സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ”ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ”എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.ഒക്ടോബർ ഇരുപത്തിയെട്ടിന് “ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ” പ്രദർശനത്തിനെത്തുന്നു.പ്രശസ്ത എഴുത്തുകാരന് എം മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’. എം മുകുന്ദന്റെ തന്നെ പ്രശസ്ത നോവലായ ‘ഓട്ടോ റിക്ഷാക്കരന്റെ ഭാര്യ’ എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമായ ഈ ചിത്രത്തിൽ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ തുടങ്ങിയവരും അഭിനയിക്കുന്നു.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം പകരുന്നത്.എഡിറ്റർ-അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്, സ്റ്റില്‍സ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ-വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി,പി ആർ ഒ-എ എസ് ദിനേശ്
ആൻ അഗസ്റ്റിൻ സൂരാജ് വെഞ്ഞാറമൂട് ചിത്രം ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ”ടീസർ പുറത്തിറങ്ങി
Related Post
-
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
-
‘വേട്ടയൻ’; രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170-ആമത് ചിത്രമായ 'വേട്ടയനിൽ' രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2024 ഒക്ടോബറിൽ…
-
റാം പൊതിനേനി, പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ; ടീസർ പുറത്ത്
https://youtu.be/FxtNEd4FpEo?si=I30rLIdN_yZuVTYa ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി…