Home Blog Page 257

താരങ്ങളുടെ അഭ്യാസപ്രകടനങ്ങൾ വൈറലാകുന്നു

0

മലയാളം ചലച്ചിത്ര  നിർമ്മാതവും  അഭിനേതാവും മോഡലുമാണ് ടോവിനോ തോമസ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരങ്ങളുടെ അഭ്യാസപ്രകടനങ്ങൾ. യുവതാരങ്ങളുടെ ഇടയിൽ ഫിറ്റ്നസിനു ഏറെ പ്രാധാന്യം നൽകുന്ന ഒരാളാണ് ടോവിനോ. ഫിറ്റ്നസിലാണ് ടോവിനോയ്ക്ക് ക്രൈസ് എങ്കിൽ നടൻ പ്രണവ് മോഹൻലാലിന് താല്പര്യം സാഹസിക അഭ്യാസങ്ങളിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ടോവിനോ യും പ്രണവും ആരാധകർക്കായി പങ്കുവെച്ച വീഡിയോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വടിപ്പയറ്റ് അഭ്യസിക്കുന്ന ടോവിനോയെ ആണ് വീഡിയോയിൽ കാണാനാവുക. അതെ സമയം സ്പെയിൻ യാത്രയ് ക്കിടയിൽ എടുത്ത വിഡിയോയും ഷെയർ ചെയ്തിരിക്കുകയാണ് പ്രണവ്. മരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയും റോപ്പിൽ ഊഞ്ഞാലാടിയുമൊക്കെ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ് പ്രണവ്. “അവിടെ ആണെങ്കിൽ പ്രണവിന്റെ മലകയറ്റവും ചാട്ടവും, ഇവിടെയാണെങ്കിൽ ടോവിനോ ചേട്ടന്റെ കളരി പയറ്റ് “, എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ്‌ ചെയുന്നത്. ഏതായാലും താരങ്ങളുടെ പ്രകടനങ്ങളെല്ലാം ശ്രദ്ധ നേടി കഴിഞ്ഞു.

രമേശ്‌ പിഷാരടി പങ്കുവെച്ച ചിത്രത്തിനു ആരാധകരുടെ രസകരമായ കമെന്റുകൾ

0

സിനിമ താരങ്ങളിൽ മികച്ച കലാകാരാനാണ് അനൂപ് മേനോൻ. ടിവി സീരിയലുകളിലൂടെ അനൂപിന്റെ കരിയർ ആരംഭിക്കുന്നത്. സംവിധായകൻ, നടൻ, തിരക്കഥകൃത്ത്, ഗാനരചയിതാവ്  എന്നി നിലകളിളെല്ലാം ശ്രദ്ധനേടിയ താരമാണ് അനൂപ് മേനോൻ.

2002 ൽ ഇറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ ആണ് അനൂപ് സിനിമലോകത്തേക്ക് കാലെടുത്തു വെച്ചത്. പത്മ, കിംഗ് ഫിഷ് എന്ന ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അനൂപ് ചെയ്യുന്ന ചിത്രങ്ങളെല്ലാം മത്സ്യങ്ങളുമായി സാമ്യമുണ്ടെന്ന രസകരമായ കമന്റും സോഷ്യൽ മീഡിയ നടത്തിയിരുന്നു. ‘അക്വാട്ടിക് മാൻ ഓഫ് മോളിവുഡ് ‘ എന്നാണ് അനൂപിനെ വിശേഷിപ്പിക്കുന്നത്. രമേശ്‌ പിഷാരടി സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഷാജോൺ, ബൈജു, അനൂപ് മേനോൻ എന്നിവരോടൊപ്പമുള്ള ചിത്രമാണ് പിഷാരടി ഷെയർ ചെയ്തിരിക്കുന്നത്. നാടൻ വാരൽ മുതൽ തിമിംഗലം വരെ എന്റെ കൈയിലുടെന്നു അനൂപ് മേനോൻ. ‘തിമിംഗല വേട്ട ‘ എന്ന ചിത്രത്തിൽ ഇവരെല്ലാം മുഖ്യകഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. 

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി, പാഴ്‌സലിൽ തീയതിയും സമയവുമുള്ള സ്റ്റിക്കർ നിർബന്ധമാക്കി

0

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായി പല പരാതികളും ഉയര്‍ന്നിരുന്നു. സാന്‍ഡ്വിച്ചുകളിലും ഷവര്‍മകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കില്‍ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയില്‍ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാല്‍ സാല്‍മൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളിനെപ്പോലും ഇത് ബാധിക്കും. ലാബ് റിപ്പോര്‍ട്ടുകളില്‍ നിന്നും ഇത്തരം മയോണൈസില്‍ രോഗാണുക്കള്‍ കണ്ടെത്തിയിരുന്നു. പച്ച മുട്ടയില്‍ നിന്നും ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യ സുരക്ഷയില്‍ ഏറെ അപകടമുള്ളതാണെന്ന് സംശയിക്കുന്നു. അതിനാലാണ് ഈയൊരു തീരുമാനമെടുത്തത്. വെജിറ്റബിള്‍ മയോണൈസോ, പാസ്ചറൈസ് ചെയ്ത മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാവുന്നതാണ്.

സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും (Date of Preparation & Time), ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം (Use by time) എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണം. സംസ്ഥാനത്തെ ഭക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പാഴ്‌സല്‍ കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ മന്ത്രി വീണാ ജോര്‍ജുമായി ഹോട്ടല്‍, റെസ്റ്റോറന്റ് സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചിരുന്നു. പൊതു ജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

എന്റെ കാവൽ മാലാഖ’ എന്ന് കുറിച്ചുകൊണ്ട് റിമിയുടെയും പപ്പാ യുടെയും ഡിജിറ്റൽ പെയിന്റിംഗ്

0

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ചാനലുകളിൽ അവതാരകയും, നടി, ഗായിക, വ്ലോഗ്ഗർ എന്നി നിലകളിലെല്ലാം ഏറെ ശ്രെദ്ധനേടിയ വ്യക്തികൂടിയാണ് റിമി. എത്ര മണിക്കൂർ വേണമെങ്കിലും കൈയിൽ മൈക്കുമെടുത്തു റിമി സ്റ്റേജിൽ കയറിയാൽ പിന്നെ അവിടെ ഓളമാണ്.

ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ആളുകളെ കയ്യിലെടുക്കാൻ ഒരു പ്രത്യേക കഴിവു തന്നെ ഉണ്ട്. റിമിയുടെ ഊർജ്ജസ്വലത്തെയും സദസിനെ കയ്യിലെടുക്കാനുള്ള കഴിവിനെയും മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ളവർ പോലും അത്ഭുതപ്പെടുത്തിട്ടുണ്ട്.

ഒരു സ്റ്റേജ് ഷോ യിക്കിടെ മമ്മൂട്ടിയുടെ ഗ്ലാമറിന്റെ രഹസ്യം എന്താണെന്ന്  റിമി ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞു റിമിയുടെ എനർജിയുടെ രഹസ്യം പറഞ്ഞാൽ ഞാനും അതു പറഞ്ഞു തരാമെന്നുള്ള രസകരമായ മറുപടിയാണ്  അദ്ദേഹം  നൽകിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടികൊണ്ടിരിക്കുന്നത് റിമി പപ്പക്കൊപ്പം നിൽക്കുന്ന ഒരു ഡിജിറ്റൽ പെയിന്റിംഗിന്റെ ചിത്രമാണ്.

സൈനികനായ റിമിയുടെ പപ്പാ പാല മുളയ്ക്കൽ  ടോമിൻ ജോസ് 2014 ലാണ് അന്തരിച്ചത്.  തന്റെ കഴിവുകൾക്ക് പപ്പാ എന്നുമൊരു പ്രോത്സാഹനാമായിരുന്നു എന്ന് റിമി ഒരുപാട് ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്.

റിമി ടോമി എന്നാ പാലാക്കാരി ചുവടു കുറിച്ചത് ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായ ‘മീശമാധവൻ’ നിലൂടെയാണ്. മീശമാധവൻ ചിത്രത്തിലെ ‘ചിങ്ങമാസം വന്നു ചേർന്നാൽ ‘ എന്ന ആദ്യ ഗാനത്തിലൂടെയാണ് റിമിക്ക് കൈനിറയെ അവസരങ്ങൾ വന്നു ചേർന്നത്. പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് നടിയും അവതാരകയും മറ്റു മേഖലയിലും ശ്രദ്ധനേടികൊണ്ടാണ്.

ഷാരുഖ് ഖാന്റെ കവിളിൽ ചുംബനം നൽകി സ്നേഹം പ്രകടിപ്പിക്കുന്ന ആരാധകൻ

0

ആരാധകരുടെ ഇഷ്ട്ടപെട്ട താരമാണ് ഷാരുഖ് ഖാൻ. ഓട്ടോ എക്സ്പോ 2023 നായി ബുധനാഴ്ച ഡൽഹിയിൽ എത്തിയ ഷാരുഖ് ആരാധകർക്കൊപ്പം സമയം ചെലവഴിക്കാൻ മറന്നില്ല. കിങ്ങ് ഖാൻ താമസിക്കുന്ന ഹോട്ടലിൽ എത്തിയ ആരാധകരെ ഇരുകൈയും നീട്ടി താരം സ്വീകരിക്കുകയായിരുന്നു.

ജതിൻ ഗുപ്ത എന്ന ആരാധകൻ ഷാരുഖിന്റെ കവിളത്തു ഉമ്മ നൽകുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആരാധകരെ രാത്രി റൂമിൽ വിളിച്ചു കുറച്ചു നേരം സംസാരിക്കുകയും, നേരം വൈകി രാത്രി 2 മണിക്കും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.

‘രാത്രി 2 മണിക്കും ഞങ്ങളുടെ കൂടെ സമയം ചെലവഴിച്ചതിനും, ഹോട്ടൽ റൂമിലേക്ക്‌ വിളിച്ചു ഞങ്ങൾക്കു നിങ്ങളുടെ സമയവും, ഞങ്ങൾക്ക് ബഹുമാനവും നൽകിയതിന് നന്ദി. മറ്റൊരു സൂപ്പർ സ്റ്റാർ ആരാധകർക്ക്‌ വേണ്ടി ഇങ്ങനെ ചെയ്യില്ല’. രാത്രി ശല്യപ്പെടുത്തിയത്തിനും മാപ്പ് ചോദിക്കുന്നു എന്ന് ജതിൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

നിരവധി ആരാധകരുമായുള്ള ഷാറുഖിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ഷാരുഖ് നായകനായ ‘പത്താൻ ‘ആണ് ഷാരുഖിന്റെ പുതിയ ചിത്രം. ജനുവരി 25 ന് തീയേറ്ററുകളിൽ എത്തും.ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

വർഷങ്ങൾക്കു മുന്നേ അപ്രതീക്ഷിതമായി കീരവാണിയെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെ കുറിപ്പുമായി നടൻ വിനീത് ശ്രീനിവാസൻ

0

വർഷങ്ങൾക്കു മുന്നേ അപ്രതീക്ഷിതമായി സംഗീത സംവിധായകൻ എം എം കീരവാണിയെ പരിചയപെടാൻ ഇടയായ അനുഭവം ഷെയർ ചെയ്യുകയാണ്  നടനും ഗായകനും, സംവിധായകനുമായ വിനീത് ശ്രീനിവാസൻ.  14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം കൊണ്ടുവന്ന സംഗീത സംവിധായകൻ എം എം കീരവാണിയെ അഭിനന്ദിക്കുകയാണ് സിനിമ ലോകം.

” ഏതാനും വർഷങ്ങൾക്കു മുൻപ്, ഞാൻ താമസിച്ചു കൊണ്ടിരുന്ന അപാർട്മെന്റിന്റെ എതിർവശത്തു ഒരു ഭർത്താവും ഭാര്യയും താമസിച്ചിരുന്നു. വളരെ നല്ലൊരു കുടുംബമായിരുന്നു. ഭർത്താവ് തലശ്ശേരിക്കാരനും  ഭാര്യ ആന്ധ്രാകാരിയുമായിരുന്നു.

ഞങ്ങൾ കാണുമുട്ടുമ്പോഴെല്ലാം ഏറെ നേരം സംസാരിക്കാറുണ്ടായിരുന്നു. പതിവുപോലെ ഒരു ദിവസം ഞാൻ അപാർട്മെന്റിലേക്കു ഡ്രൈവ് ചെയ്തു വരുമ്പോൾ പാർക്കിംഗ് ഏരിയയിൽ ഞാൻ ആ ചേച്ചിയെ കണ്ടു.

അവരുടെ കൂടെ ഒരു മധ്യവയസ് കനായ ഒരാളും ഒപ്പം ഉണ്ടായിരുന്നു. കാർ പാർക്ക്‌ ചെയ്തിട്ട് ഞാൻ അവർക്കരികിലേക്ക് പോയി. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു, ചേച്ചി കൂടെയുള്ള ആളെ എനിക്ക് പരിചയപ്പെടുത്തി, വിനീത് ഇത് എന്റെ ബ്രദർ. കൂടെയുള്ള ആൾ എനിക്കു നേരെ തിരിച്ച് പേര് പറഞ്ഞു സ്വയം പരിചയപ്പെടുത്തി. ആ പേര് കേട്ടു എനിക്കു അക്ഷരാർഥത്തിൽ നേട്ടലാണ് ഉണ്ടായത്. ഒരു സാധാരണ ദിവസം പാർക്കിംഗ് ഏരിയയിൽ വെച്ചു കണ്ടുമുട്ടിയ ആ മനുഷ്യനാണ് ഇന്നലെ അദ്ദേഹത്തിന്റെ അതിമനോഹരമായൊരു ഗാനത്തിന് ഗോൾഡൻ ഗ്ലോബ് നേടിയിരിക്കുന്നത്, എം എം കീരവാണി എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഗോൾഡൻ ഗ്ലോബ് നേട്ടത്തിൽ സംവിധായകൻ രാജാമൗലിയെയും സംഗീത സംവിധായകൻ കീരവാണിയെയും ആർ ആർ ആർ ടീമിനെയും അഭിനന്ദി ച്ച് ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ, മോഹൻലാൽ, എ ആർ റഹ്മാന്, സുജാത മോഹൻ, കെ എസ് ചിത്ര എന്നിവരും കുറിപ്പുകൾ പങ്കുവെച്ചിരുന്നു.

കാളിദാസ് തരിണിയെ ചേർത്തു പിടിച്ചുകൊണ്ട് ‘നീ എന്നെ അഗാധമായി സ്നേഹിക്കുന്നു ‘ എന്ന കുറിപ്പോടെ

0

സോഷ്യൽ മീഡിയയിൽ എപ്പോഴും സജ്ജീവമാണ് കാളിദാസ്. കാളിദാസ് ആരാധകർക്കു തന്റെ പ്രണയിനി തരിണിയെ  പരിജയപ്പെടുത്തിയതും സോഷ്യൽ മീഡിയയിലൂടെയാണ്. കാളിദാസിന്റെ പ്രൊഫൈലിൽ സ്ഥിര സാന്നിധ്യമാണിപ്പോൾ തരിണി. തരിണിയുടെ പിറന്നാൾ ദിവസമായിരുന്നു ഇന്നലെ. പാർവതിയും മകൾ മാളവികയുമെല്ലാം ഇന്നലെ പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. 2021ലെ ലീവാ മിസ് ദിവാ റണ്ണറപ്പായിരുന്നു. കാളിദാസിനും കുടുംബത്തിനോടൊപ്പമുള്ള ചിത്രങ്ങളും തരിണി തന്റെ പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ കാളിദാസും തരിണിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു. ഇരുവരും ദുബായിൽ അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങളാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ആ ചിത്രങ്ങൾ തന്നെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് എന്നതിന്റെ ഉത്തരവുമായിട്ടാണ് താരം.

‘ നിന്റെ പിറന്നാൾ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേഉള്ളു. ഒരുപാട് കാര്യങ്ങൾക്കായി എനിക്ക് നിന്നോട് നന്ദി പറയാനുണ്ട്. പക്ഷെ അത് ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല, അത് ചിലപ്പോൾ പൈങ്കിളിയായിട്ടു തോന്നിയേക്കാം. നീ ഈ ലോകത്തുള്ളതിൽ ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. നമ്മൾ ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങൾ ഉണ്ടെങ്കിലും ഞാൻ ഇതു തന്നെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്.

മരുഭൂമി എന്നത് ഒട്ടും പ്രതീക്ഷകളില്ലാതെ  നാം എത്തുന്ന ഒരു സ്ഥലമാണ് അത് പോലെ തന്നെ യാണ് നിനക്ക് എന്നോടുള്ള പ്രണയവും. ഒരുതരത്തിലുള്ള പ്രതീക്ഷകളുമില്ലാതെ നീ എന്നെ അഗാധമായി സ്നേഹിക്കുന്നു, കാളിദാസ് കുറിച്ചു. ‘ എനിക്കായി ഒരുക്കിയ സർപ്രൈസിനു നന്ദി, ഈ ലോകത്തിൽ വെച്ചു ബെസ്റ്റ് ബോയ് ഫ്രണ്ടാണ് നീ ‘എന്നായിരുന്നു തരിണിയുടെ മറുപടി. രജ്നിയാണ് കാളിദാസിന്റെ പുതിയ ചിത്രം.

പദ്മിനി ചിത്രത്തിന്റെ ലൊക്കേഷനിൽ രസകരമായ വീഡിയോ പങ്കുവെച്ചുകൊണ്ട് ചാക്കോച്ചൻ

0

ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ചാക്കോച്ചൻ. സെന്ന ഹെഗ്‌ ഡെ സംവിധാനം ചെയ്യുന്ന ‘പദ്മിനി’ എന്ന ചിത്രത്തിൽ അഭിനയിക്കുയാണ് ചാക്കോച്ചൻ. പദ്മിനിയുടെ ചിത്രികരണം പാലക്കാടാണ് പുരോഗമിക്കുന്നത്. പദ്മിനിയെന്നു പേരുള്ള ടൈറ്റിൽ കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

ഒരു ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന ചാക്കോച്ചനെ വിരട്ടുന്ന ഒരു കുസൃതി പയ്യനെയാണ് വീഡിയോയിൽ കാണാനാവുക. ഊഞ്ഞാലിൽ നിന്ന് മാറി കൊടുത്തില്ലെങ്കിൽ അടി കിട്ടുമെന്നാണ്  കുട്ടി പറയുന്നത്. കുഞ്ഞിന്റെ ഡയലോഗ് കേട്ടു ചിരിയോടെ അവനെയെടുത്തു സ്നേഹിക്കുന്ന ചാക്കോച്ചനെയും വീഡിയോയിൽ കാണാം.

‘സ്ഫോടനാത്മകമായ അന്തരീക്ഷം ആയിരുന്നു സാർ, അടി എപ്പോ വേണമെങ്കിലും വീണേനെ’ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.  1744 വൈറ്റ് ഓൾട്ടോ, തിങ്കളാഴ്ച നിശ്ചയം എന്നി ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി ‘. കുഞ്ഞിരാമായണം,  ദി പ്രീസ്റ് പോലെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രതീപ് ആണ് പദ്മിനിയുടെ തിരകഥാകൃത്ത്. ജേക്സ് ബിജോയ്‌ ആണ് സംഗീത സംവിധായകൻ. സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

എബി, കൽക്കി എന്നി സിനിമകളും ഒരുക്കിയത് ലിറ്റിൽ ബിഗ് ഫിലിംസ് ആയിരുന്നു.

എ ആർ റഹ്മാനു പിന്നാലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എത്തിച്ചിരിക്കുന്നു സംഗീത സംവിധായകൻ കീരവാണി

0

14 വർഷങ്ങൾക്കു ശേഷം ഗോൾഡൻ ഗ്ലോബ് ഇന്ത്യയിൽ എത്തുന്നത്. എ ആർ റഹ്മാന് പിന്നാലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ കീരവാണി. കോഡുരി മരതകമണി കീരവാണി എന്ന എം എം കീരവാണി സംഗീത സംവിധായകൻ, ഗാനരചയിതാവ്, പിന്നണി ഗായകൻ എന്നി നിലകളിലെല്ലാം ഇന്ത്യൻ സിനിമകളിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ്.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നി ഭാഷകളിൽ ഏതാണ്ട് 220 -ലധികം സിനിമകൾക്ക് കീരവാണി സംഗീതം നൽകി കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയായ കൊവൂരിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് കീരവാണി ജനിച്ചത്. സംഗീത സംവിധായകനും ഗായകനുമായ കല്യാണി മാലിക് സഹോദരനാണ്. തെലുങ്ക് ബോളിവുഡ് ചലച്ചിത്ര തിരക്കഥകൃത്തും സംവിധായകനുമായ വി വിജയെന്ദ്ര പ്രസാദിന്റെ മരുമകൻ കൂടിയാണ് കീരവാണി.

അനുഷ്ക ശർമ -വിരാട് കോഹ്‌ലി ദമ്പതികളുടെ മകൾ വാമികയുടെ രണ്ടാം പിറന്നാളിന്ന് ,ആരാധകർക്ക്‌ കുഞ്ഞിന്റെ മുഖം വ്യക്തമാകാതെ ദമ്പതികൾ

0

രാജ്യത്തെ തന്നെ പോപ്പുലറായ താര ദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. നാല് വർഷമായി സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് അനുഷ്ക. മകൾ വാമികയുടെ രണ്ടാം പിറന്നാളാനിന്ന്. രണ്ടാം പിറന്നാളായിട്ടും മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങളൊന്നും ആരാധകർക്കു പങ്കുവെച്ചിട്ടില്ല.

‘അനവധി താരങ്ങളും മകൾക്കു പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്.  രണ്ടു വർഷങ്ങൾക്കു മുൻപ് എന്റെ ഹൃദയം വളരെ വിശാലമായി തുറക്കപ്പെട്ടു.’ എന്ന അടിക്കുറിപ്പോടെ യാണ് മകൾക്കൊപ്പമുള്ള ചിത്രം അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. മകളുടെ കൈപിടിച്ചു കടൽ

തീരത്തുകൂടെ നടക്കുന്ന ചിത്രമാണ് താരങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ദൈവം എനിക്കു എല്ലാ അനുഗ്രഹങ്ങളും തന്നു. ഇനി എനിക്ക് ചോദിക്കാനായി ഒന്നുമില്ല പകരം നന്ദി മാത്രമേ പറയാനുള്ളു എന്നാണ് വിരാട് കുറിച്ചിരിക്കുന്നത്.

2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. മകളുടെ സ്വകാര്യതയെ കരുതി  ഇപ്പോഴും കുഞ്ഞിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ഫോട്ടോസാണ് അനുഷ്കയും കോഹ്‌ലിയും പങ്കുവെക്കാറുള്ളത്.

നടൻ അജിത്ത് ആരാധകൻ മരിച്ചു : അപകടം സംഭവിച്ചത് ‘തുനിവ്‌ ‘ ചിത്രത്തിന്റെ ആഘോഷത്തിനിടയിൽ

0

തമിഴ്നാട്ടിൽ തുനിവിന്റെ ആഘോഷം ഗംഭീരമയാണ്  നടക്കുന്നത്. പൊങ്കൽ പ്രമാണിച്ചു ഇന്ന് ഇറങ്ങിയ അജിത്ത് ചിത്രമായ തുനിവിന്റെ ആഘോഷത്തിനിടയിൽ ആരാധകന് മരണം സംഭവിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  ചെന്നൈ ചിന്താദ്രി സ്വദേശി ഭാരത് കുമാറാണ് മരിച്ചത്.  ചെന്നൈയിലെ രോഹിണി തീയേറ്ററിനു സമീപമായിരുന്നു അപകടം. നൃത്തം ചെയ്യുന്നത്തിനിടയിൽ ലോറിയിൽ നിന്ന് വീണാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഓടികൊണ്ടിരുന്ന ലോറിയുടെ മുകളിലേക്ക് ചാടി കയറുകയായിരുന്നു ഇയ്യാൾ. ലോറിക്കു മുകളിൽ നിന്ന് നൃത്തം ചെയ്യുന്നതിനിടയിൽ മുകളിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. പരുക്കേറ്റ ഇയ്യാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വിജയ് ചിത്രം വാരിസും ennu തന്നെയാണ് റിലീസിന് എത്തുന്നത്. വിജയ് -അജിത്ത് ആരാധകർ തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്. പോസ്റ്ററുകൾ കീറിയെറിഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. 

കാളിദാസന്റെ തരിണിക്ക്‌ പിറന്നാൾ ആശംസകളുമായി പാർവതിയും കുടുംബവും

0

മലയാളികളുടെ ഇഷ്ടതാര കുടുംബമാണ് ജയറാം പാർവതി ദമ്പതികളുടെത്. മകൻ കാളിദാസ് കുട്ടിയായിരുന്നപോൾ തൊട്ട് സിനിമയിലേക്ക് ചുവടു വെച്ചതാണ്. മകൾ മാളവിക സിനിമയിലെക്ക്  തുടക്കം കുറിക്കാൻ പോകുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഈ  കുടുംബം. പാർവതി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്.

ഇവരുടെ എല്ലാ സന്തോഷ വാർത്തകളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കു പങ്കുവെക്കാറുണ്ട്. മകൻ കാളിദാസിന്റെ പ്രണയിനി തരിണിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടുള്ള ചിത്രമാണ്  പാർവതി ഷെയർ ചെയ്തിരിക്കുന്നത്. ‘ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്നാണ് കുറിച്ചിരിക്കുന്നത്. പാർവതി, കാളിദാസ്, മാളവിക, തരിണി എന്നിവരെയും ചിത്രത്തിൽ കാണാം. 

നന്ദി ആന്റി എന്ന് തരിണി മറുപടി നൽകിയിരിക്കുന്നതും കമന്റ്‌ ബോക്സിൽ കാണാം. ‘എന്റെ അൺ ബിയോളജിക്കൽ സിസ്റ്ററിനു ആശംസകൾ ‘ എന്ന് മാളവികയും തരിണിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. തരിണിയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് ഷെയർ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ കാളിദാസും തരിണിയെ ആരാധകർക്കു മുന്നിൽ പരിചയപെടുത്തിയിട്ടുണ്ട്. 2021 ലെ ലീവ് മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി. കാളിദാസിനും കുടുംബത്തോടുമൊപ്പമുള്ള ചിത്രങ്ങൾ തരിണിയും തന്റെ പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു.v