Home Blog Page 292

ഹൈപ്പ് ദി ബീസ്റ്റ് സോളോ എക്സിബിഷൻ കൊച്ചിയിൽ ആരഭിക്കുന്നു

0

കൊച്ചി : പ്രശസ്ത പ്രോഡക്റ്റ് ഡിസൈനറായ ആർടിസ്റ്റ് ബ്രിജേഷ് ദേവറെഡ്‌ഡി ഒരുക്കുന്ന ഹൈപ്പ് ദി ബീസ്റ്റ് സോളോ എക്സിബിഷൻ കൊച്ചിയിൽ ആരഭിക്കുന്നു .
ഓഗസ്റ്റ് 9 മുതൽ നവംബർ 30 വരെ നീണ്ടുനിൽക്കുന്ന പ്രദർശനമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
ഫോർട്ട്‌ കൊച്ചിയിലെ കാശി ആർട്ട്‌ ഗാലറിയിലാണ് ഈ പ്രദർശനം ഒരുങ്ങുന്നത്.
ഓഗസ്റ്റ് 9 മുതൽ വൈകിട്ട് 5:30 നാണ് പ്രദർശനം ആരംഭിക്കുക.
ഫാഷനബിൾ ഉൽപ്പന്നങ്ങളോട് , പ്രത്യേകിച്ച് വസ്ത്രങ്ങളും ഷൂകളും സ്വന്തമാക്കുന്നതിൽ അങ്ങേയറ്റം താല്പര്യമുള്ള ഒരു വ്യക്തിയെയാണ് ഹൈപ്ബീസ്റ്റ് എന്ന് പൊതുവെ സൂചിപ്പിക്കുന്നത് .
ഡൂഡിൽ ചിത്രങ്ങൾ അലേഖനം ചെയ്ത സ്നിക്കർസ് വസ്ത്രങ്ങൾ ഒക്കെയാണ് ഫാഷൻ പ്രേമികളെ കാത്തിരിക്കുന്നത്.

പ്രൊഡക്റ്റ് ഡിസൈനിങ്ങിൽ ബിരുദധാരിയായ ബ്രിജേഷ് ദേവറെഡ്ഡി
നരവംശശാസ്ത്രജ്ഞൻ
ഗസ്റ്റ് ലക്ചറർ, സീരിയൽ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരു ബഹുമുഖ പ്രതിഭകൂടിയാണ്.
2013-ൽ തിരുവനന്തപുരത്തെ ലാ ഗാലറി 360-ൽ ഒരു സോളോ ഷോയും അടുത്ത വർഷം ചെന്നൈയിലെ ദക്ഷിണചിത്രയിൽ മറ്റൊരു സോളോ ഷോയും അടുത്ത വർഷം ലളിതകലാ അക്കാദമിയിൽ മറ്റൊരു സോളോ ഷോയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രദർശനങ്ങൾ

ആദ്യത്തെ കേരള മ്യൂറൽ ആർട്ട് ഗ്രൂപ്പ് ഷോ,.ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ആർട്ടിസ്റ്റ് എക്സിബിഷൻ , കൽക്കി സുബ്രഹ്മണ്യത്തിന്റെ പീസ് ബൈ പീസ് തുടങ്ങി
നിരവധി ഇവെന്റുകൾ സംഘടിപ്പിച്ച് തന്റെ മികവ് തെളിയിച്ച ക്യൂറേറ്ററായ ലത കുര്യൻ രാജീവാണ് ഹൈപ്പ് ദി സോളോ യുടെയും ക്യൂറേറ്റർ.കേരള ലളിതകലാ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം കൂടിയാണ് ലത കുര്യൻ രാജീവ്‌.

നാട്ടിലെത്തിയ നടി ഗോപികയുടെ ചിത്രങ്ങൾ പങ്കുവെച്ച് സഹോദരി

0

മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി നടിയാണ് ഗോപിക. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഗോപികയ്ക്ക് സാധിച്ചു. വിവാഹശേഷം ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിൽ ആണ് താരം ഇപ്പോൾ. അവധിക്ക് ഗോപികയും കുടുംബവും നാട്ടിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇത്രയും നാളായിട്ടും ഗോപികയ്ക്ക് ഒരു മാറ്റവും ഇല്ല എന്നാണ് ആരാധകർ പറയുന്നത്.

2008 ൽ വിവാഹിതയായ ഗോപിക 2013 വരെ സിനിമയിൽ അഭിനയിച്ചിരുന്നു. അതിനുശേഷം ഡോക്ടറായ അജിലേഷ് ചാക്കോയ്ക്കും മക്കളായ ആമി, ഏദൻ എന്നിവരോടൊപ്പം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ .

സോഷ്യൽ മീഡിയയിൽ ഗോപിക അത്ര സജീവമല്ലാത്തതിനാൽ താരത്തിന്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. നാട്ടിലെത്തിയ ഗോപികയുടെ ചിത്രങ്ങൾ പങ്കുവെച്ചത് സഹോദരിയാണ്.

മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിൽ പഴയതിലും സുന്ദരിയായിരിക്കുന്നു താരം ഇപ്പോൾ എന്നാണ് പ്രേക്ഷകർ പറയുന്നത്

English Summary: actress gopika back to Kerala for vacation

ഇർഷാദ് അലി,രഞ്ജി പണിക്കർ,ഡോണി ഡാർവിൻ കൂട്ടുക്കെട്ടിലെ ‘ടൂ മെൻ’; ആഗസ്റ്റ് 5ന് റിലീസാവുന്നു

0

ടു മെൻ എന്ന ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് നവാഗതനായ ഡോണി ഡാർവിനാണ്.
സിവിൽ എഞ്ചിനീർ ആയ ഡോണി ഡാർവിൻ സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
ആദ്യം സിനിമയിൽ വരാൻ താൽപര്യ കുറവായിരുന്നെങ്കിലും ഒരു ചിത്രം കഴിഞ്ഞതോടെ തന്റെ ശരിയായ വഴി സിനിമ ആണെന്ന് മനസിലാക്കിയ ഡോണി അഭിനയിക്കുകയും ഒപ്പം ‘ടു മെനിലെ’ പ്രൊഡക്ഷൻ ടീമിന്റെ ഭാഗവുമായി മാറിക്കഴിഞ്ഞു. എന്നാൽ ഡോണി ആദ്യമായി അഭിനയിക്കുന്ന സിനിമ ടു മെൻ അല്ല..
‘തങ്ക ഭസ്മ കുറി ഇട്ട തമ്പുരാട്ടി’ യാണ് ഡോണിയുടെ ആദ്യ ചിത്രം.അത് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ‘ആപ് കൈസേ ഹോ’ എന്ന ചിത്രം.. അതിനു ശേഷം ആണ് ‘ടു മെൻ’ചെയ്യുന്നത് .
ടു മെൻ ലെ കഥാപാത്രം തന്റെ ജ്യേഷ്ഠനു വന്ന റോൾ ആയിരുന്നു എന്നും എന്നാൽ അത് പിന്നീട് തന്നിലേക്ക്‌ എത്തുകയായിരുന്നെന്നും ഡോണി ഓർമ്മിക്കുന്നു.
ഡോണിയുടെ
അച്ഛനായ മാനുവൽ ക്രൂസ് ഡാർവിൻ ആണ് ടു മെൻ എന്ന സിനിമയുടെ നിർമ്മാതാവ്.
അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകൻ ഒരു പ്രധാനവേഷം കൈകാര്യം ചെയുമ്പോൾ കാണുന്ന പ്രേക്ഷകർക്ക് വേറെ ഒരു ഇമേജ് കിട്ടുന്നില്ലേ എന്ന ചോദ്യത്തിന് ഡോണിക്ക് വ്യക്തമായ മറുപടി ഉണ്ട്.
തനിക്ക് അഭിനയിക്കാൻ അല്ല താൻ ഈ സിനിമയുടെ പ്രൊഡക്ഷന്റെ ഭാഗമായത് എന്നും പകരം സിനിമയുടെ മറ്റ് മേഖലകളെ പറ്റി പഠിക്കാനും വേണ്ടിയാണ് എന്നായിരുന്നു ഡോണിയുടെ മറുപടി… വെറുതെ അഭിനയിക്കാൻ പൈസ മുടക്കീട്ട് കാര്യം ഇല്ലെന്നും ,ഇത് കേരളം ആണ്. കഴിവ് ഉണ്ടെങ്കിലേ ഇവിടെ പിടിച്ചു നില്ക്കാനാകു …
എന്നും ഡോണി കൂട്ടി ചേർത്തു.
മാനുവൽ ക്രൂസ് ഡാർവിൻ പ്രൊഡ്യൂസ് ചെയ്യുന്ന ‘ടു മെൻ’ ൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് ഡോണി ഡാർവിൻ. അസ്സോസിയേറ്റ് ക്യാമറമാൻ ഡാനി ഡാർവിൻ
പ്രോജക്ട് ഡിസൈനർ ജോയൽ ജോർജ് , ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.സതീഷ് ആണ്.

ധ്യാൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിലും ഡോണി അഭിനയിക്കുന്നുണ്ട് .
ഇർഷാദ് അലി,രഞ്ജി പണിക്കർ,ഡോണി ഡാർവിൻ,ആര്യ ബഡായി അഭിനയിക്കുന്ന ‘ടു മെൻ’ കേരളത്തിൽ ആഗസ്റ്റ് 5 മുതൽ പ്രദർശനത്തിനെത്തും.

കടുവ ഇന്ന് ജോൺ ലൂഥർ നാളെ

0

തീയറ്ററിൽ ആവേശം നിറച്ച പൃഥ്വിരാജ്, ഷാജി കൈലാസ് ചിത്രം കടുവ ഇന്നുമുതൽ ആമസോൺ പ്രൈം വിഡിയോയിൽ കാണാം. തീയറ്ററിൽ ചിത്രം കാണാൻ സാധിക്കാതെപോയ പ്രേക്ഷകർക്ക് ഇനിം വീട്ടിലിരുന്ന് കടുവ ആസ്വദിക്കാം ലോകമെമ്പാടുമായി 50 കോടിയിലധികം രൂപ കളക്ഷൻ കടുവ നേടി

ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ജോൺ ലൂഥർ നാളെ(August 5th) മനോരമ മാക്സിൽ റിലീസ് ആകും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത് .

English Summary : Kaduva and john Luther ott release

ടി. കെ രാജീവ്‌ കുമാർ- ഷൈൻ നിഗം ചിത്രം “ബർമുഡ”; ഓഡിയോ റിലീസും മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും  നടന്നു

0

ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാതങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ബർമുഡയുടെ ഓഡിയോ റിലീസും ഒപ്പം സംഗീത പ്രേമികൾക്കായി മാറ്റിനി ആരംഭിക്കുന്ന മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും പത്മഭൂഷൻ മോഹൻലാലും സംവിധായകൻ ജോഷിയും ചേർന്ന് നിർവഹിച്ചു.

രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചലച്ചിത്ര താരങ്ങളും സംവിധായകരും പങ്കെടുത്ത ചടങ്ങ് താര നിബിഡമായിരുന്നു.

ഷെയ്ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബര്‍മുഡയിൽ  മോഹൻലാൽ ​ഗായകനായി എത്തുന്നു എന്നതാണ് പ്രത്യേകത. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍,  നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ പ്രസാദ്  എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ്  നിര്‍മ്മിക്കുന്നത്.

അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഓഗസ്റ്റ് 19 ന് തീയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

പതിനേഴാമത് മണപ്പുറം മിന്നലൈ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു

0

17-ാമത് മണപ്പുറം മിന്നലൈ ഫിലിം മീഡിയ അവാർഡുകൾ സമ്മാനിച്ചു.

അവാർഡ് ജേതാക്കൾ

മികച്ച സംവിധായകൻ – റോജിൻ തോമസ് (ഹോം)

മികച്ച നടൻ – സൗബിൻ ഷാഹിർ (മ്യാവു , ഭീഷ്മ പർവ്വം)

മികച്ച നടി – മഞ്ജു പിള്ള (ഹോം )

സംഗീത സംവിധായകൻ – ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം)

മികച്ച ഗായകൻ – വിമൽ റോയ് (ഹൃദയം)

മികച്ച ഗായിക – ഭദ്ര റെജിൻ (ഹൃദയം)

മികച്ച സഹനടൻ – ഷൈൻ ടോം ചാക്കോ (കുറുപ്പ്, ഭീഷ്മ പർവ്വം)

മികച്ച സഹനടി – ഉണ്ണിമായ (ജോജി)

മികച്ച ക്യാമറമാൻ – നിമിഷ് രവി (കുറുപ്പ്)

മികച്ച തിരക്കഥ – ശ്യാംപുഷ്കർ (ജോജി)

മികച്ച പിആർഒ ശിവപ്രസാദ് (പുഴു).

മികച്ച ഓൺലൈൻ മീഡിയ കണ്ടന്റ് ക്രിയേറ്റർ – ഗോവിന്ദൻകുട്ടി (എ ബി സി മീഡിയ)

ഇതിനോടൊപ്പം എഫ് എം ബി അവാർഡിന്റെ ഭാഗമായി ശ്രീമതി മഞ്ജു ബാദുഷയ്ക്ക് വി പി എൻ – ഐ ബി ഇ യങ് ആന്ററപ്രനർ അവാർഡും ഡോ സ്വാമി ഭദ്രാനന്ദയ്ക്ക് യൂണിക്‌ടൈംസ് എക്സെലൻസ് ദ പ്രോഗ്നോസ്റ്റിക്കേറ്റർ അവാർഡും സമ്മാനിച്ചു.

സംവിധായകൻ റോയ് മണപ്പള്ളിൽ, സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ, നിർമ്മാതാവ് എൻ എം ബാദുഷ, സാഹിത്യകാരി ഗിരിജാ സേതുനാഥ്‌ എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഓഗസ്റ്റ് ഒന്നിന് തിങ്കളാഴ്ച വൈകിട്ട് നാലിന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ശ്രീ ഗോകുലം ഗോപാലൻ , മേജർ രവി പെഗാസസ് ഗ്ലോബൽ ചെയർമാൻ അജിത് രവി എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ ഇവന്റ് പ്രൊഡക്ഷൻ കമ്പനിയായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് അവാർഡ് നിശ സംഘടിപ്പിച്ചത്.

ചലച്ചിത്ര അവാർഡ് വിതരണം മാറ്റിവെച്ചു

0

നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം മാറ്റി വെച്ചു. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലാണ് പുരസ്‌കാര വിതരണം മാറ്റിവെച്ചത്.

English Summary : State film awards ceremony has been postponed

“ഉൾക്കാഴ്ച” വീഡിയോ ഗാനം റിലീസ്

0

ലെൻസില്ലാതെ അന്ധനായി മാസ്റ്റർ വിഷ്ണു ഹരിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന ” ഉൾക്കാഴ്ച” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

സുജ തിലകരാജ് എഴുതിയ വരികൾക്ക് അജയ് രവി സംഗീതം പകർന്ന് വൈക്കം വിജയലക്ഷ്മി ആലപിച്ച “അമ്മ മടങ്ങി മറഞ്ഞു പോയി “എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

നെൽസൺ, സന്തോഷ് കീഴാറ്റൂർ, മനു രാജ്, നാരായണൻകുട്ടി ,വിജയ് ശങ്കർ, ബിനീഷ് ഭാസി, കോട്ടയം പുരുഷൻ, കോഴിക്കോട് ജയരാജ്, രമേഷ് കുറു മശ്ശേരി, സുന്ദർ പാണ്ഡ്യൻ, ടോണി, കോബ്രാ രാജേഷ്, അശോകൻ ശക്തി കുളങ്ങര, ശ്രീജിത്ത്, പ്രവീൺ കൊടുന്തറ, വിശ്വംഭരൻ, ശ്രീധരൻ, അഭിലാഷ്, അഞ്ജലി നായർ, കുളപ്പുള്ളി ലീല ,സീമ ജി നായർ, തസ്ലീമ, അംബികാ മോഹൻ, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഒപ്പം,നടൻ ജയസൂര്യയുടെ സഹോദരിയുടെ മകൻ അതുൽ കൃഷ്ണ, ഹിറ്റ് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ സലിം കോടത്തൂർ, തമിഴിലെ സൂപ്പർ ഹിറ്റായ രാക്ഷസയിലെ താരമായ വിനോദ് സാഗർ, . ശ്രീപദം സീരിയൽ ഫെയിം തസ്ലീമ തുടങ്ങിയവരും ആദ്യമായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സരസ്വതി ഫിലിംസിന്റെ ബാനറിൽ ബിജോയ് ബാഹുലേയൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നജീം ഷാ,പ്രശാന്ത് മാധവൻ എന്നിവർ നിർവ്വഹിക്കുന്നു.രൂപേഷ് കല്ലിങ്കൽ,ബിജോയ് ബാഹുലേയൻ എന്നിവർ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്നു.കവിത-അനിൽ പുതുവയൽ.
കല-അനീഷ് കൊല്ലം,മേക്കപ്പ്-ബിനോയ് കൊല്ലം,വസ്ത്രാലങ്കാരം-അസീസ് പാലക്കാട്,
ആന്റെണി വെെറ്റില,

നൃത്തം-ഇംത്യാസ് അബൂബക്കർ,അജീഷ്,പരസ്യക്കല-യെല്ലോ ടൂത്ത്,പ്രൊഡക്ഷൻ ഡിസെെനർ-അമ്പിളി,

പി ആർ ഒ- എ എസ് ദിനേശ്.

English Summary : Ulkkazhcha video song released

” മേ ഹൂം മൂസ “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

0

പാപ്പന്റെ വൻ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ “മേ ഹൂം മൂസ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സുരേഷ് ഗോപി,പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ്, സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ് “മേ ഹും മൂസ”.

സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിംകുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്,കണ്ണൻ സാഗർ,ശരൺ,അശ്വനി,ജിജിന,സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന”മേ ഹും മൂസ” ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന “മേ ഹും മൂസ” ഒരു ക്ലീൻ എൻറർടൈനറായിട്ടാണ് ജിബു ജേക്കബ്ബ് അവതരിപ്പിക്കുന്നത്.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല, എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.

തിരക്കഥ-റൂബേഷ് റെയിന്‍, ഗാന രചന-സജ്ജാദ്, റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണന്‍ സംഗീതം-ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റർ-സൂരജ് ഇ. എസ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സജീവ് ചന്തിരൂര്‍, കല-സജിത്ത് ശിവഗംഗ,
വസ്ത്രാലങ്കാരം-നിസാര്‍ റഹ്മത്ത്,മേക്കപ്പ്-പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്‌കര്‍,അസോസിയേറ്റ് ഡയറക്ടർ-ഷബില്‍, സിന്റോ,ബോബി.
സ്റ്റില്‍സ്-അജിത് വി ശങ്കര്‍,ഡിസൈനർ- ആസ്‌തെറ്റിക് കുഞ്ഞമ്മ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ,

സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മൂസ പ്രൊഡ്യൂസർ തോമസ് തിരുവല്ല അറിയിച്ചു

പി ആർ ഒ-എ എസ് ദിനേശ്.

English Summary : Mem Hum Moosa first look poster released

സലിം കുമാർ നായകനാകുന്ന ത്രില്ലർ ചിത്രം “ഇറച്ചി” യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

0

സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രഞ്ജിത്ത് ചിറ്റാടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഇറച്ചി. മാവേറിക് സിനിമയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്. സലിം കുമാറിനും ബിജു കുട്ടനുമടങ്ങുന്ന താരനിരയോടൊപ്പം ഇറച്ചിയിൽ ഒരുകൂട്ടം പുതുമുഖങ്ങളും അഭിനയിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും ടെക്‌നിഷ്യൻമാരുടെയും ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അർജുൻ രവി ആണ്. എഡിറ്റിംഗ്: രാജേഷ് രാജേന്ദ്രൻ, ബിജിഎം: ഷെബിൻ മാത്യൂ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, കലാസംവിധാനം: എസ്.എ സ്വാമി, മേക്കപ്പ്: റോയ് ആന്റണി, ആക്ഷൻ: ജിതിൻ വക്കച്ചൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ടി.ആർ കാഞ്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. താരനിർണയം നടന്നു വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

English Summary : Salim Kumar’s thriller ‘Irachi’ first look poster released

ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന്  അട്ടപ്പാടി യിൽ കൊടി ഉയർന്നു

0

ദേശീയ അംഗീകാരം നേടിയ നഞ്ചിയമ്മ   ആദ്യത്തെ നാഷ്ണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവെല്ലിന്  കൊടി ഉയർത്തി. 

ക്യാമ്പ്  സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ  നഞ്ചിയമ്മ , വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി,ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ശറഫുദീൻ, കാളിസ്വാമി,  അഖിലേഷ്, കൈലാഷ്,രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു

ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് (World Traibal Day) ആഗസ്‌റ്റ് 7,8,9 തിയ്യതി കളിൽ   നാഷ്ണൽ ടൈബൽ ഫിലിം ഫെസ്റ്റിവൽ  അടപ്പാടി ക്യാമ്പ് സെന്ററിൽ വെച്ച് നടത്തുന്നു.

ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. സംഘാടനം വിജീഷ് മണി ഫിലിം ക്ലബ്.

ഗോത്ര ഭാഷാ കലാകാരൻമാരും സിനിമ പ്രവർത്തകരും പങ്കെടുക്കും. 

ഗോത്ര ഭാഷകളിൽ മൂന്ന് സിനിമകൾ ( ഇരുള, കുറുമ്പ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവൽ ഡയറക്ടർ.

നാഷ്ണൽ ടൈബൽ ഫിലിം ഫെസ്റ്റിന് ആശംസകൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പി. ആർ. ഓ പി. ശിവപ്രസാദ്.

പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം “പൊന്നി നദി” നെഞ്ചിലേറ്റി തരംഗമാക്കി ആരാധകർ !

0

ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ബ്രഹ്മാണ്ഡ സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ ” പൊന്നിയിൻ സെൽവൻ ” (പിഎസ്-1) പ്രദർശന സജ്ജമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അണിയറക്കാർ പുറത്തു വിട്ട ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ സിനിമാ പ്രേമികൾക്കിടയിലും, മാധ്യമങ്ങളിലും , സമൂഹ മാധ്യമങ്ങളിലും വൈറലും ട്രെൻഡിങ്ങും ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ലൈക്കാ പ്രൊഡക്ഷൻസും, മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം (പി എസ് 1) സെപ്റ്റംബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തു.ഇതിൻ്റെ മുന്നോടിയായി റഫീക്ക് അഹമ്മദ് രചിച്ച് എ ആർ റഹ്മാൻ സംഗീതം നൽകി അൽഫോൺസ് ജോസഫ് ആലപിച്ച ” പൊന്നി നദി കാണണം ഞാൻ , ഇരുളും മുമ്പേ. കന്നി പെണ്ണേ കാണണം ഞാൻ , കാറ്റു പോലെ ” എന്ന ആദ്യ ഗാനം ഇന്നലെ പുറത്തു വിട്ട് മണിക്കൂറുകൾക്കകം തന്നെ ആരാധകർക്കിടയിൽ തരംഗമായി മുന്നേറുന്നു .

പത്താം നൂറ്റാണ്ടിൽ , ചോഴ ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരൻ പ്രതിസന്ധികളും , അപകടങ്ങളും , സൈന്യത്തിനും ശത്രുക്കൾക്കും, ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെ ആവതരിപ്പിക്കുന്ന, പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്കാരമാണ് “പൊന്നിയിൻ സെൽവൻ”. അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാ.വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി , പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, , അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ.

സി.കെ.അജയ് കുമാർ, പി ആർ ഒ