“ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല” സോഷ്യൽ മീഡിയയിലെ പരിഹാസത്തോട് പ്രതികരിച്ച് സുപ്രിയ മേനോൻ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സെലിബ്രറ്റികളിൽ ഒരാളാണ് സുപ്രിയ മേനോൻ. ഏതാനും നാളുകൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ സുപ്രിയ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ കുറിപ്പുകളെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ എത്തുകയും എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്‌ഫോമിൽ തന്റെ അച്ഛനെക്കുറിച്ച് ഇപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛൻ കാണാൻ പോകുന്നില്ല എന്നുമൊക്കെയുള്ള പ്രതികരണങ്ങൾ എത്തി. ഇത്തരം പ്രതികരണത്തിന് മറുപടി നൽകുകയാണ് തന്റെ പോസ്റ്റിലൂടെ സുപ്രിയ മേനോൻ.

“എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്.”

അച്ഛൻ മരിച്ചിട്ട് ആറ് മാസം ആയെങ്കിലും ആറ് ദിവസം പോലെയാണ് തനിക്ക് തോന്നുന്നത് , എന്നും തനിക്കും അമ്മയ്ക്കും മാത്രമേ ആ ശൂന്യത മനസിലാകൂ എന്നും സുപ്രിയ പറയുന്നു.

English Summary : Supriya Menon responds to ridicule on social media

admin:
Related Post