Home Blog Page 258

അർജുൻ അശോകൻ നായകനാവുന്ന തട്ടശ്ശേരി കൂട്ടം ജനുവരി 13 ന് ZEE5-ൽ റിലീസ് ചെയ്യുന്നു

0

“അർജുൻ അശോകൻ നായകനാവുന്ന തട്ടശ്ശേരി കൂട്ടം ജനുവരി 13 ന് ZEE5-ൽ റിലീസ് ചെയ്യുന്നു.”

സിദ്ദിഖ്, പ്രിയംവദ കൃഷ്ണൻ, അർജുൻ അശോകൻ എന്നിവർ അഭിനയിക്കുന്ന തട്ടശ്ശേരി കൂട്ടം ജനുവരി 13-ാം തീയതി മുതൽ ZEE5-ൽ സ്ട്രീം ചെയ്യും.

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗണ്ട് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 നിരൂപക പ്രശംസ നേടിയ തട്ടാശ്ശേരി കൂട്ടത്തിന്റെ ലോക ഡിജിറ്റൽ പ്രീമിയർ ഇന്ന് പ്രഖ്യാപിച്ചു. അനൂപ് പദ്മനാഭൻ സംവിധാനം ചെയ്ത് ദിലീപ് നിർമ്മിക്കുന്ന റൊമാന്റിക്-കോമഡി ഡ്രാമ, യുവാക്കളെ കേന്ദ്രീകരിച്ചുള്ള, ഒരു ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയുള്ള, അവന്റെ അനേകം കുത്തൊഴുക്കുകൾ, അവന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള അവന്റെ ചലനാത്മകത എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു ചെറിയ ചിത്രമാണ്. അർജുൻ അശോകന്റെ ശക്തമായ പ്രകടനത്തിന്റെ പിൻബലത്തിൽ, സിദ്ദിഖ്, പ്രിയംവദ കൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 13-ാം തീയതി മുതൽ ZEE5-ൽ സ്ട്രീം ചെയ്യും.

IMDB റേറ്റിംഗ് 9.7 ഉള്ള തട്ടാശ്ശേരി കൂട്ടം മലയാള സിനിമാ വ്യവസായത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ ചിത്രങ്ങളിൽ ഒന്നാണ്. സിനിമ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസിക്കുകയും മികച്ച നിരൂപണങ്ങൾ നേടുകയും ചെയ്തു. പാട്ടുകളായാലും ഡയലോഗ് ഡെലിവറിയായാലും, അർജുൻ അശോകൻ നായകനായ തട്ടാശ്ശേരി കൂട്ടം പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ യാതൊരു മാറ്റവും വരുത്തിയില്ല.

തട്ടാശ്ശേരി കൂട്ടം സ്വർണ്ണപ്പണിക്കാരൻ കൃഷ്ണന്റെ (വിജയരാഘവൻ) അനന്തരവൻ സഞ്ജുവിന്റെ (അർജുൻ അശോകൻ) കഥയാണ്, അവനും അവന്റെ സുഹൃത്തുക്കളും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ എന്തെങ്കിലും ജോലികൾ ഏറ്റെടുക്കുന്നു.സമ്പന്നനായ ഒരു ജ്വല്ലറി ഉടമയുടെ (സിദ്ദിഖ്) മകളായ ആതിരയുമായി (പ്രിയംവദ) സഞ്ജു പ്രണയത്തിലാകുമ്പോൾ ഈ യുവാക്കളുടെ ജീവിതം വഴിത്തിരിവാകുന്നു. അയാൾക്ക് താമസത്തിനായി, സ്വർണ്ണപ്പണിക്കാരൻ കൃഷ്ണൻ സഞ്ജുവിനായി ഒരു ജ്വല്ലറി സ്ഥാപിക്കുന്നു, കടയുടെ ഉദ്ഘാടനത്തിന് മുമ്പ് ഉണ്ടായ ഒരു സംഭവം സഞ്ജുവിന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റിമറിക്കുന്നു.

ZEE5 ലെ പാപ്പൻ, സൂപ്പർ ശരണ്യ, കീടം എന്നിവയുടെ വിജയത്തിന് ശേഷം തട്ടാശ്ശേരി കൂട്ടം പോലെയുള്ള മറ്റൊരു ബ്ലോക്ക്ബസ്റ്റർ മലയാളം സിനിമ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ZEE5 ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ പറഞ്ഞു. വ്യത്യസ്‌തമായ പ്രകടനങ്ങളോടെ, നാടകം, ഹാസ്യം, പ്രണയം, സൗഹൃദം എന്നിവയുടെ മിശ്രണമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. തട്ടാശ്ശേരി കൂട്ടത്തിന് ബോക്‌സ് ഓഫീസിൽ മികച്ച അവലോകനങ്ങൾ ലഭിച്ചു. 2023-ൽ പവർ പാക്ക് ചെയ്ത ഉള്ളടക്കം പ്രദർശിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം, ഞങ്ങളുടെ വാഗ്ദാനം വീണ്ടും നിറവേറ്റുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

ഇന്ത്യയിലെ എല്ലാ യുവാക്കളെയും കൗമാരക്കാരെയും അനുനയിപ്പിക്കുന്ന ഒരു ചിത്രമാണ് തട്ടാശ്ശേരി കൂട്ടം എന്ന് നിർമ്മാതാവ് ദിലീപ് കൂട്ടിച്ചേർത്തു. അർജുൻ അശോകന്റെ സഞ്ജു എന്ന കഥാപാത്രം ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന, തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അശ്രദ്ധനായ യുവാവായിട്ടാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.സിനിമയുടെ വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ ഉണ്ടാകുമെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്ലാറ്റ്‌ഫോമിന്റെ വ്യാപകമായ വ്യാപനത്തോടെ, സിനിമ ശരിയായ പ്രേക്ഷകരിലേക്ക് എത്തുമെന്നും അവസാന നിമിഷം വരെ പ്രേക്ഷകരെ ആകർഷിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZEE5-നെ കുറിച്ച്:
ZEE5 ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ OTT പ്ലാറ്റ്‌ഫോമാണ്. ആഗോള ഉള്ളടക്ക ശക്തികേന്ദ്രമായ ZEE എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (ZEEL) സ്ഥിരതയിൽ നിന്നാണ് ZEE5 രൂപം കൊണ്ടത്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഒരു തർക്കമില്ലാത്ത വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം; 3,500-ലധികം സിനിമകൾ ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ വിപുലവും വൈവിധ്യപൂർണ്ണവുമായ ഒരു ലൈബ്രറി ഇത് വാഗ്ദാനം ചെയ്യുന്നു; 1,750 ടിവി ഷോകൾ, 700 ഒറിജിനലുകൾ, കൂടാതെ 5 ലക്ഷം+ മണിക്കൂർ ആവശ്യാനുസരണം ഉള്ളടക്കം. 12 ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഒറിയ, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി) വ്യാപിച്ചുകിടക്കുന്ന ഉള്ളടക്ക ഓഫറിൽ മികച്ച ഒറിജിനൽ, ഇന്ത്യൻ, അന്തർദേശീയ സിനിമകൾ, ടിവി ഷോകൾ, സംഗീതം എന്നിവ ഉൾപ്പെടുന്നു. , കിഡ്‌സ് ഷോകൾ, എഡ്‌ടെക്, സിനിമാപ്ലേകൾ, വാർത്തകൾ, തത്സമയ ടിവി, ആരോഗ്യവും ജീവിതശൈലിയും. ഗ്ലോബൽ ടെക് ഡിസ്‌റപ്റ്ററുകളുമായുള്ള പങ്കാളിത്തത്തിൽ നിന്ന് ഉടലെടുത്ത ശക്തമായ ഡീപ്-ടെക് സ്റ്റാക്ക്, ഒന്നിലധികം ഉപകരണങ്ങൾ, ഇക്കോസിസ്റ്റങ്ങൾ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയിലുടനീളം 12 നാവിഗേഷൻ ഭാഷകളിൽ തടസ്സമില്ലാത്തതും അതിവ്യക്തിപരവുമായ ഉള്ളടക്ക കാഴ്ചാനുഭവം നൽകാൻ ZEE5-നെ പ്രാപ്‌തമാക്കി.

‘വാരിസും തുനിവും’ നേർക്കു നേർ

0

തമിഴകത്തിന്റെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിജയുടെയും അജിത്തിന്റെയും ചിത്രങ്ങൾ ഇന്ന് ഒന്നിച്ചു തീയേറ്ററുകളിൽ എത്തുകയാണ്. വിജയ് ചിത്രം ‘വാരിസ് ‘ ഉം അജിത് ചിത്രം ‘തുനിവ്‌ ‘ എന്നിവയാണ് മുഖാ മുഖം മത്സരിക്കുന്നത്. കേരളത്തിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പൊങ്കൽ റിലീസായിട്ടാണ് രണ്ടു ചിത്രവും എത്തിയിരിക്കുന്നത്.

വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. വംശി പൈഡിപ്പ ള്ളി സംവിധാനം ചെയ്ത വാരിസിൽ വിജയുടെ നായികയായി രശ്മിക മന്ദാനയാണ് അഭിനയിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രീയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.വളർത്തച്ഛന്റെ മരണശേഷം കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്നതാണ്‌ ചിത്രത്തിന്റെ ഉള്ളടക്കം. ശരത് കുമാർ, ഖുശ്ബു, പ്രകാശ് രാജ്, എസ് ജെ സൂര്യ, ജയ സുധ, ശ്യാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

അജിത് നായകനായ ചിത്രം ‘തുനിവ്‌ ‘ സംവിധാനം ചെയ്തിരിക്കുന്നത് എച് വിനോദാണ്. അജിത്തിന്റെ കൂടെ നടി മഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ് തുനിവ്‌. ധനുഷ് നായകനായ അസുരനാണ് മഞ്ജു വാര്യരുടെ ആദ്യത്തെ തമിഴ് ചിത്രം. ഒരു ഹൈസ്റ്റ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് തുനിവ്‌. ഒരു ബാങ്ക് കൊള്ളയുടെ കഥായാണ് തുനിവ്‌ പറയുന്നത്. അജിത്തിന്റെയും മഞ്ജു വാര്യരുടെയും ആക്ഷൻ പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ചിത്രത്തിന്റെ നിർമ്മാതാവ് ബോണി കപൂറാണ്. ജോൺ കൊക്കെൻ, വീര, സമുദ്രക്കനി, തെലുങ്ക് നടൻ അജയ് എന്നിവരും മുഖ്യവേഷം ചെയ്യുന്നുണ്ട്. വലിമൈ, നേർക്കൊണ്ട പാർവൈ എന്നി ചിത്രങ്ങൾക്ക് ശേഷം വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുനിവ്‌. സുപ്രീം സുന്ദർ ആണ് ചിത്രത്തിന്റെ ആക്ഷൻ സംവിധായകൻ. നീരവ് ഷാ ഛായഗ്രഹണവും വിജയ് വേലുക്കു ട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്  ജിബ്രാൻ ആണ്. മഞ്ജുവിന്റെ ആക്ഷൻ

രംഗങ്ങൾക്ക്‌ പ്രേക്ഷകരിൽ നിന്ന് നല്ല കൈയ്യടി നേടുന്നുണ്ട്.

5 ഇന്ത്യൻ ചലച്ചിത്രങ്ങൾ ഓസ്കാർ പട്ടികയിൽ ഇടം നേടി

0

കാന്താര, ആർ ആർ ആർ, കശ്മീർ ഫയൽസ്, ഗംഗുഭായ് കത്ത്യാവാടി തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 301 ചിത്രങ്ങളാണ് ഓസ്‌കാറിനായി ഇടം നേടിയത്. വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടതായി കണ്ടത്. അക്കാദമി ഓഫ് മോഷൻ പിക്ചർസ് ആൻഡ് സയൻസസ് പുറത്തു വിട്ട ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം ജനുവരി 24 ന് ഇറങ്ങുന്ന അവസാന ലിസ്റ്റിൽ ഉണ്ടാവുമെന്ന ഉറപ്പുമില്ല.

അഗ്നിഹോത്രിയുടെ കാശ്മീർ ഫയൽസ്, പാൻനെലിന്റെ ചെല്ലോ ഷോ, മറാത്തി ചിത്രമായ തുജ്യാ സാതി കഹി ഹി, മൈ വസന്ത് റാവോ കന്നഡ ചിത്രം വിക്രാന്ത് റോണ എന്നിവയും ഓസ്കർ പട്ടികയിൽ ഉണ്ട്. ഓസ്കർ  2023ലെ ഇന്ത്യയിൽ നിന്നുള്ള അഞ്ചു ചിത്രങ്ങളിൽ നിന്ന് കാശ്മീർ ഫയൽസ് ഇടം നേടി. ഇന്ത്യൻ സിനിമയുടെ നല്ല വർഷമെന്നും എല്ലാർക്കും എന്റെ ആശംസകളെന്നും അഗ്നിഹോത്രി ട്വിറ്ററിൽ കൂടി പങ്കുവെച്ചിട്ടുണ്ട്.

ഓസ്‌കാറിലെ രണ്ടു വിഭാഗങ്ങളിലേക്ക് കാന്താര തിരഞ്ഞെടുക്കപെട്ടിരിക്കുന്നു. ഞങ്ങളെ തിരഞ്ഞെടുത്തിൽ നന്ദിയുണ്ടെന്നു റിഷഭ് ഷെട്ടിയും സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ചെല്ലോ ഷോ, ആർ ആർ ആർ, ഓൾ ദാറ്റ്‌ ബ്രത്സ്, ദി എലിഫന്റ് വിസ്പേഴ്‌സ് എന്നിങ്ങനെ ഉള്ള നാല് വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരിക്കാനുള്ള യോഗ്യത നേടി കഴിഞ്ഞു. ആദ്യമായാണ് ഇന്ത്യയിൽ നിന്ന് നാല് ചിത്രങ്ങൾ ഓസ്കാർ പട്ടികയിൽ ഇടം നേടുന്നത്.

ഡിസംബറിൽ പുറത്തു വന്ന ലിസ്റ്റിൽചെല്ലോ ഷോ മികച്ച അന്താരാഷ്ട്ര ചലച്ചിത്രം എന്ന വിഭാഗത്തിൽ മത്സരിക്കുമ്പോൾ ആർ ആർ ആർ ലെ നാട്ടു നാട്ടു എന്ന പാട്ടു മികച്ച സംഗീതം എന്ന വിഭാഗത്തിൽ മത്സരിക്കും. ഓൾ ദാറ്റ്‌ ബ്രത് സ് ഡോക്യൂമെന്ററി വിഭാഗത്തിലും, ദി എലിഫന്റ്റ് വിസ്പേഴ്‌സ് ഡോക്യൂമെന്ററി ഷോർട്ടിലും യോഗ്യത നേടി.

നടി മോളി കണ്ണമാലി ഗുരുതരഅവസ്ഥയിൽ തുടരുന്നു

0

പ്രേഷകർക്കു ഏറെ സുപരിചിതമായ ഒരു നടിയാണ് മോളി കണ്ണമാലി. ഇവരുടെ കൊച്ചി ഭാഷയാണ് ഏവർക്കും പ്രിയം. ആരാധകാരുടെ മനസ്സിൽ ഇടം നേടിയ മോളി വിവിധ സിനിമകളിലും സീരിയലുകളിലും വളരെ തന്മയത്തോടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.  ഹൃദയ സംബന്ധമായരോഗങ്ങളുള്ള മോളിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ഗുരുതരമായി തുടരുകയാണെന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞാ ദിവസം ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്വാസംമുട്ടുന്നു എന്ന കാരണത്താൽ മകനെ വിളിച്ച മോളിയെ ഉടൻ വീട്ടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അവസ്ഥ മോശമാവുകയും ചെയ്തപ്പോൾ ചുള്ളിയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓക്സിജൻ മാസ്ക് വെച്ചു മാത്രമേ അമ്മച്ചിക്ക് ശ്വസിക്കാൻ കഴിയുള്ളു എന്നാണ് മകന്റെ പ്രതികരണം. മോളി ഹോളിവുഡില്ലേക്കു പ്രവേശിക്കാൻ പോകുന്നു വെന്ന വാർത്തയാണ് കുറച്ചു നാളുകൾക്കു മുന്നേ പുറത്തുവന്നിരുന്നത്. അതിനായുള്ള ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു 

ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനു 83-ആം പിറന്നാൾ

0

ഇന്ത്യൻ മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന  പിന്നണി ഗായകനും സംഗീതജ്ഞനുമാണ് കെ ജെ യേശുദാസ് എന്നാ കാട്ടാശേരി ജോസഫ് യേശുദാസ്. മലയാള സംഗീത ലോകത്തെ ഗാനഗന്ധർവനാണ് കെ ജെ യേശുദാസിനു ഇന്ന് 83-ആം പിറന്നാൾ ആഘോഷിക്കുകയാണ്. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതസ്വാദ കരെ  അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദാസേട്ടൻ. ആരാധകരെല്ലാം ഇദ്ദേഹതിന്നു പിറന്നാളാശംസകൾ നേരുന്നു.

1940 ജനുവരി 10ന് ഫോർട്ട്‌ കൊച്ചി യിലെ റോമൻ കത്തോലിക്കാ കുടുംബത്തിൽ അകലത്തെ സംഗീതജ്ഞനും നാടക നടനുമായിരുന്ന ആഗസ്റ്റിൻ ജോസഫ് ഭാഗവാതരുടെയും എലിസബത്തിന്റെ യും മകനായി യേശുദാസ് പിറന്നു. അച്ഛൻ പാടിതന്നാ അറിവുകൾ മനസ്സിൽ കണ്ടു 1949-ൽ ഒമ്പതാം വയസ്സിൽ കച്ചേരി നടത്തി. അതോടെ നാട്ടുകാർ കൊച്ചു ദാസപ്പനെയും പിതാവിനെപോലെ ഭാഗവതർ എന്ന് വിളിച്ചു. കാട്ടാശേരി കൊച്ചു ഭാഗവതർ, ദാസപ്പൻ ഭാഗവതർ എന്നും അദ്ദേഹത്തിന് വിളിപ്പേര് ഉണ്ടായി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാഡമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജ് എന്നിടങ്ങളിൽ സംഗീത വിദ്യാഭ്യാസം ചെയ്തു.

സംഗീതം കഴിഞ്ഞ ഉടൻ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ ഇദ്ദേഹത്തെ വിളിച്ചു എങ്കിലും നിലവാരമിലെന്ന കാര്യം പറഞ്ഞു ഒഴിവാക്കി. എന്നാൽ അതിലൊന്നും അദ്ദേഹം തളർന്നില്ല. 1961-ൽ നവംബർ 14ന് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തു. ‘കാൽപാടുകൾ’ എന്ന ചിത്രത്തിന്റെ സംവിധായകൻ കെ എസ് ആന്റണിയാണ് അവസരം നൽകിയത്. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാൻ അവസരം നൽകിയെങ്കിലും അദ്ദേഹത്തിന് ജലദോഷം കാരണം ഒരു ഗാനം മാത്രമേ പാടാൻ കഴിഞ്ഞുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവ കീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്തേക്ക് കാലെടുത്തു വെച്ചത്.

ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലാണ് ആദ്യ റെക്കോർഡിങ് നടന്നത്. എം ബി ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല കർണാടക സംഗീത രംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകന്നുള്ള ദേശീയ പുരസ്‌കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ്നാട്, ആന്ധ്രാ, കർണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. 

നടൻ സൗബിനും സിനിമയിലെ അണിയറപ്രവർത്തകനുമായ റെബി ന്റെയും ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ വീഡിയോ വൈറൽ ആകുന്നു

0

സിനിമ താരങ്ങളുടെ രസകരമായ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ സൗബിന്റെയും സിനിമയിലെ അണിയറ പ്രവർത്തകരിൽ ഒരാളായ റെബി കൃഷ്ണയും തമ്മിലുള്ള രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ നടൻ സൗബിൻ തമാശപൂർവം റെബിനെ തല്ലാൻ വരുന്നത് കാണാം. എന്നാൽ ഇടിക്കുന്ന സമയം ” എത്ര വേണമെങ്കിലും തല്ലിക്കോ

ബിക്കോസ് ദർശന ഈസ്‌ മൈൻ “എന്ന് റെബി പറയുന്നത് കേൾക്കാം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ചിത്രത്തിലെ ഡയലോഗ് ആണിത്. ഈ ഡയലോഗ് കേൾക്കുമ്പോൾ നടൻ സൗബിൻ പൊട്ടിചിരിക്കുന്നതും കാണാം. ഹൃദയം ചിത്രത്തിലെ പ്രണവിന്റെ ചെറിയ രൂപസാദൃശ്യമുണ്ട് റെബിന്. നടൻ നെസ്‌ലിനാണു ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

ഇർഷാദ് പരാരി സംവിധാനം ചെയ്ത  ‘അയൽവാശി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു പകർത്തിയ ചിത്രമാണ് വൈറൽ ആയത്. സൗബിൻ, നെസ്‌ലി, ഗോകുലൻ, ബിനു പപ്പു, ലിജോ മോൾ, വിജയ രാഘവൻ, ജയ കുറുപ്, കോട്ടയം നസീർ, അഖില ഭാർഗവൻ, പാർവതി ബാബു, അജ്മൽ ഖാൻ എന്നിവരാണ് ഈ  ചിത്രത്തിലെ കഥാപാത്രങ്ങൾ. ദർശന രാജേന്ദ്രൻ, നിഖില വിമൽ എന്നിവർ ഈ പോസ്റ്റിനു താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്.

പ്രശാന്ത് വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം ഹനുമാൻ മെയ് 12 ന് തീയേറ്ററുകളിൽ

0

സംവിധായകൻ പ്രശാന്ത് വർമ്മ ഒരുക്കുന്ന പുതിയ ചിത്രമായ ഹനുമാൻ മെയ് 12 2023 മുതൽ തീയേറ്ററുകളിൽ എത്തും. സയൻസ്-ഫിക്ഷൻ, ഡിറ്റക്ടീവ്, സോംബി അപ്പോക്കലിപ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ ചിത്രങ്ങൾ ഒരുക്കി പ്രശാന്ത് വർമ്മ നേരത്തെ തന്നെ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്.. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്‍തമായ ഒന്നാണിത്. ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമമാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ നായകൻ. ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്റെ ഒരു നേർക്കാഴ്ചയായിരിക്കും ഈ ചിത്രം സമ്മാനിക്കുക.

“എന്റെ മുൻ സിനിമകൾ കണ്ടാലും നിങ്ങൾക് ചില പുരാണ പരാമർശങ്ങൾ കാണാം. പുരാണകഥാപാത്രമായ ഹനുമാനെക്കുറിച്ച് ഞങ്ങൾ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുന്നു.. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് ഞങ്ങൾ സൃഷ്ടിക്കുകയാണ്. ആദിര എന്നൊരു ചിത്രം ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർഹീറോ സിനിമയും ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്.. ഈ സിനിമകളെല്ലാം നമ്മുടെ പുരാണകഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും, എന്നാൽ അവ ആധുനിക കാലത്ത്, അതെ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ടാകും.. “ഒരു തെലുങ്ക് സിനിമ മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രമാണ് ഹനുമാൻ” എന്ന് സംവിധായകൻ വിശേഷിപ്പിച്ചു. ഒരു പാൻ-ഇന്ത്യ മാത്രമല്ല, ഒരു പാൻ-വേൾഡ് സിനിമയാണ്.

തേജ സജ്ജയാണ് ഹനുമാൻ എന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. തേജയുടെ “അണ്ടർഡോഗ് എന്ന നിലയിലുള്ള മനോഹാരിത” ആണ് തന്നെ നായകനാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് വർമ്മ പറഞ്ഞിരുന്നു. അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു, സത്യ എന്നിവരും ചിത്രത്തിലുണ്ട്.

പ്രൈം ഷോ എന്റർടൈൻമെന്റിൻറെ ബാനറിൽ കെ നിരഞ്ജൻ റെഡ്‌ഡി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്.. പി ആർ ഓ  ശബരി

അദിവി ശേഷ് പാൻ ഇന്ത്യ മൂവി ജി 2 ഫസ്റ്റ് ലുക്കും പ്രീ വിഷൻ വീഡിയോയും പുറത്തിറങ്ങി

0

സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്ത കൾ കൊണ്ടും ഏറെ ശ്രദ്ധേയമായ താരമാണ്
അദിവി ശേഷ്. തെലുങ്ക് സിനിമയിൽ നാഴികകല്ലായുള്ള ചിത്രമായിരുന്നു അദിവി നായകനായി എത്തിയ ഗുഡാചാരി. ശശി കിരൺ ടിക്ക ഒരുക്കിയ ചിത്രം തെരുവിലെ തന്നെ വമ്പൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഗൂഢാചാരിയുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം മേജർ എന്ന ചിത്രത്തിലൂടെ ശശി കിരൺ ടിക്കയുമായി അദിവി വീണ്ടും ഒന്നിച്ച് ബ്ലോക്ക് ബസ്റ്റർ വിജയം ആവർത്തിച്ചിരുന്നു. താരത്തിന്റെ അവസാനമായി ഇറങ്ങിയ ഹിറ്റ് 2വും വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പൊൾ ഗുഡ്ഹാചാരിയുടെ തുടർച്ചയായ “ജി 2” പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്കും പ്രീ വിഷൻ വീഡിയോയും പുറത്തിറങ്ങി.
മേജറിന്റെ എഡിറ്ററായ വിനയ് കുമാർ സിരിഗിനീഡി ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ശേഷ് തന്നെയാണ് കഥ എഴുതിയിരിക്കുന്നത്. ഈ വമ്പൻ ബജറ്റ് പാൻ ഇന്ത്യ ചിത്രത്തിനായി മൂന്ന് ജനപ്രിയ പ്രൊഡക്ഷൻ ഹൗസുകൾ ചേരുന്നു. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഗൂഢാചാരിയുടെ മുഴുവൻ കഥയും ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആയിരുന്നെങ്കിൽ, G2 അന്തർദേശീയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ഗുഡ്ഹാചാരി ആൽപ്സ് പർവതനിരകളിൽ അവസാനിച്ചിടത്ത് നിന്നാണ് ഗുഡ്ഹാചാരി രണ്ടാം ഭാഗം ആരംഭിക്കുന്നത്. നിരവധി പുതിയ കഥാപാത്രങ്ങൾ ഇതിനകം നിലവിലുള്ള സ്റ്റാർ കാസ്റ്റിനൊപ്പം ചേരുന്നു. കഥയുടെ സ്‌പാൻ, മേക്കിംഗ്, സാങ്കേതിക നിലവാരം, അന്തർദേശീയ സംഘം എന്നിവയുടെ കാര്യത്തിൽ ഇത് വളരെ വലുതായിരിക്കും.

അഭിനേതാക്കൾ: അദിവി ശേഷ്

സംവിധായകൻ: വിനയ് കുമാർ സിരിഗിനീടി
കഥ: അദിവി ശേഷ്
നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ
ബാനറുകൾ: പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടൈൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
 പിആർഒ: ശബരി

സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളം ട്രൈലർ പുറത്തിറങ്ങി

0

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിൻ്റെ ട്രൈലർ പുറത്തിറങ്ങി. ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ എത്തും.. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്..

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി ആർ ഓ ശബരി

സുനൈനയുടെ റെജീനയിലെ ആദ്യ ഗാനമെത്തി

0

പ്രശസ്ത തെന്നിന്ത്യൻ താരം സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ ഡിസിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമായ ‘ റെജീന ‘ യിലെ ആദ്യ ഗാനത്തിൻ്റെ വീഡിയോ പുറത്തു വിട്ടു.

“ഒരോ മൊഴി ഓരോ 

 മിഴി ഓരോ 

ചിരി ഓരോന്നിലും

 മഴയെ അറിയവേ,

ഓരോ മിഴി ഓരോന്നിലും

മനമിതറിയവേ…. 

നീ എൻ വിരലിൽ 

വിരലു ചേരാൻ വരവേ, ഓരോ നിമിഷം

ഉയിരിൻ ആഴം അറിയേ

ഉടലിനെ അറിയണം ഉലകിനെ അറിയണ് ഇരുവരും അതിലലിയുകയായ് ” എന്നു തുടങ്ങുന്ന ഗാനത്തിന്  വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ശ്രവണ മധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാേവനാണ്.

നേരത്തെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഏറെ ജന ശ്രദ്ധയാകർഷിച്ചിരുന്നു.ഒരു സ്റ്റൈലിഷ് ത്രില്ലർ ചിത്രമത്രെ ‘ റെജീന ‘. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന ‘ റെജീന ‘ക്ക് വേണ്ടി മറ്റു ഗാനങ്ങൾ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി, റിമി ടോമി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സ്ത്രീ പ്രാധാന്യമുള്ള  ത്രില്ലറായ ‘ റെജീന ‘ യെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അണിയറക്കാർ അറിയിച്ചു.                                                                                                                                                    #സി.കെ.അജയ് കുമാർ, 

പി ആർ ഒ

ആരാധകർക്കുള്ള ക്രിസ്മസ് പുതുവർഷത്തിന്റെ സമ്മാനമായി മണാലി ട്രിപ്പിലേക്ക് ക്ഷണിച്ചിരിക്കുന്നു വിജയ് ദേവരകൊണ്ട

0

നടൻ വിജയ് ദേവര കൊണ്ടയുടെ ആരാധകർ ഭാഗ്യമുള്ളവരാണ്. ആരാധകരുടെ ക്രിസ്മസും പുതുവർഷവുമെല്ലാം കൂടുതൽ ആഘോഷമുള്ളതാക്കാൻ എല്ലാവർഷവും അവർക്കായി സമ്മാനങ്ങൾ നൽകാൻ വിജയ് ദേവരകൊണ്ട ശ്രമിക്കാറുണ്ടായിരുന്നു. അതുപോലെ ഈ വർഷവും തിരഞ്ഞെടുത്ത 100 ആരാധകരെ അവധികാലം ആഘോഷിക്കുന്നതിനായി  മണാലിയിലേക്ക് അയക്കുകയാണ് വിജയ്.

ഞാൻ നിങ്ങളിൽ 100 പേർക്ക് ഭക്ഷണവും യാത്രചെലവും താമസസൗകര്യവും അടങ്ങുന്ന ഒരു അവധികാല യാത്രയാണ് സ്പോൺസർ ചെയുന്നതെന്നും പറഞ്ഞിരുന്നു. എവിടെ പോകണമെന്ന് ആരാധകരൊട് ചോദിച്ചപ്പോൾ എല്ലാരും പർവതങ്ങളാണ് ചുണ്ടികാട്ടിയത്. മഞ്ഞു മൂടിയ മലനിരകളാണ് നിങ്ങൾ കാണാൻ പോകുന്നത്. ക്ഷേത്രങ്ങളും, ആശ്രമങ്ങളും കൂടാതെ ധാരാളം പരിപാടികളും ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

നിങ്ങൾ 18 വയസ്സിന് മുകളിലുള്ളവർ എന്നെ ഫോളോ ചെയ്യുന്നവർ ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ദേവേര സാന്ത ഗൂഗിൾ ഡോക്യുമെന്റ് ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളിൽ നിന്ന് 100 പേരെ തിരഞ്ഞെടുക്കാൻ പോകുന്നു എന്നാണ് ഇൻസ്റ്റാഗ്രാം കുറിപ്പിൽ നൽകിയിരുന്നത്.വിജയ് ടെ ഈ പദ്ധതി എല്ലാ ആരാധകരെയും സവിശേഷ വ്യക്തികളായി കാണുന്നതിൽ  സന്തോഷമുണ്ടെന്നും പോസ്റ്റിനു താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്.

ബോളിവുഡിലെ ‘ലിഗർ’ അണ് റിലീസിനെത്തിയ  വിജയ്  ദേവരകൊണ്ടയുടെ ചിത്രം. താരത്തിന്റെ അടുത്ത ചിത്രം ‘ഖുഷി’ യാണ്. ഇതിൽ സാമന്ത റൂത്ത് പ്രഭുവുമുണ്ട്.

രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന ‘ജയ്ലർ’ എന്ന ചിത്രത്തിൽ കന്നഡ നടൻ ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നു

0

സിനിമ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചു കൊണ്ടാണ് ഞായറാഴ്ച സൺപിക്ചർസ് പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് രജനികാന്ത് ചിത്രമായ ജയ്ലറിൽ മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലുമുണ്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിൽ കന്നഡ നടൻ ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നു.

നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ്ലർ’. നെൽസൺ തന്നെ തിരകഥ എഴുതിയ ചിത്രത്തിലെ നായിക തമന്നയാണ്. സൺ പിക്ചർസ് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 14 ന് തീയേറ്ററിൽ എത്തുമെന്ന്  റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മുത്തുവേൽ പണ്ഡിയനെന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്. 2019 ന് പുറത്തിറങ്ങിയ കാപ്പാൻ ആണ് മോഹൻലാൽ അവസാനമായി അഭിനയിച്ച ചിത്രം. മോഹൻലാലിന്റെ പുതു ചിത്രമാണ് ‘എലോൺ’ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നത്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളാണ്  ‘മലൈക്കോട്ടെ വാലിബൻ’, ‘റാം’ എന്നിവയാണ് ഇനിവരാനിരിക്കുന്ന ചിത്രങ്ങൾ.