Home Blog Page 296

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

0
സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗംഭീരം'. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. 
ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും. ചെറിയ മുതൽമുടക്കിലുള്ള സിനിമ എന്ന പ്രത്യേകത കൂടി 'ഗംഭീര'ത്തിനുണ്ട്.

ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നന്ദു ആണ്. സംഗീതവും വരികളും സംവിധായകൻ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ യാദവ്, ഷൈൻ സി ജോർജ്, ബിലാസ് ചന്ദ്രഹസൻ, വിജേഷ് ലീ, വസുദേവ് പട്രോട്ടം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. അഞ്ചു ഭാഷകളിലാണ് ഈ സിനിമ റിലീസ്സിനൊരുങ്ങുന്നത്. 

ഫ്രിടോൾ മേക്കുന്നേൽ ആണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റിംഗ്: പ്രമോദ്, വി.എഫ്.എക്സ്: സന്ദീപ് ഫ്രാഡിയൻ, ആക്ഷൻ: വിപിൻ ദ്രോണാ, ബാക്ക്ഗ്രൗണ്ട് സ്കോർ: അമൽരാജ് & അഭിഷേക്, ആർട്ട്‌: സി. മോൻ വയനാട്, പ്രൊഡക്ഷൻ കൺട്രോളർ: അഷറഫ് പഞ്ഞാറ, പ്രൊജക്റ്റ്‌ മാനേജർ: നയൻദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് വേണു, വസ്ത്രാലങ്കാരം: വിഷ്ണു അനിൽകുമാർ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കൊറിയോഗ്രാഫർ: വിനീഷ് ഇ വി, സ്റ്റിൽസ്: ജെഫിൻ ബിജോയ്‌ & സാജ്, മ്യൂസിക്‌ പാർട്ണർ: സത്യം ഓഡിയോസ്, പി.ആർ.ഒ: പി. ശിവപ്രസാദ്.

റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്ററ് ആക്ടർ അവാർഡ്; പില്ലർ നമ്പർ.581ലെ ആദി ഷാനിന്

0

റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയുടെ ഈ വർഷത്തെ ബെസ്ററ് ആക്ടർ അവാർഡ് ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുതിയ “പില്ലർ നമ്പർ.581” എന്ന ഹൃസ്വ ചിത്രത്തിലെ നായകൻ ആദി ഷാൻ കരസ്ഥമാക്കി. 5 മുതൽ 50 മിനുട്ട് വരെ ധൈർക്യമുള്ള വിഭാഗത്തിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലർ നമ്പർ.581

തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവർന്ന ആദി ഷാനിന് ബെസ്ററ് ആക്ടർ പുരസ്‌കാര ജേതാവാകാൻ കഴിഞ്ഞത്. മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയും മകൾ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. സക്കീർ ഹുസൈൻ ,അഖില പുഷ്പാഗധൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

അരുൺ രാജിന്റെ സംഗീതവും എസ്‌.അമൽ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റർ :സിയാദ് റഷീദ് ,പ്രൊഡക്ഷൻ കൺട്രോളർ :സക്കീർ ഹുസൈൻ ,ആർട്ട് :നാസർ ഹമീദ് പുനലൂർ ,മേക്കപ്പ് :അമൽ ചന്ദ്രൻ , കോസ്റ്റ്യൂം :എ.എം, അസോസിയേറ്റ് ഡയറക്ടർ :അനീഷ് ജോർജ്, സൗണ്ട് ഡിസൈൻ :കരുൺ പ്രസാദ്, പി.ആർ.ഒ :പി.ശിവപ്രസാദ്, സ്റ്റിൽസ് :ബേസിൽ സക്കറിയ, ഡിസൈൻ :അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

റോഷൻ മാത്യുവിന്റെ ബോളിവുഡ് ചിത്രം “ഡാർലിംഗ്സ്” റിലീസ് തീയതി പ്രഖ്യാപിച്ചു

0

മലയാളി താരം റോഷൻ മാത്യുവും ആലിയ ഭട്ടും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘ഡാർലിംഗ്സ്’ ഓഗസ്‍റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുo . അമ്മ-മകള്‍ ബന്ധം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജസ്‍മീത് കെ റീന്‍ ആണ്. വിജയ് വർമ്മ, ഷെഫാലി ഷാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ടിന്റെ അമ്മയായാണ് ഷെഫാലി ഷാ വേഷമിടുന്നത്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആലിയയുടെ ആരാധകർക്ക് സിനിമയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നതിന്റെ ഒരു കാഴ്ച്ചയാണ് വീഡിയോ നമുക്ക് നൽകുന്നത്. വിജയ് വർമ്മയുടെയും ആലിയ ഭട്ടിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള റൊമാന്റിക് ട്രാക്കാണ് ടീസറിൽ കാണിക്കുന്നത്. അതോടൊപ്പം കുറച്ച് സസ്‌പെൻസും . ടീസറിനൊപ്പം ഡാർലിങ്ങിന്റെ ആദ്യ ഒഫീഷ്യൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

മലയാളി താരം റോഷൻ മാത്യുവിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ഡാര്‍ലിംഗ്‍സ്’.

English Summary : Darlings Movie on 5th August on Netflix

പൊന്നിയിൻ സെൽവനിൽ വന്തിയ തേവനായി കാർത്തി, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

0

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിൻ സെൽവനി’ലെ നടൻ കാർത്തിയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു. വന്തിയ തേവൻ എന്ന കഥാപാത്രമാണ് കാർത്തിയുടേത്. മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ‘പൊന്നിയിൻ സെൽവൻ ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗം പിഎസ്-1 (PS-1) വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

സി. കെ. അജയ്കുമാർ, പി ആർ ഒ

കാണികളെ ത്രസിപ്പിക്കാൻ
ജയം രവിയുടെ അഖിലൻ വരുന്നു

0

മുൻ വർഷങ്ങളിൽ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഹിററുകൾ സമ്മാനിച്ച യുവ നായക നടനാണ് ജയം രവി. ‘ തനി ഒരുവൻ ‘, ‘ മൃതൻ’, ‘ ‘ റോമിയോ ജൂലിയറ്റ് ‘, ‘ വനമകൻ ‘, ‘ അടങ്കമറു’ , ‘ കോമാളി’ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ജയം രവി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ അഖിലൻ ‘. എൻ. കല്യാണ കൃഷ്ണനാണ് രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ ഭൂലോക ‘ മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ.

‘ അഖിലൻ ‘ സിനിമയുടെ ടീസറും മേക്കിംഗ് വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു . എൺപത് ലക്ഷത്തിലധികം പേരാണ് യൂടൂബിൽ ടീസറിന് കാഴ്‌ചക്കാരായി ലഭിച്ചത്. ഈ വരവേൽപ്പ്, ‘ അഖിലൻ ‘ ജയം രവിയുടെ മറ്റൊരു ജനപ്രിയ സിനിമയായിരിക്കും എന്നതിൻ്റെ സൂചനയായിട്ടാണ് അണിയറ ശില്പികൾ കരുതുന്നത്.

ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിൽ നിന്ന് വ്യക്തമാണ്.ആദ്യന്തം കാണികളെ ആകാംഷയുടെ അഗ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ആക്ഷൻ എൻ്റർടെയ്നറായിരിക്കും സിനിമയെന്ന് പ്രതീക്ഷിക്കാം.പ്രിയ ഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായിയെത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സെപ്റ്റംബർ 15- ന് പ്രദർശനത്തിന് സജ്ജമാവുന്ന ‘ അഖിലൻ ‘ കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ, പി ആർ

ദുരൂഹതകളുടെ ചുരുളുകളുമായി “രണ്ട് രഹസ്യങ്ങൾ”; ക്യാരക്ടർ ടീസർ റിലീസായി

0

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേറ, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അജിത് കുമാർ രവീന്ദ്രൻ, അർജ്ജുൻലാൽ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “രണ്ട് രഹസ്യങ്ങൾ”. ചിത്രത്തിൻ്റെ ക്യാരക്ടർ ടീസർ ട്രാക്ക് മനോരമ മ്യൂസിക് വഴി അൻവർ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, വിനയ് ഫോർട്ട്‌ തുടങ്ങിയവരുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.ഹൈഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.

ശേഖർ മേനോൻ, വിജയ്കുമാർ പ്രഭാകരൻ, നിസ്‌താർ സേട്ട്, രാജേഷ് ശർമ, ജയശങ്കർ, പട്ടാളം അഭിലാഷ്, ഹരീഷ് പേങ്ങൻ, ബിനോയ്‌ നമ്പാല, ഷൈൻ ജോർജ്, പാരിസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തികച്ചും നിഗൂഢവും, വ്യത്യസ്തവുമായ രണ്ട് രഹസ്യങ്ങളുടെ ചുരുളുകൾ പ്രേക്ഷകർക്കു മുന്നിൽ ഏറെ രസകരമായി അഴിക്കപ്പെടുകയാണ്.
ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സംഘട്ടനം – റൺ രവി, പ്രോജക്റ്റ് ഡിസൈനർ- അഭിജിത്ത് കെ.പി, സൗണ്ട് ഡിസൈനർ – കരുൺ പ്രസാദ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, ടീസർ കട്ട്- റെജിൻ വി.ആർ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ആഗസ്റ്റ് മാസത്തോടെ ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും

https://youtu.be/eZP_HYiZVuY

Randu Rahasyangal Character Teaser 

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

0

ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്.പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസനെ കൂടാതെ ചിത്രത്തിൽ ജോണി ആൻ്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു, ഉഷ, ബബിത ബഷീർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം കെൻ ഡി സിർദോ എന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജഫാർ ഇടുക്കിയും എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ എറണാകുളം, തുറവൂർ, പള്ളിത്തോട് എന്നിവിടങ്ങളാണ്.

എൻ.എം ബാദുഷ, ബഷീർ പി.ടി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സന്തോഷ് അനിമ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: രഞ്ജൻ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ് & വർക്കി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഉമേഷ്.എസ്.നായർ, കോസ്റ്റ്യൂം: ശരണ്യ, മേക്കപ്പ്: അമൽ ചന്ദ്രൻ & സജിത്ത് വിതുര, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: പവിത്രൻ അനിമ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കാർത്തിയുടെ കൈദി ഹിന്ദിയിലേക്ക് , അജയ് ദേവ്ഗൺ സംവിധാനം

0

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തിയ ചിത്രം ‘കൈദി’യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ആണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. ‘ഭോല’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം മാർച്ച് 31 ന് തിയറ്ററുകളിൽ എത്തും. മികച്ച പ്രേക്ഷക പ്രതികരണവും കളക്ഷനുകളും നേടിയ ചിത്രമായിരുന്നു ‘കൈദി’. കാർത്തിക്കൊപ്പം നരേൻ, ധീന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

റൺവേ 34 ന് ശേഷം വീണ്ടും സംവിധായകന്റെ കസേരയിലേക്ക് മടങ്ങുന്നതിൽ താൻ ആവേശഭരിതനാണെന്ന് അജയ് ദേവ്ഗൺ പറയുന്നു.

English Summary : The much-awaited Hindi remake of the Tamil blockbuster movie ‘Kaithi’ has gone on floors with the title ‘Bholaa

പൊന്നിയിൻ സെൽവനിൽ ആദിത്യ കരികാല ചോളനായി വിക്രം, ക്യാരക്ടർ ലുക്ക് പോസ്റ്റർ

0

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിൻ സെൽവൻ്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററിനു പിന്നാലെ നടൻ വിക്രമിൻ്റെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു.ആദിത്യ കരികാല ചോളൻ എന്ന കഥാപാത്രമാണ് വിക്രമിന്. മാഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ‘ പൊന്നിയിൻ സെൽവൻ ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

ബർമുഡ’ 29 ന് തീയേറ്ററുകളിൽ….

0

തീയേറ്ററുകളിൽ സിനിമ കാണുന്നതിന്റെ രസം പറഞ്ഞ് ടി.കെ രാജീവ്കുമാർ ചിത്രം ബർമുഡയുടെ പുതിയ ടീസർ റിലീസായി. ജൂലായ് 29നാണ് ചിത്രം റിലീസാകുന്നത്. തീയേറ്ററിലെ സിനിമാനുഭവം ഓർമ്മിപ്പിക്കുന്ന ബർമ്മുഡടീസറുകൾ സീരീസായി തുടർന്നും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഷെയ്‍ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ബർമ്മുഡ’ ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനോടെയെത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യമുള്ള ഒന്നാണ്. കൃഷ്ണദാസ് പങ്കിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വീകം’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രമുഖ താരങ്ങളായ കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ചേര്‍ന്നാണ് പുറത്തിറക്കിയത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രം ജൂലായ് അവസാനത്തോടെ തീയേറ്റർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ഈ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു

0

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ പൂജ തിരുവനന്തപുരത്ത് നടന്നു. ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, എം.എൽ.എമാരായ ദലീമ ജോജോ, മാണി സി കാപ്പൻ, ചലച്ചിത്ര താരങ്ങളായ മധുപാൽ, ധ്യാൻ ശ്രീനിവാസൻ, പൊന്നമ്മ ബാബു, ഷെഫ് സുരേഷ് പിള്ള തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്.പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിൽ സംവിധായകൻ ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജഫാർ ഇടുക്കിയും എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ എറണാകുളം, തുറവൂർ, പള്ളിത്തോട് എന്നിവിടങ്ങളാണ്. എൻ.എം ബാദുഷ, ബഷീർ പി.ടി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ.

സന്തോഷ് അണിമ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: രഞ്ജൻ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ് & വർക്കി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം: ശരണ്യ, മേക്കപ്പ്: അമൽ ചന്ദ്രൻ & സജിത്ത് വിതുര, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.