Home Blog Page 303

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന കുഷിയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി

0

സംവിധായകൻ ശിവ നിർവാണയുടെ വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഷിയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. “കാശ്മീരിലെ അതിശയിപ്പിക്കുന്ന ആദ്യ ഷെഡ്യൂൾ” എന്ന കുറിപ്പോടെ പങ്കുവെച്ച എല്ലാവരും ഒരുമിച്ചുള്ള ചിത്രത്തിലാണ് ആദ്യ ഷെഡ്യുൾ പൂർത്തിയായ വിവരം സംവിധായകൻ പറഞ്ഞത്, അതോടൊപ്പം കൂടെ വർക്ക് ചെയ്തവർക്ക് നന്ദിയും അറിയിച്ചു.

വിജയ് ദേവരകൊണ്ടയും സാമന്തയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുശി, ഇതിനു മുൻപ് കീർത്തി സുരേഷ് നായികയായ മഹാനടിയിലാണ് ഇരുവരും അഭിനയിച്ചത്. ഡിസംബർ 23 ന് കുശി തീയറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ വിജയ് പിങ്ക് നിറത്തിലുള്ള ഷർട്ടിൽ മോഡേൺ ലുക്കിലും സാമന്ത പരമ്പരാഗത പട്ടു സാരി ധരിച്ച് ദക്ഷിണേന്ത്യൻ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നു . ചിത്രം ഒരു റൊമാന്റിക് കോമഡി ആണെന്ന് പറയപ്പെടുന്നു.

English Summary : Vijay Deverakonda and Samantha’s movie Kushi wrap up the first schedule in Kashmir

വിജയ്‌യും പ്രകാശ് രാജുo വീണ്ടും ഒന്നിക്കുന്നു

0

വില്ല് എന്ന സിനിമയ്ക്ക് ശേഷം 13 വർഷം കഴിഞ്ഞു വിജയും പ്രകാശ് രാജുo വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. ‘ദളപതി 66’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങൾ ഹിറ്റുകളായിരുന്നു. പോക്കിരി, ഗില്ലി എന്നിവ വിജയം നേടിയ ചിത്രങ്ങളാണ്.

‘ഹായ് ചെല്ലംസ്, ഞങ്ങൾ വീണ്ടും എത്തുന്നു’ എന്ന ക്യാപ്ഷനോടെ പ്രകാശ് രാജാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്.

English Summary : Vijay and Prakash raj at thalapathy66

റഹ്മാൻ്റെ ജന്മദിനത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി താരത്തിൻ്റെ ഫാൻസ് അസോസിയേഷനുകൾ

0

നടൻ റഹ്മാൻ്റെ ജന്മദിനം ഇന്ന് താരത്തിൻ്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധകർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ആഘോഷിച്ചു. തൃശൂരിലെ വൃദ്ധരുടെയും മനോ വൈകല്യമുള്ളവരുടെയും അഭയ കേന്ദ്രമായ ശ്രീ പാർവ്വതി സേവാ നിലയത്തിൽ കേക്കു മുറിച്ചും സദ്യ ഒരുക്കിയുമാണ് ജന്മദിനം പ്രമാണിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ലഡാക്കിൽ ‘ ഗൺപത് ‘ എന്ന ഹിന്ദി സിനിമയിൽ ടൈഗർ ശറഫിനൊപ്പം അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ‘ഗൺപതി’ ൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലും താരത്തിൻ്റെ ജന്മ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ

സജിന്‍ ലാലിന്റെ സംവിധാനത്തില്‍ സമ്പത്ത് റാം നായകനാകുന്നു

0

തമിഴ് നടന്‍ സമ്പത്ത് റാം മലയാളത്തില്‍ നായകനാകുന്നു. സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ സിനിമയിലാണ് അദ്ദേഹം നാടകനാകുന്നത്. കമല്‍ഹാസന്റെ പുതിയ ചിത്രം വിക്രം 2ലും മികച്ച കഥാപാത്രത്തെ സമ്പത്ത് റാം അവതരിപ്പിച്ചിട്ടുണ്ട്. ജയം രവിയുടെ അഖിലന്‍, ശൂര്‍പ്പണക, തെലുങ്ക് ചിത്രം നൈന എന്നിവയിലാണ് അദ്ദേഹം ഇപ്പോല്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം ഉടന്‍ ആരംഭിക്കും. ജീവന്‍ ടിവി ന്യൂസ് ഹെഡ് ബാബു വളപ്പായ ആണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

72 ഫിലിംസിന്റെ ബാനറില്‍ ഷമീം സുലൈമാനാണ് ചിത്രം നിര്‍മിക്കുന്നത്. ബി.വി. അരുണ്‍ കുമാറാണ് പ്രോജക്റ്റ് ഡിസൈനര്‍. ഗാങ്‌സ്റ്റര്‍ ഓഫ് ഫൂലന്‍, ബിഗ് ബജറ്റ് ചിത്രമായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നിവയാണ് സജിന്‍ ലാലിന്റെ പുതിയ പ്രോജക്റ്റുകള്‍. ദേശീയ അവാര്‍ഡിന്റെ പരിഗണനയിലെത്തിയ ക്രയോണ്‍സ്, താങ്ക്യു വെരിമച്ച്, ഹന്ന എന്നീ ചിത്രങ്ങളാണ് സജിന്‍ലാലിന്റെ സംവിധാന ചിത്രങ്ങൾ. വാർത്ത പ്രചരണം : പി ശിവപ്രസാദ്, സുനിത സുനിൽ.

കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി ആദിയും അമ്മുവും പൂർത്തിയായി

0

അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും നിർവ്വഹിക്കുന്ന “ആദിയും അമ്മുവും ” പൂർത്തിയായി. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു. ബാനർ – അഖിൽ ഫിലിംസ്, നിർമ്മാണം -സജി മംഗലത്ത്, സംവിധാനം – വിൽസൺ തോമസ്, സജി മംഗലത്ത്, കഥ, തിരക്കഥ, ഗാനരചന – വിൽസൺ തോമസ്, ഛായാഗ്രഹണം – അരുൺ ഗോപിനാഥ് , എഡിറ്റിംഗ് – മുകേഷ് ജി മുരളി, പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് ഓച്ചിറ, ഋഷിസൂര്യൻ പോറ്റി, അസ്സോസിയേറ്റ് ഡയറക്ടർ – എസ് പി മഹേഷ്, സംഗീതം – ആന്റോ ഫ്രാൻസിസ് , ആലാപനം – ജാസി ഗിഫ്റ്റ്, കെ കെ നിഷാദ്, കല- ജീമോൻ മൂലമറ്റം, ചമയം -ഇർഫാൻ , കോസ്‌റ്റ്യും – തമ്പി ആര്യനാട്, കോറിയോഗ്രാഫി – വിനു മാസ്റ്റർ, പശ്ചാത്തല സംഗീതം – വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി , അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ , വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ് , ഫിനാൻസ് മാനേജർ – ബിജു തോമസ്, സ്റ്റിൽസ് – സുനിൽ കളർലാന്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ . കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ .

കിരൺകുമാർ കുറ്റക്കാരൻ , വിസ്‌മയ കേസ് വിധി

0

ഏറെ വിവാദമായ വിസ്മയ കേസിന്റെ വിധിയെത്തി. പ്രതി കിരൺകുമാർ കുറ്റക്കാരൻ. ശിക്ഷ വിധി നാളെ, കിരണ്കുമാറിന്റെ ജാമ്യം റദ്ധാക്കി. 304 ബി 306,498 എ വകുപ്പുകൾ പ്രകാരം കിരൺകുമാർ കുറ്റക്കാരൻ എന്ന് കോടതി. സ്ത്രീധന മരണം ആത്മഹത്യ പ്രേരണ കുറ്റം എന്നിവ തെളിഞ്ഞു . വിധിയിൽ സന്തോഷമെന്ന് വിസ്മയയുടെ മാതാപിതാക്കൾ.

മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കോടതി വിധി പറഞ്ഞത് . ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നായിരുന്നു കേസ് , 2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.

English Summary : Vismaya Case verdict

തീയറ്ററുകളിൽ ‘ശേഖർ’ പ്രദർശിപ്പിക്കുന്നത് ഹൈദരാബാദ് കോടതി തടഞ്ഞു; ഡോ രാജശേഖർന്റെ കുറിപ്പ്

0

മെയ് 22 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ‘ശേഖർ’ എന്ന തെലുങ്ക് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി നടൻ രാജശേഖർ പറഞ്ഞു. സാമ്പത്തിക തർക്കമാണ് സ്ഥിതിഗതികൾക്ക് കാരണമായത്.

രാജശേഖറിന്റെ കുറിപ്പ് ഇങ്ങനെ: “എനിക്കും എന്റെ കുടുംബത്തിനും എല്ലാം ശേഖറാണ്, ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞങ്ങൾ വളരെയധികം പരിശ്രമിച്ചു. അത്രയും മികച്ച പ്രതികരണമാണ് ശേഖറിന് ലഭിക്കുന്നത്, എന്നാൽ ഇന്ന്, ചിലർ ഗൂഢാലോചന നടത്തി ഞങ്ങളുടെ സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞു. സിനിമ നമ്മുടെ ജീവിതമാണ്, ഈ സിനിമ പ്രത്യേകിച്ചും ഞങ്ങളുടെ പ്രതീക്ഷയായിരുന്നു. എനിക്ക് പറയാനുള്ളത് തീർന്നു. ഈ ചിത്രത്തിന് യഥാർത്ഥത്തിൽ അർഹിക്കുന്ന ദൃശ്യപരതയും അഭിനന്ദനവും ഒടുവിൽ ലഭിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാം.

രാജശേഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ശേഖർ’ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഭാര്യ ജീവിത രാജശേഖർ സംവിധാനം ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്ന് നല്ല അഭിപ്രായം ലഭിച്ചു. ഛായാഗ്രാഹകനായി മല്ലികാർജുൻ നരഗാനിയും സംഗീതസംവിധാനം അനൂപ് റൂബൻസും കലാസംവിധാനം സമ്പത്തും അടങ്ങുന്നതാണ് സാങ്കേതിക സംഘം. രാജശേഖറിനെ കൂടാതെ, അഭിനവ രാജൻ, മുസ്‌കാൻ കുബ്ചന്ദനി, അഭിനവ് ഗോമതം, കന്നഡ കിഷോർ, സമീർ, ഭരണി, രവി വർമ്മ, ശ്രാവൺ രാഘവേന്ദ്ര എന്നിവരും അഭിനയിക്കുന്നു.

English Summary : Hyderabad court stops screening of ‘Shekar’ in theatres

കേന്ദ്രം ഇന്ധന വില കുറയ്ക്കുന്നു

0

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ഇന്ധനവില കേന്ദ്രം കുറച്ചു. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. പുതുക്കിയ വില നാളെ രാവിലെ മുതൽ നിലവിൽ വരും. കേരളത്തിൽ പെട്രോളിന് 10.45 രൂപ കുറയും. ഡീസലിന് 7.37 രൂപ കുറയും. ഒരു എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്.

വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ. കഴിഞ്ഞ തവണ ഇന്ധന വിലകുറയ്ക്കാതിരുന്ന സംസ്ഥാനങ്ങൾ ഇത്തവണ കുറയ്‌ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു

English Summary: The Center has slashed fuel prices in the country 

തഗ്ഗ് പറയാൻ മാത്രമല്ല , കാര്യങ്ങൾ സംസാരിക്കാനും തനിക്കറിയാം , പറഞ്ഞതിൽ ഞാൻ ഉറച്ച് നിൽക്കുന്നു ; ധ്യാൻ ശ്രീനിവാസൻ

0

കഴിഞ്ഞ ദിവസം ധ്യാൻ നൽകിയ അഭിമുഖത്തിൽ ഒരുപാട് പെൺകുട്ടികളെ താൻ തേച്ചിട്ടുണ്ട് എന്ന് പറഞ്ഞത് ചെറിയ വിവാദമായിരുന്നു. എന്നാൽ അതിനുശേഷം നൽകിയ മറ്റൊരു അഭിമുഖത്തിൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും തന്നെ തേക്കാൻ വന്നവരെ ആണ് താൻ തേച്ചതെന്നും അല്ലാതെ ആത്മാർത്ഥമായി തന്നെ പ്രണയിച്ചവരെ അല്ല താൻ തേച്ചത് എന്നും ധ്യാൻ പറയുന്നു.

താൻ വളർന്നത് ചെന്നൈ യിൽ ആണ് അവിടെ പെൺകുട്ടികൾ തന്നോട് പ്രണയം കാണിച്ചത് തന്റെ ചുറ്റുപാടുകൾ മനസിലാക്കിയാണ്, അല്ലാതെ തന്നോടുള്ള ആത്മാർത്ഥ ഇഷ്ടം കൊണ്ടല്ല അത്തരം ആൾക്കാരെ തേച്ചു എന്ന് പറയുന്നതിൽ എനിക്ക് ഒരു മടിയും ഇല്ല.

അതുപോലെ മീ റ്റൂ പോലുള്ളതിൽ പെടുന്നത് ന്യൂ ജനറേഷൻ അല്ല എന്നും, അവർക്ക് എങ്ങനെ ആണ് സ്ത്രീകളോട് പെരുമാറേണ്ടത് എന്ന് വ്യക്തമായി അറിയാം എന്നും ധ്യാൻ പറയുന്നു. വിനായകൻ ചേട്ടൻ ചെയ്തത് തെറ്റാണ്. ഒരു സ്ത്രീയോട് ഒരിക്കലും അങ്ങനെ ചോദിക്കാൻ പാടില്ല അതും ഇത്രയും ജനങ്ങളുടെ മുന്നിൽവെച്ച് , ഞങ്ങളുടെ ജനറേഷനിൽ ആരും ഇത്തരം തെറ്റ് ചെയ്യില്ല , എന്നിട്ടും ഈ ജനറേഷൻ ശരിയല്ല എന്നാണ് പറയുന്നത്. ഞാൻ എന്റെ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നും ധ്യാൻ പറയുന്നു.

English Summary : dhyan sreenivasan interview issue

പ്രൊഫസറെയും അവന്റെ മുഖംമൂടി ധരിച്ച കൊള്ളക്കാരെയും തിരികെ കൊണ്ടുവരുന്നു, പക്ഷേ ഒരു ട്വിസ്റ്റോടെ; മണി ഹീസ്റ്റ് കൊറിയ ടീസർ കാണാo

0

നെറ്റ്ഫ്ലിക്‌സിന്റെ ആഗോള ഹിറ്റായ മണി ഹീസ്റ്റിന്റെ കൊറിയൻ റീമേക്കിന്റെ ടീസർ എത്തി, ‘മണി ഹീസ്റ്റ്: കൊറിയ – ജോയിന്റ് ഇക്കണോമിക് ഏരിയ’ എന്നാണ് പേരിട്ടിരിക്കുന്നത്.

സൂത്രധാരനായ പ്രൊഫസറുടെ നേതൃത്വത്തിൽ സമൂഹത്തിലെ ദരിദ്രരും പണക്കാരും തമ്മിലുള്ള വേർതിരിവിന്റെ വെളിച്ചത്തിൽ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്ന ഒരു കൂട്ടം നിയമ ലംഘകരെക്കുറിച്ചുള്ള സ്പാനിഷ് ഒറിജിനലിൽ നിന്ന് പ്രമേയം കടമെടുത്തതാണ് മണി ഹീസ്റ്റ്: കൊറിയ – ജോയിന്റ് ഇക്കണോമിക് ഏരിയ’ എന്ന സീരീസ് ഒരുങ്ങിയിരിക്കുന്നത് . പക്ഷേ, കൊറിയൻ പതിപ്പിന് രണ്ട് പ്രധാന ട്വിസ്റ്റുകളുണ്ട്.

മണി ഹീസ്റ്റ്: കൊറിയ – ജോയിന്റ് ഇക്കണോമിക് ഏരിയ – തലക്കെട്ട് വളരെയധികം സംസാരമാവുകയാണ് .ഏകീകരിക്കാൻ പോകുന്ന ഒരു കൊറിയയെ ചുറ്റിപ്പറ്റിയാണ് അനുരൂപീകരണം. ഇതിൽ സുസ്ഥിരമായ സംയുക്ത സമ്പദ്‌വ്യവസ്ഥയ്‌ക്കായി ഒരു പൊതു കറൻസി അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് ഉത്തര, ദക്ഷിണ കൊറിയകൾ ഏകീകൃത കൊറിയ മിന്റുമായി ഒരു സംയുക്ത സുരക്ഷാ മേഖല സ്ഥാപിക്കുന്നു. പക്ഷേ, പ്രതീക്ഷകൾക്ക് വിരുദ്ധമായി, “സമ്പന്നർ മാത്രം കൂടുതൽ സമ്പന്നരായി”, അത് അസമത്വത്തിന് കാരണമായി.

ടോക്കിയോ, എന്ന കഥാപാത്രം ഇത്തവണ വടക്കുനിന്നുള്ള ഒരു മുൻ സൈനികനാണ്, അഭൂതപൂർവമായ ഒരു കവർച്ച ആസൂത്രണം ചെയ്യാൻ പ്രൊഫസറുമായി ചേരുന്നു. ദക്ഷിണ കൊറിയൻ നെഗോഷ്യേഷൻ സ്പെഷ്യലിസ്റ്റ് സിയോൺ വൂജിനും ഉത്തര കൊറിയൻ ഏജന്റായ ചാ മൂഹ്യുവും നയിക്കുന്ന സംയുക്ത ടാസ്‌ക് ഫോഴ്‌സ് അവരെ വെല്ലുവിളിക്കുന്നു. സാൽവഡോർ ഡാലി മാസ്‌കുകൾക്ക് പകരം ഹാഹോ (Hahoe ) മാസ്‌കുകളും വന്നിട്ടുണ്ട്.

കൊറിയൻ ടീസർ സ്പാനിഷ് പതിപ്പിൽ നിന്നുള്ള ചില അവിസ്മരണീയ രംഗങ്ങളുടെ ഒരു ഡീജാ വു നൽകുന്നു. ബെർലിൻ കളിച്ച് സ്ക്വിഡ് ഗെയിമിലൂടെ പ്രശസ്തി നേടിയ പാർക്ക് ഹേ-സൂ ഉൾപ്പെടെയുള്ള മുഴുവൻ അഭിനേതാക്കളെയും അവരുടെ കഥാപാത്രങ്ങളിൽ ആദ്യമായി കാണിക്കുന്നു. ടോക്കിയോയെ അവതരിപ്പിക്കുന്ന ജിയോൺ ജോങ്-സിയോയെ കൂടാതെ നടനും ചലച്ചിത്ര നിർമ്മാതാവുമായ യൂ ജി-ടേ പ്രൊഫസറായി അഭിനയിക്കുന്നു.

https://youtu.be/nUITByuOBmM

English Summary : Money Heist: Korea – Joint Economic Area official Teaser 

തീ പാറുന്ന നോട്ടം ; NTR31 ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0

ജൂനിയർ എൻടിആറിന്റെ 31-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടന്റെ 39-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് പുറത്തിറങ്ങി. താൽക്കാലികമായി എൻടിആർ 31 എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. KGF എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ സിനിമയിൽ തന്റേതായ ചുവടുറപ്പിച്ച പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് മൈത്രി മൂവി മേക്കേഴ്‌സ് കുറിച്ചത് ഇങ്ങനെ “ഓർമ്മിക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ്! അവന്റെ മണ്ണ്, അവന്റെ ഭരണം! എന്നാൽ തീർച്ചയായും അവന്റെ രക്തമല്ല. ”

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, ജൂനിയർ എൻടിആർ ഉഗ്രവും പരുക്കനുമായ കഥാപാത്രമായാണ് കാണപ്പെടുന്നത് ഈ ചിത്രം ഒരു ഇത് ഒരു തീവ്രമായ ആക്ഷൻ ഡ്രാമ ആയിരിക്കും, എൻടിആർ 31ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

English Summary: NTR31 first look released

“വെൽക്കം ടു പാണ്ടിമല “
ഒഫിഷ്യൽ ട്രെയ്ലർ റിലീസ്

0

സൂരജ് സുന്ദർ,കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന “വെൽക്കം ടു പാണ്ടിമല ” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ റിലീസായി. ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഉല്ലാസ് പന്തളം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കൂടാതെ മലയാളത്തിലെ പ്രശസ്തരായ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു ഏറെ നർമ്മ മുഹൂർത്തങ്ങളും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാജ് നിർവ്വഹിക്കുന്നു. മിർഷാദ് കൈപ്പമംഗലം കഥ തിരക്കഥ സംഭാഷണമെഴുതുന്നു. മിർഷാദ് കൈപ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു. എഡിറ്റിങ്-അൻവർ അലി,ചമയം- ഷിജുമോൻ ചെറിയൂർ, വസ്ത്രാലങ്കാരം- ദേവകുമാർ,സ്റ്റില്‍സ്- നവനീത് സുരേന്ദ്രൻ, ഡിസൈൻ-അർജ്ജുൻ ജിബി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അരുൺ കുമാസി,അസോസിയേറ്റ് ഡയറക്ടർ-ഗോകുല്‍ ഗോപാല്‍,റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടർ-മിർഷാദ് കൈപ്പമംഗലം,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുഭാഷ് അമ്പലപ്പുഴ, പ്രൊഡക്ഷന്‍ മാനേജർ- മണികണ്ഠന്‍ പെരിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു ചെറുകര,സിദ്ദീഖ് അഹമ്മദ്.പി ആർ ഒ-എ എസ് ദിനേശ്.