Home Blog Page 306

നയൻതാരയുടെ O2 ടീസർ പുറത്തിറങ്ങി

0

നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒ2 എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജി.എസ്. വിക്നേഷ് ആണ് ചിത്രം സംവിധാനം ചെയുന്നത്.

ഒരു കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവുമാണ് ചിത്രത്തിന്റെ കഥ.നയൻതാരയെ കൂടാത്ത ജാഫർ ഇടുക്കി, റിത്വിക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡ്രീം വാരിയർ പിക്ചേർസ് നിർമിക്കുന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും

വാശിയുടെ റിലീസ് പ്രഖ്യാപിച്ചു

0

നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന “വാശി”യുടെ റിലീസ് പ്രഖ്യാപിച്ചു.
ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ജൂൺ 17 ന് തീയറ്ററുകളിൽ എത്തും. ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്.
അഡ്വ എബിൻ, അഡ്വ മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീർത്തിയും ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ജി രാഘവ് തന്നെയാണ്.

English Summary : Vaashi release on June 17th

“ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല” സോഷ്യൽ മീഡിയയിലെ പരിഹാസത്തോട് പ്രതികരിച്ച് സുപ്രിയ മേനോൻ

0

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സെലിബ്രറ്റികളിൽ ഒരാളാണ് സുപ്രിയ മേനോൻ. ഏതാനും നാളുകൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ സുപ്രിയ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ കുറിപ്പുകളെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ എത്തുകയും എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്‌ഫോമിൽ തന്റെ അച്ഛനെക്കുറിച്ച് ഇപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛൻ കാണാൻ പോകുന്നില്ല എന്നുമൊക്കെയുള്ള പ്രതികരണങ്ങൾ എത്തി. ഇത്തരം പ്രതികരണത്തിന് മറുപടി നൽകുകയാണ് തന്റെ പോസ്റ്റിലൂടെ സുപ്രിയ മേനോൻ.

“എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്.”

അച്ഛൻ മരിച്ചിട്ട് ആറ് മാസം ആയെങ്കിലും ആറ് ദിവസം പോലെയാണ് തനിക്ക് തോന്നുന്നത് , എന്നും തനിക്കും അമ്മയ്ക്കും മാത്രമേ ആ ശൂന്യത മനസിലാകൂ എന്നും സുപ്രിയ പറയുന്നു.

English Summary : Supriya Menon responds to ridicule on social media

സിനിമക്കുള്ളിലെ സിനിമയുമായി “റീക്രിയേറ്റർ”; ട്രെയിലർ റിലീസായി

0

ഓസ്ട്രിയ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവിത ആർ പ്രസന്ന, പ്രസന്ന മണി ആചാരി എന്നിവർ ചേർന്ന്‌ നിർമ്മിച്ച് അരുൺ രാജ്‌ പൂത്തണൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റീക്രിയേറ്റർ – ഫിലിം മേക്കേഴ്സ് എൻസൈക്ലോപീഡിയ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി. ഏയ്ഞ്ചൽ മോഹൻ, റിഷി കുമാർ, അനുമോൾ(അനുകുട്ടി), ദിയാ റോസ് എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

സിനിമാമേഖലയെ തന്നെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെയും ജീവിതാനുഭവങ്ങളെയും പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്. സുനീഷ്‌ മുക്കം ഛായാഗ്രഹണവും അർജ്ജുൻ ഹരീന്ദ്രനാഥ് ചിത്രസംയോജനവും നിർവഹിക്കുന്നു. അജിത്‌ എസ്‌ പിള്ള, ബാബു നാരായണൻ, മുത്തു വിജയൻ എന്നിവരുടെ വരികൾക്ക് ബാബു നാരായണനും, പി എം രാജാ പോളും ചേർന്ന്‌ സംഗീതം നൽകിയിരിക്കുന്നു. എം ജി ശ്രീകുമാർ, അൻവർ സാദത്, ഇഷാൻ ദേവ്‌, വിഷ്ണു നമ്പൂതിരി, അഖില ആനന്ദ്‌, വീണാ സുജിത്ത്, ശ്രേയ അന്ന ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. നൃത്തസംവിധാനം: അബു അലി, മൻസൂർ തണ്ടർലൈൻസ്. സംഘട്ടനം അരുൺ രാജാ. ചമയം: രതീഷ് നാരുവാമൂട്. വസ്ത്രാലങ്കാരം: ഉമേഷ് ആറ്റുപുറം, കലാസംവിധാനം: മൊയ്‌മീൻ റാസി, വി എഫ് എക്സ്: അഭിലാഷ് റിയൽ ഫ്രെയിംസ്‌, ഡി ഐ കളറിംഗ്: ജോഷി എ എസ്‌. പശ്ചാത്തലസംഗീതം: ഷിനു ജി നായർ. നിശ്ചല ഛായാഗ്രഹണം: സതീഷ് കോറൽ. എക്സിക്യൂട്ടീവ് നിർമാതാക്കൾ: വിജി കൃഷ്‌ണൻ, സുനിത കുമാരി. പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്. പ്രൊഡക്ഷൻ മാനേജർ: ഷൈൻ കരുണാകരൻ. പി ആർ ഒ: പി ശിവപ്രസാദ്. ജൂലൈ അവസാന വാരത്തോടെ
ചിത്രം പ്രദർശനത്തിനെത്തും.

https://youtu.be/A5dtpdjw68g

2023 റോൾസ് റോയ്സ് ഫാന്റം സീരീസ് II പുറത്തിറങ്ങി

0

2023 റോൾസ് റോയ്സ് ഫാന്റം സീരീസ് II പുറത്തിറങ്ങി.എട്ടാം തലമുറ റോൾസ് റോയ്‌സ് ഫാന്റമിന് ധാരാളം പുതുമകൾ നിറച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.പുതുമയുള്ള ഗ്രിൽ, പുതിയ ഡിസ്ക് സ്റ്റൈൽ വീലുകൾ , കൂടാതെ ‘Rolls-Royce Connected’ ടെക്നോളജി ഇതിൽ ഉൾപെടുത്തിയിട്ടുണ്ട് .

KGF ചാപ്റ്റർ 3 ‘മാർവൽ തരത്തിലുള്ള പ്രപഞ്ചത്തിന് തുടക്കമിടുമെന്ന് നിർമാതാവ്

0

KGF ചാപ്റ്റർ 2 ഇന്ത്യൻ ബോക്‌സ് ഓഫീസിൽ രണ്ട് മാസത്തിലേറെയായി വാഴുമ്പോൾ ഇതിന്റെ മൂന്നാം പതിപ്പിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൻറെ നിർമ്മാതാവായ നിർമ്മാതാവായ വിജയ് കിരഗന്ദൂർ പറയുന്നുന്നത് KGF ന്റെ ചാപ്റ്റർ 3 2024 ലോടെ പുറത്തിറങ്ങുമെന്നും കൂടാതെ പുതിയ കഥാപാത്രങ്ങളുമായി ഒരു “മാർവൽ-സ്റ്റൈൽ” പ്രപഞ്ചം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രവർത്തകർ പദ്ധതിയിടുന്നു എന്നുമാണ്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, കെ‌ജി‌എഫ്: ചാപ്റ്റർ 3 ന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനം, ഒക്ടോബറിനുശേഷം ആരംഭിക്കുമെന്നും കിരഗന്ദൂർ വെളിപ്പെടുത്തി. കെജിഎഫ് ചിത്രങ്ങളുടെ പിന്നിലെ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസിന്റെ സ്ഥാപകനാണ് അദ്ദേഹം.

English Summary : KGF Chapter 3 will ‘start Marvel kind of universe’, says producer Vijay Kirgandur

കഭി ഈദ് കഭി ദീപാവലിയുടെ ഫസ്റ്റ് ലുക്കിൽ കൂറ്റൻ വിഗ്ഗ് ധരിച്ചു സൽമാൻ ഖാൻ

0

നടൻ സൽമാൻ ഖാൻ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു, കൂടാതെ ഒരു ഫസ്റ്റ് ലുക്ക് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പങ്കുവെച്ച ചിത്രത്തോടൊപ്പം സിനിമയുടെ പേര് പരാമർശിച്ചില്ലെങ്കിലും, താരം ഇപ്പോൾ കഭി ഈദ് കഭി ദീപാവലിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ആരാധകർക്ക് ഉറപ്പുണ്ട്. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയും പ്രധാന വേഷത്തിലെത്തുന്നു.

“എന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു….” എന്നാണ് സൽമാൻ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് . സൽമാൻ പങ്കുവെച്ച ഫോട്ടോയിൽ, കറുത്ത ജാക്കറ്റും തീവ്രമായ ലുക്കും തോന്നുന്നു അതോടൊപ്പം നീളമുള്ള ഒരു കമ്പി കയ്യിലുള്ളതായി കാണുന്നു, ഇത് നടൻ ഒരു ആക്ഷൻ സീക്വൻസിൻറെ മധ്യത്തിലാണെന്ന് തോന്നിക്കുന്നു . എന്തായാലും സൽമാന്റെ ലുക്ക് ഗംഭീരം എന്നാണ് ആരാധകർ പറയുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പൂജ ഹെഗ്‌ഡെയും തന്റെ ഒരു ചിത്രം പങ്കിടുകയും കഭി ഈദ് കഭി ദീപാവലി ഷൂട്ട് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഫോട്ടോയിൽ, അവൾ സൽമാൻ ഖാന്റെ ഒപ്പ് ഉള്ള ബ്രേസ്ലെറ്റ് ആണ് ധരിച്ചിരുന്നത്.

English Summary : Salman Khan wears massive wig in first look from Kabhi Eid Kabhi Diwali

നിക്കിയുടെ വിവാഹം 18 ന്

0

തെന്നിന്ത്യൻ താരങ്ങളായ നിക്കി ഗൽറാണിയും ആദിയും ഈ മാസം 18 ന് വിവാഹിതനാകും. ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും. മെയ് 18 ന് വൈകുന്നേരം റിസപ്ഷന്‍ നടക്കും. വിവാഹത്തിന് മുമ്പുള്ള സംഗീതവും മെഹന്തിയും പോലുള്ള ചടങ്ങുകൾ ഇരുവരുടെയും വീടുകളിൽ നടക്കും.

രണ്ട് വര്‍ഷമായിട്ടുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആണ് നടൻ കൂടിയായ ആദി.

English Summary: Nikki Galrani – Aadhi’s wedding date revealed!

മനോജ് കെ ജയന്റെ
“മക്കത്തെ ചന്ദ്രിക” വീണ്ടും

0

മക്കത്തെ ചന്ദ്രികയുടെ വൻ വിജയത്തിന് ശേഷം അതെ ടീം വീണ്ടും മറ്റൊരു ഗാനത്തിനായി ഒരുമിച്ചപ്പോൾ അതിനേക്കാൾ മികച്ച മറ്റൊരു മനോഹരഗാനം പിറക്കുകയായിരുന്നു. “രാവും പകലും നിറഞ്ഞാടുന്ന അത്ഭുതങ്ങളുടെ മക്കത്തെ ചന്ദ്രിക” മലയാളത്തിൽ അടുത്ത് കേട്ട ഗാനങ്ങളിൽ അർത്ഥസമ്പുഷ്ടമായ വരികളാലും ഹൃദ്യമായ സംഗീതത്താലും അതെല്ലാം ഉൾകൊണ്ട ആലാപനത്താലും ഏറ്റവും മനോഹരമായ ഈ ഗാനം പുണ്യമാസത്തിൽ തന്നെ പുറത്തിറങ്ങി. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ” “മാനത്തെ ചന്ദ്രിക 2” റിലീസ് ചെയ്തു. മലയാളത്തിന്റെ കുട്ടൻ തമ്പുരാൻ മനോജ് കെ ജയൻ തന്നെ ഈ ഗാനവും ആലപിക്കുന്നു. സർഗ്ഗം, പെരുന്തച്ഛൻ, ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ, അർദ്ധനാരി കളിയച്ഛൻ തുടങ്ങി മലയാളത്തിലെ എത്രയോ ക്ലാസിക് ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും നിറഞ്ഞ് ആറാടിയ ഈ അഭിനയ വിസ്മയത്തിന്അ തിനേക്കാൾ സുന്ദരമായി പാടാനറിയാമെന്ന് വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്ന ഗാനമാണിത്. മനോജ് കെ ജയൻ ആലപിച്ച് ഏറെ ജനശ്രദ്ധ നേടിയ “മക്കത്തെ ചന്ദ്രിക”യുടെ ഈ തുടർ ഭാഗം “മക്കത്തെ ചന്ദ്രിക 2 ” ആദ്യ ഭാഗത്തിലെന്ന പോലെ ഈ ഗാനവും ജനഹൃദയങ്ങൾ ഇതിനോടകം ഏറ്റേടുത്തു.

“സംഗീത പ്രേമികളുടെ ഒരു പാട് പോസറ്റീവ് റിപ്പോർട്ട് ഈ ഗാനത്തിന് കിട്ടിയതിൽ അകമഴിഞ്ഞ് സന്തോഷിക്കുന്നു” മനോജ് കെ ജയൻ പറഞു . വലിയ വീട്ടിൽ ക്രീയേഷൻസിനു വേണ്ടി വി ഐ പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക 2″ന്റെ മനോഹര സംഗീതം ചിട്ടപ്പെട്ടുത്തിയത് ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ് . മാപ്പിള ആൽബം ഗാനങ്ങളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടെ അർത്ഥ സമ്പുഷ്ടമായ വരികൾ ഈ സംഗീതത്തിനു മികവു കൂട്ടുന്നു സംവിധാനം-ഷാനു കാക്കൂർ,പി ആർ ഒ-ഏ എസ് ദിനേശ്.

നിരഞ്ജ് നായകനാകുന്ന ‘വിവാഹ ആവാഹനം’; ഫസ്റ്റ് ലുക്ക് പുറത്തിറക്കി ആസിഫും ഉണ്ണി മുകുന്ദനും

0

നിരഞ്ജ് മണിയൻപിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “വിവാഹ ആവാഹനം”. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനപ്രിയ താരങ്ങായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, നൈല ഉഷ, ജോണി ആൻ്റണി, ദിലീഷ് പോത്തൻ, മിഥുൻ രമേഷ്, സംവിധായരായ അരുൺ ഗോപി, ജൂഡ് ൻ്റണി ജോസഫ്, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് പുറത്തിറക്കി. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യാഥാർത്യ സംഭവങ്ങളുടെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം. ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിന് എത്തും.

എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇന്ദ്രൻസ് ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി

0

വി എം ആർ ഫിലിംസിൻ്റെ ബാനറിൽ കെ ജി ഷൈജു സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനാകുന്ന ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി. സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമാണം. യൂട്യൂബ് ചാനൽ സെലിബ്രിറ്റികളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു ട്രാവൽ മൂവി ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കായ്പോള’. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കോലഞ്ചേരിയിൽ ആയിരുന്നു ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പാചക വിദഗ്ധനായ അപ്പൂപ്പന്റെയും യൂട്യൂബ് ഫുഡ് വ്ലോഗെർ ആയ കൊച്ചുമകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന സിനിമയിൽ സജൽ, അഞ്ചുകൃഷ്ണ അശോക്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്.

ഇതു വരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ദ്രൻസ് എന്ന നടൻ തൃശ്ശൂർ സ്ലാങ്ങിൽ സംസാരിക്കുന്ന ഒരു പാചകക്കാരൻ അച്ചായന്റെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുതാസ്, മേക്കപ്പ്: സജി കൊരട്ടി ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, പി ആർ ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനായി ; വീഡിയോ കാണാം

0

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനായി. കണ്ണൂർ സ്വദേശിയും ഹോമിയോ  ഡോക്ടറുമായ  അനുപമ ജയതിലകാണ് വധു.

വിവാഹ വീഡിയോ കാണാൻ kerala9.com യുട്യൂബ് ചാനൽ സന്ദർശിക്കു

English Summary : Akash Thillankeri Marriage Video