HomeMoviesപ്രിയതമനെ പരിചയപ്പെടുത്തികൊണ്ട് സ്റ്റാർ മാജിക്‌ താരം 'ശ്രീവിദ്യ മുല്ലശ്ശേരി'

പ്രിയതമനെ പരിചയപ്പെടുത്തികൊണ്ട് സ്റ്റാർ മാജിക്‌ താരം ‘ശ്രീവിദ്യ മുല്ലശ്ശേരി’

ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ  മാജിക്‌ എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീവിദ്യ കഴിഞ്ഞ ദിവസം പ്രീ എൻഗേജ്മെന്റ് ടീസർ പങ്കുവെച്ചിരുന്നു. ഒടുവിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനോടൊപ്പം പ്രിയതമനെയും പരിചയപെടുത്തിയിരിക്കുകയാണ് ശ്രീവിദ്യ. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രിയതമൻ. ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്നു ശ്രീവിദ്യ പറയുന്നു. ജനുവരി 22 നാണ് ശ്രീവിദ്യ യുടെ വിവാഹനിശ്ചയം.

2019 ൽ പുറത്തിറങ്ങിയ ജിംബൂബ യാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഞങ്ങൾ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നു എന്ന് ഇരുവരും പറയുന്നുണ്ട്. കുട്ടനാടൻ ബ്ലോഗ്, നൈറ്റ്‌ ഡ്രൈവ്, ഒരു പഴയ ബോംബ് കഥ എന്നി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ ‘എന്നതാണ്  ശ്രീവിദ്യയുടെ അടുത്ത ചിത്രം. രാഹുൽ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ  പുതിയ ചിത്രമാണ്  ‘251’.

RELATED ARTICLES
- Advertisment -
Google search engine

Most Popular