നിത്യ മേനോൻ മലയാളത്തിലെ ഒരു താരത്തെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി ഇന്നലെ മുതൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോൾ.
വിവാഹ വാർത്തകൾ പുറത്ത് വന്നതോടെ ഇന്നലെ മുതൽ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് താരം. മനോരമയോട് സംസാരിക്കവെയാണ് നിത്യ മേനോൻ ഈ അഭ്യൂഹങ്ങളെ തള്ളിപ്പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികളിൽ തീർത്തും സത്യമില്ലെന്നും ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ സത്യം പരിശോധിക്കാൻ ശ്രമിക്കണമെന്നും നിത്യ മേനോൻ പറഞ്ഞു.കൂടാതെ താൻ ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും നിത്യ മേനോൻ പറഞ്ഞു.
തായ്‌ലൻഡിൽ അവധി ആഘോഷിക്കുകയാണ് നടിയും നർത്തകിയുമായ സാനിയ ഇപ്പോൾ, സോഷ്യൽ മീഡിയയിൽ സാനിയ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിക്കിനി ധരിച്ച് വളരെ ഗ്ലാമറായാണ് ചിത്രത്തിൽ സാനിയ ഉള്ളത്. ഐലൻഡ് ഗേൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ സാനിയ പങ്കുവെച്ചത്.
English Summary : Saniya Iyappan Thailand bikini photos
ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ നാളുകളിൽ, സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരദ്ധ്യാപകന്റെ ജീവിതകാഴ്ച്ചകളിലൂടെ യാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്‌റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാൽ, പ്രേംകുമാർ , ശങ്കർ രാമകൃഷ്ണൻ , ബാലാജി, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ), കാലടി ജയൻ , പൂജപ്പുര രാധാകൃഷ്ണൻ , ശിവൻ സോപാനം, പ്രതാപ്കുമാർ , മഞ്ജുപിള്ള , സേതുലക്ഷ്മി, മിനി, ദർശന ഉണ്ണി എന്നിവർ അഭിനയിക്കുന്നു. ബാനർ – ചാനൽ ഫൈവ് , സംവിധാനം – രാജീവ്നാഥ്, നിർമ്മാണം -ശ്രീലാൽ ദേവരാജ്, തിരക്കഥ, സംഭാഷണം – രാജീവ്നാഥ്, കെ ബി വേണു, ഛായാഗ്രഹണം – പ്രവീൺ പണിക്കർ, എഡിറ്റിംഗ് – ബീനാപോൾ, ഗാനരചന – പ്രഭാവർമ്മ, സംഗീതം – കാവാലം ശ്രീകുമാർ , ആലാപനം – പി ജയചന്ദ്രൻ , നിത്യാ മാമ്മൻ, പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം -ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ മണക്കാട്, സ്റ്റിൽസ് – വി വി എസ് ബാബു, പി ആർ ഓ – അജയ് തുണ്ടത്തിൽ
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആർ.ഡി. ഇലുമിനേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇതുവരേയും പേരിടാത്ത ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, വണ്ടിപെരിയാർ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, കലാ സംവിധാനം: ഷാജി നടുവിൽ വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ടോവിനോയും കീർത്തിസുരേഷും കേന്ദ്ര കഥാപാത്രങ്ങളായ വാശി നാളെ മുതൽ ഒ ടി ടി(ott ) യിൽ . നെറ്റ്ഫ്ലിക്സ് ആണ് വാശിയുടെ ഒ ടി ടി റൈറ്റ്സ് സ്വന്തമാക്കിയത്.
രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അഭിഭാഷകരായാണ് ടോവിനോയും കീർത്തിയും വേഷമിട്ടിരിക്കുന്നത്. പ്രണയവും , സാമൂഹിക പ്രശ്നവും , ഒരേ മേഖലയിൽ ജോലിചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രഫഷനൽ ജെലസിയും എല്ലാം ഈ ചിത്രത്തിന്റെ വിഷയമാണ് .
ന്യൂഡൽഹി: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്.
സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്, കലാ-കായിക മേഖലകളിൽ അനുകരണീയ മാതൃകകൾ സൃഷ്‌ടിച്ച ഇന്ത്യക്കാരായ വ്യക്‌തികൾക്കും ഇന്ത്യക്കാർ നേതൃത്വം കൊടുക്കുന്ന സ്‌ഥാപനങ്ങൾക്കും അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിൽ ജീവിച്ചുകൊണ്ട് തന്നെ അതാത് മേഖലകളിൽ മാതൃക തീർത്ത വ്യക്‌തികൾക്കും അപേക്ഷിക്കാം. ഇവർക്ക് ‘രാഷ്‌ട്ര രത്‌ന’ എന്ന പേരിലാണ് പുരസ്‌കാരം നൽകുക.
വിജയികളാകുന്ന സാമൂഹിക പ്രവർത്തകർക്ക് 50,000 രൂപയും പ്രശസ്‌തി ഫലകവും മൊമന്റോയും ഉൾപ്പെടുന്ന പുരസ്‌കാരവും മറ്റു മേഖലകളിൽ നിന്നുള്ളവർക്ക് മൊമന്റോയും പ്രശസ്‌തി ഫലകവും ഉൾപ്പെടുന്ന അവാർഡും നൽകുമെന്ന് അധികൃതർ പത്രകുറിപ്പിൽ പറഞ്ഞു. അവാർഡിന് പരിഗണിക്കേണ്ട അപേക്ഷയിൽ 500 വാക്കിൽ കൂടാത്ത അത്യാവശ്യ വിവരങ്ങൾ ഉൾപെടുത്താൻ ശ്രദ്ധിക്കണമെന്നും ഇവർ അറിയിച്ചു.
പ്രവാസി ഇന്ത്യാക്കാരുടെ നാട്ടിലോ വിദേശത്തോ ഉള്ള സംഘടനകൾക്കും അപേക്ഷ അയക്കാം. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസ, സാമ്പത്തിക, സാമൂഹിക, മാനസിക ഉന്നമനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനകൾക്കും പ്രവാസ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഏതെങ്കിലും നിലയിലുള്ള സഹായങ്ങൾ ചെയ്യുന്ന സംഘടനകൾക്കും അപേക്ഷിക്കാനുള്ള അർഹതയുണ്ട്.
അപേക്ഷയും നാമനിർദ്ദേശവും ഓഗസ്‌റ്റ് 31നകം [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം. സംശയങ്ങൾ, ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ഉണ്ടങ്കിൽ അതും ഇമെയിൽ ചെയ്യാവുന്നതാണ്. ഇമെയിൽ ഹിന്ദി, ഇംഗ്ളീഷ് എന്നിവയിൽ ഏതെങ്കിലും ഭാഷകളിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.
വേൾഡ് എൻആർഐ കൗൺസിലിന്റെ ഔദ്യോഗിക ഭാരവാഹികളായി തുടരുന്നവർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ലെന്നും കൗൺസിൽ നിശ്‌ചയിക്കുന്ന അവാർഡ് ജൂറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും പ്രസ്‌തുത തീരുമാനം ഏതെങ്കിലും വിധത്തിൽ ചോദ്യം ചെയ്യാനുള്ള അർഹത വേൾഡ് എൻആർഐ കൗൺസിൽ ഡയറക്ടേഴ്‌സ് ഒഴികെ മറ്റാർക്കും ഉണ്ടായിരിക്കുന്നതല്ല എന്നും സംഘാടകർ അറിയിച്ചു. പുരസ്‌കാരവുമായി ബന്ധപ്പെട്ട നിബന്ധനകളും മറ്റു കൂടുതൽ വിവരങ്ങളും https://worldnricouncil.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവ നായകൻ അഖിൽ അക്കിനേനിയും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ ടീസർ പുറത്തിറങ്ങി. സ്റ്റൈലിഷ് മേക്കറായ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.
സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സെൻസേഷണൽ കമ്പോസർ ഹിപ് ഹോപ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റസൂൽ എല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു.അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
അഭിനേതാക്കൾ: അഖിൽ അക്കിനേനി, സാക്ഷി വൈദ്യ, മമ്മൂട്ടി സംവിധാനം: സുരേന്ദർ റെഡ്ഡി നിർമ്മാണം: രാമബ്രഹ്മം സുങ്കര സഹ നിർമ്മാതാക്കൾ: അജയ് സുങ്കര, പതി ദീപ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി ബാനറുകൾ: എകെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമ തിരക്കഥ: വക്കന്തം വംശി സംഗീത സംവിധാനം: ഹിപ് ഹോപ് തമിഴ DOP: റസൂൽ എല്ലൂർ എഡിറ്റർ: നവീൻ നൂലി കലാസംവിധാനം: അവിനാഷ് കൊല്ല പിആർഒ: ശബരി
റിലീസായി കുറച്ച് സമയം കൊണ്ട് തന്നെ ട്രെൻഡിങ്ങിൽ മുന്നേറുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന വി സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസിന്റെ രണ്ടാമത്തെ ടീസർ. നടൻ മമ്മൂട്ടിയാണ് ടീസർ ഔദ്യോഗികമായി പുറത്തിക്കിയത്. അയൽവീട്ടിലെ പയ്യൻ ഇമേജുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെയും അടുത്ത കാലത്ത് സെൻസേഷണൽ ആർട്ടിസ്റ്റായി മാറിക്കഴിഞ്ഞ ജോണി ആന്റണിയുടെയും മികച്ച പ്രകടനമാണ് ടീസറിൽ.
ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രം ആഗസ്റ്റ് 5ന് തീയറ്ററുകളിലെത്തും. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത്.
ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. സ്നേഹ പാലിയേരി നായികയാവുന്ന ചിത്രത്തിൽ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹൻ, ഭാനുമതി പയ്യന്നൂർ, മുഹമ്മദ് എരവട്ടൂർ, ബാലു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
‘ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട് : സാബുറാം, മിക്സിങ്ങ് : ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡി ഐ: ശ്രിക് വാര്യർ, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റിൽ: വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, പ്രോമോ പോസ്റ്റർ ഡിസൈൻസ്: ബിജേഷ് ശങ്കർ, ഫിലിം മാർക്കറ്റിങ്: ദി നയൺ സ്റ്റോക്ക്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ.
ഈ മാസം ആദ്യം റിലീസ് ചെയ്ത ഇഎംഐ എന്ന ചിത്രത്തിന്റെ രണ്ടാംവാര വിജയാഘോഷം.റോണി ഡേവിഡ്, വീണ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോബി ജോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഎംഐ.
തീയറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ “കാപ്പ”യുടെ പൂജയും സ്വിച്ചോൺ കർമ്മവും തലസ്ഥാന നഗരിയായ തിരുവനന്തപുരം, പാളയം വി ജെ ടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. പൃഥ്വിരാജ് ആസിഫ് അലി എ കെ സാജൻ ജിനു വി എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തികളും പൂജാകർമ്മത്തിൽ പങ്കെടുത്തു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഒരു ഇടവേളക്കു ശേഷമാണ് പൃഥ്വിരാജ് തൻറെ ജന്മനാട് കൂടിയായ തലസ്ഥാന നഗരിയിൽ വീണ്ടും ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യർ ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ അടുത്താഴ്ച ചിത്രത്തിൽ ജോയിൻ ചെയ്യും. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി ജോൺ ചായഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം, പി.ആർ.ഒ ശബരി.
നടൻ റഹ്‌മാൻ്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണ് ഫുട്ബോളും, ബാറ്റ്മിന്റനും, ടേബിള്‍ ടെന്നീസുമൊക്കെ. ഈ സ്പോർട്സ് വിഭാഗങ്ങളിൽ മികച്ച പ്ലെയറുമാണ് . ബാക്ക് പെയിൻ കാരണമാണ് കളികളിൽ നിന്നും പതിയെ പിന്മാറി തുടങ്ങിയത്. തുടര്‍ന്ന് സ്‌നൂക്കറില്‍ ശ്രദ്ധ വയ്ക്കാന്‍ തുടങ്ങി. ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് റേസ് ക്ലബ്ബി (MRC) ലെ മികച്ച സ്‌നൂക്കര്‍ താരങ്ങളില്‍ ഒരാള്‍കൂടിയാണ് റഹ്‌മാന്‍ ഇന്ന്. പതിനഞ്ച് വര്‍ഷം മുമ്പാണ് താരം സ്‌നൂക്കറില്‍ പരിശീലനം നേടുന്നത്.
കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്‌നൂക്കര്‍ ടൂര്‍ണമെന്റില്‍ റഹ്‌മാനും പങ്കെടുത്തു. ഏറെ ശ്രദ്ധ (concentration) യും അത്രയേറെ മനസ്സാന്നിദ്ധ്യവും വേണ്ട ഗെയിമുകളില്‍ ഒന്നുകൂടിയാണ് സ്‌നൂക്കര്‍. പൊന്നിയിന്‍ സെല്‍വനടക്കം മൂന്ന് സിനിമകളുടെ ഡബ്ബിംഗിനിടയില്‍ നിന്ന് സമയം കണ്ടെത്തിയാണ് റഹ്മാൻ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയത്. എന്നിട്ടും സിംഗിള്‍സില്‍ മൂന്നാംസ്ഥാനം ഡബിള്‍സില്‍ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. എന്നാൽ താരത്തിനു ഫൈനൽ മത്സര ത്തിലേക്ക് യോഗ്യത നേടാനായില്ല. അതിനെ കുറിച്ച് ‘എവർ ഗ്രീൻ സ്റ്റാർ ‘ റഹ്മാൻ ഇങ്ങനെ പറഞ്ഞു:
” ഈ കളിയിൽ പങ്കെടുക്കാൻ ആദ്യം മാനസികമായി കുറെ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ശ്രദ്ധ (concentration) മാറാൻ പാടില്ല. സാധാരണ കായിക മത്സരങ്ങളിൽ നിന്നും വേറിട്ട് ബുദ്ധി വൈദഗ്ധ്യത്തോടെയും ഏകാഗ്രത (concentration) യോടെയും കളിക്കേണ്ടുന്ന ഒന്നാണിത്. മാത്രമല്ലാ വസ്ത്ര ധാരണം മുതൽ കളിക്കാർ പാലിക്കേണ്ട ചിട്ടകളും ഒട്ടനവധിയുണ്ട്. അതീവ ശ്രദ്ധയോടെ കളിക്കണം. സിനിമകളുടെ ഡബ്ബിംഗും , ഷൂട്ടിങ്ങും തിരക്കും കാരണം എനിക്കു കളിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല.അടുത്ത തവണ തീർച്ചയായും മത്സരത്തിൽ പങ്കെടുക്കും. അപ്പോൾ ഒന്നാം സ്ഥാനം നേടാൻ പരിശ്രമിക്കും.
പ്രേക്ഷകർ ഗംഭീരമായി ഏറ്റെടുത്ത് ജാസി ഗിഫ്റ്റും വൈക്കം വിജയ ലക്ഷ്മിയും ഒരുമിച്ച “ഒറ്റമുണ്ട്” ഗാനം.
ജാസി ഗിറ്റും വിജയലക്ഷ്മിയും ഒരുമിച്ചു പാടിയ വിശുദ്ധ മെജോയിലെ “ഒറ്റമുണ്ട് ” ഗാനം പുറത്തിറങ്ങി. പുറത്തിറങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.
വിനോദ് ഷോർണൂർ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവർ നിർമിച്ച് കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യമായി പുറത്തുവന്ന പാട്ടാണ് “ഒറ്റമുണ്ട്”. രണ്ട് വ്യത്യസ്ത രീതിയിലുള്ള ഗായകരായ വൈക്കം വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും ഒരുമിച്ചു പാടിയ പാട്ടിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ആണ്.നിർമ്മാതാക്കളായ ജോമോൻ ടി ജോൺ ക്യാമറയും ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഡിനോയ് പൗലോസ് ഒരുക്കിയിരിക്കുന്നു.
പാട്ടിനെ പോലെ തന്നെ ചിത്രത്തിനും വലിയ രീതിയിലുള്ള അംഗീകാരം ലഭിക്കുമെന്നാണ് അണിയറക്കാർ പ്രതീക്ഷിക്കുന്നത്. ചിത്രം ജൂലൈ 29 ന് തിയ്യറ്ററുകളിൽ എത്തും.