Home Blog Page 293

ഹാലോ ലാൽ അണ്ണാ കോട്ടണ്ണ, പാട്ടിന് ചുവടുകൾവെച്ച് മോഹൻലാലും താരങ്ങളും

0

അമ്മയുടെ പരിപാടിയോട് അനുബന്ധിച്ച് നടന്ന റിഹേഴ്സൽ ആഘോഷമാക്കി താരങ്ങൾ, സോഷ്യൽ മീഡിയയിൽ വൈറൽ ആയ ആഹാ സുന്ദരത്തിലെ ഗാനത്തിന് ചുവടുവച്ച് റീൽസ് ചെയ്തു മോഹൻലാലും താരങ്ങളും , ഹാലോ ലാൽ അണ്ണാ കൊട്ടണ്ണ എന്ന് മഞ്ജു പിള്ള പറയുകയും ഗാനത്തിനനുസരിച്ച് താരങ്ങൾ ചുവട് വെയ്ക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

English Summary : Mohanlal and actors’ viral reels

വൈറൽ ഫോട്ടോഷൂട്ടുമായി അനിഘ

0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബാലതാരമായാണ് അനിഘ സുരേന്ദ്രൻ , അന്യഭാഷ ചിത്രങ്ങളിലും തൻ്റെ സാന്നിധ്യം അറിയിച്ച അനിഘയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

വെള്ള നൈറ്റ് ഡ്രെസ്സിൽ കുളത്തിന് നടുവിൽ മെത്തയിട്ട് അതിൽ കിടന്നും ഇരുന്നും ചിത്രങ്ങളാണ് അനിഘ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. റെയിൻബോ മീഡിയ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത് . എന്തായാലും അനിഘയുടെ ഈ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

കൂടുതൽ ചിത്രങ്ങൾ കാണാൻ : https://www.kerala9.com/gallery/anikha-surendran-photos-shoot-images/nggallery/page/1

English Summary : Actress anikha surendran new viral photoshoot

കഞ്ചാ പൂ കണ്ണാലേ ഗാനം വൈറൽ! കാർത്തിയുടെ വിരുമൻ ആഗസ്റ്റ് 12ന് തിയ്യറ്ററുകളിലേക്ക്

0

കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ‘ വിരുമൻ ‘ എന്ന സിനിമയുടെ റീലീസ് വരുന്ന ആഗസ്റ്റ് 12-ന് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പുതിയ പോസ്റ്റർ പുറത്തിറക്കി. നേരത്തേ ആഗസ്റ്റ് 31- നു റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിൻ്റെ ഓഡിയോ – ട്രെയിലർ ലോഞ്ച് ആഗസ്റ്റ് 3-ന് മധുരയിലെ രാജ മുത്തയ്യ ഹാളിൽ വെച്ച് ആരാധകരുടെ സാന്നിധ്യത്തിൽ നടക്കും.

മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. ‘പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പൻ ‘ . ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമൻ’. രണ്ടു മാസം മുമ്പ് പുറത്തു വിട്ട, ” കഞ്ചാപൂ കണ്ണാലെ, ശെപ്പു ശേല ഉന്നാലെ, ഇടുപ്പ് വേട്ടി അവിരുതടി നീ സിരിച്ചാ തന്നാലെ ” എന്ന ഗാന രംഗത്തിൻ്റെ മേക്കിംഗ് വിഡിയോ യൂട്യൂബിൽ 27 മില്യനിൽ പരം കാഴ്ചക്കാരെ നേടി തരംഗം സൃഷ്ടിച്ച് ജൈത്ര യാത്ര തുടരുകയാണ്. ഇതു തന്നെ പ്രേക്ഷകരിൽ ചിത്രത്തെ കുറിച്ച് ആകാംക്ഷയും പ്രതീക്ഷയും വർദ്ധിപ്പിച്ചിരിക്കയാണ്. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കുമെന്ന് അണിയറക്കാർ. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.

സി.കെ.അജയ് കുമാർ,പി ആർ ഒ

വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ ഞാൻ കാത്തിരിക്കുന്നു ; ദുൽഖർ സൽമാൻ

0

മമ്മൂട്ടി(mammootty)യെ പോലെതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ(Dulquer Salmaan), അച്ഛനേയും മകനേയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ, ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ‘സീതാരാമത്തിന്റെ’ തമിഴ് ട്രെയിലർ ലോഞ്ചിനിടെ താരം തനിക്കും വാപ്പച്ചിയോടൊത്ത് അഭിനയിക്കണം എന്ന ആഗ്രഹം പ്രേക്ഷകരോട് പങ്കുവെച്ചു, തൻ്റെ ഈ ആഗ്രഹത്തെപ്പറ്റി വാപ്പച്ചിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്നും ദുൽഖർ പറയുന്നു. ഏത് ഭാഷയിലായാലും ഒരുമിച്ചഭിനയിക്കാൻ താൻ തയ്യാറാണ് എന്നും ദുൽഖർ പറയുന്നു.

English Summary : I am looking forward to acting with Vapachi; Dulquer Salmaan

കാപ്പയുടെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ

0

ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന നോവലിനെ ആസ്‍പദമാക്കി ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് (Prithviraj Sukumaran) കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് കാപ്പ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

തിരുവനന്തപുരത്തെ അദൃശ്യ അധോലോകത്തിന്റെ കഥപറയുന്ന ചിത്രത്തിൽ കോട്ട മധു എന്ന ഗുണ്ട നേതാവായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് ഇത്. ചിത്രത്തിൽ മഞ്ജുവാര്യർ (manju warrier) അവതരിപ്പിക്കേണ്ടുന്ന കഥാപാത്രത്തെ അപർണബാലമുരളി(aparna balamurali)യാണ് അവതരിപ്പിക്കുക. ഡേറ്റ് പ്രശ്നം കാരണമാണ് മഞ്ജു ചിത്രത്തിൽനിന്ന് പിന്മാറിയത്. കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

https://fb.watch/ewCVNU5Xi4/

English Summary : Prithviraj Sukumaran shares this ‘Location’ video of his next titled Kaapa

ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി  തർപ്പണം

0

പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ  താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, വാവൂട്ട് എന്നിവ 28 ന് രാവിലെ 4 മണി മുതൽ നടക്കും
 കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും.

 രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടക്കും . തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മവും സ്നാനവും നടക്കും . രാവിലെ 8.30 ന് കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം 9 മണിയ്ക്ക് നിത്യ അന്നദാനം 10 മണിയ്ക്ക് ആദ്യ ഉരു മണിയന്‍ പൂജ , ഹരി നാരായണ പൂജ ,പർണ്ണ ശാല പൂജ,11.30 ന് നിവേദ്യ പൂജ , വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം തുടര്‍ന്ന് വാവൂട്ട് ചടങ്ങുകള്‍ നടക്കും .
പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ദുരന്ത നിവാരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ആരോഗ്യം ,റവന്യൂ ,വനം ,പോലീസ് ,എക്സൈസ് ,ഫയര്‍ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ സേവനം കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും ഏകോപിപ്പിക്കും .

കെ എസ് ആർ ടി സി സ്പെഷ്യൽ ബസ്സ്‌

കർക്കടക വാവ് ദിനത്തിൽ രാവിലെ 5 മണി മുതൽ കോന്നിയില്‍ നിന്ന് കെ എസ് ആര്‍ ടി സി യുടെ സ്പെഷ്യല്‍ ബസുകള്‍   കല്ലേലി അപ്പൂപ്പന്‍ കാവിലേക്ക് സര്‍വ്വിസ് നടത്തും

കോരി തരിപ്പിക്കുന്ന ആക്ഷനുമായി ആളി പടർന്ന് വിശാലിൻ്റെ ‘ ലാത്തി ‘ ടീസർ

0

ആക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമയായ ‘ ലാത്തി ‘ യുടെ ടീസർ കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിൻ, എസ്. ജെ. സൂര്യ എന്നിവർ ചേർന്ന് ചെന്നൈയിൽ നടന്ന പൊതു ചടങ്ങിൽ വെച്ച് റീലീസ് ചെയ്തു. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ കോരി തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ടീസർ റിലീസ് ചെയ്ത മണിക്കൂറുകൾക്കകം തന്നെ അത് ആരാധകരിൽ ആവേശമായി ആളി പടരുകയായിരുന്നു.അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ടീസർ ദശ ലക്ഷം കാഴ്ചക്കാരെ നേടി തരംഗമായി മുന്നേറുകയാണ്.പൊലീസ് കമ്മീഷണറായും, എസ് പി യായും മറ്റും സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ ഒരു സാധാരണ കോൺസ്റ്റബിളായിട്ടാണ് എത്തുന്നതെങ്കിലും കഥാപാത്രത്തിൻ്റെ വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ടീസർ വെളിവാക്കുന്നുണ്ട്. ബാലസുബ്രമണ്യൻ്റെയും, ‘ ബാഹുബലി ‘ ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകൾ രംഗങ്ങൾക്ക് ബ്രഹ്മാണ്ടത നൽകുന്നു.

വിശാലിൻ്റെ ഉറ്റസുഹൃത്തുക്കൾ, നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘ ക്ക് അവലംബം. സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. മലയാളി നടൻ പി. എൻ.സണ്ണി യാണ് ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജയാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.

                                                                                                                  സി.കെ.അജയ്കുമാർ, പി ആർ ഒ

പകയുടെ തീ ആളികത്തിച്ച് നിണം ട്രയിലർ

0

പുതുമുഖങ്ങളെ അണിനിരത്തി മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് സംവിധാനം ചെയ്ത “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . പകയുടെ തീ ആളിക്കത്തിച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – മൂവി ടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം – സുധേന്ദുരാജ്, ആലാപനം – സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ -മനു ചൈതന്യ, ഓഡിയോഗ്രാഫി – ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് – ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ

ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’; ആഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദർശനത്തിനെത്തും

0

മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, മലയാളത്തിൽ ഒരു ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമിക്കുന്ന ചിത്രം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന. ചിത്രം ആഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദർശനത്തിനെത്തും.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ഹോളി വൂണ്ട്, ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്. എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങൾ സംവിധയകാൻ ചിത്രീകരിച്ചിരിക്കുന്നത്.

ജാനകിയെ കൂടാതെ അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. ഛായാഗ്രഹണം: ഉണ്ണി മടവൂർ, എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അന്തര്‍ദേശീയനിലവാരമുള്ള എല്ലാവിധ നവീന ടെക്‌നോളജികളും ഉള്‍കൊണ്ടുള്ള മികച്ച യൂസര്‍ ഇന്റ്റര്‍ഫേസ്, മികവാര്‍ന്ന കാഴ്ച്ചാനുഭവവും ഉറപ്പുവരുത്തുന്ന എസ്.എസ്. ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് ഹോളി വൂണ്ട്. ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ അന്തര്‍ദേശീയ സിനിമകളും പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമാണ് എസ്എസ് ഫ്രെയിംസ്.

“ബർമുഡ” ആഗസ്റ്റ് 19ന് തീയേറ്ററുകളിലേക്ക്

0
‘ബർമുഡ’ റിലീസ് മാറ്റി വച്ചു: ചിത്രം ആഗസ്റ്റ് 19ന്
ജൂലൈ 29ന് ആണ് തിയേറ്റർ റിലീസി തീരുമാനിച്ചിരുന്നത്

ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ബർമുഡ’ റിലീസ് മാറ്റി വച്ചു. ജൂലൈ 29ന് ആണ് ചിത്രം തിയേറ്റർ റിലീസിന് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം ആഗസ്റ്റ് 19ലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബർമുഡ’. തീയേറ്ററിലെ സിനിമാനുഭവം ഓർമ്മിപ്പിക്കുന്ന ബർമ്മുഡ ടീസറുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇരിഞ്ചയം രവി രചിച്ച വയനാട്ടുകുലവൻ എന്ന നോവൽ പ്രകാശനം ചെയ്തു

0

ഇരിഞ്ചയം രവി രചിച്ച വയനാട്ടുകുലവൻ എന്ന നോവൽ തിരുവനന്തപുരം പ്രസ്സ്
ക്ലബിൽ നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ഡോ. എൻ.
പി. ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു. പുരോഗമന
കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സി. അശോകൻ, പ്രസിഡന്റ്‌ കാരക്കാമണ്ഡപം വിജയകുമാർ, രചയിതാവ് ഇരിഞ്ചയം രവി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു, വി. എസ്. ബിന്ദു എന്നിവർ സമീപം

പി.അഭിജിത്തിൻ്റെ ‘അന്തരം’ബാംഗളൂർ ക്വീർ ഫിലിം ഫെസ്റ്റിവെലിൽ

0

കൊച്ചി: :സ്ത്രീ – ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ നേഹ നായികയായ അന്തരം ഇന്ത്യയിലെ പ്രധാനപ്പെട്ട ക്വീർ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ബാംഗളൂർ ക്വീര്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കും. ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ‘അന്തരം’.കാഷിഷ് മുംബൈ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവൽ,ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശ്ശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചിരുന്നു. ബാംഗളൂർ ക്വീര്‍ ഫിലിം ഫെസ്റ്റിവെലില്‍ നാളെ (ജൂലായ് 23) നാണ് അന്തരത്തിന്‍റെ പ്രദര്‍ശനം.ഇന്ത്യയിലും വിദേശത്തും നിന്നുള്ള ഫീച്ചർ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഉൾപെട അറുപതോളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവെല്‍ 24ന് സമാപിക്കും. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് നിർമാതാക്കൾ.കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’ വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ .രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ് സ്ത്രീയുടെ ജീവിതം പ്രമേയമായുള്ള. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.
രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാനര്‍-ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, സംവിധാനം- പി. അഭിജിത്ത്, നിര്‍മ്മാതാക്കള്‍ – ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം – പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്റ്റന്‍റ്- വിപിന്‍ പേരാമ്പ്ര, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഹുല്‍ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി. അൻജിത്ത്, ലൊക്കേഷന്‍ മാനേജര്‍- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോര്‍ട്ട്- എ സക്കീര്‍ഹുസൈന്‍, സ്റ്റില്‍സ്- എബിന്‍ സോമന്‍, കെ വി ശ്രീജേഷ്, ടൈറ്റില്‍ കെന്‍സ് ഹാരിസ്, ഡിസൈന്‍സ്- അമീര്‍ ഫൈസല്‍, സബ് ടൈറ്റില്‍സ്- എസ് മുരളീകൃഷ്ണന്‍, ലീഗല്‍ അഡ്വൈസര്‍- പി ബി റിഷാദ്, മെസ് കെ വസന്തന്‍, ഗതാഗതം- രാഹുല്‍ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

പി ആര്‍ സുമേരന്‍(പി ആര്‍ ഒ)