Home Blog Page 324

“മരയ്ക്കാർ അറബിക്കടലിന്റെ സിംഹം”തീം മ്യൂസിക് റിലീസ്,സൈന മ്യൂസിക്കിലൂടെ

0

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ തീം മ്യൂസിക് സൈന മ്യൂസിക്കിലൂടെ പുറത്തിറക്കി.

മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്.മ്യൂസികിന്റെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ 2ന് തീയേറ്ററുകളിൽ എത്തും.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുനിൽ ഷെട്ടി, പ്രഭു, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന എപ്പിക് ഹിസ്‌റ്റോറിക്കൽ വാർ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദർശനും ചേർന്നെഴുതുന്നു.ഛായാഗ്രഹണം-തിരു, ഗാനരചന-ബികെ ഹരിനാരായണൻ, ഷാഫി കൊല്ലം, പ്രിയദർശൻ, സംഗീതം-റോണി റാഫേൽ, കലാസംവിധാനം-സാബു സിറിൾ, എഡിറ്റിംങ്- അയ്യപ്പൻ നായർ.തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദർശൻ ചിത്രം നേടിയത്.മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി.സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്‌പെഷ്യൽ എഫക്ടിനുള്ള പുരസ്‌കാരത്തിനും അർഹനായി.വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Marakkar Theme Music By Rahul Raj

“ലാൽബാഗ്”നവംബർ 19-ന്

0

” പൈസാ പൈസാ ” എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” ലാൽ ബാഗ് “നവംബർ 19-ന് പ്രദർശനത്തിനെത്തുന്നു.മംമ്ത മോഹൻ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ” ലാൽബാഗ് “.പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്. സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി,നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു. ഗാനരചന-അജീഷ് ദാസൻ,സംഗീതം-രാഹുൽ രാജ്,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

“Lalbagh” on November 19th

മനവിളക്ക് തെളിയിച്ചു മല വിളിച്ചു ചൊല്ലി :കല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു

0

പത്തനംതിട്ട (കോന്നി ): കല്ലേലി പൂങ്കാവനത്തിൽ 999 മലകൾക്ക്  ചുട്ട വിളകളും വറ പൊടിയും കലശവും വിത്തും കരിക്കും കളരിയിൽ സമർപ്പിച്ച്  കരിക്ക് ഉടച്ചതോടെ     കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) മണ്ഡല മകര വിളക്ക് മഹോത്സവത്തിന്  തുടക്കം കുറിച്ചു.

മകര വിളക്ക് വരെയുള്ള ദിനങ്ങളിൽ നിത്യവും നട വിളക്ക്, മന വിളക്ക്, കളരി വിളക്ക് 41 തൃപ്പടി പൂജ, കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ,ജല സംരക്ഷണ പൂജ എന്നിവ പ്രത്യേക പൂജകളായി സമർപ്പിക്കും.കാവ്‌ മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും.

English Summary : The Mandala Makara Lantern Festival at Kalleli Kavu

ആസ്വാദനത്തിന്റെ പുത്തൻ മാനങ്ങൾ തുറന്ന് ഏഷ്യാനെറ്റ്; പുതിയ പരമ്പര ‘പളുങ്ക്’ നവംബർ 22 മുതൽ

0

മലയാളക്കരയുടെ പ്രിയ ചാനൽ ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി ഒരുക്കുന്ന പുതിയ പരമ്പര, പളുങ്ക്. അഗ്നിപുത്രി, കുങ്കുമപ്പൂവ്, പരസ്പരം, ചന്ദനമഴ, നീലക്കുയിൽ തുടങ്ങിയ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച റോസ് പെറ്റൽസ് എന്റർടൈന്മെന്റ്സ് ഒരുക്കുന്ന പളുങ്ക്, ഈ വരുന്ന നവംബർ 22 തിങ്കളാഴ്ച്ച വൈകീട്ട് 8.30ന് സംപ്രേക്ഷണം ആരംഭിക്കും.
 
പേരുപോലെ തന്നെ മലയാളിമനസ്സുകളോട് ചേർന്ന് നിൽക്കുന്ന കുടുംബ പരമ്പരയാണ് പളുങ്ക്. കന്നഡ താരം തേജ് ഗൗഡയും, ഖുശി സമ്പത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയിൽ രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മിപ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
 
ചാനൽ പുറത്തുവിട്ട പരമ്പരയുടെ പ്രമോ വീഡിയോകൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന യുവശാസ്ത്രജ്ഞനായ ദീപകിന്റേയും നിള എന്ന ഒരു സാധാരണ പെൺകുട്ടിയുടേയും കഥയാണ് പളുങ്ക്. ദീപക്കിന്റെ മാനസിക വേദനകളിലൂടെയും നിളയുടെ നിഷ്കളങ്കതയിലൂടെയും വികസിക്കുന്ന കഥാ പശ്ചാത്തലത്തിൽ പ്രേക്ഷകപ്രിയ ചേരുവകളെല്ലാം തന്നെ ഉണ്ടായിരിക്കും. ആദ്യ ആഴ്ച്ചകളിൽ തന്നെ റേറ്റിങ് ചാർട്ടിൽ കടുത്ത മത്സരം കാഴ്ച്ചവെയ്ക്കാനൊരുങ്ങുകയാണ് പളുങ്ക്. ഈ മാസം 1ആം തിയ്യതിയായിരുന്നു ഏഷ്യാനെറ്റിൽ ദയ ആരംഭിച്ചത്. തുടങ്ങി ആദ്യ ആഴ്ച്ചകളിൽ തന്നെ പ്രേക്ഷകർക്കിടയിൽ വൻസ്വീകരണമാണ് ഈ പരമ്പരയ്ക്ക് ലഭിക്കുന്നത്.

English Summary: Asianet opens up new dimensions of enjoyment; New series ‘Palunk’ from November 22

ജയസൂര്യയുടെ” ജോണ്‍ ലൂതര്‍ “ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ്

0

ജയസൂര്യ,ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജോണ്‍ ലൂതര്‍ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.ദീപക് പറമ്പോള്‍,സിദ്ദിഖ്,ശിവദാസ് കണ്ണൂർ,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.കോ പ്രൊഡ്യുസര്‍-ക്രിസ്റ്റീന തോമസ്സ്,സംഗീതം-ഷാന്‍ റഹ്മാന്‍,എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,കല-അജയ് മങ്ങാട്, മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-സമീറ സനീഷ് ,ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ,സ്റ്റില്‍സ്-നവീൻ മുരളി,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍,ആക്ഷന്‍-ഫീനിക്സ് പ്രഭു,പരസ്യക്കല-ആനന്ദ് രാജേന്ദ്രന്‍,വിതരണം-സെഞ്ച്വറി റിലീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Jayasurya’s “John Luthor” First Look – Poster Released

ആസിഫ് അലിയുടെ”കുഞ്ഞെല്‍ദോ” ടീസർ റിലീസ്

0

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ ” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.”കുഞ്ഞെൽദോ”യെ ഡിസംബർ 24-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.

‘കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി,പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്,സിദ്ധിഖ്,അര്‍ജ്ജുന്‍ ഗോപാല്‍,നിസ്താര്‍ സേട്ട്,രാജേഷ് ശര്‍മ്മ,കോട്ടയം പ്രദീപ്,മിഥുന്‍ എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍,ലെെന്‍ പ്രൊഡ്യൂസര്‍-വിനീത് ജെ പൂല്ലുടന്‍,എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം,പരസ്യക്കല-അരൂഷ് ഡൂടില്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നന്ദന്‍,അതുല്‍ എസ് ദേവ്,ജിതിന്‍ നമ്പ്യാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അനുരൂപ്,ശ്രീലാല്‍,നിധീഷ് വിജയന്‍,സൗണ്ട് ഡിസെെനര്‍-നിഖില്‍ വര്‍മ്മ,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,ഫിനാന്‍സ് മാനേജര്‍-ഡിറ്റോ ഷാജി,പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Asif Ali’s “Kunjeldo” teaser released

‘ഡിസ്‌നി ഡേ’യിൽ ഹോട്ട്സ്റ്റാറിൽ റിലീസാകുന്ന ആദ്യ മലയാള സിനിമയായി ‘കനകം കാമിനി കലഹം’

0

ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമയായി കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം വിനയ് ഫോർട്ടും, ഗ്രേസ് ആന്റണിയും മുഖ്യകഥാപാത്രങ്ങളായെത്തുന്നു. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, സുധീഷ്, ജഫാർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, സുധീർ പറവൂർ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. ‘ഡിസ്‌നി ഡേ’ ആയ നവംബർ 12ന് ആണ് സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് കനകം കാമിനി കലഹമെന്ന് നിവിൻ പോളി ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തീയേറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വെക്കാനാകുന്ന മറ്റൊരു സിനിമയാണ് കനകം കാമിനി കലഹം. ശുദ്ധഹാസ്യത്തെയും ആക്ഷേപഹാസ്യത്തെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മലയാളികൾക്ക് ഇതൊരു ഗംഭീര ചിരിവിരുന്നായിരിക്കുമെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അവകാശപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർട്ടിൽ എത്തുന്ന ദമ്പതികളും അവിടെ അവർക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

മലയാളി മങ്കമാരുടെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. ചിത്രത്തിലെ ‘മഞ്ഞകാൽവരിപൂക്കൾ’ എന്ന് തുടങ്ങുന്ന കവിത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

കൊവിഡ് 19 പടർന്നു പിടിക്കുന്ന സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം, അതിനാൽ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്താണ് ഷൂട്ടിംഗ് മുന്നോട്ട് പോയത്. എറണാകുളവും ഇടുക്കിയുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. ഏകദേശം 40 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയ സിനിമയുടെ ഷൂട്ടിംഗ് 2020 ഡിസംബർ മധ്യത്തോടെ അവസാനിച്ചു. സിനിമയുടെ മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ 2021 ജനുവരിയിലും ഫെബ്രുവരിയിലുമായാണ് നടന്നത്.

വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. യാക്‌സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടിയാണ്. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കൾട്ട് റെവല്യൂഷൻ വസ്ത്രാലങ്കാരവും നിർവഹിച്ചു. ഹോട്ട്സ്റ്റാറിൽ റിലീസായ സിനിമ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Kanakam Kaamini Kalaham – Disney+ Hotstar VIP

English Summary : ‘Kanakam Kamini Kalaham’ is the first Malayalam movie to be released on Hotstar on ‘Disney Day’

“കാവല്‍ “ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

0

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാവൽ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

ബി കെ ഹരിനാരായണൻ എഴുതിയ രഞ്ജിൻ രാജ് ഈണം പകർന്ന് കെ എസ് ചിത്ര പാടിയ “കാർമേഘം മൂടുന്നു…”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.നവംബർ 25-ന് ഗുഡ് വിൽ എന്റർടൈൻമെന്റ്സ് റിലീസ് “കാവൽ” തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു.

രഞ്ജി പണിക്കർ,ശങ്കർ രാമകൃഷ്ണൻ,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശർമ്മ,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്,രാജേഷ് ശർമ്മ,കണ്ണൻ രാജൻ പി ദേവ്,ചാലി പാല,അരിസ്റ്റോ സുരേഷ്,ഇവാൻ അനിൽ,റേയ്ച്ചൽ ഡേവിഡ്,മുത്തുമണി,അഞ്ജലി നായർ,അനിത നായർ,പൗളി വത്സൻ,അംബിക മോഹൻ,ശാന്ത കുമാരി,ബേബി പാർത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.ബി കെ ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.എഡിറ്റർ-മൻസൂർ മുത്തൂട്ടി.പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ,കല-ദിലീപ് നാഥ്,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്-മോഹൻ സുരഭി,പരസ്യകല-ഒാൾഡ് മോങ്ക്സ്,ഓഡിയോഗ്രാഫി-രാജാകൃഷ്ണൻ,സൗണ്ട് ഡിസൈൻ-അരുൺ എസ് മണി,വിഷ്ണു വി സി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സനൽ വി ദേവൻ,സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-രഞ്ജിത്ത് മോഹൻ,അസിസ്റ്റന്റ് ഡയറക്ടർ-മൃണാളിനി ഗാന്ധി,സന്തോഷ്,ജഗൻ ഷാജി കൈലാഷ്,വിനേശ് പെരിക്കാട്,ഗോകുൽ,ആക്ഷൻ-സുപ്രീം സുന്ദർ,മാഫിയ ശശി,റൺ രവി,പ്രൊഡക്സ്ൻ എക്സിക്യൂട്ടീവ്-പൗലോസ് കുറുമറ്റം,പ്രൊഡക്ഷൻ മാനേജർ-വിനു കൃഷ്ണൻ,അഭിലാഷ് പൈങ്കോട്,ജിനു,മിഥുൻ കൊടുങ്ങല്ലൂർ.

ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ആക്ഷൻ ഫാമിലി ഡ്രാമ ചിത്രം പ്രേക്ഷകർക്ക് പുത്തൻ തിയ്യേറ്റർ അനുഭവമായിരിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Kaaval MovieKaarmekham Moodunnu Lyric Video | Kaaval Movie

“പ്രകാശൻ പറക്കട്ടെ “ഒഫിഷ്യൽ ടീസർ റിലീസ്

0

ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ” പ്രകാശൻ പറക്കട്ടെ ” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ റിലീസായി.

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി,ഗോവിന്ദ് വി പെെ,നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ധ്യാൻ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.

ഫന്റാസ്റ്റിക് ഫിലിംസ്,ഹിറ്റ് മേക്കേഴ്സ് എന്റർടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാൻ ശ്രീനിവാസൻ എഴുതുന്നു. മനു മഞ്ജിത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.ഗുരു പ്രസാദ് ചായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ-രതിൻ രാധാകൃഷ്ണൻ.പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കെ ഡബ്ൾയൂ ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യകല-മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിൻ മായൻ, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ ഡി ജോസ്,അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്,അസിസ്റ്റന്റ് ഡയറക്ടർ-ഷറഫുദ്ദീൻ,വിഷ്ണു വിസിഗ,ജോയൽ ജോസഫ്,അഖിൽ,അശ്വിൻ,സൗണ്ട്-സിങ്ക് സിനിമ,ഫിനാൻസ് കൺട്രോളർ-സുനിൽ ടി എസ്,ഷിബു ഡൺ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻക്കാവ്,സഫി ആയൂർ,വിതരണം-ഫന്റാസ്റ്റിക് ഫിലിംസ് റിലീസ്,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Prakashan Parakkatte movie Official Teaser

” മോമോ ഇന്‍ ദുബായ്‌ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

അനു സിത്താര,അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ” മോമോ ഇൻ ദുബായ്‌ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഹലാൽ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിർമ്മാണത്തിലും ഒരുങ്ങുന്ന “മോമോ ഇൻ ദുബായ് ” എന്ന ചിൽഡ്രൻസ്-ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി.

ഇമാജിൻ സിനിമാസ്,ക്രോസ് ബോർഡർ ക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവർ ചേർന്നാണ് ” മോമോ ഇൻ ദുബായ് ” നിർമ്മിക്കുന്നത്.സക്കരിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികൾക്ക് ജാസി ഗിഫ്റ്റ്, ഗഫൂർ എം ഖയാം എന്നിവർ സംഗീതം പകരുന്നു.ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ ഹാരിസ് ദേശം നിർമ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റർ-രതീഷ് രാജ്.പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്,മോഹൻദാസ്,മേക്കപ്പ്-മുഹമ്മദ് അനിസ്,കോസ്റ്റ്യൂം ഡിസെെനർ-ഇർഷാദ് ചെറുകുന്ന്,സ്റ്റിൽസ്-സിനറ്റ് സേവ്യർ,പരസ്യക്കല-പോപ്കോൺ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഇർഷാദ് പരാരി,സൗണ്ട് ഡിസൈൻ- വിക്കി & കിഷൻ,കാസ്റ്റിംങ്ങ് ഡയറക്ടർ-നൂറുദ്ധീൻ അലി അഹമ്മദ്, പ്രൊഡക്ഷൻ കോർഡിനേഷൻ-ഗിരീഷ് അത്തോളി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary: “Momo in Dubai” First Look Poster

“എല്ലാം ശരിയാകും”വീഡിയോ ഗാനം പുറത്തിറങ്ങി

0

ആസിഫ്അലി, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി.

ബി കെ ഹരിനാരായണൻ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് വില്ല്യം ഫ്രാൻസിസ് ആലപിച്ച ആലപിച്ച ” തന്നെ തന്നെ ഞാനിരിക്കെ…”എന്ന ഗാനമാണ് റിലീസാക്കിയത്.

പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’.സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടർ പോൾസ് എന്റർടെയിൻമെന്റ് എന്നിവയുടെ ബാനറിൽ തോമസ് തിരുവല്ല, ഡോക്ടർ പോൾ വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായർ നിർവ്വഹിക്കുന്നു.ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു.

ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ സൂരജ് ഇ എസ്, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, കല ദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്,സ്റ്റിൽസ് ലിബിസൺ ഗോപി, ഡിസൈൻ റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌ക്കർ, ഡിബിൻ ദേവ്, അസിസ്റ്റന്റ് ഡയറക്ടർ ഷാബിൽ ,സിന്റോ സണ്ണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷൻ മാനേജർ അനീഷ് നന്ദിപുലം,സത്യം ഓഡിയോസാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്.

നവംമ്പർ 19ന് സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ് “എല്ലാം ശരിയാകും” തിയ്യേറ്ററിലെത്തിക്കുന്നു.വാർത്ത പ്രചരണം എ എസ് ദിനേശ്.

“Ellam Sheriyakum” video song released

” അക്ഷരവീട് ” അഭിനേത്രി ബീന കുമ്പളങ്ങിക്കു, “അമ്മ” പ്രസിഡന്റ് മോഹൻലാൽ സമർപ്പിച്ചു

0

കൊച്ചിയിലെ അമ്മ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് “മാധ്യമവും” അഭിനേതാക്കളുടെ സംഘടനയായ “അമ്മയും” യൂണിമണിയും എൻ എം സി ഗ്രൂപ്പ് ഹാബിറ്റാറ് എന്നിവർ ചേർന്ന് നിർമിക്കുന്ന 51 വീടുകളിൽ 31 ത്തെ വീടാണ്
ബീന കുമ്പളങ്ങിക്കു കൈമാറിയത്.

English Summary :”Aksharaveedu” was presented to actress Beena Kumbalangi by “Amma” president Mohanlal