Home Blog Page 259

കരീന കപൂറും കുടുംബവും റാഹയെ കാണാൻ ബാന്ദ്രയിൽ എത്തി

0

ബോളിവുഡ് താരങ്ങളായ കപൂർ കുടുംബം ഞായറാഴ്ച തന്റെ പ്രിയപ്പെട്ടവരുമായി ആഘോഷമക്കാറുണ്ട്. കരിഷ്മ കപൂറിന്റെ വീട്ടിൽ കരീനയും കുടുംബവും ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് കരീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

കരീനയുടെ ബന്ധുക്കളായ സാഹൻ പ്രിത്വിരാജ് കപൂർ, റീമ ജെയ്ൻ, നിതാഷ  നന്ദ എന്നിവർക്കൊപ്പം സെയ്ഫ് അലിഖാനും ഇരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഭക്ഷണത്തിന്റെ ചിത്രവും പോസ്റ്റ്‌ ചെയ്തു കൊണ്ട് ‘ലോലോയുടെ വീട്ടിലെ വിരുന്ന് ‘ എന്നും കുറിച്ചിട്ടുണ്ട്. കരീന സഹോദരിയെ വിളിക്കുന്നത് ലോലോ എന്നാണ്.

അതിനുശേഷം ആലിയ രൺബീറിന്റെ മകൾ റാഹയെ കാണാൻ ബാന്ദ്രയിൽ  കരീനയും  കുടുംബം എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ രൺബീറിനും ആലിയ ഭട്ടിനും 2022 നവംബർ 6 നാണ് ഒരു പെണ്ണ് കുഞ്ഞു പിറന്നത്. ബോളിവുഡിൽ തിളങ്ങി നിൽക്കെയാണ് ഇവരുടെ വിവാഹവും തൊട്ടുപിന്നാലെ താൻ ഗർഭിണിയാണെന്ന വാർത്തയുമെല്ലാം ആരാധകർക്ക് വലിയ സർപ്രൈസായിട്ടുള്ള  വാർത്തയായിരുന്നു.

ഉണ്ണിയുടെ എല്ലാ വളർച്ചക്കും അഭിമാനമുണ്ടെന്നു നടി സ്വാസിക

0

ഉണ്ണി മുകുന്ദൻ നായകനായ ചിത്രം  ‘മാളികപ്പുറം’ വളരെ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മാളികപ്പുറം സിനിമയെയും ഉണ്ണിമുകുന്ദാനെയും പ്രശംസിച്ചുകൊണ്ട് രംഗതെത്തിയിരിക്കുന്നു നടി സ്വാസിക. ഉണ്ണി മുകുന്ദനു പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന  പ്രശംസയിൽ തനിക്കു ഒരു അതിശയവും ഇല്ലെന്നു സ്വാസിക കൂട്ടിചേർത്തു. കാരണം ഉണ്ണിയെ നല്ലതുപോലെ അടുത്തറിയാവുന്ന ആർക്കും ഇതിൽ അതിശയം ഉണ്ടാവാൻ സാധ്യതയില്ലെന്ന് മനസിലാകും.

അത്രയ്ക്കും പാഷനും ഡെഡിക്കേഷനോട് കൂടി സിനിമയെ സമീപ്പിക്കുന്ന ഒരാളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഇതുപോലെ പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. നാലു വർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിനു ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥകൃത്ത് അഭിലാഷ് പിള്ളക്കും നന്ദിയെന്നു സ്വാസിക കൂട്ടി ചേർത്തു. സിനിമ കണ്ടുകഴിഞ്ഞപോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയിമാറിയെന്നും പറഞ്ഞു.

ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആൾ എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ചക്കും എനിക്കു അഭിമാനം ഉണ്ടെന്നു സോഷ്യൽ മീഡിയയിലൂടെ സ്വാസിക പങ്കുവെച്ചു. ഈ ചിത്രത്തിലെ ബാലതാരങ്ങൾക്ക്  സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ തീർച്ചയായും ഉറപ്പാണ്. അതിനുള്ള എല്ലാ ഭാഗ്യവും ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.

വിനീതും കൈലാഷും ലാൽജോസും ഒന്നിക്കുന്ന ഫാമിലി സെറ്റയർ; ”കുരുവിപാപ്പ”യുടെ പൂജ നടന്നു

0

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ബഷീർ കെ.കെ നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, ഷെല്ലി കിഷോർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും എറണാകുളത്ത് നടന്നു. ‘കുരുവിപാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ളതാണ്. ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസ് ആണ് സഹനിർമ്മാതാക്കൾ. ബിസ്മിത് നിലംബൂർ ജാസ്മിൻ ജാസ്സ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച് എന്ന ചിത്രത്തിന് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിനീത്, കൈലാഷ്, ലാൽ ജോസ്, ഷെല്ലി കിഷോർ എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, സന്തോഷ്‌ കീഴാറ്റൂർ, സാജിദ് യാഹിയ, ജോണി ആന്റണി, കിച്ചു ടെല്ലസ്, പ്രസന്നാ മാസ്റ്റർ, പ്രിയങ്ക, ജീജ സുരേന്ദ്രൻ, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാർത്തിക് സൂര്യ, സിദ്ധു,  എന്നിവരും അഭിനയിക്കുന്നു.  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

എഡിറ്റർ: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, സൗണ്ട് ഡിസൈൻ: രഞ്ജു രാജ് മാത്യു, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, പ്രൊമോ കട്ട്സ്: ഷാജു വി.എസ്, കോർഡിനേറ്റർ: റോയ് ആന്റണി,

സ്റ്റിൽസ്: സജിൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: വിധു ജോൺസ് എന്റർടൈൻമെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ചിരഞ്ജീവി ചിത്രം വാള്‍ട്ടയര്‍ വീരയ്യ;’ ട്രൈലർ പുറത്തിറങ്ങി

0

ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമായ വാൾട്ടയർ വീരയ്യയുടെ ട്രൈലർ പുറത്തിറങ്ങി. ബോബി കൊല്ലയാണ് (കെ.എസ് രവീന്ദ്ര) ചിത്രത്തിന്റെ സംവിധാനം. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ബോബി കൊല്ല തന്നെയാണ്. ശ്രുതി ഹാസനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ

ഈ മാസ്സ് ആക്ഷൻ എന്റർടെയ്നർ ‘വാൾട്ടയർ വീരയ്യ’ ജനുവരി 13-ന് തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. മാസ് മഹാരാജ രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ കൊമേഴ്സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി കെ മോഹൻ സഹനിർമ്മാതാവാണ്.

ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു.

കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സംഗീത സംവിധായകൻ: ദേവി ശ്രീ പ്രസാദ് ഡിഒപി: ആർതർ എ വിൽസൺ, എഡിറ്റർ: നിരഞ്ജൻ ദേവരാമനെ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി, പിആർഒ: ശബരി

അഞ്ജലിയുടെ കുടുംബത്തിന് ഷാരുഖ് ഖാന്റെ സാമ്പത്തിക സഹായം

0

ഡൽഹിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അഞ്ജലി സിംഗിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി ഷാരുഖ് ഖാന്റെ മീർ ഫൌണ്ടേഷൻ. അഞ്ജലിയുടെ അമ്മയുമായി മീർ ഫൌണ്ടേഷൻ ഭാരവാഹികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നു റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അമ്മയുടെ ആരോഗ്യ കാര്യങ്ങൾ നോക്കാനാണ് ഇനി പ്രാധാന്യം നൽകുന്നതെന്നും സംഘനകൾ പറയുന്നത്. അഞ്ജലി യുടെ അമ്മയ് ക്കു കിഡ്നി  സംബന്ധമായ അസുഖങ്ങൾ നേരിടുന്നവരാണ്.

ജനുവരി 1നാണ് ഡൽഹിയിൽ വെച്ച് അഞ്ജലിക്കു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. കുടുംബത്തിന്റെ ഏക അത്താണി അഞ്ജലിയായിരുന്നു. അഞ്ജലിയുടെ എട്ടു വയസിൽ അച്ഛനെ നഷ്ട്ടപെട്ടിരുന്നു പാതി വഴിയിൽ വെച്ച് പഠനവും ഉപേക്ഷിക്കേണ്ടി വന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയുള്ള അഞ്ജലി ഹെയർ സലൂണിൽ ജോലി നോക്കിയിരുന്നത്. വിവിധ ജോലികൾ ചെയ്തിരുന്ന അഞ്ജലിക്ക് ഒരു ദിവസം 500 മുതൽ 1000 രൂപ വരെയാണ്  വരുമാനം ഉണ്ടായിരുന്നത്.  

റീൽ vs റിയൽ എന്ന അടിക്കുറിപ്പോടെയാണ് ഭർത്താവിനോടൊപ്പമുള്ള ഗായത്രിയുടെ ചിത്രങ്ങൾ

0

മലയാള സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും കൂടി അറിയപ്പെടുന്ന ഒരു നടിയാണ് ഗായത്രി അരുൺ. ടെലിവിഷനിലെ പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്തിലൂടെയാണ് ഗായത്രി പ്രശസ്‌തയായത്.

സീരിയലിൽ നിന്ന് മാറിനിൽക്കുയാണ് എന്നാൽ സിനിമ യിൽ തിളങ്ങുകയാണ് ഗായത്രി. കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ പുതിയ ചിത്രത്തിൽ സൂരാജ്  വെഞ്ഞാറുംമൂടിന്റെ ഭാര്യയായി അഭിനയിക്കുകയാണ് ഗായത്രി.

സിനിമയുടെ പോസ്റ്ററിനു സമാനമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ  പങ്കുവെച്ചിരിക്കുകയാണ്. സിനിമയുടെ പോസ്റ്ററിനരികെ ഭർത്താവുമായി അതെ രീതിയിൽ പോസ്സ് ചെയ്ത ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. റീൽ vs റിയൽ എന്ന അടിക്കുറിപ്പാണ് ഗായത്രി നൽകിയിരിക്കുന്നത്.

മുസ്ലിം ലീഗിന്റെ അംഗത്വ പട്ടികയിൽ ഷാരുഖ് ഖാനും , മമ്മൂട്ടി, ആസിഫ് അലിയും

0

മുസ്ലിം ലീഗ് അംഗത്വ പട്ടികയിൽ സിനിമ മേഖലയിലുള്ള താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. സൂപ്പർ സ്റ്റാറുകളായ ആസിഫ് അലിയും, ഷാരുഖ് ഖാൻ, മമ്മൂട്ടി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. അംഗത്വവും നേടാൻ ആഗ്രഹമുള്ളവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു. ഇതിനായി പേരും, വോട്ടർ ഐഡിയും, ആധാർ കാർഡും സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു.

പാർട്ടി അംഗങ്ങൾ തന്നെയാണ് സാധാരണയായി അംഗത്വ വിതരണം നടത്താറുള്ളത്. എന്നാൽ ആളുകൾ കുറവുള്ള സ്ഥലത്തു കമ്പ്യൂട്ടർ സെന്റർ വഴിയാണ് അംഗത്വം  സ്വീകരിച്ചെന്നുള്ള കാര്യങ്ങളും പുറത്തു വന്നിരിക്കുന്നത്. തെറ്റുകൾ കണ്ടെത്തിയത് കോഴിക്കോടുള്ള ഐ ടി കോ ഓർഡിനേറ്റർ ലിസ്റ്റ് പരിശോധിച്ചപ്പോളാണ്.

തലസ്ഥാനത്ത് 59551 പേർ അംഗത്വം നേടി എന്നാണ്  ലിസ്റ്റ് അവസാനിച്ചപോൾ കിട്ടുന്ന വിവരം. നേമം മണ്ഡലത്തിലാണ് ക്രമകേട് നടന്നിരിക്കുന്നത്. പാളയം,

വട്ടിയൂർക്കാവ്  എന്നി സ്ഥലങ്ങളിലാണ് ക്രമകേട് നടന്നതായിട്ടുള്ള ആരോപണം ഉയരുന്നത്. തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ്ങ് ഓഫീസർ സി പി ബാവയാണ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഡിയുടെ ട്രെയിലർ പുറത്തിറങ്ങി

0

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഡിയുടെ ട്രൈലെർ പുറത്തിറങ്ങി.. ട്രെയ്ലറിൽ പുത്തൻ അവതാരത്തിലാണ് നന്ദമൂരി ബാലകൃഷ്ണയെ കാണാനാകുന്നത്.

ചിത്രത്തില്‍ ബാലകൃഷ്ണ ഒരു രാഷ്ട്രീയ നേതാവായാണ് എത്തുന്നതെന്നാണ് സൂചന. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്‍കുമാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റിഷി പഞ്ചാബിയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍. 2023 ജനുവരി 12 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. 2010ലാണ് ഈ ചിത്രം എത്തിയത്. പന്ത്രണ്ട് വര്‍ഷത്തെ കരിയറില്‍ ആറ് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്‍ത് പുറത്തെത്തിയത്… പി ആർ ഓ ശബരി

മഞ്ജുവിന്റെ ‘ആയിഷ’ ട്രെയിലര്‍ പുറത്തിറങ്ങി

0

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം മഞ്ജു വാര്യരിന്റെ നൃത്തരംഗങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭുദേവയായിരുന്നു കൊറിയോഗ്രാഫര്‍.

പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിര്‍മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ, പി.ആര്‍.ഒ.- എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ജനുവരി 20ന് തീയറ്ററുകളില്‍ എത്തും.

സുഗീത് – നിഷാദ് കോയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘ആനക്കട്ടിയിലെ ആനവണ്ടി

0

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.. ‘ആനക്കട്ടിയിലെ ആനവണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ്.

ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റർറ്റെയ്നറുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്റെർറ്റൈനെർ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.. ഹിറ്റ് ചിത്രം ഓർഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ. എന്നാൽ ഇത് ഓർഡിനറിയുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല… ഇതിനെപറ്റി ചോദിച്ചപ്പോൾ അണിയറപ്രവർത്തകരുടെ പ്രതികരണം ഇപ്രകാരമായിരുന്നു ; “ഓർഡിനറി എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്.. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ഒരു തുടർച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്”..

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജനാർദ്ദനൻ, ഛായാഗ്രാഹകൻ ഫൈസൽ അലി.

ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ മികച്ച പ്രൊജെക്ടുകളുമായി 2023 – ൽ ഇഫാർ മീഡിയ മലയാളസിനിമാ നിർമാണ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. താരനിർണയം പുരോഗമിക്കുന്ന ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്ന് അണിയറക്കാർ അറിയിച്ചു.
പി ആർ ഓ : ശബരി

ഗായത്രീ ഷങ്കറിന് മികച്ച നടിക്കുള്ള അവാർഡ്

0

 ജയ്പൂർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 

ഗായത്രീ ഷങ്കറിന് മികച്ച നടിക്കുള്ള അവാർഡ് !

തിനഞ്ചാമത് ജയ്പൂർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ദക്ഷിണേന്ത്യൻ നായികാ താരം ഗായത്രീ ഷങ്കർ മികച്ച നടിക്കുളള അവാർഡിന് അർഹയായി. പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുൺ ജൂറി ചെയർമാനായിരുന്നു. സീനു രാമസാമി രചനയും സംവിധാനവും നിർവഹിച്ച ‘ മാമനിതൻ ‘ എന്ന സിനിമയിലെ അഭിനയമാണ് ഗായത്രിക്ക് അവാർഡ് നേടി കൊടുത്തത്. ഒട്ടേറേ ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്ത് ‘ മാമനിതൻ ‘ മികച്ച ചിത്രത്തിനുള്ള ഒട്ടനവധി പുരസ്ക്കാരങ്ങൾ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. ജന പ്രീതി നേടിയ ‘ ന്നാ താൻ കേസു കൊട് ‘ എന്ന സിനിയിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച താരമാണ് ഗായത്രീ ഷങ്കർ.

 #സി.കെ.അജയ് കുമാർ.

ഗോൾഡൻ സാരിയിൽ തിളങ്ങി മീര ജാസ്മിൻ

0

മലയാള സിനിമയിലെ താരങ്ങൾക്കിടയിലും അഭിനേതാക്കൾക്കിടയിലും സ്വന്തമായി നിലകൊള്ളാൻ കഴിയുന്ന ചില അഭിനേതാക്കളിൽ ഒരാളാണ് മീര ജാസ്മിൻ എന്ന നായിക. ഇടക്കിടെ ഫോട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളും ആരാധകർക്ക് മീര ഷെയർ ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമാണ്  മീര ജാസ്മിൻ.

ഒരിടവേളക്കു ശേഷം വീണ്ടുമൊരു രണ്ടാം വരവിനു മുന്നോടിയായിട്ടാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. ഇപ്പോഴിതാ ശാലീന സുന്ദരിയായി സാരിയുടുത്തു നിൽക്കുന്ന മീരയുടെ ചിത്രങ്ങളാണ് ആരാധകർക്ക്‌ പങ്കുവെച്ചിരിക്കുന്നത്.

പഴയ മീര തിരിച്ചെത്തി, സാരി നന്നായി ചേരുന്നുണ്ട് എന്നൊക്കെയാണ് ആരാധകരുടെ കമെന്റുകൾ ചിത്രത്തിനു താഴെ കാണാം. ഗോൾഡൻ സാരി മെറ്റീരിയലിലുള്ള സാരിയാണ് മീര ഉടുത്തിരിക്കുന്നത്. ‘പല ദിശകളിൽ നിന്ന് ജീവിതത്തെ നോക്കി കാണുന്നു’ എന്നുള്ള അടിക്കുറിപ്പുമായിട്ടാണ് മീര പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ആറു വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ‘മകൾ ‘ എന്ന ചിത്രത്തിലൂടെ യാണ് മീര ജാസ്മിൻ വീണ്ടും തിരിച്ചെത്തിയത്. ആ ചിത്രത്തിന് ആരാധകരിൽ നിന്ന് നല്ല  പ്രതികരണമാണ് ലഭിച്ചത്.

Full Gallery Click Here