സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “മദനോത്സവം”.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രമാണ് ” മദനോത്സവം”.ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു.വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,എഡിറ്റർ-വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ. കാസർകോട്,കൂർഗ്, മടികേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം.”കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി” എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ്”മദനോത്സവം” വരവ് പ്രഖ്യാപിച്ചത്.പി ആർ ഒ-എ എസ് ദിനേശ്, ശബരി.
” മദനോത്സവം”
Related Post
-
മേനോൻ സർ നെയിം അല്ല; ന്യൂമറോളജി നോക്കി ഇട്ടതാണ്; യഥാർത്ഥ പേര് വെളിപ്പെടുത്തി നിത്യ മോനോൻ
മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോൻ. തെന്നിന്ത്യയിലെ നിറസസാനിധ്യമാണ് താരം.ഇപ്പോഴിതാ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നിത്യ മേനോൻ. കൂടാതെ തന്റെ…
-
ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടി ലാൽ ജൂനിയർ ഒരുക്കുന്ന ടോവിനോ ചിത്രം നടികർ; ചിത്രം മെയ് മൂന്നിന് തീയറ്ററുകളിലേക്ക്..!
ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിൻ്റെ വർണശബളമായ കാഴ്ചകളും അതിൻ്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടോവിനോ…
-
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം, സംവിധാനം ജിത്തു അഷറഫ് ! ചിത്രീകരണം ആരംഭിച്ചു
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്മ്യൂണിറ്റി…