Home Blog Page 305

തരംഗം തീര്‍ക്കാന്‍ വീണ്ടും ദിനോസർ:
”ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍”
ജൂൺ 10-ന്

0

ജൂൺ 10ന് തിയറ്ററുകളിൽ എത്തുന്ന
ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ‍ഡൊമിനിയന്റെ അഡ്വാൻസ് ബുക്കിംഗ് സെലെക്ടഡ് സിറ്റികളിൽ ആരംഭിച്ചു.. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , തെലുഗ് എന്നീ ഭാക്ഷകളിൽ ആയിട്ടാണ് പുറത്തിറങ്ങുക..

കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാൻവാസിൽ ആണ് ഈ അവസാന ഭാഗം ഒരുക്കിയിരിക്കുന്നത്.. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിൽ നിന്നും ചിത്രം പ്രേക്ഷകർക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമായിരുന്നു..

ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയൻ സംവിധാനം ചെയ്യുന്നത്. 2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയൻ പറയുന്നത്.

2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയൻ പറയുന്നത്.
പി ആർ ഒ-എ എസ് ദിനേശ്,ശബരി.

മലയാളം സിനിമാ നിർമ്മാതാക്കളുമായി സഹകരിച്ച്, ഒറക്കിൾമുവീസ് കേരളത്തിൽ പ്രവർത്തനം വിപുലമാക്കുന്നു

0

സിനിമാ നിർമ്മാതാക്കൾക്ക് കൂടുതൽ വരുമാനവും ലാഭവും നേടാനുതകുന്ന ഇന്ത്യയിലെ ആദ്യത്തെ (NFT) സിനിമാ മാർക്കറ്റിംഗ് പ്ലാറ്റ് ഫോമാണ് ചെന്നൈ ആസ്ഥാനമായിട്ടുള്ള ” ഒറക്കിൾമുവീസ് “. സിനിമയുടെ വ്യാപാര മേഖലയിൽ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്തുവാനുള്ള ലക്ഷ്യത്തോടെ തുടങ്ങിയ ” ഒറക്കിൾമുവീസ് ” മലയാള സിനിമാ നിർമ്മാതാക്കളുടെ സഹകരണത്തോടെ കേരളത്തിൽ അതിൻ്റെ സേവനം വിപുലപ്പെടുത്തുന്നു. എൻ.എഫ്.റ്റി (Non-Fungible Token), സുതാര്യമായ മികച്ച ബ്ലാക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മാതാക്കൾക്കും , ഒറ്റിറ്റി സ്ഥാപനങ്ങൾക്കും സിനിമകളുടെ അവകാശം (Rights) നേരിട്ട് വിൽക്കുവാനും, വാങ്ങുവാനും മാർഗ്ഗ നിർദ്ദേശങ്ങളും അവസരവും നൽകുന്നു എന്നതാണ് സവിശേഷത.
എൻ.എഫ്.റ്റി യിലൂടെ, നിർമ്മാതാവിന് തൻ്റെ സിനിമയുടെ ഉടമസ്ഥാവകാശ (Rights) വിവരങ്ങൾ നേരിട്ടോ ഡിജിറ്റലിലൂടെയോ “ടോക്കൺ” ക്രമീകരിച്ച് ബ്ലാക്ക് ചെയിൻ എന്ന വിപുലമായ ഫയലുകളിൽ ശേഖരിച്ച് വെച്ച് സുരക്ഷിത മാർഗത്തിലൂടെ വാങ്ങുവാനും വിൽക്കുവാനും (Buying & Selling) കഴിയുന്നു. ഇതിനോടകം ആയിരത്തിൽ പരം തമിഴ്,മലയാളം, തെലുങ്ക്, കന്നഡ , ഹിന്ദി സിനിമകളുടെ നിർമ്മാതാക്കൾ ഒറക്കിൾമുവീസിൽ തങ്ങളുടെ സിനിമകൾ റെജിസ്റ്റർ ചെയ്തു കഴിഞ്ഞുവത്രേ.മാത്രമല്ല സിനിമാ വ്യവസായ മേഖലയുടെ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന് അംഗീകാരത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ സീഡ് ഫണ്ടിങ്ങും ലഭിച്ചു. എല്ലാ ഇന്ത്യൻ സിനിമകളെയും ആഗോള (Globaly) തലത്തിൽ ശ്രദ്ധയാകർഷിച്ച് എൻ.എഫ്.റ്റി യിലൂടെ നിർമ്മാതാവിന് കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുക എന്നതും ഒറക്കിൾമുവീസിൻ്റെ ലക്ഷ്യമാണ്

കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ മലയാള സിനിമാ നിർമ്മാതാക്കൾക്കായി നടത്തിയ മീറ്റിംഗുകളിൽ ഒറക്കിൾമുവീസിൻ്റെ കേരളത്തിൻ്റെ ചുമതല വഹിക്കുന്ന നിർമ്മാതാവ് പി. രാമകൃഷ്ണൻ, കമ്പനിയുടെ സാരഥികളായ സെന്തിൽനായകം, ജി. കെ. തിരുനാവുക്കരശ് എന്നിവർ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തെ കുറിച്ചും നിർമ്മാതാക്കൾക്ക് ‘ എൻ.എഫ്.റ്റി ‘ യിലൂടെ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും വിവരിച്ചു. ഇതിന് വലിയ വരവേൽപാണ് ലഭിച്ചത്. നാൽപതിൽ പരം
നിർമ്മാതാക്കൾ പങ്കെടുത്ത യോഗത്തിൽ വിശിഷ്ട അതിഥികളായി പങ്കെടുത്ത കേരളാ ഫിലിം ചേംബർ പ്രസിഡൻ്റ് ജി. സുരേഷ്കുമാർ, ഫെഫ്ക ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് കല്ലിയൂർ ശശി എന്നിവർ നിർമ്മാതാക്കളെ ഗുണഭോക്താക്കളാക്കുന്ന ഈ നൂതന ആശയങ്ങൾക്കും അതിന് ചുക്കാൻ പിടിക്കുന്ന ഒറക്കിൾമുവീസിനും പൂർണ പിന്തണ വാഗ്ദാനം നൽകിയിരിക്കയാണ് . സി.കെ.അജയ്കുമാർ, പി ആർ ഒ

പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലിന്‍റെ ഉത്ഘാടന ചിത്രമായി പി അഭിജിത്തിന്‍റെ ‘അന്തരം’ പ്രദര്‍ശിപ്പിക്കും

0

കൊച്ചി: സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വിര്‍ ഫിലിം ഫെസ്റ്റിവെലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലിന്‍റെ ഉത്ഘാടന ചിത്രമായി പി അഭിജിത്തിന്‍റെ ‘അന്തരം’ പ്രദര്‍ശിപ്പിക്കും. ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രമാണ് അന്തരം. സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം. ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശ്ശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചിരുന്നു. കാഷിഷ് മുംബൈ ഇന്‍റര്‍നാഷണല്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ജൂണ്‍ 1 നാണ് അന്തരത്തിന്‍റെ പ്രദര്‍ശനം.53 രാജ്യങ്ങളിൽ നിന്നുള്ള 184 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ‘പോട്ടേറ്റോ ഡ്രീംസ് ഓഫ് അമേരിക്ക ‘എന്ന അമേരിക്കൻ ചിത്രമാണ് സമാപന ചിത്രം. ഫെസ്റ്റിവെല്‍ ജൂൺ 5 ന് സമാപിക്കും. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം.കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’ വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ .രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി. അഭിജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.
രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാനര്‍-ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, സംവിധാനം- പി. അഭിജിത്ത്, നിര്‍മ്മാതാക്കള്‍ – ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം – പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്റ്റന്‍റ്- വിപിന്‍ പേരാമ്പ്ര, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഹുല്‍ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി. അൻജിത്ത്, ലൊക്കേഷന്‍ മാനേജര്‍- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോര്‍ട്ട്- എ സക്കീര്‍ഹുസൈന്‍, സ്റ്റില്‍സ്- എബിന്‍ സോമന്‍, കെ വി ശ്രീജേഷ്, ടൈറ്റില്‍ കെന്‍സ് ഹാരിസ്, ഡിസൈന്‍സ്- അമീര്‍ ഫൈസല്‍, സബ് ടൈറ്റില്‍സ്- എസ് മുരളീകൃഷ്ണന്‍, ലീഗല്‍ അഡ്വൈസര്‍- പി ബി റിഷാദ്, മെസ് കെ വസന്തന്‍, ഗതാഗതം- രാഹുല്‍ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

പി ആര്‍ സുമേരന്‍(പി ആര്‍ ഒ)

ട്രാൻസ്‌ജെൻഡർ യുവതി തൂങ്ങി മരിച്ച നിലയിൽ

0
ഷെറിൻ സെലിൻ മാത്യു

കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം.

വീഡിയോകോൾ ചെയ്തുകൊണ്ടാണ് ഷെറിൻ ആത്മഹത്യ ചെയ്തത്. ഹോർമോണിനുള്ള ഗുളികകൾ കഴിക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ലിപ്പുകൾ മരണസ്ഥലത്തുനിന്നും ലഭിച്ചു. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

English Summary : Transwoman found dead in Kochi

പിങ്ക് ബോഡികോൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ആയി കീർത്തി സുരേഷ്

0

നടി കീർത്തി സുരേഷ് ഈയിടെയായി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം കീർത്തിയുടെ മനസിലെ ഫാഷനിസ്റ്റിനെ കാണിക്കുന്നവയാണ്, കീർത്തി പരമ്പരാഗത അവതാർ ഉപേക്ഷിച്ച്, എല്ലാ വിധത്തിലും ഗംഭീരവും മനോഹരവുമായ ചില പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നു. കീർത്തിയുടെ പുതിയ സിനിമയായ സര്‍ക്കാരു വാരി പാട്ടയുടെ പ്രചാരണ പരുപാടിയിലെല്ലാം ഇത്തരത്തിൽ സുന്ദരിയായാണ് കീർത്തി എത്തിയത്.

ഹൗസ് ഓഫ് എക്‌സോട്ടിക്കിന്റെ പിങ്ക് നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് കീർത്തിയുടെ ഏറ്റവും പുതിയ ഫോട്ടോകളിൽ ഉള്ളത്. ടര്‍ട്ടില്‍ നെക്കും ഫുള്‍ സ്ലീവും ഹൈ സ്ലിറ്റുമാണ് ഗൗണിന്റെ പ്രത്യേകത. ബണ്‍ ഹെയര്‍സ്റ്റൈലും മെറൂണ്‍ ലിപ്സ്റ്റിക്കും കൂടാതെ നൂഡ് ഐ ഷാഡോ, ബ്ലാക് ഐ ലൈനര്‍, മസ്‌കാര എന്നിവ ചേര്‍ന്ന മേക്കപ്പും കീര്‍ത്തിയെ കൂടുതല്‍ സുന്ദരിയാക്കി.

ചിത്രങ്ങൾ കാണാൻ https://www.kerala9.com/gallery/keerthi-suresh/

English Summary : Keerthy Suresh looks stylish in a pink bodycon dress

മൃദുല മുരളിയുടെ അനിയൻ വിവാഹിതനാകുന്നു

0

നടനും നടി മൃദുല മുരളിയുടെ സഹോദരനുമായ മിഥുൻ മുരളി വിവാഹിതനാകുന്നു. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. ഇരുവരും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വളരെ ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്.

വജ്രം എന്ന സിനിമയിലൂ‍ടെ ബാലതാരമായാണ് മിഥുൻ മുരളി സിനിമയിൽ എത്തുന്നത്. തുടർന്ന് ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം, ബഡ്ഡി എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

English Summary : Mrudula Murali’s brother midhun murali got engaged

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രൈസ് ഓഫ് പോലീസിന് തിരി തെളിഞ്ഞു: കലാഭവൻ ഷാജോൺ , രാഹുൽ മാധവ് , മിയ, സ്വാസിക എന്നിവർ താരനിരയിൽ

0

കലാഭവൻ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് ശക്തമായ മറ്റൊരു കഥാപാത്രം കൂടി. സത്യസന്ധനും സമർത്ഥനുമായ ഡി വൈ എസ് പി മാണി ഡേവിസ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള “പ്രൈസ് ഓഫ് പോലീസി “ലാണ് ഷാജോണിന്റെ പുതിയ പോലീസ് വേഷം. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “പ്രൈസ് ഓഫ് പോലീസി ” ന്റെ പൂജ കൊച്ചിയിൽ നടന്നു. അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി ആദ്യതിരി തെളിച്ചു. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ്ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , വൃദ്ധി വിശാൽ , സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം – ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തല സംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – അനന്തു എസ് വിജയ്, ഗാനരചന – ബി കെ ഹരിനാരായണൻ , പ്രെറ്റി റോണി , ആലാപനം – കെ എസ് . ഹരിശങ്കർ , നിത്യാ മാമ്മൻ , അനാമിക, കൊറിയോഗ്രാഫി – കുമാർശാന്തി മാസ്റ്റർ, കല- അർക്കൻ എസ് കർമ്മ, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – ഇന്ദ്രൻസ് ജയൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല , അസിസ്റ്റന്റ് ഡയറക്‌ടേഴ്സ് – അനീഷ് കെ തങ്കപ്പൻ , സുജിത്ത് സുദർശൻ , പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രസാദ് മുണ്ടേല, ഗോപൻ ശാസ്തമംഗലം, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ . ജൂൺ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻസ് തിരുവനന്തപുരം, ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളാണ്.

777 ചാർളി ട്രെയ്‌ലർ പുറത്തിറങ്ങി

0

രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി . രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്ന ധര്‍മയും ചാര്‍ളി എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന 777 ചാര്‍ളി ജൂണ്‍ 10ന് മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.

എപ്പോഴും പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ളി എന്ന നായ്‌ക്കുട്ടി കടന്നുവരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്. പ്രത്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം മലയാളത്തിൽ എത്തിക്കുന്നത്.

English Summary : 777 Charlie’s official trailer is out now

വീണ്ടും ഗ്ലാമർ ലുക്കിൽ മീരാജാസ്മിൻ

0

മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീരാജാസ്മിൻ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് കുറച്ചുനാൾ മാറിനിന്ന മീരാജാസ്മിന്റെ തിരിച്ചുവരവ് പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകി.

തിരിച്ചുവന്ന മീരാജാസ്മിൻ പഴയതിലും സുന്ദരിയായി എന്നാണ് ആരാധകർ പറയുന്നത്. തന്റെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവെയ്ക്കാൻ മീരാജാസ്മിൻ സോഷ്യൽ മീഡിയ പേജും തുടങ്ങിയിരുന്നു. അതിൽ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതീവ ഗ്ലാമർ ആയിട്ടുള്ളവയാണ് . ഇപ്പോൾ താരം പങ്കുവെച്ച ചിത്രവും വൈറൽ ആവുകയാണ് . പച്ചനിറത്തിലുള്ള വസ്ത്രത്തിൽ മീരാജാസ്മിൻ വീണ്ടും ചെറുപ്പമായിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത് .

കൂടുതൽ ചിത്രങ്ങൾ കാണാൻ : https://www.kerala9.com/gallery/meera-jasmine/

English Summary : meera jasmine new hot look photos viral again

കൗതുകം ഉണർത്തുന്ന സോഷ്യൽ മീഡിയ ഗെയിമുമായി 12ത് മാൻ ടീം; മെയ് 20 മുതൽ ചിത്രം ഡിസ്നി-ഹോട്സ്റ്റ്റാറിൽ

0

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച ദൃശ്യത്തിനും ദൃശ്യം 2നും ശേഷം ഹാട്രിക് വിജയം ഉന്നം വെച്ച് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ’12ത് മാൻ’ മെയ് 20 മുതൽ ഡിസ്നി-ഹോട്സ്റ്റ്റാറിൽ പ്രദർശനം ആരംഭിക്കുന്നു. ഇത്തവണയും ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിനായി വമ്പൻ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികൾ തന്നെ ആണ് ഡിസ്നി ഹോട്സ്റ്റാറും ഒരുക്കുന്നത് ഇത്തവണ. ഇതിനോടകം മോഹൻലാൽ ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 4 പരിപാടിയിലൂടെ ഒക്കെ ജിത്തു ജോസഫ് ഉൾപെടെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി പ്രൊമോഷൻ പരിപാടികളുമായി പങ്കെടുത്തിരുന്നു. അതിന് പിന്നാലെ ഈ ചിത്രത്തിൻ്റെ പേരിൽ വേറിട്ട ഒരു ഓൺലൈൻ ഗെയിം സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചുകൊണ്ട് പ്രചരണപരിപാടികൾക്ക് പുതിയ ഒരു തലം തന്നെ സൃഷ്ടിക്കുകയാണ് ഡിസ്നി ഹോട്സ്റ്റാർ.

ചിത്രത്തിൻ്റെ പ്രമേയത്തിനോട് ചേർന്ന രീതിയിലുള്ള ‘ടാപ്പ് റ്റു ഇൻവെസ്റ്റിഗേറ്റ്’ എന്ന ഗെയിം ആണ് സിനിമയുടെ പ്രചണാർത്ഥം ഒരുക്കിയിരിക്കുന്നത്.

ഗെയിം ഇങ്ങനെ

പതിനൊന്നു സെലിബ്രിറ്റി-സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിൽ നിന്നും നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ശരിയായ കുറ്റവാളിയെ കണ്ടുപിടിക്കേണ്ടതാണ് ഗെയിമിലൂടെ അവതരിപ്പിക്കുന്ന വ്യത്യസ്തമായ ഈ ക്യാമ്പയിൻ. പ്രേക്ഷകർ അവരുടെ ഉത്തരങ്ങൾ @disneyhotstarmalayalam എന്ന് മെൻഷൻ ചെയ്തുകൊണ്ട് ഈ പോസ്റ്റുകൾക്ക് ചുവടെ രേഖപെടുത്താം. ശരിയുത്തരം രേഖപെടുത്തി ആ പന്ത്രണ്ടാമൻ ആകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഒരുപിടി സർപ്രൈസുകൾ നിങ്ങളെ തേടി എത്തുന്നു. ഇനിയ, ഷിയാസ് കരീം, അഭിരാമി സുരേഷ്, മാളവിക മേനോൻ, കാർത്തിക് സൂര്യ, സൗഭാഗ്യ, അരുൺ സ്‌മോകി, അനുമോൾ, ഋഷി എന്നിവരടങ്ങുന്ന പതിനൊന്ന് പേരാണ് ഈ ഗെയിമിനായി അണിനിരക്കുന്നത്.

അണിയറ വിശേഷങ്ങൾ

ഇടുക്കിയിലെ ഒരു ഹിൽ സൈഡ് റിസോർട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ഈ ചിത്രം ഏതാനും രംഗങ്ങൾ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാലിന് പുറമെ വമ്പൻ താരനിരയുമായി എത്തുന്ന മിസ്റ്ററി സ്വഭാവം നിലനിർത്തുന്ന ഈ ത്രില്ലർ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കൾ. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രതതിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. വിനായക് ശശികുമാർ രചന നിർവഹിച്ച വരികൾക്ക് അനിൽ ജോൺസൺ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആൻ്റണി, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിൻ്റ ജീത്തു, മേക്ക് അപ്പ്: ജിതേഷ് പൊയ്യ, വി എഫ് എക്സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, വാർത്താപ്രചരണം: പി ശിവപ്രസാദ്.

https://www.instagram.com/p/Cdkb245P2l4/?igshid=YmMyMTA2M2Y

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുമായി ‘ട്രോജൻ’ മെയ്‌ 20ന് തീയേറ്ററുകളിലെത്തുന്നു

0

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജൻ മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും. സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ ചേർന്ന് നിർമ്മിച്ച്, സംവിധായകൻ ജിസ് തോമസ് തന്നെ കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൽ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹകൻ്റെയും ക്രീയേറ്റീവ് സംവിധായകൻ്റെയും ചുമതല നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ മാധവ് ആണ്.
ശബരീഷ് വർമ്മ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവഹിചിരിക്കുന്നതും ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സേജോ ജോൺ ആണ്. മനോരമ മ്യൂസിക്ക് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഔദ്യോഗിക അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി,ജോസഫ് തോമസ് പെരുനിലത്തു, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡി ഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ, കല സംവിധാനം: സുഭാഷ് കരൺ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ

അമൽ ഷായും ഗോവിന്ദ പൈയും മമിത ബൈജുവും ഒന്നിക്കുന്ന ‘ഫോര്‍’: മെയ് 20ന് തീയേറ്റർ റിലീസിന്

0

അമൽ ഷാ, ഗോവിന്ദ പൈ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലും ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിച്ച് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോര്‍’. ‘മാസ്ക്’ എന്ന ചിത്രത്തിന് ശേഷമുള്ള സുനിൽ ഹനീഫിൻ്റെ സംവിധാനത്തിലുള്ള ചിത്രമാണിത്. ചിത്രം മെയ് 20ന് തീയേറ്റർ റിലീസിന് ഒരുങ്ങി. സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ,അലെന്‍സിയര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്‌സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്മിനു, ഷൈനി സാറ, മജീദ് എന്നിവരും അഭിനയിക്കുന്നു. വിധു ശങ്കര്‍,വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഫോറിൻ്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: ബിജിപാൽ, ഗാനരചന: ബി.ഹരിനാരായണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസെെനര്‍: റഷീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, സ്റ്റില്‍സ്: സിബി ചീരാന്‍, പി.ആർ.ഒ: പി.ശിവപ്രസാദ്, എ.എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.