Home Blog Page 295

മൈ ഡിയർ ഭൂതത്തിലെ അബാക്കാ ഡർറ് ഗാനം ശ്രദ്ധേയമാവുന്നു!

0

പ്രഭുദേവയുടെ ഫാൻ്റസി – കോമഡി എൻ്റർടൈനറായ ‘ മൈ ഡിയർ ഭൂതം ‘ ജൂലായ് 15- ന് വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. കഴിഞ്ഞ കാല പ്രഭുദേവാ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആബാലവൃദ്ധം സിനിമാ പ്രേമികൾക്കിടയിലും പ്രതീക്ഷയും ആകാംഷയും പുലർത്തുന്ന ചിത്രമാണ് ‘ മൈ ഡിയർ ഭൂതം ‘. ട്രെയിലറിനും അതിനു പിന്നാലെ കഴിഞ്ഞ ദിവസം പുറത്തു വിട്ട ” അബാക്കാ ഡർറ് ” എന്ന ഗാന വീഡിയോയ്ക്കും ലഭിച്ചത് വൻ വരവേൽപായിരുന്നു . നാല്പത്തി അഞ്ചു ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി യൂ ട്യൂബിൽ വൈറലാണ് ട്രെയിലർ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ഫാൻ്റസി ചിത്രമായിരിക്കും ഇത് . പ്രഭുദേവ ഭൂതമായി അഭിനയിക്കുന്ന സിനിമയിലെ നായിക രമ്യാ നമ്പീശനാണ്. പ്രഭു ദേവക്കൊപ്പം അശ്വന്ത് കുമാർ എന്ന ബാല താരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിൽ ഭൂതമാവുന്നതിനായി പ്രഭുദേവ തൻ്റെ അടയാളമായ താടി എടുത്തതും,തല മുണ്ഡനം ചെയ്തതും, ഒട്ടേറേ ഗൃഹ പാഠങ്ങൾ നടത്തിയതുമൊക്കെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

മഞ്ഞപൈ, കടമ്പൻ തുടങ്ങി തമിഴിലും തെലുങ്കിലും കുറെ നല്ല സിനിമകൾ അണിയിച്ചൊരുക്കിയിട്ടുള്ള യുവ സംവിധായകൻ എൻ.രാഘവനാണ് ‘ മൈ ഡിയർ ഭൂത ‘ ത്തിൻ്റെ രചയിതാവും സംവിധായകനും.
സുരേഷ് മേനോൻ, ബിഗ് ബോസ് ഫെയിം സംയുക്ത, ഇമാൻ അണ്ണാച്ചി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. യു. കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും ഡീ. ഇമാൻ സംഗീതവും നിർവിച്ചിരിക്കുന്നു. മലയാളത്തിൽ മോഹൻലാലിൻ്റെ ‘ റാം ‘, റഹ്മാൻ്റെ ‘ എതിരെ ‘ എന്നീ സിനിമകൾ നിർമ്മിച്ചു വരുന്ന അഭിഷേക് ഫിലിംസിൻ്റെ ബാനറിൽ രമേഷ് P.പിള്ള നിർമ്മിച്ച ഈ ചിത്രം ജൂലായ് 15- നു മുരളി സിൽവർ സ്ക്രീൻ പിക്ചേർസ് കേരളത്തിൽ റിലീസ് ചെയ്യും.

സി.കെ.അജയ്കുമാർ, പി ആർ ഒ

വി എഫ് എക്സ് വിസ്മയമായി നോബിയുടെ ‘ഭൂതം ഭാവി’

0

ചലച്ചിത്ര-ടിവി താരങ്ങളായ നോബി മാർക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ സംഗീത ആൽബം ​വൈറലാകുന്നു. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം വി എഫ് എക്സിന്റെ മാന്ത്രികസ്പർശത്തിലൂടെ പ്രേക്ഷകരിലേക്കു പെയ്തിറങ്ങുകയാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകൻ റോണി റാഫേലാണ് വേറിട്ട അനുഭവം ആസ്വാദകർക്കു സമ്മാനിച്ച ഈ പാട്ടിന് ഈണം പകർന്നിരിക്കുന്നത്. മുഴു നീളെ VFX സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം ആണ് ‘ഭൂതം ഭാവി’. ‘മെറ്റാ വേർസ്’ എന്നറിയപ്പെടുന്ന വെർച്വൽ റിയാലിറ്റി ലോകം നോബിയുടെ സ്വതസിദ്ധമായ നർമരംഗങ്ങളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗാനരചനയും ഗാനത്തിലെ റാപ് ഭാഗം എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കാർത്തിക്കിങ് എന്നറിയപ്പെടുന്ന ആർ ജെ കാർത്തിക്കാണ്. ഗാനരംഗത്തിൽ ഒരു പ്രധാന വേഷത്തിലും കാർത്തിക് എത്തുന്നുണ്ട്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫ്. പ്രണാമിന്റെ മൂന്നാമത് സംഗീത ആൽബം ആണ് ‘ഭൂതം ഭാവി’. ഗ്രീൻ ട്യൂൺസ് യൂട്യൂബ് ചാനലിലെ ശ്രദ്ധേയ ഗാനങ്ങളായ ‘നസാര’യും ‘മടക്ക’വും ആലപിച്ചത് പ്രണാമാണ്. അർഫാൻ നുജൂമും സംഘവുമാണ് അനിമേഷനും വി എഫ് എക്സും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ശബ്ദലേഖകൻ കൃഷ്ണൻ എസ് എസ് ഡിജിറ്റലാണ് ഗാനത്തിന്റെ ശബ്‌ദ മേഖലയിൽ പ്രവർത്തിച്ചത്. ഛായാഗ്രഹണം വേണു ശശിധരൻ ലേഖ, രാജേഷ് ജയകുമാർ ആണ് ഡി ഐ, പി ആർ ഓ അജയ് തുണ്ടത്തിൽ

ഭൂതമായി പ്രഭുദേവ 15- ന് എത്തും ! 

0

റിലീസിന് മുമ്പേ തന്നെ ആരാധക ശ്രദ്ധയാകർഷിച്ച പ്രഭുദേവാ ചിത്രാമാണ് ‘ മൈ ഡിയർ ഭൂതം ‘. ചിത്രത്തിൻ്റെ ട്രെയിലറിന് ലഭിച്ച വൻ വരവേൽപ് തന്നെ അതിനെ സാധൂകരിക്കുന്നു. നാല്പതു ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി യൂ ട്യൂബിൽ ട്രെയിലർ ട്രെൻഡിങ്ങായിരുന്നു. ആദ്യന്തം  ആബാലവൃദ്ധം ആരാധകരെയും ആനന്ദിപ്പിക്കുന്ന ഒരു ഫാൻ്റസി എൻ്റർടൈനറാണ് ചിത്രം. പ്രഭുദേവ ഭൂതമായി അഭിനയിക്കുന്ന സിനിമയിലെ നായിക രമ്യാ നമ്പീശനാണ്. പ്രഭു ദേവക്കൊപ്പം അശ്വന്ത് കുമാർ എന്ന ബാല താരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിൽ ഭൂതമാവുന്നതിനായി പ്രഭുദേവ തല മുണ്ഡനം ചെയ്തതും, ഒട്ടേറേ ഗൃഹ പാഠങ്ങൾ നടത്തിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു. 

മഞ്ഞപൈ, കടമ്പൻ തുടങ്ങി  തമിഴിലും തെലുങ്കിലും കുറെ നല്ല സിനിമകൾ അണിയിച്ചൊരുക്കിയിട്ടുള്ള എൻ.രാഘവനാണ് ‘ മൈ ഡിയർ ഭൂത ‘ ത്തിൻ്റെ രചയിതാവും സംവിധായകനും.

സുരേഷ് മേനോൻ, ബിഗ് ബോസ് സംയുക്ത, ഇമാൻ അണ്ണാച്ചി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. യു. കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും ഡീ. ഇമാൻ സംഗീതവും നിർവിച്ചിരിക്കുന്നു. അഭിഷേക് ഫിലിംസിൻ്റെ ബാനറിൽ രമേഷ് P.പിള്ള നിർമ്മിച്ച ഈ ചിത്രം ജൂലായ് 15- നു മുരളി സിൽവർ സ്ക്രീൻ പിക്ചർസ് കേരളത്തിൽ റിലീസ് ചെയ്യും.

#സി.കെ.അജയ്കുമാർ, പി  ആർ ഒ

റാം ഗോപാൽ വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം “ലഡ്കി: എൻ്റർ ദി ഗേൾ ഡ്രാഗൺ” ജൂലായ് 15ന് തീയേറ്ററുകളിലേക്ക്

0

സർക്കാർ, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ റാം ഗോപാൽ വർമ്മയുടെ ഏറെ നാളത്തെ കാത്തിരിപ്പ് ചിത്രമായ ‘”ലഡ്‌കി: എന്റർ ദി ഗേൾ ഡ്രാഗണി”ലൂടെ തിരിച്ചെത്തുന്നു. ചിത്രത്തിൽ പൂജ ഭലേക്കർ, അഭിമന്യു സിംഗ്, രാജ്പാൽ യാദവ്, ടിയാൻലോങ് ഷി, മിയ മുഖി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇന്ത്യൻ കമ്പനിയായ ആർട്‌സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ എന്നിവയുടെ ബാനറുകളിൽ ജിംഗ് ലിയു, നരേഷ് ടി, ശ്രീധർ ടി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ജൂലായ് 15ന് തീയേറ്റർ റിലീസിന് ഒരുങ്ങി.

ഷാൻ ഡോൺബിംഗ്, വി.വി നന്ദ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ഒരു ഇൻഡോ-ചൈനീസ് കോ-പ്രൊഡക്ഷൻ ചിത്രമായ ലഡ്കി ഇന്ത്യയിലെ ആദ്യത്തെ ആയോധന കല സിനിമയാണ്.

ആക്ഷൻ/റൊമാൻസ് വിഭാഗത്തിലുള്ള ഈ ചിത്രം RGV യുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരൺ ഇൻ്റർനേഷണൽ ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം: കമൽ ആർ, റമ്മി, സംഗീതം: രവി ശങ്കർ, ആർട്ട്: മധുഖർ ദേവര, കോസ്റ്റ്യൂം: ശ്രേയ ബാനർജി, വാർത്ത പ്രചരണം: പി.ശിവപ്രസാദ്

പൊന്നിയിൻ സെൽവനിൽ
ധൈര്യത്തിൻ്റെ പ്രതീകമായ രാജ്ഞി കുന്ദവൈയായി തൃഷ, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

0

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിൻ സെൽവനി’ ലെ നടി തൃഷയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു. ധൈര്യത്തിൻ്റെ പ്രതീകമായ രാജ്ഞി കുന്ദവൈ എന്ന കഥാപാത്രമാണ് തൃഷയുടേത്. മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗം പിഎസ്-1 (PS-1) വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും. വൻ താര സന്നാഹത്തോടെ അഞ്ഞൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

സി. കെ. അജയ്കുമാർ, പി ആർ ഒ

English Summary : Ponniyin Selvan Trisha look released

” ടൈം ടു തിങ്ക് ” ഓഡിയോ സിഡി പ്രകാശനം

0

സ്റ്റീഫൻ എം ജോസഫ് തമിഴിലും മലയാളത്തിലും സംവിധാനം ചെയ്യുന്ന ചിത്രമാണ് “ടൈം ടു പിങ്ക് “.
എറണാകുളം ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിൽ നടന്ന വിപുലമായ ചടങ്ങിൽ വെച്ച് സംവിധായകരായ കണ്ണൻ താമരാക്കുളം,പി കെ ബാബുരാജ്, ടി വി-ചലച്ചിത്ര താരങ്ങളായ ശ്രീകുമാർ,സ്നേഹ ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ” ടൈം ടു തിങ്ക് ” എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം നടന്നത്.

രാജീവ്‌ ആലുങ്കൽ, കവി രക്ചകൻ എന്നിവരുടെ വരികൾക്ക് നാല് സംഗീതസംവിധായകരായ കെ കെ, റോബിൻ രാജശേഖർ,വി അരുൺ, എ എസ് വിജയ് എന്നിവർ ചേർന്നാണ് സംഗീത പകർന്ന നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.എം ജി ശ്രീകുമാർ,കെ എസ് ഹരിശങ്കർ എന്നിവരാണ് ഗായകർ.

പ്രശസ്ത താരം ഉർവ്വശിയുടെ കുടുംബത്തിലെ അംഗമായ പുതുമുഖ നായകൻ അഭയ് ശങ്കർ,
പുതുമുഖ നായിക രേവതി വെങ്കട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉർവശി, കലാരഞ്ജിനി, അർച്ചന ഗൗതം, സാം ജീവൻ, അച്ചു മാളവിക, ബാർഗവ് സൂര്യ, ശരവണൻ എന്നിവരാണ് മറ്റു താരങ്ങൾ.

എവിഐ മൂവി മേക്കേഴ്സിന്റെ ബാനറിൽ ക്രിസ്റ്റൽ ജയരാജ് പി നിർമ്മിക്കുന്ന ബഹുഭാഷാ ചിത്രമായ  “ടൈം ടു തിങ്ക്”. ഒരു പക്കാ കോമേഷ്യൽ ത്രില്ലർ എന്റെർറ്റൈനറാണ്. ഒപ്പം, ആത്മഹത്യക്ക് എതിരായിട്ടുള്ള ഒരു സാമൂഹിക ബോധവത്കരണവും ചിത്രം ലക്ഷ്യമാക്കുന്നുണ്ട്.

‘സേ ലൗഡ്,നോ ടു സൂയിസൈഡ് ‘ എന്നുള്ള ഹാഷ് ടാഗ് ഈ സിനിമയുടെ പ്രൊമോഷൻ ക്യാമ്പയിൻ ഭാഗമായി ഇപ്പോൾ ട്രെൻഡിംഗാണ്. ഛായാഗ്രഹണം- ആറുമുഖം, മേക്കപ്പ്- കലൈവാണി,
കോസ്റ്റ്യൂം ഡിസൈനർ- ഡയാന വിജയകുമാരി, കൊറിയോഗ്രാഫർ-ജയ്, ആക്ഷൻ-ജാക്കി ജോൺസൺ,പശ്ചാത്തല സംഗീതം-ഫ്രാൻസ്സ്കോ ട്രെസ്ക(ഇറ്റലി) സ്റ്റിൽസ്-ഗിരീഷ് അമ്പാടി.
എല്ലാ തലമുറയിൽ പെട്ടവർക്കും വളരെയധികം ആസ്വദിക്കാൻ പറ്റിയ ഒരു കംപ്ലീറ്റ് പാക്കേജ് എന്റെർറ്റൈൻർ ചിത്രമാണ് “ടൈം ടു തിങ്ക് ” സംവിധായകൻ സ്റ്റീഫൻ എം ജോസഫ് പറഞ്ഞു.
വിവിധ ഭാഷകളിൽ ഉടൻ റിലീസ് ചെയ്യാൻ പോകുന്ന “ടൈം ടു തിങ്ക് “, ഇടുക്കി, നാഗർകോവിൽ, തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

ദക്ഷിണേന്ത്യയിൽ നിന്ന് റെഡ് എഫ്എം 93.5 ഈ ചിത്രത്തിന്റെ റേഡിയോ പാർട്ണറാണ്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഈ ചിത്രത്തിന്റെ പ്രൊമോഷൻ പാർട്ണർ കൂട്ടായ്മയിലുണ്ട്. എസ് ആന്റ് ടി എഡു ടെക് ക്യാമ്പയിൻ സ്പോൺസറായും ഈ ചിത്രത്തിന്റെ ഭാഗമാണ്.

പി ആർ ഒ-എ എസ് ദിനേശ്.

English Summary : Time to think audio cd released

കെ-പോപ്പ് ഗ്രൂപ്പ് ബ്ലാക്ക് പിങ്ക് (BLACKPINK) ഓഗസ്റ്റിൽ പുതിയ ആൽബം പുറത്തിറക്കും

0

കെ-പോപ്പ്( K-pop) സൂപ്പർ-ഗേൾ ഗ്രൂപ്പ് ബ്ലാക്ക് പിങ്ക്( BLACKPINK) ഈ വർഷം ഓഗസ്റ്റിൽ തിരിച്ചെത്തും. 2020 ൽ ആണ് ഈ ഗ്രൂപ്പിന്റെ അവസാന ആൽബം പുറത്തിറങ്ങിയത്. 2 വർഷങ്ങൾക്ക് ശേഷം വീണ്ടും അവർ തിരിച്ചെത്തുകയാണ്. പുതിയ ആൽബത്തിനുവേണ്ടി ബ്ലാക്ക് പിങ്ക് ഗ്രൂപ്പ് ഉടൻ റെക്കോർഡിംഗ് പൂർത്തിയാക്കുമെന്ന് അവരുടെ ഏജൻസിയായ YG എന്റർടൈൻമെന്റ് ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി .

ആൽബം ഓഗസ്റ്റിൽ ആണ് റിലീസ് ചെയ്യുക. മാത്രവുമല്ല ആൽബം പുറത്തിറങ്ങിയതിന് ശേഷം, വർഷാവസാനത്തോടെ ‘ബ്ലാക്ക് പിങ്ക്’ ഒരു വലിയ വേൾഡ് ടൂറും നടത്താൻ ഒരുങ്ങുകയാണ്. ‘ബ്ലാക്ക് പിങ്കിന്റെ’ തിരിച്ചുവരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനുമുള്ള അവരുടെ ആരാധകർ.

English Summary : YG confirmed BLACKPINK comeback Finally

മന്ത്രി സജി ചെറിയാൻ രാജിവെച്ചു

0
തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച സംഭവം വിവാദമായ സാഹചര്യത്തിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സജി ചെറിയാനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി രാജിവെക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മന്ത്രി വാർത്താസമ്മേളനം നടത്തി രാജി പ്രഖ്യാപനം നടത്തി. രാജിക്കത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. 

ഭരണഘടനയെ മാനിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയാണ് താനെന്നും തന്റെ പ്രസംഗത്തിൽ ഉന്നയിച്ച വിമർശനം മാധ്യമങ്ങൾ പൂർണമായി ഉൾക്കൊള്ളിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഒരു മണിക്കൂർ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സിപിഎമ്മിനെ സംശയത്തിലാഴ്ത്തിയിട്ടുണ്ട്. അതുകൊണ്ട് രാജിവെക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയായി തുടരുന്നത് ശരിയല്ലാത്തതിനാലാണ് രാജി. 

ഒരിക്കലും ഭരണഘടനയുടെ വിമർശകനല്ല. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും മന്ത്രി പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചില്ല.

English Summary : Minister Saji Cherian has resigned

കടുവ മലയാളം ജൂലൈ 7 ന്

0

പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവ ജൂലൈ 7 ന് പ്രദർശനം തുടങ്ങും. മലയാള വേർഷൻ ആണ് അന്ന് എത്തുന്നത്, കന്നഡ , തെലുങ്ക് ,തമിഴ് , ഹിന്ദി വേർഷൻ ജൂലൈ 8 ന് ആണ് പ്രദർശനത്തിന് എത്തുന്നത്.

ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിലാണ് കടുവ തിയറ്ററിലേക്ക് എത്തുന്നത്. സിനിമയുടെ പ്രമോഷൻ എടുത്തുപറയേണ്ടതാണ്, ദുബായിൽ ആകാശത്ത് ഡ്രോൺ ഉപയോഗിച്ച് കടുവ എന്നെഴുതുകയും പ്രിത്വിരാജിന്റെ രേഖാചിത്രം വരയ്ക്കുകയും ചെയ്തിരുന്നു. മലയാള സിനിമയുടെ അഭിമാന മുഹർത്തം എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്.

English Summary : Kaduva Malayalam version from tomorrow in cinemas

പൊന്നിയിൻ സെൽവനിൽ ചോള സാമ്രാജ്യത്തിലെ പഴുവൂരിൻ്റെ രാജ്ഞി നന്ദിനിയായി ഐശ്വര്യാ റായ്, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

0

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിൻ സെൽവനി’ലെ നടൻ വിക്രമിൻ്റെയും കാർത്തിയുടെയും ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും പുറത്തു വിട്ടത് സോഷ്യൽ മീഡീയകളിൽ വൈറലും ട്രെൻഡിങ്ങും ആയിരുന്നു. ഇപ്പോഴിതാ ഐശ്വര്യാ റായ് അവതരിപ്പിക്കുന്ന ചോള സാമ്രാജ്യത്തിലെ പഴുവൂരിൻ്റെ രാജ്ഞി നന്ദിനിയുടെ ക്യാരക്ടർ ലുക്ക് പോസ്ററും പുറത്ത് വിട്ടിരിക്കുന്നു നിർമ്മാതാക്കൾ. “പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട് ” എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ റിലീ ചെയ്തിട്ടുള്ളത്. മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ‘പൊന്നിയിൻ സെൽവൻ ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗം പിഎസ്-1 (PS-1) വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

സി. കെ. അജയ്കുമാർ, പി ആർ ഒ

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

0
സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗംഭീരം'. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. 
ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും. ചെറിയ മുതൽമുടക്കിലുള്ള സിനിമ എന്ന പ്രത്യേകത കൂടി 'ഗംഭീര'ത്തിനുണ്ട്.

ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നന്ദു ആണ്. സംഗീതവും വരികളും സംവിധായകൻ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ യാദവ്, ഷൈൻ സി ജോർജ്, ബിലാസ് ചന്ദ്രഹസൻ, വിജേഷ് ലീ, വസുദേവ് പട്രോട്ടം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. അഞ്ചു ഭാഷകളിലാണ് ഈ സിനിമ റിലീസ്സിനൊരുങ്ങുന്നത്. 

ഫ്രിടോൾ മേക്കുന്നേൽ ആണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റിംഗ്: പ്രമോദ്, വി.എഫ്.എക്സ്: സന്ദീപ് ഫ്രാഡിയൻ, ആക്ഷൻ: വിപിൻ ദ്രോണാ, ബാക്ക്ഗ്രൗണ്ട് സ്കോർ: അമൽരാജ് & അഭിഷേക്, ആർട്ട്‌: സി. മോൻ വയനാട്, പ്രൊഡക്ഷൻ കൺട്രോളർ: അഷറഫ് പഞ്ഞാറ, പ്രൊജക്റ്റ്‌ മാനേജർ: നയൻദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് വേണു, വസ്ത്രാലങ്കാരം: വിഷ്ണു അനിൽകുമാർ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കൊറിയോഗ്രാഫർ: വിനീഷ് ഇ വി, സ്റ്റിൽസ്: ജെഫിൻ ബിജോയ്‌ & സാജ്, മ്യൂസിക്‌ പാർട്ണർ: സത്യം ഓഡിയോസ്, പി.ആർ.ഒ: പി. ശിവപ്രസാദ്.

റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്ററ് ആക്ടർ അവാർഡ്; പില്ലർ നമ്പർ.581ലെ ആദി ഷാനിന്

0

റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയുടെ ഈ വർഷത്തെ ബെസ്ററ് ആക്ടർ അവാർഡ് ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുതിയ “പില്ലർ നമ്പർ.581” എന്ന ഹൃസ്വ ചിത്രത്തിലെ നായകൻ ആദി ഷാൻ കരസ്ഥമാക്കി. 5 മുതൽ 50 മിനുട്ട് വരെ ധൈർക്യമുള്ള വിഭാഗത്തിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലർ നമ്പർ.581

തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവർന്ന ആദി ഷാനിന് ബെസ്ററ് ആക്ടർ പുരസ്‌കാര ജേതാവാകാൻ കഴിഞ്ഞത്. മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയും മകൾ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. സക്കീർ ഹുസൈൻ ,അഖില പുഷ്പാഗധൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

അരുൺ രാജിന്റെ സംഗീതവും എസ്‌.അമൽ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റർ :സിയാദ് റഷീദ് ,പ്രൊഡക്ഷൻ കൺട്രോളർ :സക്കീർ ഹുസൈൻ ,ആർട്ട് :നാസർ ഹമീദ് പുനലൂർ ,മേക്കപ്പ് :അമൽ ചന്ദ്രൻ , കോസ്റ്റ്യൂം :എ.എം, അസോസിയേറ്റ് ഡയറക്ടർ :അനീഷ് ജോർജ്, സൗണ്ട് ഡിസൈൻ :കരുൺ പ്രസാദ്, പി.ആർ.ഒ :പി.ശിവപ്രസാദ്, സ്റ്റിൽസ് :ബേസിൽ സക്കറിയ, ഡിസൈൻ :അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.