മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചു. “ഏഴു കടൽ ഏഴു മലൈ” എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മാനാട് എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക. ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, എഡിറ്റർ മതി വിഎസ്, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.
റാം-നിവിൻ പോളി ചിത്രം ഏഴു കടൽ ഏഴു മലൈ ! ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ
Related Post
-
ശങ്കർ- റാം ചരൺ ചിത്രം ‘ഗെയിം ചേഞ്ചർ’ ട്രെയ്ലർ പുറത്ത്
https://youtu.be/zHiKFSBO_JE?si=LM6-QwYibUxXrroj റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' ട്രെയ്ലർ പുറത്ത്. 2025 ജനുവരി 10 - ന്…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ ട്രെയ്ലർ എത്തി
https://youtu.be/FoP33vwo1zs?si=KDEajFQkqAmlpidm അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന്…
-
ബ്രൈഡാത്തി; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്
https://youtu.be/Z-dbiNDb9s0?si=mNQdkBAEjG7pSlxD ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിലെ "ബ്രൈഡാത്തി" ഗാനം പുറത്ത്. ജസ്റ്റിൻ…