HomeMoviesരജനികാന്തും മോഹൻലാലും ഒന്നിക്കുന്ന 'ജയ്ലർ' എന്ന ചിത്രത്തിൽ കന്നഡ നടൻ ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നു

രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന ‘ജയ്ലർ’ എന്ന ചിത്രത്തിൽ കന്നഡ നടൻ ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നു

സിനിമ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചു കൊണ്ടാണ് ഞായറാഴ്ച സൺപിക്ചർസ് പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് രജനികാന്ത് ചിത്രമായ ജയ്ലറിൽ മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലുമുണ്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിൽ കന്നഡ നടൻ ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നു.

നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ്ലർ’. നെൽസൺ തന്നെ തിരകഥ എഴുതിയ ചിത്രത്തിലെ നായിക തമന്നയാണ്. സൺ പിക്ചർസ് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 14 ന് തീയേറ്ററിൽ എത്തുമെന്ന്  റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മുത്തുവേൽ പണ്ഡിയനെന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്. 2019 ന് പുറത്തിറങ്ങിയ കാപ്പാൻ ആണ് മോഹൻലാൽ അവസാനമായി അഭിനയിച്ച ചിത്രം. മോഹൻലാലിന്റെ പുതു ചിത്രമാണ് ‘എലോൺ’ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നത്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളാണ്  ‘മലൈക്കോട്ടെ വാലിബൻ’, ‘റാം’ എന്നിവയാണ് ഇനിവരാനിരിക്കുന്ന ചിത്രങ്ങൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular