിത്രത്തിലൂടെ .
വിഷ്ണു രവി രാജ്, എ.വി അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ് എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോകുല്‍ ഹരിഹരന്‍, വിഷ്ണു രാധാകൃഷ്ണന്‍, മുഹമ്മദ് സുഹൈല്‍, അമല്‍ കൃഷ്ണ എന്നിവർ തിരക്കഥ എഴുതുന്നു. അജിത് സുധ്ശാന്ത്, അശ്വന്‍,സാന്ദ്ര മരിയ ജോസ് എന്നിവരുടെതാണ് സംഭാഷണം. ചിത്രസംയോജനം-ശരണ്‍ ജി.ഡി,എസ്.ജി അഭിലാഷ്,സംഗീതം- ആദര്‍ശ് പി വി,റിജോ ജോണ്‍,സബിന്‍ സലിം, ഗാനരചന-സുധാകരന്‍ കുന്നനാട്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാമു മംഗലപ്പള്ളി ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരി പ്രസാദ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അശ്വന്‍, സുഖില്‍ സാന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ജേര്‍ലിന്‍, സൂര്യദേവ് ജി,ബിപിന്‍ വൈശാഖ്, ടിജോ ജോര്‍ജ്, സായി കൃഷ്ണ,പാര്‍ത്ഥന്‍,പ്രവീണ്‍ സുരേഷ്, ഗോകുല്‍ എസ്.ബി,ആര്‍ട്ട്-ഷാന്റോ ചാക്കോ അന്‍സാര്‍ മുഹമ്മദ് ഷെരിഫ്, കോസ്റ്റ്യൂം-ഷൈബി ജോസഫ്,സാന്ദ്ര മരിയ ജോസ്,മേക്ക്പ്പ്-സനീഫ് ഇടവ,അര്‍ജുന്‍ ടി.വി.എം, സ്റ്റണ്ട്-ബാബു ഫൂട്ട് ലൂസേഴ്‌സ്, കൊറിയോഗ്രാഫി-സജീഷ് ഫൂട്ട് ലൂസേഴ്‌സ്, സ്റ്റില്‍സ്-ശരത് കുമാര്‍ എം,ശിവ പ്രസാദ് നേമം, പരസ്യകല- മാ മി ജോ. ക്രീയേറ്റീവ് സപ്പോർട്ട് -വിഷ്ണു വി എസ്, ഓൺലൈൻ പി ആർ-സിഎൻഎ,

വാർത്ത പ്രചരണം-എ എസ് ദിനേശ്

English Summary : Malayalam Movie the homosapiens movie pooja held at Thiruvananthapuram

യുട്യൂബിലും ശ്രദ്ധേയമായി കാക്ക

0

കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന ഹ്രസ്വചിത്രം “കാക്ക” ഇപ്പോൾ യുട്യൂബിലും ശ്രദ്ധേയമാകുന്നു. എൻ എൻ ജി ഫിലിംസ് യുട്യൂബിലാണ് കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച് ചിത്രം മുന്നേറുന്നത്. സ്ത്രീകഥാപാത്രങ്ങൾക്ക് മുൻതൂക്കമുള്ള സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം, പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. കറുപ്പ് നിറമായതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും വീട്ടുകാരിൽ നിന്നും മറ്റും പലതരത്തിലുള്ള അവഗണനകൾ നേരിടുകയും ചെയ്യുന്ന പഞ്ചമി, ഒരു ഘട്ടത്തിൽ തന്റെ കുറവിനെ പോസിറ്റീവായി കാണുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്നു. നിറത്തിന്റെയും ശാരീരിക വൈകല്യങ്ങളുടെയും പേരിൽ ഇക്കാലത്തും പലരും പരിഹസിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യത്തെ തികഞ്ഞ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ലക്ഷ്മിക സജീവൻ , സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുക്കുട്ടൻ, വിജയകൃഷ്ണൻ , ഗംഗ സുരേന്ദ്രൻ , വിപിൻനീൽ, വിനു ലാവണ്യ, ദേവാസൂര്യ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും അജു അജീഷ് നിർവ്വഹിച്ചിരിക്കുന്നു. ബ്രാ, കുന്നിക്കുരു, സൈക്കോ തുടങ്ങിയ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായിരുന്നു അജു അജീഷ് . നിർമ്മാണം – വെള്ളിത്തിര സിനിമ വാട്സാപ്പ് കൂട്ടായ്മ , എൻ എൻ ജി ഫിലിംസ്, കഥ, തിരക്കഥ, സംഭാഷണം – അജു അജീഷ്, ഷിനോജ് ഈനിക്കൽ , ഗോപിക കെ ദാസ് , ഛായാഗ്രഹണം – ടോണി ലോയ്ഡ് അരൂജ, ക്രിയേറ്റീവ് ഹെഡ് – അൽത്താഫ് പി ടി , ഗാനരചന – അനീഷ് കൊല്ലോളി, സംഗീതം – പ്രദീപ് ബാബു, ആലാപനം – ജിനു നസീർ , പ്രൊഡക്ഷൻ കൺട്രോളർ – ഉണ്ണികൃഷ്ണൻ കെ പി , കല- സുബൈർ പാങ്ങ്, ചമയം – ജോഷി ജോസ് , വിജേഷ് കൃഷ്ണൻ , പശ്ചാത്തലസംഗീതം – എബിൻ സാഗർ, സൗണ്ട് മിക്സ് – റോമ് ലിൻ മലിച്ചേരി, നിശ്ചല ഛായാഗ്രഹണം – അനുലാൽ വി വി , യൂനുസ് ഡാക്സോ, ഫിനാൻസ് മാനേജർ – നിഷ നിയാസ്, ഡിസൈൻസ് – ഗോകുൽ എ ഗോപിനാഥൻ,

പി ആർ ഓ – അജയ് തുണ്ടത്തിൽ

English Summary : Malayalam Short film Kaakka hits on YouTube

മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ എസ് സേതുമാധവന്

0

ഈ വർഷത്തെ മാക്ട ലെജന്റ് ഓണർ പുരസ്കാരത്തിന് പ്രശസ്ത ഫിലിം മേക്കർ കെ എസ് സേതുമാധവൻ
അർഹനായി. സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്കി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ എസ് സേതുമാധവനെ ജൂറി അംഗങ്ങൾ ഐകകണ്ഠേന തിരഞ്ഞെടുകയായിരുന്നു.

മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും കെ എസ് സേതുമാധവൻ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണ്. ശ്രീ ജോൺ പോൾ ചെയർമാനും ശ്രീ കലൂർ ഡെന്നീസ്ക ൺവീനറും സർവ്വശ്രീ ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു.

English Summary : K. S. Sethumadhavan warded Legend Honor by MACTA

മുട്ടുവിൻ തുറക്കപ്പെടും ” ആദ്യ വീഡിയോ ഗാനം റിലീസ്

0

ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ” മുട്ടുവിൻ തുറക്കപ്പെടും “എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.
ബിനോജ് ചക്രപാണി ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച് ഹരിചരൻ ആലപിച്ച ” വെയിലിൽ ഒരു കുളിർ…..” എന്നാരംഭിക്കുന്ന അതിമനോഹരമായ ഗാനം റിലീസായത്. ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആൻറണീ, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻ ചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു.

ഇടവേള ബാബു,ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം,വിനോദ് സാഗർ, സേതുലക്ഷ്മി,ചിത്ര തുടങ്ങിയ പ്രമുഖർക്കൊപ്പം
നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

എഡിറ്റർ-റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ-അനുകുട്ടൻ,കല-അയ്യപ്പൻ,മേക്കപ്പ്-
സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം-അനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഡിനു,സത്യൻ,സൗണ്ട് ഡിസൈൻ-
ഏരീസ് വിസ്മയ മാക്സ്, കളറിസ്റ്റ്-വിഷ്ണു പുതിയറ,പ്രൊഡക്ഷൻ മാനേജർ-നിയാസ്,

വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Muttuvin Thurakkappedum new song released

Netflix അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം ”മിന്നൽ മുരളി “

0

ഏറെ കാത്തിരുന്ന ഈ സൂപ്പർ ഹീറോ സിനിമയിൽ ടോവിനോ തോമസ് ഒരു ഇടിമിന്നൽ പ്രകടനം കാഴ്ചവെയ്ക്കുന്നു

Mumbai, sep 06, 2021: അമാനുഷിക ശക്തി ഉപയോഗിച്ച് തിന്മക്കെതിരെ പൊരുതി ലോകത്തെ രക്ഷിക്കുക – അത്തരം ഒരു സൂപ്പർ ഹീറോയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? “മിന്നൽ മുരളി”- ഈ വർഷത്തെ മലയാള സിനിമകളിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം Netflix ലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആക്ഷൻ ചിത്രം മിന്നൽ മുരളി യുടെ സംവിധായകൻ ബേസിൽ ജോസഫ് ആണ്.

മിന്നൽ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് ആവേശത്തോടെ പങ്കു വെച്ച വാക്കുകൾ:
” കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങൾ കൂടുതൽ ശ്രമിച്ചത്.ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്.ഇത് ഞങ്ങൾ മുഴുവൻ ടീമിന്റെയും സപ്ന സിനിമയാണ്.ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നതിൽ ഒരു പാട് സന്തോഷമുണ്ട് “.
സിനിമയുടെ നിർമ്മാതാവായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സോഫിയ പോൾ: ” ഒരു നിർമ്മാതാവ് എന്ന നിലയിൽ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാർഥ്യജനകവുമായിരുന്നു. ഇതിന്റെ
ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്. ഈ ലോക്കൽ സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ വിജയത്തിനായി ഞങ്ങൾ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പർ ഹീറോ സിനിമ അതിന്റെ കരുത്തിൽ ഭാഷകളെ മറികടക്കുന്നു. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്. മിന്നൽ മുരളി എനിക്ക് അനുഭൂതിയും അഭിമാനവും ആണ്.
ഈ വരുന്ന മലയാള സിനിമയിലൂടെ netflix മായ് ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മിന്നൽ മുരളി ഒരു തുടക്കം മാത്രമാണ്. “.

മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസ്:
” തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ netflix ലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ”.

Netflix ഇന്ത്യയുടെ ഫിലിംസ് ആൻഡ് ലൈസൻസിങ് ഡയറക്ടർ പ്രതീക്ഷ റാവുവിന്റെ വാക്കുകൾ:
” മലയാള സിനിമാ പ്രേക്ഷകർ ശ്രദ്ധയൂന്നുന്നത് വ്യത്യസ്തമായ കഥാകഥനത്തിലും വേറിട്ട ചിത്രീകരണ കൗശലങ്ങളിലുമാണ്. ഒട്ടേറെ വൈവിധ്യമാർന്ന മലയാള കഥകൾ ഉള്ള സിനിമകൾ ഉൾപ്പെടുത്തി netflix വിപുലപ്പെടുത്തുമ്പോൾ വളരെ ആകാംഷയോടെ, പ്രതീക്ഷയോടെ ഞങ്ങൾ netflix ലൂടെ പ്രദർശിപ്പിക്കുകയാണ് മിന്നൽ മുരളി”.
തീർച്ചയായും കണ്ടിരിക്കേണ്ട പ്രാദേശിക സൂപ്പർ ഹീറോ കഥ ടോവിനോ തോമസിന്റെ അഭിനയ മികവിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.ഈ വരുന്ന മലയാള സിനിമയിലൂടെ netflix മായ് ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മിന്നൽ മുരളി ഒരു തുടക്കം മാത്രമാണ്”.

Netflix
ലോകത്തിലെ വിനോദ സേവന മേഖലയിൽ 190 രാജ്യങ്ങളിലായി 20.9 കോടി അംഗങ്ങളുള്ള Netflix ലൂടെ വിവിധ ഭാഷകളിൽ വ്യത്യസ്ത ഉള്ള ടിവി പരമ്പരകൾ, ഡോക്യൂമെന്ററികൾ, സിനിമകൾ എന്നിവ ജനങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. അംഗങ്ങൾക്ക് ഒരു ഇന്റർനെറ്റ്‌ കണക്ട് ചെയ്ത സ്ക്രീനിലൂടെ എപ്പോൾ വേണമെങ്കിലും, എത്ര വട്ടവും എവിടെ നിന്നും പരിപാടികൾ ആസ്വദിക്കാം. കച്ചവട താല്പര്യങ്ങൾ അവഗണിച്ച് ഒരു നിബന്ധനയുമില്ലാതെ കണ്ടുകൊണ്ടിരിക്കുന്ന പരിപാടികൾ നിർത്തിവെയ്ക്കാനും സൗകര്യാനുസരണം തുടർന്ന് കാണാനും കഴിയും.
Netflex India യിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾക്കും വിനോദ പരിപാടികൾക്കും IG@Netflix_IN, TW@NetflixIndia, TWSouth@Netflix_INSouth and FB@NetflixIndia പിന്തുടരുക

വീക്കൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സ്:
2014 ൽ കേരളത്തിനകത്തും പുറത്തും വൻ വിജയം നേടിയ ‘ബാംഗ്ലൂർ ഡെയ്സ്’ എന്ന മലയാളം സിനിമയുടെ സഹനിർമ്മാതാവായി അരങ്ങേറ്റം കുറിച്ചു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ ചിത്രം സൌത്ത് ഇന്ത്യയിലിപ്പോഴും ആരാധനയോടെ കൊണ്ടാടപ്പെടുന്ന ഒരു സിനിമയാണ്.
2016 ൽ പ്രശ്‌സ്ത സംവിധായകൻ ഡോ :ബിജു സംവിധാനം ചെയ്ത അവാർഡ് നേടിയ ഫെസ്റ്റിവൽ ചിത്രം കാട് പൂക്കുന്ന നേരം ആയിരുന്നു രണ്ടാമത് നിർമ്മിച്ച സിനിമ.
തുടർന്ന് 2017 ൽ ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ കുടുംബ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പിന്നീട് 2018 ൽ ബിജുമേനോൻ നായകനായ കോമഡി റോഡ് മൂവി പടയോട്ടം എന്നിവയായിരുന്നു
മിന്നൽ മുരളി യാണ് വീക്കന്റ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ഏറ്റവും ഇന്ന് പ്രതീക്ഷയുള്ള 2021 ൽ പ്രദർശനത്തിനെത്തുന്ന ചിത്രം. അതിനെ തുടർന്ന് നിവിൻ പോളി നായകനായ “ബിസ്മി സ്പെഷ്യൽ” പ്രദർശനത്തിനെത്തും.

പി ആർ ഒ:
എ എസ് ദിനേശ്
ശബരി

English Summary : Minnal murali movie to make direct ott release through netflix

“പത്തൊൻപതാം നൂറ്റാണ്ട്” നാലാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസ്

0

വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊൻപതാം നൂറ്റാണ്ട്” എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടർ
പോസ്റ്റർ റിലീസായി. പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെയാണ്
സംവിധായകൻ വിനയൻ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകിയും കൂടി ആയിരുന്നു.. ആ കാലഘട്ടത്തിൽ തിരുവിതാംകുറിലെ താണജാതിക്കാർ അയിത്തത്തിൻെറ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു..
നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്നി പരീക്ഷകളായിരുന്നു.

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പത്തൊന്‍പതാം നൂറ്റാണ്ട് “. നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.
അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന,സുരേഷ് ക്യഷ്ണ,ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ,മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി,ചാലിപാല,ശരണ്‍,മണികണ്ഠൻ ആചാരി,സെന്തിൽക്യഷ്ണ,ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ജയന്‍ ചേർത്തല, ബൈജു എഴുപുന്ന,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മന്‍രാജ്,പൂജപ്പുര, രാധാക്യഷ്ണൻ, ജയകുമാർ,നസീർ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്. മധു പുന്നപ്ര,ഷിനു ചൊവ്വ,ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്,ജെയ്സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ,രേണു സൗന്ദർ,വർഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാൻസ,ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില പുഷ്പാംഗദൻ, റ്റ്വിങ്കിൾ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആർട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് “പത്തൊൻപതാം നൂറ്റാണ്ട് ” .

ഷാജികുമാർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ,ക്യഷ്ണമൂർത്തി,പ്രൊജക്ട് ഡിസെെനര്‍-ബാദുഷ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്,സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല-ഓള്‍ഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്,അസോസിയേറ്റ് ഡയറക്ടര്‍-ഉബെെനി യൂസഫ്,അസിസ്റ്റന്റ് ഡയറക്ടര്‍-സംഗീത് വി എസ്,അര്‍ജ്ജുന്‍ എസ് കുമാര്‍,മിഥുന്‍ ബാബു സഞ്ജയ്,അജയ് റാം,ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താൻ,
ആക്ഷന്‍-സുപ്രീം സുന്ദര്‍, രാജശേഖന്‍,മാഫിയ ശശി,
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ഇക്ബാല്‍ പാനായിക്കുളം,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്,രാജന്‍ ഫിലിപ്പ്,ഷെറിന്‍ സ്റ്റാന്‍ലി,പ്രൊഡക്ഷന്‍ മാനേജര്‍-ജിസ്സണ്‍ പോള്‍,റാം മനോഹര്‍,

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

English Summary : Pathonpatham noottandu fourth character poster , Deepti Sati to play Savitri Kutty

സൂര്യയും ജ്യോതികയും നിർമ്മാതാക്കൾ, കാർത്തി നായകൻ , ഷങ്കറിൻ്റെ മകൾ നായിക ! ചിത്രത്തിന് വിരുമൻ എന്ന് പേരിട്ടു.!!!

0

 മികച്ച സിനിമകൾ നിർമ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ സിദ്ധാന്തം. 36 വയതിനിലെ,പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്രു എന്നിവ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു.ഈ സിനിമകളെ തുടർന്ന് 2ഡി എൻ്റർടെയ്ൻമെൻ്റ്‌സ്  നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ വിരുമൻ ‘.

പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ   മറ്റൊരു  വഴിത്തിരിവായരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പൻ ‘ . ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമൻ’. ചിത്രത്തിൻ്റെ പൂജ ഇന്ന് (തിങ്കളാഴ്ച) ചെന്നൈയിൽ നടന്നു . ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ നടക്കും. സംവിധായകൻ ശങ്കറിൻ്റെ ഇളയപുത്രി പുതുമുഖം  അതിഥി ഷങ്കറാണ് നായിക   . രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും.  എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.. 

വാർത്താ വിതരണം : സി.കെ. അജയ് കുമാർ

English Summary : Surya and Jyothika are the producers, Karthi is the hero and Shankar’s daughter is the heroine!
The movie is titled as Viruman

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയിൻ കൂട്ടുകെട്ടിൽ കണ്ണൻ താമരക്കുളത്തിന്റെ ‘വരാൽ’; പൂജ കൊച്ചിയിൽ നടന്നു

0

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയിൻ ടീം ഒന്നിക്കുന്ന, കണ്ണൻ താമരക്കുളത്തിന്റെ പൊളിറ്റിക്കൽ ഡ്രാമ ‘വരാലി’ന്റെ പൂജ കൊച്ചിയിൽ നടന്നു. അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌ നിർമിക്കുന്നത്. ഒരിടവേളയ്ക്ക്‌ ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ഡ്രാമയായിരിക്കും വരാൽ. ഒരു വലിയ ക്യാൻവാസിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിൽ  സുരേഷ് കൃഷ്ണ, രൺജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിൻ, കൊല്ലം തുളസി, സുധീർ, നിത പ്രോമി, മൻരാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്‌. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്‌. 

എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോർഡിനേറ്റർ; അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെ.ആർ പ്രകാശ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സുനിത സുനിൽ,  സ്റ്റിൽസ്: ഷാലു പെയ്യാട് എന്നിവരാണ് മറ്റ്‌ അണിയറ പ്രവർത്തകർ. ഗവണ്മെന്റിന്റെ കോവിഡ്‌ മാനദണ്ഢങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്‌ സെപ്തംബർ ആദ്യ വാരത്തിൽ ചിത്രീകരണം ആരംഭിച്ച ‘വരാലി’ന്റെ പ്രധാന ലൊക്കേഷൻ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളാണ്.

English Summary : Anoop Menon PrakshRaj Sunny Sunny Wayne Movie Varal Directed by Kannan Thamarakulam