Home Blog Page 334

നിപ വൈറസ് അറിയേണ്ടതെല്ലാം

0

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

* നിപ വൈറസ്

———————–

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

* രോഗലക്ഷണങ്ങള്‍

———————–

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

* രോഗ സ്ഥിരീകരണം

———————–

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

* സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

———————–

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

* വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

———————–

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

* രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

———————–

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക

· സാമൂഹിക അകലം പാലിക്കുക

· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

* രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

———————–

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക

· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക

· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

* സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍

———————–

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക

· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക

· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക

· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

* സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

———————–

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായ് കഴുകുക.

· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

English Summary: Everything you need to know about Nipah virus

മൂന്നാറിൽ പ്രണയത്തിൻ്റെ വസന്തത്തിന് തുടക്കമായി; “സ്പ്രിംഗ് ” ചിത്രീകരണം ആരംഭിച്ചു

0

ബാദുഷ പ്രൊഡക്ഷൻസിൻ്റെ ആദ്യ ചിത്രമാണ് മൂന്നാറിൽ തുടക്കമായത്
ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പ്രിംഗ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാർ ആരംഭിച്ചു.മൂന്നാർ പൂപ്പാറയിൽ നടന്ന പൂജാ ചടങ്ങിൽ മഞ്ജു ബാദുഷ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രശസ്ത പ്രൊജക്ട് ഡിസൈനർ എൻ.എം ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ചിത്രീകരണം ആരംഭിച്ച  ആദ്യ ചിത്രമാണിത്. സുനിൽഗി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സ്പ്രിംഗ് ഒരു  റൊമാൻ്റിക് ഡ്രാമ ചിത്രമാണ്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

കഴിഞ്ഞ ഏഴ് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ച ആളാണ് ശ്രീലാൽ നാരായണൻ. ചെറിയ വൈകല്യങ്ങൾ പോലും വലിയ കുറവായി കാണുന്ന പലർക്കും ഒരു മാതൃകയായി തന്റെ വൈകല്യങ്ങളോട് പടപ്പെരുതിയ ശ്രീലാൽ ആദ്യമായി സ്വതന്ത്ര സംവിധായകനാവുകയാണ് സ്പ്രിംഗിലൂടെ. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരോടൊപ്പം അരുന്ദതി നായർ, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സുനിൽഗി പ്രകാശനാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ, മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിക് ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുൺ ജിദു, പി.ആർ.ഓ- പി ശിവപ്രസാദ്, ഡിസൈൻ- ലൈം ടീ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary : Spring Movie Started

4 ഭാഷകളിൽ എത്തുന്ന ഇഷാൻ, വരലക്ഷ്മി ശരത്കുമാർ കൂട്ടുക്കെട്ടിലെ “തത്വമസി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

0

റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ “തത്വമസി”യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തത്വമസി. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, തത്വമസി ഒരു അതുല്യമായ ഇതിവൃത്തമുള്ള ജീവിതത്തേക്കാൾ വലിയ ചിത്രമായിരിക്കും. ഏറെ  കൗതുകമുണർത്തുന്നതാണ് ടൈറ്റിൽ പോസ്റ്റർ. പോസ്റ്ററിൽ രക്ത അടയാളങ്ങളുള്ള കുണ്ഡലി (ജാതകം) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന ഒരു പാൻ ഇന്ത്യ പദ്ധതിയാണ് തത്വമസി. ആർഇഎസ് എന്റർടൈൻമെന്റ് എൽഎൽപിയുടെ ബാനറിൽ രാധാകൃഷ്ണ.തെലു ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം.കെ.നായിഡു ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ നടൻ പ്രകാശ് രാജ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു, കൂടാതെ ഹരീഷ് ഉത്തമനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം- സാം സി.എസ്, എഡിറ്റർ- മാർത്താണ്ഡ്.കെ.വെങ്കിടേഷ്,സ്റ്റണ്ട് ഡയറക്ടർ- പീറ്റർ ഹെയ്ൻ, ഗാനരചന- ചന്ദ്രബോസ്, പി.ആർ.ഒ- വംശി-ശേഖർ, പി.ശിവപ്രസാദ്,വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

English Summary : Thatwamasi Title Released

ചെങ്കൽ ചൂളയിൽനിന്ന് ഒരു ഡോക്ടർ

0

ഏവർക്കും പ്രചോദനമാകുന്നതാണ് സുരഭിയുടെ വിജയം. തിരുവനന്തപുരം രാജാജി നഗറിൽനിന്നുള്ള ആദ്യ ഡോക്ടർ ആണ് സുരഭി. 23 വയസുള്ള സുരഭി തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത് പ്രതിസന്ധികളെ തരണം ചെയ്ത് സുരഭി നേടിയത് ആർക്കും മാതൃകയാക്കാവുന്ന വിജയം.

ഭർത്താവ് സജിത്ത് ഓട്ടോ ഡ്രൈവർ ആണ്. എല്ലാ പ്രതിസന്ധിയിലും അച്ഛൻ പഠിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചതും പിന്തുണ നൽകിയതുമാണ് തന്റെ ഈ നേട്ടത്തിന് പിന്നിലെന്ന് സുരഭി പറയുന്നു.

English Summary : A doctor from Rajaji Nagar

പൃഥിരാജും ആഷിഖും പിന്മാറി

0

വിവാദങ്ങൾക്കൊടുവിൽ വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുണ്ടായ അഭിപ്രായഭിന്നതയാണ് പിന്‍മാറാന്‍ കാരണമെന്ന് വിശദീകരണം. ‘വാരിയംകുന്നന്‍’ സിനിമയുടെ പേരില്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

എന്നാൽ നിർമ്മാതാക്കൾ ഈ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് അറിയിച്ചിട്ടുള്ളത്. മലബാർ കലാപത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് വാരിയംകുന്നന്‍. ഈ ചിത്രവുമായി നിർമ്മാതാക്കൾ ആദ്യം സമീപിച്ചത് സംവിധായകൻ അൻവർ റഷീദിനെയാണ്. നടൻ വിക്രമിനെ നായകനാക്കി തുടങ്ങാനിരുന്ന ചിത്രം പിന്നീട് ആഷിഖ് അബു വിലേക്ക് എത്തുകയായിരുന്നു. തുടർന്നാണ്‌ പൃഥ്വിരാജ് നായകനാകുന്നത്.

English Summary : Prithviraj and Ashiqabu withdraws from Variyan Kunnan movie

ഹോമിലെ ഒലിവർ ട്വിസ്റ്റ് ഇനി ‘മെയ്ഡ് ഇൻ ക്യാരവാനിൽ’

0

സുരേന്ദ്രൻ കൊച്ചുവേലു, ഈ പേര് മലയാളക്കരക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രൻസ് എന്ന് കേൾക്കുമ്പോൾ അറിയാത്തവരായി ആരുമുണ്ടാവില്ല. 1956 മാർച്ച് 12 ന് കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തിൽ ഭൂജാതനായ ഇന്ദ്രൻസ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു. 1981 ൽ ‘ചൂതാട്ടം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് ആ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെക്കുന്നത് , ആ ചിത്രത്തിന്റെ നിർമ്മാതാവായ TMN ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. ശേഷം ഒട്ടനവധി സിനിമകളിൽ ആ മേഖലക്കായി പ്രവർത്തിക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രൻസ് എന്ന നടന് മലയാള മനസ്സിൽ സ്ഥാനമുറപ്പിക്കാൻ സഹായകമായി , ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിരുചി മനസ്സിലാക്കി തൊണ്ണൂറുകളിൽ ഒരുപാട് സിനിമകളിലേക്ക് സംവിധായകർ അദ്ദേഹത്തിന്റെ പേരെഴുതി ചേർത്തു. 1993-ൽ രാജസേനൻ സംവിധാനം ചെയ്ത് ജയറാം, ശോഭന, ജഗതി ശ്രീകുമാർ നരേന്ദ്ര പ്രസാദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തു സൂപ്പർ ഹിറ്റായ ‘മേലെ പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്‌തു ഫലിപ്പിക്കാൻ ഇന്ദ്രൻസ് എന്ന നടന് സാധിച്ചു.

പിന്നീട് 199-ൽ രാജസേനന്റെ തന്നെ സംവിധാനത്തിൽ പിറന്ന ‘സി.ഐ.ഡി ഉണ്ണികൃഷ്ണൻ BA B.ed‘ എന്ന സിനിമയിലൂടെയാണ് ഇന്ദ്രൻസ് എന്ന കൊമേഡിയൻ മലയാള സിനിമ മേഖലയിൽ വ്യക്തമായി തന്നെ കാലുറപ്പിക്കുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിൽ തുടക്കത്തിലും ഇന്ദ്രൻസ് തമാശ ചിത്രങ്ങളുടെ അഭിവാജ്യഘടമായിരുന്നു. പഞ്ചാബി ഹൗസ്, മാനത്തെ കൊട്ടാരം, വധു ഡോക്ടറാണ്‌, മലപ്പുറം ഹാജി മഹാനായ ജോജി, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ എന്നിവയൊക്കെ അതിൽ ചിലതു മാത്രം. എന്നാൽ തമാശ മാത്രമല്ല, അല്പം സ്വല്പം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് 2004-ൽ ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ പിറന്ന് ദിലീപ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ‘കഥാവശേഷ’നിലെ ഒരു കള്ളന്റെ കഥാപാത്രത്തിലൂടെ നമുക്ക് കാണിച്ചു തന്നു. 2009-ൽ ‘രഹസ്യ പോലീസ്’ എന്ന സിനിമയിൽ കഥയുടെ അവസാനത്തിലേക്ക് വില്ലനായും തിളങ്ങാൻ അദ്ദേഹത്തിനായി. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രതിലും വില്ലനായി അദ്ദേഹം തകർത്തഭിനയിച്ചു. 

2014 ൽ മാധവ് രാമദാസിന്റെ സംവിധാന മികവിൽ സുരേഷ്‌ഗോപി ജയസൂര്യ എന്നിവർ അഭിനയിച് ആശുപത്രികളിൽ ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന അന്യായങ്ങളുടെ കഥ വിളിച്ചോതുന്ന ‘അപ്പോത്തിക്കിരി’ എന്ന സാമൂഹ്യ പ്രസക്തിയുള്ള സിനിമയിലെ അഭിനയത്തിന് അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ൽ പ്രത്യേക ജൂറി പരാമർശത്തിന് ഇന്ദ്രൻസ് എന്ന പ്രതിഭ അർഹനായി. അവിടുന്നങ്ങോട്ട് സ്വഭാവ നടനായിട്ടാണ് നമ്മൾ ഓരോരുത്തരും അദ്ദേഹത്തെ കാണാൻ തുടങ്ങുന്നത്.

 2018 ൽ ഇന്ദ്രൻസ് എന്ന ബഹുമുഖ കലാകാരന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിശയിൽ, 2017 ൽ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ നടന പാടവത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. 2019 ൽ സിങ്കപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ  മികച്ച നടനുള്ള പുരസ്കാരം  അദ്ദേഹത്തിന് ‘മഞ്ഞവെയിൽ’ എന്ന സിനിമയിലെ പകരംവെക്കാനില്ലാത്ത അഭിനയത്തിന് ലഭിക്കുകയും ചെയ്‌തു. ഇതേ ചിത്രത്തിന് തന്നെ, ഷാൻഹായ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കലാകാരനുള്ള (Outstanding ആrtistic Achievement) പുരസ്കാരവും അദ്ദേഹത്തിന് നേടിക്കൊടുത്തു. 

2020 ൽ മിഥുൻ മാനുവൽ തോമസിന്റെ സൈക്കോളജിക്കൽ ക്രൈം ത്രില്ലെർ ഗണത്തിൽ പെടുന്ന ‘അഞ്ചാം പാതിരാ’യിലെ റിപ്പർ രവി എന്ന സീരിയൽ കില്ലറുടെ കഥാപാത്രത്തിലൂടെ അദ്ദേഹം മലയാളികളെ വിസ്മയിപ്പിച്ചു. ഒട്ടനവധി പ്രശംസകൾ ഏറ്റുവാങ്ങാനും സാധിച്ചു. ഇപ്പോൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ  ബാനറിൽ വിജയ് ബാബു നിർമ്മിച് റോജിൻ തോമസ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച “Home” എന്ന ചിത്രത്തിലെ സാധാരണക്കാരൻ കുടുംബ നാഥനായ ഒലിവർ ട്വിസ്റ്റ് ആയി ജീവിച്ചഭിനയിച് കയ്യടി നേടുകയാണ് അദ്ദേഹം. ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ തൊടാതെ ഈ ചിത്രം കണ്ടിറങ്ങാൻ കഴിയാത്തതിനും കാരണം ഒലിവർ ട്വിസ്റ്റ് ഒരു നനവായി നമ്മളിൽ പടരുന്നത് തന്നെയാണ്. അത്രക്കേറെ മികച്ചതായിട്ടാണ് ഇന്ദ്രൻസ് ഈ ചിത്രത്തിന് വേണ്ടി അഭിനയം കാഴ്ച വെച്ചിരിക്കുന്നത്. 

‘Home’ എന്ന ചിത്രത്തിലെ തന്റെ അഭിനയ മികവിന് ശേഷം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാവുന്ന മറ്റൊരു ചിത്രമാണ് ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ‘മെയ്ഡ് ഇൻ ക്യാരവാൻ.’ ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ പൂർത്തിയായി. ഈ കോവിഡ് കാലത്ത് അബുദാബിയിൽ തുടങ്ങി, ദുബായിയിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമാ കഫേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 

പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു.എം.ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.ഇനിയും ഒരുപാട് ഒരുപാട് കഥാ  മൂല്യമുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുമ്പോഴും ലളിതമായ ഒരു പുഞ്ചിരിയോടെ തെല്ലും അഹങ്കാരമില്ലാതെ മലയാളികളോട് കൈകൂപ്പി നിൽക്കുകയാണ് ഇന്ദ്രൻസ് എന്ന നടനും ഒരു നല്ല മനുഷ്യനും.

ജീവത്തിൻ്റെ കയ്പ്പിൽ സുഗന്ധം പരത്തി ‘സുഗന്ധി ‘ റിലീസ് ആയി

0

ഷിബു സാധാരണക്കാരനായ ഒരു ഇലക്ട്രീഷ്യൻ ആണ്. അയാളുടെ കുടുംബജീവിതം ഏറെക്കാലമായി താറുമാറായിരിക്കുന്നു. റബ്ബർ ടാപ്പിംഗ് അടക്കം ഒരു വീട്ടിലെ സർവ്വജോലിയും ചെയ്യുന്ന സുഗന്ധിയുടെ വിയർപ്പാണ് ജീവിതത്തിൽ ഷിബുവിന്റെ താളം തെറ്റിച്ചത്. മകളെ ഓർത്ത് സുഗന്ധി ഭർത്താവിന്റെ അവഗണന സഹിച്ചു നിൽക്കുന്നു. എന്നാൽ പണിക്ക് പോയ ഒരുദിവസം പൂക്കളുടെ ഗന്ധമുള്ള ഒരു യുവതി ഷിബുവിന്റെ സ്വപ്നങ്ങളിലേക്ക് കടന്ന് വരുന്നു. അവൾ സമ്മാനിച്ച അവളുടെ പെർഫ്യൂമിന്റെ ഗന്ധത്തിലൂടെ അവൾ ഷിബുവിനെ സന്തോഷവാനാക്കുന്നു. സുഹൃത്ത് സണ്ണിയും ഷിബുവിന്റെ വാക്കുകളിലൂടെ അവളുടെ ഗന്ധം ആസ്വദിക്കുന്നുണ്ട്. സ്വന്തം മുറ്റത്തെ മുല്ലയുടെ മണമറിയാതെ പോയ ഷിബുവിന് പിന്നീട് കാണേണ്ടി വരുന്ന കാഴ്ചകളും അതയാളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം പറയുന്നത്. നവാഗതനായ അനിൽ ലാൽ കഥയും സംവിധാനവും ചെയ്യുന്ന സുഗന്ധി എന്ന ഹ്രസ്വചിത്രം റിലീസ്സായി. സന്തോഷ് അണിമയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ഷൈലജ പി അംബു, ലിജോ ഉലഹന്നാൻ, സജത്ത് ബ്രൈറ്റ്, മൃഥുല മോഹൻ, വിനയ്, വിപിൻ എസ് നായർ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സംഗീതം- സന്ദീപ് സജീവ, എഡിറ്റർ- അരുൺ വൈഗ, ആർട്ട്- ശരത്ത് ലാൽ, മേക്കപ്പ്- മീര മാക്‌സ്, കോസ്റ്റ്യൂം- മൃഥുല, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, പി.ആർ.ഒ – പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary: ‘Sugandhi’ was released after spreading the fragrance in the bitterness of life

റഹ്മാനും ഗോപിചന്ദും ഒന്നിക്കുന്ന സീട്ടിമാർ തിയറ്ററിലേക്ക്

0

തെലുങ്ക് സിനിമയിലെ മുൻ നിര നായക നടൻ ഗോപിചന്ദും തെന്നിന്ത്യൻ താരം റഹ്മാനും ഒന്നിച്ച തെലുങ്ക് സിനിമ ‘ സീട്ടിമാർ ‘ സെപ്റ്റംബർ 3ന് തിയറ്ററുകളിൽ എത്തുന്നു. കോവിഡ് ലോക്ക് ഡൗണിന് ശേഷം തിയറ്ററിൽ പ്രദർശനത്തിനെത്തുന്ന ആദ്യത്തെ തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. വരുൺസന്ദേശ് നായകനായ ” ഏ മണ്ടി ഏ വേല “, രാം ചരണിൻ്റെ “രച “, രവി തേജയുടെ ” ബംഗാൾ ടൈഗർ “, ഗോപി ചന്ദിൻ്റെ തന്നെ “ഗൗതം നന്ദ ” തുടങ്ങിയ വൻ വിജയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പ്രഗൽഭനായ യുവ സംവിധായകൻ സമ്പത്ത് നന്തിയാണ് സീട്ടിമാറിൻ്റെ രചയിതാവും സംവിധായകനും. കബഡി കളിയുടെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം. സീട്ടിമാറിലെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് എന്ന പോലീസ് കമ്മീഷണർ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്.ഭൂമികാ ചൗളയാണ് റഹ്മാൻ്റെ ജോടി. തമന്നയാണ് ഗോപി ചന്ദിൻ്റെ ജോടി. മണി ശർമയാണ് സംഗീത സംവിധായകൻ. ലോക്ക് ഡൗണിന് ശേഷം തിയറ്ററിൽ എത്തുന്ന ആദ്യത്തെ ബ്രഹ്മാണ്ഡ ചിത്രമായത് കൊണ്ട് സീട്ടിമാർ തെലുങ്ക് സിനിമാ വേദിക്ക് പുത്തൻ ഉണർവ്വ് നൽകുമെന്ന പ്രതീക്ഷയിലാണ് തെലുങ്ക് സിനിമാലോകം. ആരാധകരും ചിത്രത്തിൻ്റെ വരവിനായി കാത്തിരിക്കയാണ് .

English Summary: Rahman and Gopichand movie Seetimaarr

‘മെയ്ഡ് ഇൻ ക്യാരവാൻ’ ചിത്രീകരണം പൂര്‍ത്തിയായി

0

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ‘മെയ്ഡ് ഇൻ ക്യാരവാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി. ഈ കോവിഡ് കാലത്ത് അബുദാബിയിൽ തുടങ്ങി, ദുബായിയിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്ത ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമ കഫേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആൻ്റണിയാണ് നായിക. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു.എം.ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇതിനോടകം ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് പുറത്തിറക്കിയിരുന്നു. തീയേറ്റർ തുറക്കുന്നതിന് അടിസ്ഥാനത്തിൽ ചിത്രം തീയേറ്റർ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ദുബായിയിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്ത ചിത്രത്തിൻ്റെ ചിത്രീകരണം മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ പുനരാരംഭിച്ചത്. ചൊവ്വാഴ്ച്ച തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ വിവരവും ചലച്ചിത്ര താരം ഇന്ദ്രൻസ് സെറ്റിൽ എത്തിയതിനെ പറ്റിയും നിർമാതാവ് ബാദുഷ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

English Summary: Filming of ‘Made in Caravan’ is over

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’വിന് തുടക്കമായി

0

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിൻ്റെ പൂജ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌ – ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

English Summary: Mammootty and Parvathy have teamed up for the first time for ‘puzhu’

സണ്ണി വെയ്ൻ-അഹാന ചിത്രം “പിടികിട്ടാപ്പുള്ളി “ ടീസർ റിലീസ്

0

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സണ്ണി വെയ്ൻ നായകനാകുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ടീസർ റിലീസായി.സണ്ണി വെയ്ൻ,അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൻജോയ് സാമുവൽ നിർവ്വഹിക്കുന്നു.

ബൈജു സന്തോഷ്,ഷൈജു കുറുപ്പ്,ലാലും അലക്സ്,മേജർ രവി, അനൂപ് രമേശ്,കൊച്ചു പ്രേമൻ,കണ്ണൻ പട്ടാമ്പി,ചെമ്പിൽ അശോകൻ,ശശി കലിംഗ,മെറീന മൈക്കിൽ,പ്രവീണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സുമേഷ് വി റോബിൻ തിരക്കഥ സംഭാഷണമെഴുതുന്നു.വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ഹരി സംഗീതം പകരുന്നു.എഡിറ്റർ-ബിബിൻ പോൾ സാമുവൽ,കോ പ്രൊഡ്യൂസർ-വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കൃഷ്ണമൂർത്തി, സുധാകർ ചെറുകുറു, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി.

കല-ശ്രീകുമാർ കരിക്കൂട്ട്, മേക്കപ്പ്-,റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ, അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ,ആക്ഷൻ-ജോളി ബാസ്റ്റിൻ, സ്റ്റിൽസ്-ജിയോ മുരളി, പരസ്യക്കല-ഷിബിൻ സി ബാബു, പ്രൊഡക്ഷൻ മാനേജർ-റിയാസ് പട്ടാമ്പി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Sunny Wayne-Ahana movie “Pidikittappully” teaser release

ലിയോ തദേവൂസിന്റെ “പന്ത്രണ്ട് “ആരംഭിച്ചു

0

വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ,ദേവ് മോഹൻ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പന്ത്രണ്ട് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പള്ളിപ്പുറത്ത് ആംഭിച്ചു.ഫാദർ ഡേയ് കുന്നത്തിന്റെ കാർമ്മികത്വത്തിൽ പ്രശസ്ത സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.പ്രശസ്ത നടൻ വിനായകൻ ആദ്യ ക്ലാപ്പടിച്ചു.സോഹൻ സീനുലാൽ,പ്രശാന്ത് മുരളി,വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ,വിനീത് തട്ടിൽ,ജെയിംസ് ഏലിയ,ഹരി,സുന്ദര പാണ്ഡ്യൻ,ശ്രിന്ദ,വീണ നായർ,ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.

ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു.
എഡിറ്റർ-നബു ഉസ്മാൻ,ലൈൻ പ്രൊഡ്യൂസർ-ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിനു മുരളി,
പ്രൊഡക്ഷന്‍ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, ഡിസൈൻ-പോപ്‌കോണ്‍,സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ -ഫീനിക്‌സ് പ്രഭു,വി.എഫ്.എക്‌സ്- മാത്യു മോസസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് സി പിള്ള,മോഷൻ പോസ്റ്റർ-ബിനോയ് സി സൈമൺ-പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്-വിപിന്‍ കുമാര്‍ വി, പ്രൊഡക്ഷൻ മാനേജർ-നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary: Leo Thaddeus movie Panthrand shooting started