Home Blog Page 332

“നല്ല വിശേഷം” സൈന പ്ലേ ഒടിടി യിൽ

0

മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം മലയാളത്തിലെ പ്രമുഖങ്ങളായ സൈന പ്ലേ ഒടിടി യിൽ റിലീസായി.

പ്രവാസി ഫിലിംസിന്റെ ബാനറിൽ അജിതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ” നല്ല വിശേഷം ” എന്ന ചിത്രത്തിൽ ശ്രീജി ഗോപിനാഥന്‍, ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, കാക്കമുട്ട ശശികുമാര്‍, കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, ചന്ദ്രന്‍, മധു വളവില്‍, അപര്‍ണ്ണ നായര്‍, അനീഷ, സ്‌റ്റെല്ല, ബേബി വര്‍ഷ, ശ്രീജ വയനാട്, രഞ്ജു നിലമ്പൂര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഞവരൂര്‍ക്കടവ് ഗ്രാമത്തിലെ നിഷ്‌ക്കളങ്കരായ ജനങ്ങളുടെ ജീവിത പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ജീവന്റെ അടിസ്ഥാനം ജലമാണന്നും അതുകൊണ്ടുതന്നെ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസ്സുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും ഉദ്‌ബോധിപ്പിക്കുന്നു.

ഛായാഗ്രഹണം-നൂറുദ്ദീന്‍ ബാവ, തിരക്കഥ, സംഭാഷണം-വിനോദ് കെ വിശ്വന്‍,എഡിറ്റിംഗ്- സുജിത്ത് സഹദേവ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍,കല- രാജീവ്, ചമയം-മഹേഷ് ചേര്‍ത്തല,വസ്ത്രാലങ്കാരം-അജി മുളമുക്ക്, കോറിയോഗ്രാഫി- കൂള്‍ ജയന്ത്, ഗാനരചന- ഉഷാമേനോന്‍(മാഹി), സംഗീതം- സൂരജ് നായര്‍, റെക്‌സ്, സൗണ്ട് എഫക്ട്- സുരേഷ് സാബു, പശ്ചാത്തല സംഗീതം- വിനു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം സരസ്സ്, ഫിനാന്‍സ് കണ്‍ട്രോളര്‍- സതീഷ്,യൂണിറ്റ്- ചിത്രാഞ്ജലി, വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary: Nalla Vishesham on Saina Play OTD


                

“കനകം കാമിനി കലഹം” ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളത്തിലേക്ക്!

0

ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു.

നിവിൻ പോളി നായകനാകുന്ന “കനകം കാമിനി കലഹം ” ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയുടെ പോസ്റ്റർ റിലീസായി.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ” കനകം കാമിനി കലഹം”(ക.കാ.ക.).

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.

” ഇതൊരു എന്റെര്‍ടെയിനറാണെന്നാണ്. രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ക.കാ.ക.”നിവിന്‍ പോളി പറഞ്ഞു.

“മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്പെന്‍സും ഉള്‍പ്പെടുത്തിയാണ് ക.കാ.ക. ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.
സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,മ്യൂസിക്-യാക്സൻ ഗാരി പെരേര,നേഹ നായർ,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി,കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary: Kanakam Kamini Kalaham going to release on Disney Plus

വിജയദശമി ദിനത്തിൽ പുതിയ പോസ്റ്ററുമായി “കുറാത്ത്”

0

നവാഗതനായ നിവിൻ ദാമോദരന്റെ ഏറ്റവും പുതിയ ചിത്രം ‘കുറാത്ത്’ ന്റെ പുതിയ പോസ്റ്റർ വിജയദശമി ദിനത്തിൽ പുറത്തിറങ്ങി. ബാബാ ഫിലിം കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബയാണ് ചിത്രം നിർമ്മിക്കുന്നത്. നിഗൂഢതകൾ നിറഞ്ഞ ഒരു പോസ്റ്റർ ആണ് ഇറങ്ങിയിരിക്കുന്നത്. രാത്രിയിൽ ഒരു സെമിതേരിയുടെ പശ്ചാത്തലമാണ് പോസ്റ്ററിൽ കാണാനാവുന്നതും. മുമ്പ് പുറത്തിറങ്ങിയ തികച്ചും ദുരൂഹത നിറഞ്ഞ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ താരംഗമായിരിക്കുകയാണ്. ‘ഐആം ദി പോപ്പ്’ എന്ന ടാഗ് ലൈനിൽ എത്തിയ പോസ്റ്ററിൽ മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത ആൻ്റിക്രൈസ്റ്റ് കഥാപശ്ചാതലത്തിൽ വരുന്ന ചിത്രം കൂടിയാണ് കുറാത്ത് എന്നാണ് സൂചിപ്പിക്കുന്നത്. നവംബർ അവസാനത്തിലേക്ക് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ തന്നെയായിരിക്കും അണിനിരക്കുക. താര നിർണ്ണയം പൂർത്തിയാകുന്ന മുറക്ക് കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.  

രവിചന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യൻ ആണ്.എൻ.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. എഡിറ്റർ- ഡിപിൻ ദിവാകരൻ, സംഗീതം- പി.എസ് ജയഹരി, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈനർ- സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, മേക്കപ്പ്- പി.വി ശങ്കർ, ആക്ഷൻ- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ.ജെ വിനയൻ, പി.ആർ.ഓ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ഹരി തിരുമല, ഡിസൈൻ- സഹീർ റഹ്മാൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- എം.ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ദിലീപ് – റാഫി കൂട്ടു കെട്ടിലെ “വോയ്സ് ഓഫ് സത്യനാഥൻ” ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

0

ദിലീപ് – റാഫി കൂട്ടു കെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് “വോയിസ് ഓഫ് സത്യനാഥൻ”. അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ  കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. സ്വിച് ഓൺ കർമ്മം പ്രിയപ്പെട്ട സംവിധായകൻ ഷാഫി നിർവ്വഹിച്ചു. ആദ്യമായി വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പത്നി ശ്രീമതി നീതുവായിരുന്നു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. 

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary: Filming of “Voice of Satyanathan” by Dileep and Rafi has started in Kochi

പുതിയ വേഷപ്പകർച്ചയിൽ ഇന്ദ്രൻസ്: സ്റ്റേഷൻ 5 പ്രദർശനത്തിനെത്തുന്നു! ഇന്ദ്രൻസിൻ്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടു

0

ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന ‘ സ്‌റ്റേഷന്‍ 5 ‘ പ്രദര്‍ശനത്തിനു തയ്യാറായി. കഴിഞ്ഞ ദിവസം രഞ്ജി പണിക്കർ, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാദപരമായ പ്രമേയമാണ് ഉള്ളടക്കമെന്ന് സൂചന നൽകുന്നു ടൈറ്റിൽ പോസ്റ്റർ. ഇപ്പോഴിതാ ഇന്ദ്രൻസിൻ്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ. ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച്, പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ‘ സ്‌റ്റേഷന്‍ 5 ‘ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ‘ തൊട്ടപ്പന്‍ ‘ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ.എസ്.ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പാടിയത്. രചനയും ഛായാഗ്രഹണവും പ്രതാപ് നായരും , ഷലീഷ് ലാല്‍ ചിത്രസംയോജനവും നിർവഹിക്കുന്നു.

വാർത്താ വിതരണം : സി.കെ.അജയ് കുമാർ.

നവംബർ 26 നാണ് “ആഹാ ” റിലീസ്

0

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ” ആഹാ ” നവംബർ 26-ന് തിയ്യേറ്ററിലെത്തുന്നു.

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

തിരക്കഥ സംഭാഷണം ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ  രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

വടം വലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ്  അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.

സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ആഹായുടെ എഡിറ്റർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ശ്യാമേഷ്,സന്ദീപ് നാരായണൻ,സ്റ്റണ്ട്സ്-മഹേഷ്‌ മാത്യു. സ്റ്റിൽസ്-ജിയോ ജോമി,കല-ഷംജിത് രവി, വസ്ത്രാലങ്കാരം-ശരണ്യ ജീബു,മേക്കപ്പ്-റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – ജീബു ഗോപാൽ,വാർത്ത പ്രചരണം-എ എസ് ദിനേശ്

സാമന്തയും നാഗചൈതന്യയും പിരിയുന്നു

0

ആഭ്യൂഹങ്ങൾക്കൊടുവിൽ നടി സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്. സ്വന്തം പാത പിന്തുടരുന്നതിനാൽ ഭാര്യാഭർത്താക്കന്മാരായി തുടരുന്നില്ല എന്ന് പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് ഇങ്ങനെ

ഏറെ ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും ചായ് യും ഭാര്യാഭർത്താക്കന്മാരായി വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ‘

https://www.instagram.com/p/CUhawZvrPK9/?utm_source=ig_web_copy_link

English Summary : Samantha Akkineni confirms separation with Naga Chaitanya

” അര്‍ച്ചന 31 നോട്ടൗട്ട് ” സൈന മൂവീസിൽ ടീസർ റിലീസ്

0

ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന “അര്‍ച്ചന 31 നോട്ടൗട്ട് ” എന്ന ചിത്രത്തിന്റെ ടീസർ സൈന മൂവീസ്സിലൂടെ റിലീസായി.

നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്’. ‘ദേവിക പ്‌ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്‌.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.
ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

ഗിന്നസ് ലക്ഷ്യമിട്ട് വന്ദേഭാരത് ഖൗമി വീഡിയോ ഗാനം : ഫസ്റ്റ്ലുക്ക് പോസ്റ്റർ

0

മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികൾക്കും ധീരദേശാഭിമാനികൾക്കും കണ്ണിലെ കൃഷ്ണമണി പോലെ രാപ്പകൽ ഭേദമില്ലാതെ അതിർത്തികളിൽ കാവൽ നില്ക്കുന്ന വീരജവാന്മാർക്കും കോടി കോടി പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് ഒരുക്കുന്ന “വന്ദേഭാരത് ” ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു.

അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനു ബ്ബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, രാഷ്ട്രഭാഷയായ ഹിന്ദിയിലൊരുക്കുന്ന 9 മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് പുറത്തുവരുന്നത്. 9 പേർ , ഭാരതത്തിന്റെ വൈവിധ്യ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.

കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം സവിശേഷതകളുമായെത്തുന്ന ഖൗമി ഗാനം ലോകചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ വന്ദേഭാരത് ലക്ഷ്യമിടുന്നത് ലോക ഗിന്നസ്സ് നേട്ടമാണ്. 40 ദിവസം കൊണ്ട് ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഉടൻ ചിത്രീകരണമാരംഭിക്കുന്ന ദേശഭക്തി ഗാനത്തിന്റെ അണിയറ പ്രവർത്തകരെല്ലാം മലയാളികളാണ്. ഗ്രൂപ്പ് എം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ എന്നിവർ ചേർന്നാണ് വന്ദേഭാരത് നിർമ്മിക്കുന്നത്. ദൃശ്യാവിഷ്ക്കാരം നിർവ്വഹിക്കുന്നത് ശെൽ ഭാസ്ക്കറാണ്. ബാനർ – ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, നിർമ്മാണം – പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ, സംവിധാനം – ശെൽ ഭാസ്ക്കർ, ഛായാഗ്രഹണം – സന്തോഷ് ശ്രീരാഗം, പ്രോഗ്രാം കൺവീനർ – ഗോപിനാഥ് വന്നേരി, ഗാനരചന – പ്രൊഫ. ഡോക്ടർ മനു, സംഗീതം – ബിഷോയ് അനിയൻ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, സഹസംവിധാനം – ഷൈജു ദേവദാസ് , ചമയം – ഷിജു താനൂർ, വസ്ത്രാലങ്കാരം – ബാലൻ പുതുക്കുടി, ഡിസൈൻസ് – അനീഷ് ഇൻ ആർട്ട്, സ്റ്റിൽസ് – ഷമീർ പട്ടമടക്കാവ്, ഗതാഗതം – ബിജു തളിക്കുളം, പ്രൊഡക്ഷൻ മാനേജർ – സുന്ദർജി തിരൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

രണ്ടിന്റെ രണ്ടാമത്തെ ടീസർ റിലീസ്

0

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന “രണ്ടി ” ന്റെ രണ്ടാമത്തെ ടീസർ , പ്രശസ്ത താരം ടൊവിനോ തോമസിന്റെ എഫ് ബി പേജിലൂടെ റിലീസായി . സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കൽ സറ്റയറാണ് രണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ.

English Summary: Randu movie second teaser release

ഒടിടികളിൽ റിലീസിനൊരുങ്ങി നല്ല വിശേഷം

0

വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം ” നല്ലവിശേഷം ” പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം കൂടിയാണ് നല്ലവിശേഷം. ഇന്ദ്രൻസ് , ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരഭിനയിക്കുന്നു. ബാനർ , നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, ഛായാഗ്രഹണം – നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം – വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് – സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ, കല- രാജീവ്, ചമയം – മഹേഷ് ചേർത്തല, കോസ്‌റ്റ്യും – അജി മുളമുക്ക് , കോറിയോഗ്രാഫി -കൂൾ ജയന്ത് , ഗാനരചന – ഉഷാമേനോൻ (മാഹി), സംഗീതം – സൂരജ് നായർ , റെക്സ്, സൗണ്ട് എഫക്ട് – സുരേഷ് സാബു , പശ്ചാത്തലസംഗീതം – വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ – ശ്യാം സരസ്സ്, ഫിനാൻസ് കൺട്രോളർ – സതീഷ് , യൂണിറ്റ് – ചിത്രാഞ്ജലി, പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summary:Nalla Vishesham going to release on OTT

മലയാളി യുവാവിന് ഹോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം !!!

0

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരൻ  എബിൻ ആന്റണി സിനിമയിൽ  നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയിൽ. അടുത്തിടെ അമേരിക്കയിൽ ആമസോൺ പ്രൈമിൽ റീലീസ് ചെയ്ത  ഇംഗ്ലീഷ് ഫീച്ചർ ഫിലിമായ ” സ്പോക്കൺ ” എന്ന സിനിമയിൽ  ടൈലർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് എബിൻ ആന്റണി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ടെനിൽ റാൻസം രചനയും, സംവിധാനവും നിർവ്വഹിച്ച  ഹൊറർ സസ്പെൻസ് ത്രില്ലർ  സിനിമയായ  ഇതിൽ നായികാ കഥാപാത്രത്തോട്  അഭിനിവേശമുള്ള ഒരു സംഗീതജ്ഞനായിട്ടാണ് എബിൻ ടൈലർ എന്ന  കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

വിദ്യാലയ കലാവേദികളിൽ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളിൽ  വ്യക്തിമുദ്ര പതിപ്പിച്ച എബിൻ ആന്റണി സിനിമയുടെ സിരാകേന്ദ്രമായ ചെന്നൈയുടെ മടിത്തട്ടിൽ കളിച്ചു വളർന്നതു കൊണ്ട്   സിനിമാ അഭിനയം പാഷനായി മനസ്സിൽ കൊണ്ടു നടക്കയായിരുന്നു.  എഞ്ചിനിയറിങ്ങ് പഠനത്തിനിടയിൽ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകൾക്കും കാർട്ടൂണുകൾക്കും ഡബ്ബിങ്ങും ചെയ്തും തിരക്കഥകൾ എഴുതിയുമാണ് എബിൻ സിനിമാ മേഖലയിലേക്ക് ചുവടു വെച്ചത്. അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയപ്പോഴാണ് എബിന് വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്.  പഠനത്തിന് ശേഷം അഭിനയം കൂടുതൽ മികവുറ്റതാക്കാൻ ലോസാഞ്ചൽസിലുള്ള ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ആക്ടിംഗ് പഠിച്ചു.ലിയനാർഡോ ഡികാപ്രിയോയെ പോലുള്ള പല പ്രഗത്ഭരായ ഓസ്കാർ, എമി അവാർഡ് ജേതാക്കളുടെ ആക്ടിങ്ങ് കോച്ചായ ലാരി മോസിന്റെയും , റ്റിം ഫിലിപ്സിന്റെയും കീഴിൽ ഇപ്പോൾ അഭിനയം പരിശീലിച്ചു കൊണ്ടിരിക്കയാണ് എബിൻ.അതുപോലെ തന്നെ മുൻ യൂണിവേഴ്സിറ്റി സോക്കർ കളിക്കാരനും, മിക്സഡ് മാർഷ്യ ലാർട്ടിസ്റ്റും, നർത്തകനുമാണ്. ടോം ലെവിന്റെ “പാർട്ടി ” എന്ന നോവലിനെ ആസ്പദമാക്കി കെവിൻ സ്റ്റീവൻസൺ സംവിധാനം ചെയ്ത ” ബട്ടർഫ്ലൈസ് ” ആണ് എബിന്റെ അടുത്ത സിനിമ. ഈ വർഷം “ബട്ടർഫ്ലൈസ്  ”  റിലീസ് ചെയ്യും. ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണം എന്നാണത്രേ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലും കൂടിയാണ് എബിൻ ആൻ്റണി.


C. K. Ajay kumar , PRO

English Summary : Malayali boy in Hollywood movie