ഫിലിം റിവ്യൂ എഴുതിയാൽ സമ്മാനം നേടാം

IFFK 2022 ചലച്ചിത്രമേള: രാജ്യാന്തര മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ചലച്ചിത്ര അക്കാദമി ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നു. മേളയിൽ കണ്ട ഏതെങ്കിലും ഒരു ചിത്രത്തെപ്പറ്റി 1000  വാക്കിൽ കവിയാതെ റിവ്യൂ തയ്യാറാക്കി പി ഡി എഫ് ഫോർമാറ്റിൽ iffk.reviews@gmail.com എന്ന വിലാസത്തിൽ വേണം അയക്കേണ്ടത് .  മലയാളം / ഇംഗ്ലീഷ് ഭാഷയിൽ റിവ്യൂ തയ്യാറാക്കാം .

റിവ്യൂവിനോപ്പം പേര്, വിലാസം, ഡെലിഗേറ്റ് ഐ ഡി നമ്പർ, ഫോൺ നമ്പർ എന്നിവ എഴുതിയിരിക്കണം. മത്സര വിജയികൾക്ക് മയൂർ ആർട്സ് ചന്ദ്രസേനൻ നായർ ഒന്നാം സമ്മാനമായി 7000 രൂപയും രണ്ടാം സമ്മാനമായി  5000 രൂപയും നൽകും. മേളയുടെ സമാപന ദിവസം വിജയിയെ പ്രഖ്യാപിക്കുന്നതാണ്. റിവ്യൂ അയക്കേണ്ട അവസാന തീയതി- ഡിസംബർ 15, വൈകിട്ട് ആറ് മണി.

English Summary ; Write a review and win a prize

admin:
Related Post