HomeMoviesപഠാൻ ചിത്രത്തിന് പ്രതിഷേധവുമായി വിവിധ സംഘടനകൾ

പഠാൻ ചിത്രത്തിന് പ്രതിഷേധവുമായി വിവിധ സംഘടനകൾ

പഠാൻ ചിത്രത്തിലെ ഷാരുഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന ‘ബേഷാരം രംഗ് ‘എന്ന ഗാനരംഗത്തിൽ ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയെ കുറിച്ചാണ് വിവാദങ്ങൾ നടക്കുന്നത്. യാഷ് രാജ് ഫിലിംസിൽ നിർമിച്ചിരിക്കുന്ന സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ.’ ഈ ചിത്രത്തിൽ ഷാരുഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ ആദ്യമായി ഒന്നിച്ചാഭിനയിച്ചു.

ഷാരുഖ് ഖാന്റെ മറ്റൊരു ചിത്രമായ ‘ഡങ്കി’ യുടെ ചിത്രികരണം നടക്കുന്നതറിഞ്ഞു ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ ബജ്റാഗ്ദളിന്റെയും പ്രവർത്തകർ പ്രതിഷേധവുമായി എത്തിട്ടുണ്ട്.ജബൽപുരിലെ വിനോദ സഞ്ചാരകേന്ദ്രമായ ബേദഘട്ടിൽ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്.

2023 ജനുവരി 25ന് തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത പതിപ്പുകളും ചിത്രത്തിന്റെ റിലീസ് ചെയ്യാനുള്ള ഷെഡ്യൂളും തയാറാക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംഗീതം വിശാൽ -ശേഖർ ഉം ഈണം ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്നാണ്.

RELATED ARTICLES
- Advertisment -

Most Popular