HomeMoviesഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 ലെ മികച്ച നായകൻ കുഞ്ചാക്കോ ബോബൻ നായിക ആലിയ ഭട്ട്

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 ലെ മികച്ച നായകൻ കുഞ്ചാക്കോ ബോബൻ നായിക ആലിയ ഭട്ട്

2022 ലെ ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ എഫ് ഐ ) മികച്ച സിനിമ, നടൻ, നടി എന്നിവരെ പ്രഖ്യാപിച്ചു. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, റിഷബ്‍  ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ്‌ ലീല ബൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി, ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ  ചെല്ലോ ഷോ എന്നിവയാണ് യഥാക്രമം ടോപ് റേറ്റഡ് ചിത്രങ്ങൾ.

ന്നാ താൻ കേസ് കൊട്, അറിയിപ്പ്, പട എന്നി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബൻ ടോപ്പ് റേറ്റഡ് നടനായി തിരഞ്ഞെടുക്കപെട്ടത്. കാന്താരയിലെ പ്രകടനത്തിലൂടെ റിഷബ് ഷെട്ടി രണ്ടാമത്തെ ടോപ്പ് റേറ്റഡ് നടനായി തിരഞ്ഞെടുക്കപെട്ടു. ആലിയാ ഭട്ടാണ് ടോപ്പ് റേറ്റഡ് നടി. സായി പല്ലവി, ദീപിക പദുക്കോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മാധവൻ, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

ഐ എഫ് എഫ് ഐ മുൻ തലവൻ മനോജ്‌ ശ്രീവാസ്തവ, ചലച്ചിത്ര നിരൂപകൻ സൈബാൾ ചാറ്റർജി എന്നിവർ ചേർന്നാണ് ഐ എഫ് ഐ രൂപീകരിച്ചത്. ചലച്ചിത്ര നിരൂപകരായ ആറാംഗസമിതിയാണ് റേറ്റിംഗ് നിശ്ചയിച്ചത്. ആറ് സംസ്ഥാനങ്ങളെയാണ് ഇവർ പ്രതിനിധികരിക്കുന്നത്‌. ക്രിസ്റ്റാഫർ ഡാൾട്ടൺ (കേരളം ), എം കെ രാഘാ വേന്ദ്ര (കർണാടക ), ഭരദ്വാജ് രംഗൻ (തമിഴ്നാട് ), മുർത്താസ അലി ഖാൻ (ഡൽഹി ), ഉത്പൽ ദത്ത (അസം ), സ്വപൻ മല്ലിക് (പശ്ചിമ ബംഗാൾ ) എന്നിവരാണ് ജൂറി അംഗങ്ങൾ. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള 41 ഫീച്ചർ ഫിലിമുകളാണ് റേറ്റിംഗിനായി പരിഗണിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular