സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രം ആഗസ്റ്റ് 15ന് ഹൈ ഹോപ്സ് എൻ്റർടെയിമെൻ്റസ് ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ കഥ ബിന്ദു എൻ കെ പയ്യന്നൂർ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ ആണ്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാവക്കാടൻ ഫിലിംസ് , ആശ കെ നായർ, പ്രൊജക്റ്റ് ഡിസൈൻ : ബോണി അസ്സനാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനെർ: ഷജീർ അഴീക്കോട്, സ്റ്റിൽസ്: പ്രശാന്ത് ഐ മീഡിയ, മാർക്കറ്റിംഗ് : താസ ഡ്രീം ക്രീയേഷൻസ്,പി ആർ ഒ: പി ശിവപ്രസാദ്.
എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള ഡി വൈ എസ് പി മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്. കലാഭവൻ ഷാജോണാണ് മാണി ഡേവിസാകുന്നത്. ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് എത്തുന്ന ശക്തമായ കഥാപാത്രമാണ് സമർത്ഥനും സത്യസന്ധനുമായ മാണി ഡേവിസ്. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ് , മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – എ ബി എസ് സിനിമാസ് , നിർമ്മാണം – അനീഷ് ശ്രീധരൻ , സംവിധാനം – ഉണ്ണി മാധവ് , രചന – രാഹുൽ കല്യാൺ, ഛായാഗ്രഹണം – ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – അനന്തു എസ് വിജയ്, ഗാനരചന – ബി കെ ഹരി നാരായണൻ , പ്രെറ്റി റോണി , ആലാപനം – കെ എസ് ഹരിശങ്കർ , നിത്യാമാമ്മൻ , അനാമിക, കൊറിയോഗ്രാഫി – കുമാർ ശാന്തി മാസ്റ്റർ, സ്പ്രിംഗ് , കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ , ചമയം – പ്രദീപ് വിതുര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല , ഫിനാൻസ് കൺട്രോളർ – സണ്ണി തഴുത്തല , അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അനീഷ് കെ തങ്കപ്പൻ , മുകേഷ് മുരളി, ശ്രീജിത്ത്, ജോവിത, സുജിത്ത് സുദർശൻ , പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .
അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ നടൻ സൂര്യയും, ഓസ്‌കാര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടനാണ് സൂര്യ
2022-ൽ സംഘടനയിൽ ചേരാൻ ക്ഷണിച്ച 397 വിശിഷ്ട കലാകാരന്മാരുടെയും എക്സിക്യൂട്ടീവുകളുടെയും ലിസ്റ്റ് ചൊവ്വാഴ്ചയാണ് അക്കാദമി പുറത്തുവിട്ടത്. പുതിയ അംഗങ്ങളെ അവരുടെ പ്രൊഫഷണൽ യോഗ്യതകളുടെയും പ്രാതിനിധ്യം, ഉൾപ്പെടുത്തൽ, തുല്യത എന്നിവയോടുള്ള അവരുടെ പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന് അക്കാദമി അറിയിച്ചു. “. ഈ വർഷത്തെ ക്ഷണിതാക്കളെല്ലാം അംഗത്വം സ്വീകരിക്കുകയാണെങ്കിൽ, അത് അക്കാദമി അംഗങ്ങളുടെ എണ്ണം 10,665 ആയി ഉയർത്തുമെന്നും 9,665 പേർ 2023 മാർച്ച് 12-ന് നടക്കാനിരിക്കുന്ന 95-ാമത് ഓസ്‌കാറിന് വോട്ട് ചെയ്യാൻ അർഹതയുള്ളവരാണെന്നും കുറിപ്പിൽ പറയുന്നു.
സൂര്യയെ കൂടാതെ നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ് തുടങ്ങിയവരും കമ്മിറ്റിയിലെ ഇന്ത്യൻ അംഗങ്ങളാണ്.
English Summary : Suriya invited to join the Oscars’ Class of 2022
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കടുത്ത ശ്വാസകോശ അണുബാധയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു.
2009 ൽ ആയിരുന്നു ബംഗളൂരു സ്വദേശിയും വ്യവസായിയുമായിരുന്ന വിദ്യാസാഗറും മീനയും തമ്മിലുള്ള വിവാഹം. നൈനിക എന്ന മകളുണ്ട്.
വിദ്യാസാഗറിന്റെ മരണത്തിൽ നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ നേർന്നു. സംസ്കാരച്ചടങ്ങുകൾ ഇന്ന് ചെന്നൈയിൽ നടക്കും.
English Summary : Actress Meena’s husband Vidyasagar passes away
പൃഥ്വിരാജ് നായകനാകുന്ന കടുവ യുടെ പ്രദർശനം ഒരാഴ്ചയ്ക്ക് ശേഷമെന്ന് അണിയറപ്രവർത്തകർ, ഈ മാസം 30 ന് പ്രദർശനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാൽ സിനിമയുടെ പ്രമോഷനും മറ്റും തീരുമാനിച്ചതുപോലെ നടക്കുമെന്നും കുറിപ്പിൽ പറയുന്നു.
സിനിമയുടെ റിലീസ് എന്തുകൊണ്ടാണ് മാറ്റിയതെന്ന് വ്യക്തമല്ല, ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞു തമിഴ്‌നാട് സ്വദേശിയായ മഹേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു, കോടതി ഇത് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
റിലീസ് തീയതി മാറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും അണിയറപ്രവർത്തകർ പറഞ്ഞു
English Summary : Kaduva release has been postponed
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു (58) അന്തരിച്ചു. വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു അംബിക, കൂടാതെ കോവിഡും ബാധിച്ചിരുന്നു.
മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ്, കുംബളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളിൽ വേഷമിട്ടു, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷണയുടെ അസിസ്റ്റന്റ് ഡയറക്‌ടറായിട്ടായും പ്രവർത്തിച്ചു.
തൃശൂർ സ്വദേശിയായിരുന്നു അംബിക, സംസ്കാരം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് നടത്തും.
English Summary : Actress Ambika Rao has passed away
ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്‍മൂഡ’യുടെ റിലീസ് അനൗൺസ്മെൻ്റ് ടീസർ പുറത്തിറക്കി. ചിത്രം ജൂലായ് 29ന് തീയേറ്ററുകളിൽ എത്തും. പെൻ ആൻ്റ് പേപ്പർ ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
ബാദുഷ സിനിമാസ് 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം,ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക.സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.
ബർമുഡ’യുടെ പുതിയ പോസ്റ്ററും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഷെയിൻ വിനയ് ഫോർട്ട് എന്നിവരെ കൂടാതെ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്.വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം സംവിധാനം നിർവഹിക്കുന്നത് രമേഷ് നാരായണനാണ്. കോസ്റ്റും ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകർ.
കാന്‍സ് ചലച്ചിത്ര മേളയടക്കം നിരവധി ഫെസ്റ്റിവല്‍ പുരസ്ക്കാരങ്ങള്‍ നേടിയ “എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്” എന്ന ചിത്രത്തിലെ മാസ്ട്രോ ഇളയരാജ സംഗീതം നല്‍കിയ ഗാനം പുറത്തിറക്കി. ഹോളിവുഡ് താരങ്ങളായ ക്രിഷും മെറ്റില്‍ഡയും, എമിലി മാക്കിസ് റൂബി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ഹൊറര്‍ മിസ്റ്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത്ത് വാസന്‍ ഉഗ്ഗിനയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് അടക്കം അഞ്ച് ഭാഷകളിൽ എത്തുന്ന ഈ ഹോളിവുഡ് ചിത്രം എ.കെ പ്രൊഡക്ഷസ്, 5 നേച്ചേഴ്‌സ് മൂവീസ് ഇൻറർനേഷണൽ എന്നീ ബാനറില്‍ ലണ്ടന്‍ പശ്ചാത്തലത്തില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇളയരാജയുടെ 1422 മത് സംഗീതം നൽകിയ ചിത്രമാണിത് എന്ന പ്രത്യേഗതയും ഉണ്ട്. കെ.ആര്‍ ഗുണശേഖര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗാഹണം. എഡിറ്റിംഗ്: ശ്രീകാന്ത് ഗൗഡ, സൗണ്ട് എഫ്കട്സ്: വി.ജി രാജന്‍, എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാക്രോ റോബിന്‍സണ്‍, ആർട്ട്: ധർമ്മേധർ ജല്ലിപ്പല്ലി, കോസ്റ്റ്യൂം: കരോലിന,സോനം, മേക്കപ്പ്: പ്രതിക് ശെൽവി, ടൈറ്റിൽ ഡിസൈൻ: മാമിജോ, സ്റ്റിൽസ്: രോഹിത് കുമാർ
പി.ആർ & മാര്‍ക്കറ്റിംഗ്: ജിഷ്ണു ലക്ഷ്മണന്‍, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
English Summary: A Beautiful Breakup movie Song released
ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ നിർമ്മിച്ച് ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ജനപ്രിയ താരങ്ങളായ ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരുടെ പേജിലൂടെ റിലീസായി. പ്രണയാർഥ്രമായി മുഖാമുഖം നിൽക്കുന്ന ആദിലും ആരാധ്യയുമാണ് പോസ്റ്ററിൽ. സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് ഒരു റൊമാൻ്റിക് ത്രില്ലറാണ്.
ചിത്രത്തിൽ യാമി സോന, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിൻ ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ,ആക്ഷൻ- അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള & വിനയ് ചെന്നിത്തല, അസോസിയേറ്റ്- അരുൺ & ജിദു, പി.ആർ.ഓ- പി ശിവപ്രസാദ്, സ്റ്റിൽസ്- സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം പെൻ ആൻ്റ് പേപ്പർ ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
നവാഗതനായ സഞ്ചിത് ചന്ദ്രസേനൻ്റെ സംവിധാനത്തിൽ അരുൺ കെ ഗോപിനാഥൻ തിരക്കഥയെഴുതി ജനപ്രിയ യുവതാരങ്ങൾ ഒന്നിക്കുന്ന മൾട്ടിഹീറോ ത്രില്ലർ ചിത്രം ‘ത്രയം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ റീലീസ് ഓഗസ്റ്റിൽ നിശ്ചയിച്ചിരിക്കുന്നു. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, നിരഞ്ച് രാജു, ചന്തുനാഥ്, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റ കൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന ഏതാനും യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് ത്രയം. ആക്ഷനും സ്റ്റൈലിനും വയലൻസിനും എല്ലാം ശക്തമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
അരുൺ മുരളീധരൻ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. സ്റ്റൈലിഷ് എഡിറ്റിംഗ് ശൈലി കൊണ്ട് എന്നും പേരുകേട്ട ഡോൺമാക്സ് ആണ് ചിത്രത്തിൻ്റെ ത്രസിപ്പിക്കുന്ന ടീസർ കട് ചെയ്തിരിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കല: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, സംഘടനം: ഫീനിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, വി എഫ് എക്സ്: ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ്: നവീൻ മുരളി, പി.ആർ.ഒ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ
മലയാള സിനിമ സംഘടനയായ അമ്മയിൽ നിന്ന് ഷമ്മി തിലകനെ ഇതുവരെ പുറത്താക്കിയില്ല എന്ന് നടൻ സിദ്ദിഖ്, അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ശേഷം എടുക്കുമെന്നും സിദ്ധിഖ് പറഞ്ഞു. ഷമ്മിതിലകനോട് ഒരിക്കൽക്കൂടി വിശദീകരണം ശേഷമായിരിക്കും തീരുമാനം.
കഴിഞ്ഞ വർഷം നടന്ന ‘അമ്മയുടെ യോഗത്തിൽ ഷമ്മി തിലകൻ അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് അമ്മയിൽ നിന്ന് പുറത്താക്കണം എന്ന തീരുമാനം ഉണ്ടായത്.
അതേ സമയം പീഡന കേസിൽ ആരോപിതനായ വിജയ് ബാബു ഇന്ന് അമ്മയുടെ യോഗത്തിൽ പങ്കെടുത്തതിനെ ഒരു കൂട്ടം ആളുകൾ എതിർത്തിരുന്നു. വിജയ് ബാബുവിന് അനുമതി കൊടുത്തതിൽ അതിശയം ഇല്ലന്നും, ‘അമ്മ നീതി കാണിക്കുന്നില്ല എന്നും വുമൺ ഇൻ സിനിമ കളക്ടീവ് അംഗമായ ദീദി ദാമോദരൻ പ്രതികരിച്ചു , സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്നാണ് ദീദി ദാമോദരൻ പറഞ്ഞത്.
English Summary : Amma did not take action against Shammi Thilakan yet clarifies
കൊറോണക്ക് ശേഷം റഹ്മാൻ്റെ പ്രദർശനത്തിനെത്തിയ സിനിമ സീട്ടിമാർ (തെലുങ്ക്) മാത്രമാണ്. എന്നാൽ ലോക്ക് ഡൗണിന് ശേഷം അര ഡസനോളം ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ഓരോ ചിത്രങ്ങളിലേയും കഥാപാത്രങ്ങൾക്കായി ശരീരത്തിൻ്റെ തടി കൂട്ടിയും കുറച്ചും ഗൃഹ പാഠങ്ങൾ നടത്തിയും അഭിനയിച്ച് കൊണ്ട് സെക്കൻ്റ് ഇന്നിങ്സിന് തയ്യാറെടുക്കുകയാണ് റഹ്മാൻ. ലോക്ക് ഡൗണിന് ശേഷം ആദ്യം അഭിനയിച്ചത് മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവനിലെ മർമ്മ പ്രധാനമായ കഥാപാത്രമായി.ഇതിനു വേണ്ടി വാൾപയറ്റ്, കുതിരയോട്ടം എന്നിവ അഭ്യസിച്ചതോടൊപ്പം കഥാപാത്രത്തിൻ്റെ ആവശ്യകതക്ക് അനുശ്രുതമായി ശരീരം ആദ്യം കുറച്ചും പിന്നീട് കൂട്ടിയും അഭിനയിച്ചുവത്രെ. അതിന് ശേഷം എത്തിയത് മലയാളത്തിൽ ‘ എതിരെ ‘ എന്ന സിനിമയിൽ ഡിവൈഎസ്പി അസാർ മുഹമ്മദ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി. ഈ സിനിമയിലെ കഥാപാത്രത്തിന് സ്ക്രീനിൽ കാഴ്ചക്ക് ഗാംഭീര്യം വേണമെന്നത് കൊണ്ട് ശരീരം കൂട്ടുകയായിരുന്നു. ‘എതിരെ’ ക്ക് ശേഷം അഞ്ചു മാസക്കാലം ഹിന്ദിയിലെ മുൻ നിര സംവിധായകരിൽ പ്രശസ്തനായ വികാസ് ഭാൽ അണിയിച്ചൊരുക്കുന്ന മെഗാ ചിത്രമായ ഗൺപതിലായിരുന്നു അഭിനയിച്ചത്. ടൈഗർ ഷറഫും, റഹ്മാനുമാണ് മുഖ്യ വേഷക്കാർ. ഇതിൽ റഹ്മാൻ്റെ പിതാവായി അമിതാബച്ചൻ അഭിനയിക്കുന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇതിൽ രണ്ടു വ്യത്യസ്ത രൂപ ഭാഗങ്ങളിലാണ് റഹ്മാൻ അഭിനയിക്കുന്നത്രെ. കഴിഞ്ഞ ആറു മാസമായി ഇതിനായി ബോക്ക്സിങ്, മാർഷൽ ആർട്സ് എന്നിവയിലും താരം പരിശീലനം നേടിയിരുന്നു. ഒരുപിടി സിനിമകളാണ് ഈ വർഷം താരത്തിൻ്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. വർഷത്തിൽ ഒരു മലയാള സിനിമ എന്ന തൻ്റെ സിദ്ധാന്തത്തിന് മാറ്റം വരുത്തി ഈ വർഷം മൂന്ന് മലയാള ചിത്രങ്ങൾ പക്കലുണ്ട്. പുതു മുഖ സംവിധായകർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. നവാഗതരായ അമൽ കെ ജോബ് സംവിധാനം ചെയ്ത ” എതിരെ “, ചാൾസ് ജോസഫ് സംവിധനം ചെയ്ത് ” സമാറാ ” എന്നീ സിനിമകൾ ജൂലായ് ഓഗസ്റ്റ് മാസങ്ങളിൽ റീലീസ് ചെയ്യും. മറ്റൊരു മലയാള ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ് ഉടൻ ഉണ്ടാവും.
മണിരത്നം ചിത്രം ‘ പൊന്നിയിൻ സെൽവൻ ‘, നവാഗത സംവിധായകൻ സുബ്ബു റാമിൻ്റെ ‘ അഞ്ചാമൈ ‘, കാർത്തിക് നരേൻ അണിയിച്ചൊരുക്കന്ന ‘നിറങ്ങൾ മൂൻഡ്രു’, എന്നിവയാണ് തമിഴിൽ പ്രദർശനത്തിന് ഒരുങ്ങി കൊണ്ടിരിക്കുന്ന റഹ്മാൻ്റെ സിനിമകൾ. വിശാലിൻ്റെ ” തുപ്പറിവാളൻ2 ” ജയം രവി, റഹ്മാൻ, അർജുൻ മൾട്ടി സ്റ്റാർ ചിത്രം ” ജന ഗണ മന ” എന്നിവയും പൂർത്തിയായി വരുന്നു. കൂടാതെ പുതിയ രണ്ടു തമിഴ് സിനിമകളിലും റഹ്മാൻ കരാർ ചെയ്യപ്പെട്ടതായാണ് സൂചന. ഒരിടവേളയ്ക്ക് ശേഷം പുത്തനുണർവോടെ വിവിധ ഭാഷാ ചിത്രങ്ങളിലൂടെ സിനിമയിൽ ശക്തമായൊരു സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവർ ഗ്രീൻ സ്റ്റാർ റഹ്മാൻ.