HomeNewsസംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി റിമാൻഡ് ചെയ്തു. മരടിലുള്ള മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്കാണ് മാറ്റുന്നത്.

കഴിഞ്ഞ ദിവസം തൊടുപുഴയിൽ വെച്ച് പിടിയിലായ രഞ്ജിത്തിനെ പിന്നീട് കൊച്ചി സിറ്റി പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ വരെ അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വന്നു

ഇന്ന് രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച രഞ്ജിത്തിനെ പിന്നീട് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.

RELATED ARTICLES
- Advertisment -
Google search engine

Most Popular