Home Blog Page 304

ഭയത്തിന്റെ മുൾമുനയിൽ :- ഹണിമൂൺ ട്രിപ്പ് ഷൂട്ടിംഗ് തുടരുന്നു

0

മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു. സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വൽസൊരുക്കിയിരിക്കുന്നത്. ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ഒരുപോലെ റിസ്ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറർ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു. ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ , കഥ, തിരക്കഥ, സംഭാഷണം , സംവിധാനം – കെ സത്യദാസ് , ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് – സുനു എസ് നാവായിക്കുളം, അസ്സോസിയേറ്റ് ഡയറക്ടർ – വി കെ സാബു , പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , കല-ഭാവന രാധാകൃഷ്ണൻ , ചമയം – നിയാസ് സിറാജുദ്ദീൻ, കോസ്റ്റ്യും – എ കെ ലാൽ , ഗാനരചന – രാജേഷ് അറപ്പുര, അജിത്ത്, സംഗീതം – ഗോപൻ സാഗരി, ആലാപനം – ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ -രാഹുൽ പ്രകാശ്, സംവിധാനസഹായി – വിനോദ് ബി ഐ, പശ്ചാത്തലസംഗീതം – ജെമിൽ മാത്യു, ഡിസൈൻസ് – ശാലിനി ഷിജി, സ്റ്റിൽസ് – സുനിൽ മോഹൻ ,കിരൺ , ലൊക്കേഷൻ മാനേജർ – ചന്ദ്രശേഖരൻ പശുവെണ്ണറ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

ഭീമന്‍ രഘുവിന്‍റെ സംവിധാനത്തില്‍ ‘ചാണ’ ഒരുങ്ങുന്നു;
കനകനായി ഭീമന്‍ രഘുവിന്‍റെ വേഷപ്പകര്‍ച്ച

0

കൊച്ചി: അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. അതേ മലയാള സിനിമയില്‍ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനായും പിന്നെ കോമഡി കഥാപാത്രങ്ങളായി നമ്മളെ ചിരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഭീമന്‍ രഘു പുതിയ വേഷപ്പകര്‍ച്ചയുമായി എത്തുന്നു.

മലയാള ചലച്ചിത്ര ലോകവും പ്രേക്ഷകരും ഇന്നേവരെ കാണാത്ത പുതിയൊരു വേഷവുമായാണ് ഭീമന്‍ രഘു എത്തുന്നത്. ‘ചാണ’ എന്ന ആദ്യചിത്രം സംവിധാനം ചെയ്തും കേന്ദ്രകഥാപാത്രവുമായാണ് താരം പ്രേക്ഷകരിലേക്കെത്തുന്നത്. വേറിട്ട പ്രമേയവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ പുതുമയുള്ള ചിത്രമാണ് ‘ചാണ’. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ എറണാകുളം തമ്മനത്തെ കെ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്.

ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. സ്നേഹം, വാത്സല്യം, പ്രണയം തുടങ്ങിയ മനുഷ്യ വികാരങ്ങളിലൂടെയാണ് ചാണയുടെ പ്രമേയം മുന്നോട്ട് പോകുന്നത്.

ഒരു മനുഷ്യന്‍റെ നിസ്സഹായതയിലൂടെ നമ്മുടെ സാമൂഹ്യ ചട്ടക്കൂടുകളെ രൂക്ഷമായി വിമര്‍ശനത്തിന് വിധേയമാക്കുന്ന ഒരു ചിത്രം കൂടിയാണ് ‘ചാണ’യെന്ന് സംവിധായകന്‍ ഭീമന്‍ രഘു പറഞ്ഞു. കഴിഞ്ഞ നാല്പത്തഞ്ചിലേറെ വര്‍ഷത്തെ ചലച്ചിത്രരംഗത്തെ ഒട്ടേറെ അനുഭവങ്ങള്‍ എനിക്കുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ചാണ ഞാന്‍ സിനിമയാക്കുന്നത്. ഒരിക്കല്‍ ചാണയുമായി തൊഴിലെടുക്കുന്ന ഒരു തമിഴ്നാട് സ്വദേശിയെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. അയാളുടെ കൂടി അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ചാണ’ സിനിമയായി മാറുന്നത്. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഞാന്‍ തന്നെ ആലപിച്ചതാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമാണ് ‘ചാണ’. ഒരുപക്ഷേ മലയാളസിനിമയില്‍ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഒരു പ്രമേയം തന്നെയാണ് ചാണയുടേതെന്ന് സംവിധായകന്‍ ഭീമന്‍ രഘു പറഞ്ഞു.
തെങ്കാശി, കന്യാകുമാരി,ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് ‘ചാണ’ ചിത്രീകരിച്ചത്.

അഭിനേതാക്കള്‍-ഭീമന്‍ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാനര്‍ – സ്വീറ്റി പ്രൊഡക്ഷന്‍സ്, സംവിധായകന്‍-ഭീമന്‍ രഘു, നിര്‍മ്മാണം-കെ ശശീന്ദ്രന്‍ കണ്ണൂര്‍, രചന-അജി അയിലറ, ഡി ഒ പി – ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍- രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍- ഐജു ആന്‍റു, മേക്കപ്പ്-ജയമോഹന്‍, കോസ്റ്റ്യൂംസ് – ലക്ഷ്മണന്‍,ആര്‍ട്ട് – അജയ് വര്‍ണ്ണശാല, ഗാനരചന-ലെജിന്‍ ചെമ്മാനി, കത്രീന ബിജില്‍, മ്യൂസിക് – മുരളി അപ്പാടത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രൂപേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ കണ്ടനാട്. ഡി ഐ – രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ്-ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ ,പി ആര്‍ ഓ – പി ആര്‍ സുമേരന്‍, ഡിസൈന്‍- സജീഷ് എം ഡിസൈന്‍സ് പി.ആർ.സുമേരൻ (പി.ആർ.ഒ)

ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഘോഷ് വൈഷ്ണവം ചിത്രം ‘മധുമതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും ഗരം മസാലയുടെയും ബാനറിൽ സ്റ്റിൽ ഫോട്ടോഗ്രാഫി രംഗത്തെ പ്രമുഖ വ്യക്തിത്വമായ ആഘോഷ് വൈഷ്ണവം സംവിധാനവും നിർമാണവും വഹിക്കുന്ന ‘മധുമതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കലാസംവിധാന രംഗത്തെ പ്രമുഖ വ്യക്തിയായ മനോജ് ഗ്രീൻവുഡ്സ് ആണ് മറ്റൊരു നിർമാതാവും ചിത്രത്തിൻ്റെ കലാസംവിധായകനും. പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആഘോഷ് വൈഷ്ണവം തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ആഘോഷിൻ്റെ കഥക്ക് പ്രശസ്ത മാധ്യമ പ്രവർത്തകൻ സജിൽ ശ്രീധർ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെമിനി ഉണ്ണികൃഷ്ണൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന് ജോസി ആലപ്പുഴ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. അഞ്ജന ഉദയകുമാർ, ജോസി ആലപ്പുഴ എന്നിവരാണ് ചിത്രത്തിൻ്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. അസോസിയേറ്റ് സംവിധായകൻ: മിഥുൻ സുരേഷ്, മേക്ക് അപ്പ്: അനിൽ നേമം, കളറിസ്റ്റ്: ബിലാൽ റഷീദ്, സ്റ്റിൽസ്: ജിതീഷ് കടക്കൽ, അസിസ്റ്റൻ്റ് കാമറാമാൻ: കൃഷ്ണകുമാർ, ഡിസൈൻ: അജയ് ദാസ്, വാർത്താപ്രചരണം: പി ശിവപ്രസാദ്

ഐക്കണിക് റെഡ് കാർപെറ്റിൽ സുന്ദരിയായി പൂജാ ഹെഗ്‌ഡെ

0

കാൻ 2022 ൽ തിളങ്ങി പൂജാ ഹെഗ്‌ഡെ. ഇത് പൂജയുടെ ആദ്യത്തെ കാൻ അരങ്ങേറ്റമാണ്. തൂവലുകൾ നിറഞ്ഞ വെള്ള മൈസൻ ഗേയന്ന യൂനസ് ബോൾ ഗൗൺ ആയിരുന്നു പൂജയുടെ വസ്ത്രം മുടി പോണിടെയിലിൽ ചെയ്തു ഡ്രോപ്പ് കമ്മലുകളും ധരിച്ച്‌ സുന്ദരിയായാണ് പൂജ കാൻ വേദിയിൽ എത്തിയത്. ബുധനാഴ്ച ടോം ക്രൂസിന്റെ ടോപ്പ് ഗൺ: മാവെറിക്ക് എന്ന സിനിമയുടെ പ്രദർശനത്തിൽ പൂജ പങ്കെടുത്തു.

English Summary : Pooja hegde at cannes 2022

സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന കാർത്തിയുടെ ‘ വിരുമൻ ‘ ആഗസ്റ്റ് 31-ന്

0

കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന ‘ വിരുമൻ ‘ എന്ന സിനിമയുടെ റീലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന ആഗസ്റ്റ് 31നാണ് ചിത്രത്തിൻ്റെ റിലീസ്. മുത്തയ്യ രചനയും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. ‘പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പൻ ‘ . ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമൻ’. രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്..

വാർത്താ വിതരണം :

സി.കെ. അജയ് കുമാർ

നിക്കി ഗൽറാണി – ആദി വിവാഹിതരായി

0

നടി നിക്കി ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. ചെന്നൈയിൽ വെച്ച് നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.കഴിഞ്ഞ മാർച്ചിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകനും നടനുമാണ് ആദി. 1983 എന്ന മലയാള ചിത്രത്തിലൂടെയാണ് നിക്കി സിനിമയിൽ എത്തുന്നത്. 2006 ൽ തേജ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ആദി അഭിനയരംഗത്തേക്ക് എത്തിയത്.

English Summary : aadhi pinisetty nikki galrani marriage

ബോൾഡ് ലുക്കിൽ ഐശ്വര്യ

0

ബോൾഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് മലയാളി താരം ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താരത്തിന്റെ ഡൗൺ ടൗൺ മിറർ ന്റെ കവർ ചിത്രത്തിന്റെ വേണ്ടിയുള്ള ഫോട്ടോസാണ് ശ്രദ്ധ നേടുന്നത് .

വെള്ള നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രവും സിംപിൾ ആഭരണങ്ങളുമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഈ ചിത്രങ്ങൾ ബോൾഡ് ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

English Summary : Actress Aiswarya Lakshmi’s New Bold look Photos for a magazine

യുദ്ധത്തെ അനുകൂലിച്ചു , റഷ്യൻ താരത്തിന് വിലക്ക്

0

മോസ്‌കോ : റഷ്യൻ ജിംനാസ്റ്റിക്സ് താരം ഇവാൻ കുലിയാകിന് രാജ്യാന്തര ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഒരുവർഷത്തെ വിലക്കേർപ്പെടുത്തി. ഇവാൻ ധരിച്ച യൂണിഫോമിൽ യുദ്ധത്തെ അനുകൂലിക്കുന്ന പ്രതീകം പതിപ്പിച്ചതിനാണ് വിലക്ക്. മാർച്ചിൽ ഖത്തറിൽ നടന്ന മത്സരത്തിൽ വെങ്കലം നേടിയ ഇവാൻ മെഡൽ പോഡിയത്തിൽ “Z” ചിഹ്നം പതിച്ച യൂണിഫോം ധരിച്ചാണ് നിന്നത്.

റഷ്യൻ ടാങ്കുകളിലും മറ്റും കാണപ്പെടുന്ന “Z” ചിഹ്നം യുദ്ധത്തെ അനുകൂലിക്കുന്ന പ്രതീകമായാണ് അറിയപ്പെടുന്നത്. അതിനാലാണ് ഇവാൻ കുലിയാകിന് ഒരുവർഷത്തെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിൽ സ്വർണ മെഡൽ നേടിയ യുക്രയിൽ താരത്തിന് സമീപമാണ് ഇവാൻ ” Z ” ചിഹ്നമുള്ള വസ്ത്രം ധരിച്ച് നിന്നത്.

കൂടാതെ 20 കാരനായ കുലിയാകിനെ “ദോഹ FIG അപ്പാരറ്റസ് ലോകകപ്പിൽ നിന്നും അയോഗ്യനാക്കിയിട്ടുണ്ട് . അദ്ദേഹം നേടിയ വെങ്കല മെഡൽ തിരികെ നൽകണമെന്ന് FIG ഉത്തരവിട്ടു.

English Summary : Russian gymnast Ivan Kuliak handed a one-year ban

കുടുംബവിളക്ക് മികച്ച സീരിയല്‍;  മനോജ്  ശ്രീലകം സംവിധായകന്‍;രാജീവ് നടന്‍, അമല നടി

0

തിരുവനന്തപുരം; ജന്മഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള)  സംവിധായകന്‍  മനോജ്  ശ്രീലകം ആണ്  മികച്ച സംവിധായകന്‍ . മികച്ച നടനായി രാജീവ് പരമേശ്വരനും (സാന്ത്വനം, ഏഷ്യാനെറ്റ്) നടിയായി അമല ഗിരീശനും (ചെമ്പരത്തി, സീ കേരള) തെരഞ്ഞെടുക്കപ്പെട്ടു. താഴെ പറയുന്നവയാണ് മറ്റ് അവാര്‍ഡുകള്‍.

മികച്ച രണ്ടാമത്തെ സീരിയല്‍-  മഞ്ഞില്‍ വിരിഞ്ഞ പൂവ് (മഴവില്‍ മനോരമ), തിരക്കഥ-ജെ പള്ളാശ്ശേരി (സ്വാന്തനം, ഏഷ്യാനെറ്റ്), സ്വഭാവ നടന്‍ -കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി -രഞ്ജുഷ  മേനോന്‍ (വിവിധ സീരിയലുകള്‍), താരജോഡി-  വിപിന്‍ ജോസ് അന്‍ഷിത,(കൂടെവിടെ, ഏഷ്യാനെറ്റ്), കോമഡി ടീം -ഉരുളക്ക് ഉപ്പേരി (അമൃത ടി വി),ഹാസ്യ നടന്‍ -അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി-ശ്രുതി രജനീകാന്ത് ചക്കപ്പഴം,ഫഌവഴ്‌സ്), ബാലതാരം -കണ്ണന്‍ (ചക്കപ്പഴം, ഫഌവഴ്‌സ് ),പ്രത്യേക ജൂറി പരാമര്‍ശം-ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ)

ജി എസ് വിജയന്‍,   ചെയര്‍മാന്‍ (സംവിധായകന്‍), കലാധരന്‍ (സംവിധായകന്‍), ദീപു കരുണാകരന്‍ ( സംവിധായകന്‍), ലീലാ പണിക്കര്‍ (നടി) ഗുര്‍ദ്ദീപ് കൗര്‍ വേണു( നിര്‍മ്മാതാവ്) പി ശ്രീകുമാര്‍ (മാധ്യമ പ്രവര്‍ത്തകന്‍) എന്നവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മെയ് 28 ന് തൊടുപുഴയില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഷി ഹൾക്: അറ്റോർണി അറ്റ് ലോ’ ട്രെയ്‌ലർ എത്തി

0

മാർവൽ കോമിക്സിലെ ഷി ഹൾക്: അറ്റോർണി അറ്റ് ലോ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ആവേശം നിറച്ച ട്രെയ്‌ലർ ഇതിനോടകം 99 ലക്ഷത്തിൽ കൂടുതൽ ആളുകളാണ് കണ്ടിരിക്കുന്നത്. ഒൻപത് എപ്പിസോഡുകളിലായി എത്തുന്ന ഷി ഹൾക് ജെസിക്ക ഗാവോ യാണ് സംവിധാനം ചെയ്തിരിക്കുന്നത്.

തതിയാനാ മസ്ലാനിയ ടൈറ്റിൽ റോളിൽ എത്തുന്ന സീരീസ് ഓഗസ്റ്റ് 17 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ജെന്നിഫർ വോട്ടേഴ്‌സ് എന്ന കഥാപാത്രത്തെയാണ് തതിയാനാ അവതരിപ്പിക്കുന്നത്. ഒരു അഭിഭാഷകയായ ജെന്നി ബ്രൂസിനെ കാണുന്നതും തുടർന്ന് ഷീ ഹൾക്കിലേക്കുള്ള പരിണാമവുമാണ് കഥയിൽ.

English Summary : she-Hulk: Attorney at Law, Official Trailer 

199 രൂപ KGF 2 പ്രൈമിൽ കാണാം

0

1000 കോടി ക്ലബ്ബിൽ ഇടം നേടിയ സൂപ്പർ ഹിറ്റ് ചിത്രം KGF 2 ഓൺലൈൻ ഡിജിറ്റൽ റിലീസിനുമുന്നേ ആമസോൺ പ്രൈമിൽ കാണാം. പക്ഷെ പ്രൈം വരിക്കാർക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവർക്കും 199 രൂപ അടച്ചാൽ മാത്രമേ KGF 2 കാണാൻ സാധിക്കു. 199 രൂപ അടച്ചാൽ ഈ സിനിമ മാത്രമേ പ്രൈം വരിക്കാർ അല്ലാത്തവർക്ക് കാണാൻ സാധിക്കു. KGF 2 ന്റെ ഓൺലൈൻ റിലീസ് എന്നാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

നാല് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് റോക്കി ഭായി വീണ്ടും സ്‌ക്രീനിൽ എത്തിയത്. ആദ്യ ഭാഗത്തിന് ലഭിച്ചതിനേക്കാൾ മികച്ച സ്വീകരണം തന്നെയാണ് രണ്ടാം ഭാഗത്തിന് ലഭിച്ചത്. റോക്കിഭായിയായി അഭിനയിച്ച യഷ് ന് ലഭിച്ച സ്വീകാര്യതയും വളരെ വലുതാണ്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധനേടി.

English Summary: KGF 2 is now available on amazon prime at Rs 199

റാംപ് വാക്കില്‍ ഗ്ലാമറസ്ആയി പ്രയാഗ മാര്‍ട്ടിന്‍

0

കോഴിക്കോട് നടന്ന സ്വകാര്യ ഫാഷൻ ഷോയിൽ ഗ്ലാമറസ്ആയി പ്രയാഗ മാര്‍ട്ടിന്‍ നടത്തിയ റാംപ് വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നോർത്ത് ഇന്ത്യൻ ലുക്കിലാണ് പ്രയാഗ എത്തിയത്. ഷോയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഉണ്ണിമുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായിയാണ് പ്രയാഗ സിനിമയിൽ എത്തുന്നത്. തമിഴിൽ സൂര്യയോടൊപ്പം അഭിനയിച്ച നവരസ പ്രേക്ഷക ശ്രദ്ധ നേടിയ പ്രയാഗയുടെ സിനിമകളിൽ ഒന്നാണ്.

English Summary : prayaga martin viral ramp walk