Home Blog Page 323

വിവാദം സൃഷ്ടിച്ചു കൊണ്ട് ‘ബ്ലൂ സട്ടൈ’ മാരൻ്റെ ” ആൻ്റി ഇൻഡ്യൻ ” വരുന്നു

0

മിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്നറിയപ്പെടുന്ന   സിനിമാ നിരൂപകൻ ബ്ലൂഷർട്ട്.സി.ഇളമാരൻ. ഏതാണ്ട് പതിമൂന്നര ലക്ഷത്തിൽ പരം സബ് സ്‌ക്രൈബർമാരുള്ള ബ്ലൂ സട്ടൈയുടെ ‘ തമിഴ് ടാക്കീസ് ‘ യു ട്യൂബ് ചാനലിൽ  ഓരോ സിനിമയുടേയും വിമർശനങ്ങൾക്കുളള കാഴ്ചക്കാർ അതിനേക്കളുപരി. മുഖം നോക്കാതെ, ആരെയും കൂസാതെയുള്ള ഇയാളുടെ വിമർശനങ്ങൾക്കെതിരെ തമിഴ് സിനിമാ ലോകം ഒന്നടങ്കം മാരനെതിരെ പ്രതിഷേധിക്കയും പ്രതികരിക്കയും ചെയ്തിട്ടുണ്ട്. എങ്കിലും മാരൻ തൻ്റെ നയം മാറ്റിയിട്ടില്ല. പല സംവിധായകരോടും വലുപ്പ ചെറുപ്പം നോക്കാതെ, അവരുടെ സിനിമകളുടെ നൂലിഴ കീറി മുറിച്ച് വിമർശിച്ച് ” നിങ്ങൾക്കൊക്കെ വേറെ വല്ല പണിക്കും പോകരുതോ ? ” എന്ന് പോലും പറയാൻ മടി കാണിച്ചിട്ടില്ലാത്ത ആളാണ് ബ്ലൂ സട്ടൈ മാരൻ. അതേ സമയം നല്ല സിനിമകളെ പ്രശംസിക്കാർ തെല്ലും മടിക്കാറുമില്ല. ആ മാരനെ ഒരിക്കൽ സിനിമാ ലോകം വെല്ലു വിളിച്ചു . “എങ്കിൽ നീ ഒരു സിനിമ എടുത്ത് കാണിക്ക് ” എന്ന്. ബ്ലൂ സട്ടൈ ആ വെല്ലുവിളി സ്വീകരിച്ചു. അതിൻ്റെ ഫലമായി ജന്മം കൊണ്ട സിനിമിയാണ്  മാരൻ്റെ ” ആൻ്റി ഇൻഡ്യൻ “.

ബ്ലൂ സട്ടൈ മാരൻ സംവിധാനം ചെയ്ത് അഭിനയിക്കുന്ന, കാലിക രാഷ്ട്രീയത്തെയും സിനിമയേയും ഒരു പോലെ ആക്ഷേപിക്കുന്ന  ” ആൻ്റി ഇൻഡ്യൻ ” തുടക്കം മുതലേ വിവാദങ്ങളുടെ കയത്തിലാണ്. സെൻസറിൻ്റെ കടമ്പ കടന്ന് ഡിസംബർ ആദ്യവാരം പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പരസ്യം തന്നെ സെൻസേഷനായിരുന്നു. മാരൻ്റെ ചിത്രം വെച്ച് “ആദരാഞ്ജലി” എന്ന തലക്കെട്ടോടെയാണ് ആദ്യ പോസ്റ്റർ തന്നെ പുറത്തു വിട്ടത്. അതു തന്നെ പ്രേക്ഷകരിൽ ആകാംഷ സൃഷ്ടിച്ചു. അതിനു ശേഷം പുറത്തിറക്കിയ ടീസറും, ട്രെയിലറും,പോസ്റ്ററുകളും   ആകാംഷയെ ഇരട്ടിപ്പിച്ചു. കൊല ചെയ്യപ്പെട്ട ഒരു മൃതശരീരത്തിന് അവകാശം ഉന്നയിച്ച് കൊണ്ട് മത – രാഷ്ട്രീയ സംഘടനകൾ നടത്തുന്ന വടം വലിയുടെ പശ്ചാത്തലത്തിലൂടെയാണ്  ബ്ലൂ സട്ടൈ മാരൻ ” ആൻ്റി ഇൻഡ്യൻ ” ദൃശ്യവൽക്കരിച്ചിരിക്കു ന്നത്. മൃതദേഹം തന്നെ കഥാപാത്രമാകുന്ന സിനിമ.സൂപ്പർ താരം മുതൽ ദേശീയ – പ്രാദേശിക രാഷ്ട്രീയത്തെ വരെ നിശിതമായി വിമർശിച്ച് കൊണ്ടുള്ള സറ്റയറാണ് ചിത്രം എന്ന് ട്രെയിലർ സൂചന നൽകുന്നു. മാരൻ തന്നെയാണു ചിത്രത്തിലെ ബാഷാ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാധാ രവി, ആടുകളം നരേൻ, സുരേഷ് ചക്രവർത്തി, ‘വഴക്ക് എൺ ‘ മുത്തു രാമൻ എന്നിവരാണ് മറ്റു വിവാദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺ പിക്ചേഴ്‌സിൻ്റെ ബാനറിൽ ആദം ബാവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

– സി. കെ. അജയ് കുമാർ, പി ആർ ഒ

“മൈക്കിള്‍സ് കോഫി ഹൗസ്” എന്ന ചിത്രത്തിലെ വീഡിയോ ഗാനം

0

മരയ്ക്കാറിന് ശേഷം റോണി റാഫേലിന്‍റെ മാസ്മരിക സംഗീതത്തില്‍ “മൈക്കിള്‍സ് കോഫി ഹൗസ്” എന്ന സിനിമയിലെ ഒരു അടിപൊളി ഗാനം. കുറെ നാളുകള്‍ക്ക് ശേഷം വിധു പ്രതാപിന്‍റെ ഒരു ഹിറ്റ് പാട്ട്. ഹരിനാരായണന്‍റെ വരികള്‍. വിധുവിനോടൊപ്പം വിഷ്ണുരാജും സുമി അരവിന്ദും ചേര്‍ന്നാലപിച്ചിരിക്കുന്നു.

അങ്കമാലി ഫിലിംസിന്‍റെ ബാനറില്‍ ജിസോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന “മൈക്കിള്‍സ് കോഫി ഹൗസ്” എന്ന സിനിമ ഡിസംബർ 10 നു പ്രേക്ഷകരിലേക്ക് . അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്‍റണി, രഞ്ജി പണിക്കര്‍, സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. നായികാ കഥാപാത്രമായെത്തുന്ന മാര്‍ഗ്രറ്റ് ആന്‍റണി ജൂണ്‍, ഇഷ, തൃശ്ശൂര്‍പൂരം, കുഞ്ഞെൽദോ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ശര്‍മ, കോട്ടയം പ്രദീപ്, ഹരിശ്രീ മാര്‍ട്ടിന്‍, സിനോജ് വര്‍ഗീസ്, രാജേന്ദ്രന്‍, ജയിംസ്, നൗഷാദ്, ഫെബിന്‍ ഉമ്മച്ചന്‍, സീത, ലത സതീഷ്, ബേബി, സനൂജ സോമനാഥ്, അതുല്‍രാജ്, സാനിയ ബാബു, ബെന്‍സി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം നല്കുന്നു. എം. ജി ശ്രീകുമാര്‍, വിധു പ്രതാപ്, ഹരിശങ്കര്‍, നിത്യ മാമൻ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ഛായാഗ്രഹണം ശരത് ഷാജി, എഡിറ്റര്‍ നിഖില്‍ വേണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍. കോസ്റ്റും അക്ഷയ പ്രേംനാഥ്, മേക്കപ്പ് റോണക്സ് സേവിയര്‍, ആര്‍ട്ട് ദിലീപ് ആര്‍ നാഥ്, ആക്ഷന്‍ അഷ്റഫ് ഗുരുക്കള്‍, സ്റ്റില്‍സ് ഫിറോഷ് കെ ജയേഷ്, സൗണ്ട് ഡിസൈന്‍ ജെസ്‌വിൻ മാത്യു, സൗണ്ട് മിക്സിങ് ജിജുമോന്‍ റ്റി ബ്രൂസ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍, പി.ആർ.ഒ: പി.ശിവപ്രസാദ് റൊമാന്‍റിക് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പ്പെടുത്താവുന്ന സിനിമയാണ് “മൈക്കിള്‍സ് കോഫി ഹൗസ്”

നാനിയുടെ ‘ശ്യാം സിങ്ക റോയ്’ ടീസർ പുറത്തിറങ്ങി

0

തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ശ്യാം സിംഗ റോയിയുടെ ടീസർ പുറത്തിറങ്ങി. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം ചെയ്യുന്ന ചിത്രം നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ഒരു സ്ത്രീ ശബ്ദത്തിൽ നിന്നാണ് ശ്യാം സിങ്ക റോയിയുടെ ടീസർ തുടങ്ങുന്നത്. ദൈവങ്ങൾ ചെയുന്നതൊക്കെയും പൈശാചികമായി പോവുന്ന ഒരു അവസ്ഥയെ ആണ് തുറന്നു കാണിക്കുന്നത്. ടീസറിൽ ദൈവങ്ങൾക്ക് അടിമപ്പെട്ട് കഴിയുന്ന ദേവദാസികാളായ സ്ത്രീകളുടെ കഷ്ടം നിറഞ്ഞ ജീവിതവും സൂചിപ്പിക്കുന്നുണ്ട്. ഒരു ലൈംഗിക ഉപകരണം എന്നതിൽ കവിഞ്ഞു സ്ത്രീകൾക്ക് ഒരു പരിഗണനയുമില്ലാത്ത ഒരു കാലഘട്ടത്തെയാണ് ശ്യാം സിങ്ക റോയിയുടെ ടീസറിലൂടെ കാണിക്കുന്നത്. അമ്പലത്തിൽ നൃത്തം ചെയ്യുന്ന സായി പല്ലവിയെയും ടീസറിൽ കാണാം. കൂടാതെ നാനിയും കൃതി ഷെട്ടിയുമായുള്ള ഒരു ലിപ്‌ലോക്ക് സീനും ടീസറിലുണ്ട്. മറ്റുള്ള അഭിനേതാക്കളെ ആരെയും ടീസറിൽ കാണാനാവില്ല. രണ്ട് കാലഘട്ടത്തിൽ നടക്കുന്ന രണ്ട് കഥകളെയാണ് ടീസറിൽ സൂചിപ്പിച്ചു പോകുന്നത്. 


ഒരു ചെറിയ ടീസർ മതി സിനിമക്കുള്ളിൽ എന്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ. ഒരു ബംഗാളി ആയി നാനി എത്തുമ്പോൾ അദ്ദേഹത്തിന്റെ അഭിനയവും അതിനനുസരിച്ചു അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും മാറുന്നതും മറ്റും വളരെ നന്നായി തന്നെ കാണിച്ചിരിക്കുന്നുണ്ട്. രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്, മീഡിയ മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.ചിത്രം ഡിസംബർ 24 ന് തീയേറ്റർ റിലീസ്സാണ്.


Nani’s Shyam Singa Roy ‘teaser released

സീരിയൽ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായി വീഡിയോ കാണാം

0

സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവലാണ് വരൻ. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ആലിസ് ക്രിസ്റ്റി. സി കേരളത്തിലെ മിസ്സിസ് ഹിറ്റ്ലർ എന്ന സീരിയലിൽ ആണ് ആലീസ് ഇപ്പോൾ അഭിനയിക്കുന്നത്

റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് നിലവിൽ വന്നു

0

കേരളത്തിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ (PWD Rest House) പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു . റസ്റ്റ് ഹൗസില്‍ മുറികൾ ഇനി സാധാരണക്കാർക്കും ബുക്ക് ചെയ്യാനാകും.പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി (Peoples Rest House) മാറ്റുമെന്ന് മന്ത്രി മുഹമ്മദ്​ റിയാസ്​ പ്രഖ്യാപിച്ചിരുന്നു.കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ആരോഗ്യവും സുരക്ഷിതവുമായ താമസ സൗകര്യം ഒരുക്കുന്നതിനാണ് ഈ പദ്ധതി. https://resthouse.pwd.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് മുറികൾ ബുക്ക് ചെയ്യാം. നോൺ എ സി ഡബിൾ ബെഡ്‌റൂം 400 രൂപക്കും.എ സി ഡബിൾ ബെഡ്റൂം 750 രൂപയ്ക്കും ഇവിടെ ലഭ്യമാണ്

English Summary: Kerala PWD Rest House Online Booking

” വിഡ്ഢികളുടെ മാഷ് “ടൈറ്റിൽ പോസ്റ്റർ റിലീസ്

0

ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന “വിഡ്ഢികളുടെ മാഷ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ,രാജേഷ് പറവൂർ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഓൺലൈൻ സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി.ജെ, സ്റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും താരനിരയിൽ അണിനിരക്കുന്നു ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയുടെ ബാനറിൽ ഒ എം ആർ റസാഖ്, ബാബു വി, രാജേഷ് സോമൻ, ദിലീപ് മോഹൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു.ദിലീപ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.

റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.എഡിറ്റർ-ഷിബു പെരിശ്ശേരി.ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ-കൃഷ്ണ പൂജപ്പുര,കല-അൻസാരി, മേക്കപ്പ്-ഷിബുജി വൈൻത്തല, വസ്ത്രാലങ്കാരം-ശിവഭക്തൻ, സ്റ്റിൽസ്-മിഥുൻ ടി സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരി സുതൻ, അസോസിയേറ്റ് ഡയറക്ടർ-അഫ്സൽ അദേനി, ഡിസൈൻ-മിഥുൻ സുരേഷ്, ആക്ഷൻ-മാഫിയ ശശി, ഫിനാൻസ് കൺട്രോളർ-ദീപക് ആലിപ്പറമ്പ, ചീഫ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മൈജോൺ ബ്രിട്ടോ, പ്രൊഡക്ഷൻ ഡിസൈനർ-കണ്ണൻ നായർ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Vidddikalude Maash title poster relased

” മ്യാവൂ” ‘യു’ സർട്ടിഫിക്കറ്റ്

0

സൗബിൻ സാഹിർ,മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന് യു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യൻ’ എന്നീ സൂപ്പർഹിറ്റ് വിജയ് ചിത്രങ്ങൾ ശേഷം ലാൽജോസി നുവേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയിൽ സൗബിൻ ഷാഹിർ, മംമ്ദ മോഹൻദാസ് എന്നിവരെ കൂടാതെ സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ പൂർണമായും യുഎഇയിൽ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബു നിർവഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു.ലെെൻ പ്രൊഡ്യുസർ-വിനോദ് ഷൊർണ്ണൂർ, കല-അജയൻ മങ്ങാട്,
മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ-സമീറ സനീഷ്,സ്റ്റിൽസ്-ജയപ്രകാശ് പയ്യന്നൂർ,എഡിറ്റർ-രഞ്ജൻ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘു രാമ വർമ്മ,പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ.പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന “മ്യാവൂ “ഡിസംബർ 24-ന് എൽ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. വാർത്ത പ്രചരണം-എ എസ് ദിനേശ്.

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; ടീസർ പുറത്തിറങ്ങി

0

നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “രണ്ട് രഹസ്യങ്ങൾ”. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മനോരമ മ്യൂസിക്കിൻ്റെ ചാനലിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ഒരു അനിമേഷനിലൂടെയാണ് ടീസർ മുന്നോട്ട് പോവുന്നത്. ഒരു കുട്ടി തോന്നി തുഴയുന്നതും ഒരു സ്ത്രീയെ കണ്ടുമുട്ടുന്നതുമൊക്കെയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ചിത്രം ഒരു ദുരൂഹത നിറഞ്ഞ കഥയായിരിക്കും പറയാൻ പോകുന്നത് എന്നതിന്റെ തെളിവാണ് നിഗൂഢത നിറഞ്ഞ ഈ ടീസറും. ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സംഘട്ടനം – റൺ രവി, പ്രോജക്റ്റ് ഡിസൈനർ- അഭിജിത്ത് കെ.പി, സൗണ്ട് ഡിസൈനർ – കരുൺ പ്രസാദ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവ ർത്തകർ. ചിത്രം ഡിസംബർ മാസത്തോടെ ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

https://youtu.be/–tfd5T9HlI

“മരയ്ക്കാർ അറബിക്കടലിന്റെ സിംഹം”തീം മ്യൂസിക് റിലീസ്,സൈന മ്യൂസിക്കിലൂടെ

0

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ തീം മ്യൂസിക് സൈന മ്യൂസിക്കിലൂടെ പുറത്തിറക്കി.

മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്.മ്യൂസികിന്റെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ 2ന് തീയേറ്ററുകളിൽ എത്തും.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുനിൽ ഷെട്ടി, പ്രഭു, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന എപ്പിക് ഹിസ്‌റ്റോറിക്കൽ വാർ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദർശനും ചേർന്നെഴുതുന്നു.ഛായാഗ്രഹണം-തിരു, ഗാനരചന-ബികെ ഹരിനാരായണൻ, ഷാഫി കൊല്ലം, പ്രിയദർശൻ, സംഗീതം-റോണി റാഫേൽ, കലാസംവിധാനം-സാബു സിറിൾ, എഡിറ്റിംങ്- അയ്യപ്പൻ നായർ.തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദർശൻ ചിത്രം നേടിയത്.മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി.സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്‌പെഷ്യൽ എഫക്ടിനുള്ള പുരസ്‌കാരത്തിനും അർഹനായി.വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Marakkar Theme Music By Rahul Raj

“ലാൽബാഗ്”നവംബർ 19-ന്

0

” പൈസാ പൈസാ ” എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” ലാൽ ബാഗ് “നവംബർ 19-ന് പ്രദർശനത്തിനെത്തുന്നു.മംമ്ത മോഹൻ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ” ലാൽബാഗ് “.പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്. സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി,നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു. ഗാനരചന-അജീഷ് ദാസൻ,സംഗീതം-രാഹുൽ രാജ്,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

“Lalbagh” on November 19th

മനവിളക്ക് തെളിയിച്ചു മല വിളിച്ചു ചൊല്ലി :കല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു

0

പത്തനംതിട്ട (കോന്നി ): കല്ലേലി പൂങ്കാവനത്തിൽ 999 മലകൾക്ക്  ചുട്ട വിളകളും വറ പൊടിയും കലശവും വിത്തും കരിക്കും കളരിയിൽ സമർപ്പിച്ച്  കരിക്ക് ഉടച്ചതോടെ     കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) മണ്ഡല മകര വിളക്ക് മഹോത്സവത്തിന്  തുടക്കം കുറിച്ചു.

മകര വിളക്ക് വരെയുള്ള ദിനങ്ങളിൽ നിത്യവും നട വിളക്ക്, മന വിളക്ക്, കളരി വിളക്ക് 41 തൃപ്പടി പൂജ, കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ,ജല സംരക്ഷണ പൂജ എന്നിവ പ്രത്യേക പൂജകളായി സമർപ്പിക്കും.കാവ്‌ മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും.

English Summary : The Mandala Makara Lantern Festival at Kalleli Kavu

ആസ്വാദനത്തിന്റെ പുത്തൻ മാനങ്ങൾ തുറന്ന് ഏഷ്യാനെറ്റ്; പുതിയ പരമ്പര ‘പളുങ്ക്’ നവംബർ 22 മുതൽ

0

മലയാളക്കരയുടെ പ്രിയ ചാനൽ ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി ഒരുക്കുന്ന പുതിയ പരമ്പര, പളുങ്ക്. അഗ്നിപുത്രി, കുങ്കുമപ്പൂവ്, പരസ്പരം, ചന്ദനമഴ, നീലക്കുയിൽ തുടങ്ങിയ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച റോസ് പെറ്റൽസ് എന്റർടൈന്മെന്റ്സ് ഒരുക്കുന്ന പളുങ്ക്, ഈ വരുന്ന നവംബർ 22 തിങ്കളാഴ്ച്ച വൈകീട്ട് 8.30ന് സംപ്രേക്ഷണം ആരംഭിക്കും.
 
പേരുപോലെ തന്നെ മലയാളിമനസ്സുകളോട് ചേർന്ന് നിൽക്കുന്ന കുടുംബ പരമ്പരയാണ് പളുങ്ക്. കന്നഡ താരം തേജ് ഗൗഡയും, ഖുശി സമ്പത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയിൽ രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മിപ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
 
ചാനൽ പുറത്തുവിട്ട പരമ്പരയുടെ പ്രമോ വീഡിയോകൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന യുവശാസ്ത്രജ്ഞനായ ദീപകിന്റേയും നിള എന്ന ഒരു സാധാരണ പെൺകുട്ടിയുടേയും കഥയാണ് പളുങ്ക്. ദീപക്കിന്റെ മാനസിക വേദനകളിലൂടെയും നിളയുടെ നിഷ്കളങ്കതയിലൂടെയും വികസിക്കുന്ന കഥാ പശ്ചാത്തലത്തിൽ പ്രേക്ഷകപ്രിയ ചേരുവകളെല്ലാം തന്നെ ഉണ്ടായിരിക്കും. ആദ്യ ആഴ്ച്ചകളിൽ തന്നെ റേറ്റിങ് ചാർട്ടിൽ കടുത്ത മത്സരം കാഴ്ച്ചവെയ്ക്കാനൊരുങ്ങുകയാണ് പളുങ്ക്. ഈ മാസം 1ആം തിയ്യതിയായിരുന്നു ഏഷ്യാനെറ്റിൽ ദയ ആരംഭിച്ചത്. തുടങ്ങി ആദ്യ ആഴ്ച്ചകളിൽ തന്നെ പ്രേക്ഷകർക്കിടയിൽ വൻസ്വീകരണമാണ് ഈ പരമ്പരയ്ക്ക് ലഭിക്കുന്നത്.

English Summary: Asianet opens up new dimensions of enjoyment; New series ‘Palunk’ from November 22