ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശുഭദിനം സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചിത്രം പൂർത്തിയായി അണിയറ പ്രവർത്തകരുടെ പേര് തെളിയുമ്പോൾ സ്ക്രീനിനൊപ്പം ഒരു സെൽഫി എടുക്കുക. 50,000, 25,000, 10.000 , 5,000, 1000 x 10 എന്നിങ്ങനെയാണ് സമ്മാനഘടന . സെൽഫികൾ അയക്കേണ്ട നമ്പർ 7034293333. ഹരീഷ് കണാരൻ ,രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, ജയകൃഷ്ണൻ , മറീന മൈക്കിൾ , മാല പാർവ്വതി, ഇടവേള ബാബു, കോട്ടയം പ്രദീപ്, അരുന്ധതി നായർ , മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവരും അഭിനയിക്കുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് നിർമ്മാണം . എഡിറ്റിംഗും സംവിധാനവും ശിവറാം മണി,പി ആർ ഓ -അജയ് തുണ്ടത്തിൽ
ശുഭദിനം കാണൂ ലക്ഷം രൂപ നേടൂ
Related Post
-
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം, സംവിധാനം ജിത്തു അഷറഫ് ! ചിത്രീകരണം ആരംഭിച്ചു
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്മ്യൂണിറ്റി…
-
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രം, ‘ജയ് ഹനുമാൻ’ ! പുതിയ പോസ്റ്റർ പുറത്ത്…
പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ പിറന്ന 'ഹനു-മാൻ'ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് (പിവിസിയു)ലെ രണ്ടാമത്തെ…
-
നടി അപർണദാസും നടൻ ദീപക്കും ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരായി
സിനിമ താരങ്ങളായ അപർണദാസും ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് പുലർച്ചെയായിരുന്നു താലികെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ക്ഷേത്രത്തിലെ ചടങ്ങിൽ…