Home Blog Page 26

പ്രദീപ് രംഗനാഥൻ – മമിത ബൈജു- അശ്വത് മാരിമുത്തു-ദി ആൽഫ യൂണിറ്റ് ചിത്രം PRS01 ലോഞ്ച് വീഡിയോ പുറത്ത്

0

സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും, നടൻ എന്ന നിലയിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ കൂടി പുതിയൊരു യാത്ര ആരംഭിക്കാൻ ഒരുങ്ങുന്നു. പ്രദീപ് രംഗനാഥൻ നിർമ്മിച്ച്, ദക്ഷിണേന്ത്യൻ സെൻസേഷൻ മമിത ബൈജു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രമായ PRS01 ന്റെ ഔദ്യോഗിക ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്. പി ആർ ഷോ എന്ന ബാനറിൽ പ്രദീപ് രംഗനാഥൻ നിർമ്മിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥനോടൊപ്പം മുമ്പ് പ്രവർത്തിച്ച ആറ് അസിസ്റ്റന്റ് ഡയറക്ടർമാരുടെ സംഘമായ ദി ആൽഫ യൂണിറ്റിന്റെ സംവിധാന അരങ്ങേറ്റമാണ്. ബഹുഭാഷാ ചിത്രമായാണ് PRS01 ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥൻ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

മമിത ബൈജുവിനൊപ്പം അശ്വത് മാരിമുത്തു, ശിവാജി സോണ്ടിനേനി, സ്വാസിക, അനാമിക മാഹി, ലിസ്സി ആന്റണി തുടങ്ങി മറ്റ് നിരവധി പ്രമുഖ അഭിനേതാക്കൾ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ്കുമാർ പുരുഷോത്തമനും, സംഗീതം ഒരുക്കിയിരിക്കുന്നത് സെൻസേഷണൽ സംഗീത സംവിധായകൻ സായ് അഭയങ്കറുമാണ്. എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്.

താൽക്കാലികമായി PRS01 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ പുതുതായി പുറത്തിറങ്ങിയ ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഈ വീഡിയോയുടെ കൗതുകകരമായ ആശയം, സ്റ്റൈലിഷ് അവതരണം, ആകർഷകമായ ദൃശ്യങ്ങൾ, ശക്തമായ പശ്ചാത്തല സംഗീതം എന്നിവക്കും പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകുന്നത്.

ഒരു സംവിധായകനായും നടനായും ഇതിനോടകം പ്രേക്ഷകരെ ആകർഷിച്ച പ്രദീപ് രംഗനാഥൻ, ഇപ്പോൾ PRS01 എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടക്കുകയാണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ശക്തമായ സ്ത്രീ കേന്ദ്രീകൃത ആഖ്യാനം സിനിമാ പ്രേമികൾക്കിടയിൽ ആകാംഷയും പ്രതീക്ഷകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡ്രാഗൺ എന്ന ചിത്രത്തിൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം പ്രദീപ് രംഗനാഥനും അശ്വത് മാരിമുത്തുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കുന്ന ഒരു വമ്പൻ ചിത്രം അശ്വത് മാരിമുത്തു നിലവിൽ സംവിധാനം ചെയ്യുന്നതിനാൽ, PRS01 യുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഈ ചിത്രത്തിന് കൂടുതൽ ആവേശം പകരുന്നു.

ആവേശകരമായ ഒരു ക്രിയേറ്റീവ് ടീമിന്റെയും കൗതുകകരമായ ഒരു പ്രമേയത്തിന്റെയും പിൻബലത്തിൽ, PRS01 ഇനി വരാനിരിക്കുന്ന, ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. പിആർഒ : ശബരി

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

0

ന്യൂയോർക്ക്: ബ്രസീലിയൻ ഫുട്ബോളിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ (റൗണ്ട് ഓഫ് 16) നോർവേയോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് താരം കളിമൺ തൊപ്പി അഴിച്ചുവെക്കാൻ തീരുമാനിച്ചത്. ഇതോടെ ബ്രസീലിനായി 129 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടി രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡോടെ നെയ്മറുടെ 16 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിന് അന്ത്യമായി.

2010-ൽ തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ച അതേ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തന്നെയാണ് നെയ്മർ അവസാന മത്സരവും കളിച്ചതെന്നത് വിധിനിയോഗമായി. പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മർ നോർവേയ്‌ക്കെതിരെ പെനാൽറ്റിയിലൂടെ ഗോൾ നേടിയെങ്കിലും ബ്രസീലിനെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ അതിനായില്ല.

മത്സരത്തിനുശേഷം നിയന്ത്രണംവിട്ട് കരഞ്ഞ നെയ്മറുടെ ദൃശ്യങ്ങൾ ആരാധകരുടെ നെഞ്ചുതകർക്കുന്നതായിരുന്നു. സഹതാരങ്ങൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും താരം പൂർണ്ണമായും തകർന്നുപോയിരുന്നു.

“ഞാൻ പരമാവധി ശ്രമിച്ചു, ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. ഞാൻ എവിടെയാണോ തുടങ്ങിയത്, അവിടെത്തന്നെ അവസാനിപ്പിച്ചു,” മത്സരത്തിന് ശേഷം നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും നെയ്മർ തന്റെ ക്ലബ്ബായ സാന്റോസ് എഫ്.സിക്ക് വേണ്ടി കളി തുടരും. ഓരോ സീസണിലെയും പ്രകടനം വിലയിരുത്തിയാകും ഭാവി കാര്യങ്ങൾ തീരുമാനിക്കുക.

യൂറോപ്യൻ ശാപം തുടർന്ന് ബ്രസീൽ; അൻസലോട്ടിയുടെ കരാർ തുടരും

നോർവേയോടേറ്റ ഈ തോൽവി (2-1) ലോകകപ്പുകളിൽ യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള ബ്രസീലിന്റെ മോശം റെക്കോർഡ് ഒരിക്കൽക്കൂടി അടിവരയിടുന്നതായി. 2002 ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ചതിന് ശേഷം ലോകകപ്പ് നോക്കൗട്ടുകളിൽ ഒരു യൂറോപ്യൻ ടീമിനെപ്പോലും തോൽപ്പിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ഇതോടെ ആറാം ലോകകപ്പ് കിരീടത്തിനായുള്ള ബ്രസീലിന്റെ കാത്തിരിപ്പ് കാൽ നൂറ്റാണ്ടിലധികമായി നീളുകയാണ്.

മത്സരത്തിൽ ബ്രസീലിന്റെ ബ്രൂണോ ഗിമാരസിൻ്റെ പെനാൽറ്റി നോർവേ ഗോൾകീപ്പർ തടുത്തതാണ് മത്സരത്തിൽ നിർണ്ണായകമായത്. തുടർന്ന് നോർവേയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് നേടിയ ഇരട്ട ഗോളുകളാണ് നോർവേയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ഇൻജുറി ടൈമിൽ നെയ്മർ നേടിയ പെനാൽറ്റി ഗോൾ ബ്രസീലിന് വെറുമൊരു ആശ്വാസം മാത്രമായി ഒതുങ്ങി.

ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായെങ്കിലും ബ്രസീൽ പരിശീലകൻ കാർലോ അൻസലോട്ടി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി. “ഇതൊരു പുതിയ ചക്രത്തിന്റെ (New Cycle) തുടക്കമാണ്. ഈ തോൽവി ഭാവിയിലേക്കുള്ള ഇന്ധനമാക്കും,” അൻസലോട്ടി പറഞ്ഞു. 2030 ലോകകപ്പ് വരെ ബ്രസീൽ ടീമുമായി കരാറുള്ള അൻസലോട്ടി, നിലവിലെ ടീമിന് വലിയ ഭാവിയുണ്ടെന്നും കൂട്ടിച്ചേർത്തു.

തകർപ്പൻ പ്രേക്ഷക പ്രതികരണവുമായി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’; ചിത്രം കേരളത്തിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്

0

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ നേടുന്നത് ഗംഭീര പ്രേക്ഷക പ്രതികരണം. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും പ്രശംസിക്കുന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ബോക്സ് ഓഫീസിലും തകർപ്പൻ പ്രകടനം നടത്തുന്ന ചിത്രത്തിന് ഓരോ ദിവസവും പ്രേക്ഷക പിന്തുണ കൂടി വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ കൂടിയാണ് ഈ സ്പോർട്സ് ഡ്രാമ. സൂപ്പർ വിജയം നേടിയ ആദ്യ ഭാഗത്തിൻ്റെ കഥയുടെ തുടർച്ച ആയാണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ, ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീര, കീർത്തി, അവരുടെ മകൾ എന്നിവരടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

0

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഗോകുലം പ്രൊഡക്ഷൻസ് ബാനറിൽ കൃഷ്ണമൂർത്തിയും ഡ്രീംസ് ഓഫ് അജയ് വാസുദേവ് എന്ന ബാനറിൽ അജയ് വാസുദേവും ചേർന്ന് നിർമ്മിക്കുന്ന “അടിപടലം കളി അഭ്യാസം” എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു. ദീപക് ബാബു സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. പുക്കാട്ടുപടിയിലുള്ള ഗോകുലം സ്റ്റുഡിയോയിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. കോ പ്രൊഡ്യൂസഴ്സ് – ബൈജു ഗോപാലൻ, വി സി പ്രവീൺ.

ഗണപതി, അമീൻ, വിനീത് തട്ടിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നയൻ‌താര ചക്രവർത്തി. സെന്തിൽ കൃഷ്ണ, ധനശ്രീ സുധാകരൻ, പ്രമോദ് വെളിയനാട്, നോബി, നിതിൻ കാട്ടാക്കട, സഞ്ജു മധു, ജിഷ്ണു എന്നിവരും ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കും.

സുരേഷ് ഗോപി നായകനായ “ഒറ്റക്കൊമ്പൻ”, ജയസൂര്യ നായകനായ “കത്തനാർ”, എസ് ജെ സൂര്യ നായകനായ “കില്ലർ”, മോഹൻലാൽ നായകനായ “L367” എന്നിവയാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു വമ്പൻ ചിത്രങ്ങൾ. ഇത് കൂടാതെ പ്രകമ്പനം സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവും ശ്രീ ഗോകുലം മൂവീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന അടിപടലം കളി അഭ്യാസത്തിന് സംഗീതമൊരുക്കുന്നത് ബിബിൻ അശോക് ആണ്. എഡിറ്റർ: റിയാസ് കെ ബാദർ, ആർട്ട് ഡയറക്ടർ: നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രകരി, കോസ്റ്റും ഡിസൈനർ – വെങ്കി, മേക്ക്അപ്- മനോജ് മനു, ആക്ഷൻ- സ്റ്റണ്ട് സിൽവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സുജയ് കുമാർ, ഫിനാൻസ് കൺട്രോളേഴ്‌സ് – ശ്രീജിത്ത് മണ്ണാർക്കാട്, റബിൻ സി രവി, അസ്സോസിയേറ്റ് ഡിറക്ടർസ് – റീസ് തോമസ്, ഷഫിൻ സുൾഫിക്കർ, അസ്സോസിയേറ്റ് ക്യാമറാമാൻ- ഷഹനാസ് എൻ എ, സ്റ്റിൽസ്- ഷെയ്ൻ സബൂറ, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്സ്, പിആർഒ – വാഴൂർ ജോസ് ശബരി

ഭീതിയും കൗതുകവും പടർത്തി സീ5 യിലെ ‘മുത്തശ്ശി’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു

0

വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിൽ, ആകാംക്ഷഭരിതമായൊരു കഥ പറയുന്ന, 6 എപ്പിസോഡുകളുള്ള മലയാളം സീരിസാണ് ‘മുത്തശ്ശി’. ആദ്യ ഭാ​ഗം കാണുമ്പോൾ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റും വിധം ചേരുവകൾ ചേ‍‍ർത്തൊരുക്കിയ ഈ സീരിസ് ZEE5 ലൂടെയാണ് റിലീസ് ചെയ്തത്. 90കളാണ് കഥാപാശ്ചാത്തലം. സ്ലോ ഫേസിൽ ആരംഭിക്കുന്ന കഥ പതിയെ പ്രേക്ഷകരെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കെട്ടിയിടുന്നു. മായയുടേയും മായാജാലത്തിൻ്റെയും ശക്തി തുറന്നു കാണിക്കുന്ന ചിത്രം പ്രേക്ഷക‍ക്ക് സമ്മാനിക്കുന്നത് അവിസ്മരണീയമായ ദൃശ്യാവിഷ്ക്കാരമാണ്. ഒരൽപം പേടിയോടെയും അടങ്ങാത്ത കൗതുകത്തോടെയുമല്ലാതെ നിങ്ങൾക്കിത് കണ്ടു തീ‍ർക്കാനാവില്ല.

പ്രേതം, ഭൂതം, മാടൻ, മറുത, ചാത്തൻ തുടങ്ങി പലതരത്തിലുള്ള ശക്തികളെ പരാമ‍ർശിക്കുന്ന സിനിമകളും മറ്റു ഇതിനോടകം കണ്ടിട്ടുണ്ടെങ്കിലും രക്ഷസിനെ കുറിച്ച് പറയുന്ന ഈ സീരിസ് പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായൊരു ദൃഷ്യാവിഷ്കാരമാണ് നൽകുന്നത്. അതുകൊണ്ടു തന്നെയാണ് ഈ സീരിസിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതും. ഒരു കാര്യം ഉറപ്പു തരാം. കഥയിലേക്ക് കടന്നു കഴിഞ്ഞാൽ ഇതൊരു സീരിസാണെന്ന കാര്യം തന്നെ നിങ്ങൾ മറന്നുപോവും. അത്രയേറെ മികവോടെയാണ് ‘മുത്തശ്ശി’ ഒരുക്കിയിരിക്കുന്നത്.

നന്ദുലാൽ ആദ്യമായ് കഥയും സംവിധാനവും നിർവഹിച്ച ഈ സീരിസിലെ കേന്ദ്ര കഥാപാത്രങ്ങളായ കാന്തിയെ കെപിഎസി ലീലയും ശ്രീഥറിനെ രാജനെ അമിത് ചക്കാലക്കലും ലീലയെ അഖിലയും മാണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ മികവുറ്റ പ്രകടനത്തോടൊപ്പം അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ കൂടെ ചേരുന്നതോടെ ചിത്രം പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു.
റേറ്റിംഗ് : 3.5/5

ആമിർ ഖാന് മൂന്നാം വിവാഹം; 25 വർഷത്തെ സൗഹൃദം, ഒടുവിൽ ഗൗരി സ്പ്രാറ്റിനെ സ്വന്തമാക്കി ബോളിവുഡ് മിസ്റ്റർ പെർഫെക്ഷനിസ്റ്റ്

0

ബോളിവുഡ് കാത്തിരുന്ന ആ വിവാഹം ഒടുവിൽ നടന്നു. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ (61) ഇനി ഗൗരി സ്പ്രാറ്റിന് സ്വന്തം. രണ്ടു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. മുംബൈ ബാന്ദ്രയിലുള്ള ആമിർ ഖാന്റെ വസതിയിൽ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹ രജിസ്റ്ററിൽ ഒപ്പുവെച്ച് നിയമപരമായി വിവാഹിതരായ വിവരം ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിവാഹ സ്ഥിരീകരണത്തിന് പിന്നാലെ ആമിറിന്റെ പിആർ ഏജൻസി ഇരുവരുടെയും ആദ്യ വിവാഹ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. “പ്രണയത്തിന്റെയും സന്തോഷത്തിന്റെയും ഓർമ്മകളുടെയും ആഘോഷം…” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

0

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കൽ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിൻ്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ ഗാനത്തിൻ്റെ ഹൈലൈറ്റ്.

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ നൽകുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി, പിആർഒ- ശബരി

എഴുത്തുകാരിയിൽനിന്നും സംവിധായികയിലേക്ക്; സുമി പ്രശാന്തിൻറെ ‘ചുഴി’ ഓഗസ്റ്റിൽ പ്രേക്ഷകരിലേക്കെത്തുന്നു

0

എഴുത്തുകാരിയും അവാർഡ് ജേതാവുമായ സുമി പ്രശാന്തിൻറെ ഹ്രസ്വചിത്രം ‘ചുഴി’ ഓഗസ്റ്റ് ആദ്യവാരം പ്രേക്ഷകരിലേയ്ക്ക്. സമകാലിക വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സിനിമ, സീരിയൽ, മിമിക്രി രംഗങ്ങളിലെ മികച്ച കലാകാരന്മാർ അണിനിരക്കുന്നു. ഇതിനകം ഇന്ത്യൻ ഇൻഡിപെൻഡൻറ് ഫിലിം ഫെസ്റ്റിവൽ, ബാങ്കോക്ക് മൂവി ഫെസ്റ്റിവൽ, ഗ്ലോബൽ ഇന്ത്യ ഇൻറർനാഷണൽ തുടങ്ങി പത്തോളം ഇൻറർനാഷണൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിം ഹൊറർ ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിട്ടുള്ളത്. തമിഴ് ചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിച്ച ബാലതാരമായ നക്ഷത്രയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. മിമിക്രിതാരങ്ങൾകൂടിയായ സിബി വെട്ടൂർ, അഭിലാഷ് പന്തളം എന്നിവർക്കുപുറമെ ഷിബു നളിൻ, അരുൺ ലാൽ, വിദ്യ കെ മോഹൻ, ദിയ ദീപൻ, ദീപൻ കുറുപ്പ്, അഞ്ജലി ബാബു, നിരഞ്ജൻ പി നായർ, ആരാദ്യ രഞ്ജിത്, ചന്ദ്രശേഖരൻ പിള്ളൈ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. എഡിറ്റിങ്: അനീഷ് ടി. മിറാക്കിൾ മീഡിയയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രം ഓഗസ്റ്റ് ആദ്യവാരം മിറാക്കിൾ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും.

കാത്തിരിപ്പിന് വിരാമം: 38 വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ-ലിസി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഒപ്പം മകൾ കല്യാണിയും!

0

അഭിനയരംഗത്തു നിന്നുള്ള നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് പ്രശസ്ത നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു. കല്യാൺ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ ഈ മടങ്ങിവരവ്. പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ അപൂർവ കൂടിച്ചേരലിന് മാറ്റുകൂട്ടി ഇരുവരുടെയും മകളും നടിയുമായ കല്യാണി പ്രിയദർശനും തെന്നിന്ത്യൻ താരം പ്രഭു ഗണേശനും പരസ്യത്തിൽ ലിസിക്കൊപ്പം അണിനിരക്കുന്നു.

1988-ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. പ്രിയദർശന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയാണ് ലിസി ആദ്യമായി നായികയാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചു. 1990-ൽ വിവാഹിതരായ ഇരുവരും 26 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2016-ൽ വേർപിരിഞ്ഞിരുന്നു. എന്നാൽ ഈയടുത്ത കാലത്തായി ഇരുവരും വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയതായി വാർത്തകൾ വന്നിരുന്നു.

പരസ്യചിത്രീകരണത്തിന്റെ ഭാഗമായി സെറ്റിലെത്തിയ ലിസിയെ മകൾ കല്യാണി ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതും, ഷൂട്ടിങ്ങിന് മുൻപ് പ്രിയദർശനെ ലിസി കെട്ടിപ്പിടിച്ച് സംസാരിക്കുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

Lissy Returns to Screen Under Priyadarshan’s Direction After 38 Years

ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പ് തുടരുന്നു: കേപ് വെർഡെയെ വീഴ്ത്തി പ്രീ-ക്വാർട്ടറിൽ

0

ഫിഫ ലോകകപ്പ് 2026-ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) മുന്നേറി. റൗണ്ട് ഓഫ് 32-ൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ കേപ് വെർഡെയെ അധികസമയത്ത് (Extra Time) 3-2 എന്ന സ്കോറിനാണ് മെസ്സിയും സംഘവും പരാജയപ്പെടുത്തിയത്. ആവേശകരമായ ഈ വിജയത്തോടെ അടുത്ത റൗണ്ടിൽ ഈജിപ്താണ് അർജന്റീനയുടെ എതിരാളികൾ.

മെസ്സിയുടെ മാന്ത്രികതയും റെക്കോർഡും മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസിന്റെ മനോഹരമായ പാസ് സ്വീകരിച്ച് ലിയോണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ 20-ാം ഗോളായിരുന്നു ഇത്. ഒപ്പം, രണ്ട് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ ഏഴ് വീതം ഗോളുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും മെസ്സി സ്വന്തം പേരിലാക്കി.

പോരാട്ടം നിറഞ്ഞ മത്സരം ആദ്യ പകുതിയിൽ അർജന്റീന മുന്നിട്ടുനിന്നെങ്കിലും, രണ്ടാം പകുതിയിൽ കേപ് വെർഡെ ശക്തമായി തിരിച്ചടിച്ചു. 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ അവർ സമനില പിടിച്ചു. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ ലിസാൻഡ്രോ മാർട്ടിനെസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും, സിഡ്നി ലോപ്പസ് കബ്രാളിന്റെ അവിസ്മരണീയമായ ഗോളിലൂടെ കേപ് വെർഡെ വീണ്ടും ഒപ്പമെത്തി.

അവസാന നിമിഷം മെസ്സിയുടെ ഒരു ഫ്രീകിക്ക് കേപ് വെർഡെ താരം ദിനി ബോർഗസിന്റെ ശരീരത്തിൽ തട്ടി സെൽഫ് ഗോളായി മാറിയതോടെയാണ് അർജന്റീന വിജയം ഉറപ്പിച്ചത്. അർജന്റീനയുടെ പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്ത്തിയ കേപ് വെർഡെയുടെ മുന്നേറ്റങ്ങളെ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ സേവുകൾ പലതവണ വിഫലമാക്കി.

കടുപ്പമേറിയ പോരാട്ടത്തിനൊടുവിൽ വിജയം വരിച്ച അർജന്റീന, കിരീടപ്രതീക്ഷകൾ നിലനിർത്തിക്കൊണ്ടുള്ള യാത്ര തുടരുകയാണ്.

വിജയ്‌ക്കും തൃഷയ്‌ക്കും ഒരു നീതി, കെനിഷയ്ക്ക് മറ്റൊന്ന്? ഖുശ്ബുവിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം!

0

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഗോസിപ്പുകളും താരങ്ങളുടെ വ്യക്തിജീവിതവും എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ഇപ്പോൾ നടി ഖുശ്ബു സുന്ദറിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ജയം രവിയുടെയും വിജയ്‌യുടെയും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഖുശ്ബു സ്വീകരിച്ച വ്യത്യസ്ത നിലപാടുകളാണ് ഈ വിമർശനങ്ങൾക്ക് കാരണം.

നടൻ ജയം രവിയും ഭാര്യ ആരതിയും വേർപിരിഞ്ഞ സമയത്ത് ആരതിക്ക് പൂർണ്ണ പിന്തുണയുമായി ഖുശ്ബു രംഗത്തെത്തിയിരുന്നു. ആരതിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഖുശ്ബു, ഗായിക കെനിഷ ഫ്രാൻസിസിനെതിരെ കടുത്ത ഭാഷയിലാണ് അന്ന് സംസാരിച്ചത്. കെനിഷ കാരണമാണ് ഒരു കുടുംബബന്ധം തകർന്നതെന്നും, മക്കളുടെ സന്തോഷം നഷ്ടപ്പെട്ടതെന്നുമൊക്കെയായിരുന്നു ഖുശ്ബുവിന്റെ വാദം.

എന്നാൽ, നടൻ വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദവും ഗോസിപ്പുകളും സിനിമാ ലോകത്ത് സജീവമായി ചർച്ച ചെയ്യപ്പെടുമ്പോൾ ഖുശ്ബുവിന്റെ നിലപാട് മറ്റൊന്നാണെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. തൃഷയെ കെട്ടിപ്പിടിച്ചും ചുംബിച്ചും പിന്തുണ നൽകുന്ന ഖുശ്ബു, വിജയ്-തൃഷ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് വിമർശകരുടെ പക്ഷം.

ഒരു വശത്ത് കുടുംബബന്ധം തകർത്തു എന്ന് ആരോപിച്ച് കെനിഷ ഫ്രാൻസിസിനെ വിമർശിക്കുന്ന ഖുശ്ബുവിന്, വിജയ്-തൃഷ വിഷയത്തിലേക്ക് വരുമ്പോൾ എന്താണ് യോഗ്യതയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. തൃഷയുടെ കാര്യത്തിൽ എന്തുകൊണ്ട് ഈ ‘കുടുംബ മഹിമ’ വാദങ്ങൾ ബാധകമാകുന്നില്ലെന്നും, താരങ്ങളുടെ ഇത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

Khushbu Faces Backlash for Supporting Vijay-Trisha While Slamming Kenishaa Francis

കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ അതിശക്തമായ മഴ, കാറ്റിനും ഇടിമിന്നലിനും സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി (off-shore trough) സ്ഥിതി ചെയ്യുന്നതും, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതുമാണ് മഴ സജീവമാകാൻ കാരണം.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

പ്രധാന മുന്നറിയിപ്പുകൾ:

  • അതിശക്തമായ മഴ: ജൂലൈ 03 വെള്ളിയാഴ്ച (നാളെ) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് (Heavy to Very Heavy rainfall) സാധ്യതയുണ്ട്.
  • ശക്തമായ മഴ: ജൂലൈ 2 മുതൽ ജൂലൈ 06 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും (Heavy rainfall), പൊതുവെ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. മാഹിയിലും സമാനമായ കാലാവസ്ഥയായിരിക്കും.
  • കാറ്റും ഇടിമിന്നലും: മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.

പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.