Home Blog Page 255

വിശ്വക് സെന്നിന്റെ ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ പുറത്തിറങ്ങി

0

ഡൈനാമിക് ഹീറോ വിശ്വക് സെൻ തന്റെ ആദ്യ പാൻ ഇന്ത്യ ചിത്രം ദാസ് കാ ധാംകി, വമ്പൻ ബഡ്ജറ്റിൽ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നായകനും സംവിധായകനും നിർമ്മാതാവും വിശ്വക് തന്നെയാണ്. ചിത്രത്തിൽ വിശ്വക് സെന്നിന്റെ നായികയായി നിവേത പേതുരാജാണ് എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ സിംഗിൾ “ആൾമോസ്റ്റ്റ് പടിപോയിദേപിള്ളയ്ക്ക്” വമ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. ഇന്ന്, നിർമ്മാതാക്കൾ ചിത്രത്തിൻറെ രണ്ടാമത്തെ സിംഗിൾ മാവാ ബ്രോയുടെ ലിറിക്കൽ വീഡിയോ പുറത്തിറക്കി .

റാം മിരിയാലയാണ് ചിട്ടപ്പെടുത്തി തൻ്റെ മനോഹര ശബ്ദത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. കാസർള ശ്യാമിന്റെ വരികൾ ഇതിനോടൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പാട്ടിൽ ചടുലമായി കാണപ്പെട്ട വിശ്വക് സെന്നിന്റെ നൃത്തങ്ങൾ കാണാൻ രസകരമാണ്. ആൽബത്തിൽ നിന്നുള്ള മറ്റൊരു ബ്ലോക്ക്ബസ്റ്റർ നമ്പറായിരിക്കും ഇത്.

വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന് പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.ദിനേശ് കെ ബാബു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ലിയോൺ ജെയിംസും എഡിറ്റിംഗ് അൻവർ അലിയും നിർവ്വഹിക്കുന്നു.റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ദാസ് കാ ധാംകി 2023 ഫെബ്രുവരി 17 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്

സംവിധായകൻ: വിശ്വക് സെൻ
നിർമ്മാതാവ്: കരാട്ടെ രാജു
ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ്
സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ
ഡിഒപി: ദിനേശ് കെ ബാബു
സംഗീതം: ലിയോൺ ജെയിംസ്
എഡിറ്റർ: അൻവർ അലി
കലാസംവിധാനം: എ.രാമഞ്ജനേയുലു
സംഘട്ടണം : ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്
പിആർഒ: ശബരി


ഓൺലൈൻ പ്രീമിയർ ലീഗ് സെലിബ്രിറ്റി കപ്പ് എവലൂഷൻ ഐഡിയാസ് ചാംപ്യൻസ്

0

സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ ഓൺലൈൻ റൈഡേഴ്സ് സംഘടിപ്പിച്ച ഓൺലൈൻ പ്രീമിയർ ലീഗ് സീസൺ 4 സെലിബ്രിറ്റി കപ്പിൽ എവലൂഷൻ ഐഡിയാസ് ജേതാക്കളായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ ഫൈനലിൽ കൊറിയൊഗ്രാഫേഴ്‌സിനെ 85 റൺസിന് പരാജയപ്പെടുത്തിയാണ് എവലൂഷൻ ഐഡിയാസ് ടൂർണമെന്റിലെ ചാമ്പ്യന്മാരായത്.

സ്കോർ – എവലൂഷൻ ഐഡിയാസ് : 152/5 (15)
കൊറിയൊഗ്രാഫേഴ്‌സ് : 67/9(15)

ഫൈനൽ മത്സരത്തിൽ 16 പന്തുകളിൽ നിന്ന് പുറത്താക്കാതെ 44 റൺസ് നേടിയ ഷോൺ ആണ് മാൻ ഓഫ് ദി മാച്ച്. കിംഗ് മേക്കേഴ്‌സിൻ്റെ നോയലാണ് മാൻ ഓഫ് ദി സീരീസ്. 163 റൺസ് നേടിയ നോയൽ തന്നെയാണ് ടൂർണമെൻ്റിലെ ബെസ്റ്റ് ബാറ്റ്സ്മാൻ പുരസ്കാരവും സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റുകൾ സ്വന്തമാക്കിയ ഐഡിയാസിലെ ബേസിൽ മികച്ച ബൗളർക്കുള്ള പുരസ്കാരം സ്വന്തമാക്കി. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ വിനു മോഹൻ, നയന അനിൽ, ദ്രുവൻ, റാം എന്നിവർ ചേർന്നാണ് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചത്.സാജു നവോദയ, ഷഫീഖ് റഹ്മാൻ, സജി സുരേന്ദ്രൻ, പ്രൊഡ്യൂസർ ഡോക്ടർ ബാദുഷ, ദേവ് ജി ദേവൻ,സുദീപ് കാരാട്ട് സി.സി.എഫ് പ്രസിഡൻറ് അനിൽ തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. മാളികപ്പുറം എന്ന ചിത്രത്തിൻറെ 50 കോടിയുടെ വിജയാഘോഷവും സമാപന ദിവസമായ ഇന്നലെ രാവിലെ വേദിയിൽ വെച്ച് ആഘോഷിക്കുകയുണ്ടായി. നടൻ ഉണ്ണി മുകുന്ദൻ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള,ദേവനന്ദ, ശ്രീപത് എന്നിവർ ആഘോഷചടങ്ങുകളിൽ പങ്കെടുക്കുകയുണ്ടായി.

ഗ്രാൻ്റ് പ്രൊഡക്ഷൻസ്, സൂര്യ ഫിലിംസ്, ആർ ഡി ഇമിനേഷൻസ്, ചിയേഴ്‌സ് എന്റർടൈൻമെന്റ്സ്,സ്റ്റാർ ഹോളിടെയ്സ്,താഹിർ സിനി ടെക്നിക്, ബ്രിങ് ഫോർത്ത് മീഡിയ, കാസർഗോൾഡ്,കൊച്ചിൻ സൂപ്പർ കിംഗ്സ്, സോഫ സ്റ്റോറിസ്, ഇയോൺ, എസ്റ്റിലോകസ്,ചായ് ചാറ്റ്, വെറൈറ്റി മീഡിയ,മിട്ടാസ്,തക്കാരം,കൈനറ്റിക് ഗ്രീൻ, സുവി സ്ട്രൈക്കേഴ്സ്, 1000 ആരോസ്, ജിഞ്ചർ മീഡിയ,ഗ്ലോബൽ എക്സ്പേർട്ട്സ്,മൈൽ സ്റ്റോൺ മേക്കേഴ്സ്,ടീം പ്രൊഡ്യൂസേഴ്സ് എന്നിവരാണ് ടൂർണമെൻ്റ് സ്പോൺസേഴ്സ്

മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയം

0

അംബാനി കുടുംബത്തിന് ആഘോഷത്തിന്റെ രാവുകളായിരുന്നു. വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത്‌ അംബാനിയുടെ വിവാഹനിശ്ചയമായിരുന്നു ഇന്നലെ.  അനന്തിന്റെ ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെർച്ചന്റ് ആണ് വധു. വിവാഹ നിശ്ചയം ചടങ്ങിൽ പങ്കെടുക്കാൻ അഭിനേതാക്കളായ ദീപിക പദുകോൺ, ഐശ്വര്യ റായ് ബച്ചൻ, വരുൺ ധവാൻ, കത്രിന കൈഫ്‌, സാറാ അലിഖാൻ, ജോൺ അബ്രഹാം, ക്രിക്കറ്റ്‌ താരം സച്ചിൻ ടെൻഡുൽക്കർ ഭാര്യ അഞ്ജലി ചലച്ചിത്ര പ്രവർത്തകരായ രാജ്‌കുമാർ ഹിരാനി എന്നിവരടക്കം നിരവധി പ്രമുഖർ എത്തി ചേർന്നിരുന്നു.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. സെലിബ്രിറ്റി ഡിസൈനർമാരായ ഗൗരി ഖാൻ, സന്ദീപ് ഖോസ് ല എന്നിവരും ചടങ്ങിനു എത്തിയിരുന്നു. ഫാർമസി ഗ്രൂപ്പായ എൻകോർ ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സിഇഒ ആയ വീരൻ  മെർച്ചന്റിന്റെ മകളാണ് രാധിക. ന്യൂയോർക്ക് യൂണിവേഴ്സിറ്റിൽ നിന്നും പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ബിരുദപഠനം നേടിയ രാധിക മികച്ചൊരു നർത്തകി കൂടിയാണ്. ഭാരതനാട്യം അടക്കമുള്ള ക്ലാസിക്കൽ നൃത്തകലകളിൽ രാധിക പ്രാവിണ്യം നേടിയിട്ടുണ്ട്. രാധികയുടെ ഗുരു ഭാവന താക്കാറാണ്. രാധിക തന്റെ കരിയർ ആദ്യമായി ആരംഭിച്ചത് റിയൽ എസ്റ്റേറ്റ് ശൃംഖലയായ ഇസ്പ്രാവയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാണ്. ഇപ്പോൾ എൻകോർ ഹെൽത്ത്‌കെയർ ഡയറക്ടർ ബോർഡ്‌ അംഗമാണ്.

പൊന്മുടിയുടെ പുതിയ പേര് ശങ്കിലി

0

കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് പൊന്മുടി. ഈ സ്ഥലത്തിന്റെ പ്രത്യേകത വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയാണ്. ഇപ്പോഴുള്ള പുതിയ വാർത്ത അനുസരിച്ചു.  തിരുവനന്തപുരം ജില്ലാ കേന്ദ്രികരിച്ച് പുതിയൊരു വന്യജീവി സങ്കേതം രുപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. പൊന്മുടിയുടെ പേരിൽ സങ്കേതം രൂപികരിക്കാനായിരുന്നു വനം വകുപ്പ് നേരത്തെ ശുപാർശ നൽകിയിരുന്നത്.

എന്നാൽ ഇപ്പോൾ ഈ കാര്യത്തിന് മാറ്റം വന്നിരിക്കുകയാണ്. പൊന്മുടിയുടെ പേരുമാറ്റി ‘ശങ്കിലി’ എന്നാക്കി വന്യജീവി സങ്കേതം രൂപികരിക്കാനാണ് ഇപ്പോഴത്തെ നീക്കാമെന്നു സൂചനകൾ. തിരുവനന്തപുരം ജില്ലയിൽ 2 വന്യജീവി സങ്കേതങ്ങളാണുള്ളത്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളാണ്. തിരുവനന്തപുരം ഡിഎഫ്ഒയുടെ കിഴിലാണ് പുതിയ വന്യജീവി കേന്ദ്രം പ്രവർത്തിക്കുക. ഇതിനു കേന്ദ്ര ഫണ്ടും ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കൊല്ലം ജില്ലയിലെ പുനലൂർ എന്നി താലൂക്ക്കളിലെ ജനവാസമേഖലകൾ ഉൾപെടാത്ത പ്രദേശങ്ങളാണ് പുതിയ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ ഉൾപ്പെടുക.

‘പട്ടി നക്കിയ ജീവിതം ‘ എന്ന തന്റെ അവസ്ഥയെ കുറിച്ചുകൊണ്ട് നടി രഞ്ജിനി

0

നാൽപതു വയസ്സ് ആയതോടുകൂടി താൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. തന്റെ ഡെയ്ലി വ്ളോഗിന്റെ ഭാഗമായി രഞ്ജിനി എടുത്ത വീഡിയോയിലൂടെയാണ് തന്റെ അവസ്ഥ  പങ്കുവെച്ചിരിക്കുന്നത്. “പട്ടി നക്കിയ ജീവിതം “എന്ന് കേട്ടിട്ടുണ്ടോ, ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ 

ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനുള്ള താല്പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്കു ഒന്നിലും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ല. അത്രക്കും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണ്. എന്താ നടക്കുന്നതെന്നും, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കൺഫ്യൂഷനിലാനിപ്പോൾ. എന്തു ചെയ്യണമെന്ന് എനിക്കു അറിയില്ല, വീട്ടിൽ തിരിച്ചു വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്തു നടന്നാൽ മതി, എപ്പോഴും ഒറ്റയ്ക്ക് ഇരിക്കണം, അതുപോലെ അറിയുന്ന ആളുകളെ ഒന്നു കാണാനും തോന്നുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നു ഞാൻ സെർച്ച്‌ ചെയ്തു നോക്കി. ഒന്നുകിൽ ഇതു ഡിപ്രെഷൻ ആയിരിക്കും, ഇല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസസ്‌ ആവും.

പലതും വായിച്ചതിൽനിന്നും മിഡ് ലൈഫ് ക്രൈസസ് എന്നാണ് തോന്നുന്നത്. നാൽപതു വയസാവുമ്പോൾ ഇതു വരുമെന്നാണ് തോന്നുന്നത്. ഡിപ്രെഷനേക്കാളും മിഡ് ലൈഫ് ക്രൈസസ്‌ ആണ്‌ നല്ലത്. കാരണം ‘കുറച്ചു കഴിയുമ്പോൾ പോകുമല്ലോ ‘. ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയിലെന്നു തോന്നുന്നു. ഞാനൊക്കെ വളരെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്.പക്ഷെ അതൊന്നും എനിക്കു കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.

ഇതിനെല്ലാം 2023 നല്ലൊരു വർഷമായി മാറുമെന്ന് കരുതുന്നു. എല്ലാരേയും പോലെ ഈ പുതുവർഷത്തിൽ തീരുമാനിക്കുന്ന കാര്യങ്ങളെ എനിക്കുള്ളൂ. ഫിറ്റ്നസ് നോക്കണം, വെയ്റ്റ് കുറക്കണം, മദ്യപാനം നിർത്തണം, ഭക്ഷണം കഴിക്കുന്നത് കുറക്കണം എന്നൊക്കെയാണ്. 

“പൊന്നിയിൻ സെൽവൻ” ഭാഗം 2-ന് കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു

0

മണിരത്‌നത്തിന്റെ ‘പൊന്നിയിൻ  സെൽവൻ’ ഈ വർഷം  ഏറ്റവുമധികം കാത്തിരുന്ന തമിഴ് റിലീസുകളിലൊന്നാണ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സെപ്റ്റംബർ 30 നായിരുന്നു തീയേറ്ററുകളിൽ എത്തിയിരുന്നത്. പിന്നാലെ ചിത്രം

ഒടിടിയിലും എത്തി. ചിയാൻ വിക്രം, തൃഷ, ഐശ്വര്യറായ് ബച്ചൻ, ജയം രവി, കാർത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രേക്ഷകരെല്ലാം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ കൗണ്ട് ഡൗൺ വീഡിയോയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ചിത്രം ഏപ്രിൽ 28 ന് തീയേറ്ററുകളിൽ എത്തും. ഇനി 100 ദിവസമാണ് പൊന്നിയിൻ സെൽവൻ 2 റിലീസിനുള്ളത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആ വീഡിയോ സോഷ്യൽ മീഡിയകൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ പ്രൊമോഷനുകൾക്കിടെ, മണിരത്‌നം ആദ്യ ഭാഗം പുറത്തിറങ്ങി ആറ് മുതൽ ഒമ്പതു മാസങ്ങൾക്ക്ശേഷം രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു.

എ ആർ റഹ്മാനാണ് ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ അതെ പേരിലുള്ള ജനപ്രിയ തമിഴ് സാഹിത്യ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ നിർമിച്ചിരിക്കുന്നത്. ഐശ്വര്യറായ് ബച്ചൻ, തൃഷ, ചിയാൻ വിക്രം, കാർത്തി, ജയൻ രവി എന്നിവരുൾപെട്ടെയുള്ള താരനിരയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ജയറാം, ശരത് കുമാർ, പ്രകാശ് രാജ്‌, ഐശ്വര്യ ലക്ഷി, ശോഭിത ധുലിപാല, വിക്രം പ്രഭു എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

‘നൻപകൽ നേരത്ത് മയക്കം ‘ പ്രേക്ഷക പ്രതികരണം

0

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി  ഒന്നിക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടി  കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ നിർമ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി, തമിഴ് നടി രമ്യ പാണ്ഡ്യാൻ, അശോകൻ, രാജേഷ് ശർമ തുടങ്ങിയവർ ഇതിൽ മുഖ്യ കഥാപാത്രങ്ങൾ.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മമ്മൂട്ടി സ്‌ക്രീനിലെത്തുമ്പോൾ അത് ആഘോഷമാക്കനൊരുങ്ങുകയാണ് പ്രേക്ഷകർ. ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രശംസയാണ് നേടിയത്. ഈ ചിത്രം കണ്ട സംവിധായകൻ സനൽ കുമാർ ശശിധരൻ കുറിച്ച വാക്കുകൾ ഇങ്ങനെ ” നൻപകൽ നേരത്ത് മയക്കം കണ്ടു, ലിജോയുടെ ഏറ്റവും മികച്ച ചിത്രം ഇതാണെന്നു തോന്നി. നായകൻ മമ്മൂട്ടിയെയും തിരക്കഥകൃത്ത് ഹരീഷിനെയും പ്രേത്യേകം അഭിനന്ദിക്കാതെ വയ്യ.

ശകുന്തള – ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത; ‘ശാകുന്തള’ത്തിലെ പാട്ടെത്തി

0

സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ശകുന്തളയുടെ കഥപറയുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ ആണ്. മണി ശർമ്മ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദ് ആണ്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തും..

മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ‘ദുഷ്യന്തനാ’യി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്‍റെ നിര്‍മ്മാതാവാണ് ദില്‍ രാജു. പി ആർ ഓ ശബരി

രേവതിയായി കൃതി ഷെട്ടി !
നാഗ ചൈതന്യ, വെങ്കട്ട് പ്രഭു ചിത്രം കസ്റ്റഡി പോസ്റ്റർ റിലീസ്

0

പ്രമുഖ സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന നാഗ ചൈതന്യയുടെ തെലുങ്ക്-തമിഴ് ദ്വിഭാഷാ പ്രൊജക്റ്റ് കസ്റ്റഡി അതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നാഗ ചൈതന്യയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷത്തിൽ പുറത്തിറങ്ങിയിരുന്നു. ചിത്രം ഇതിനകം അവസാനഘട്ട ചിത്രീകരണത്തിലാണ്. ഇന്ന് ചിത്രത്തിലെ രേവതിയായി കൃതി ഷെട്ടിയെ അവതരിപ്പിച്ച് നിർമ്മാതാക്കൾ ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.

തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ മകനും ഹിറ്റ് സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയുമായി സഹകരിച്ച് ആദ്യമായി സംഗീത മഹാനായ ഇളയരാജയും കൂടി ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്.. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്.. എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു..

സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച, ചിത്രീകരണം ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പി ആർ ഓ ശബരി

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിൽ അമ്മച്ചിയായി പ്രധാനവേഷമിട്ട നടി ലീന ആന്റണി (73) പത്താം ക്ലാസ്സ്‌ പാസ്സായി

0

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിൽ അമ്മച്ചിയായി പ്രധാന വേഷമിട്ട നടി ലീന ആന്റണി 73- ആം വയസ്സിൽ തുല്യത പരീക്ഷയിൽ പത്താം ക്ലാസ്സ്‌ പാസായി. കഴിഞ്ഞ സെപ്റ്റംബറിലാണ് പരീക്ഷഎഴുതിയത്. നാടക

നടികൂടിയായ ലീന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ അമ്മച്ചിയായി പ്രധാനവേഷം ചെയ്തത്തോടെയാണ് ഏറെ ശ്രെദ്ധിക്കപെട്ടത്. ഭർത്താവും നടനുമായ കെ എൽ ആന്റണിയുടെ മരണത്തിനു ശേഷം ഒറ്റപ്പെടലിലൂടെ കടന്നുപോയത്തിലൂടെയാണ് ലീന പഠനത്തെ കുറിച് ചിന്തിച്ചത്.

സെപ്റ്റംബറിൽ തുടർവിദ്യപദ്ധതി പ്രകാരം പത്താംതരം പരീക്ഷഎഴുതി. എന്നാൽ നവംബറിൽ ഫലമെത്തിയപ്പോൾ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങൾ കിട്ടിയിരുന്നു. അതിനുശേഷം സേ പരീക്ഷയെഴുതി കണക്കും രസതന്ത്രവും ജയിച്ചു. തൈക്കാട്ടുശ്ശേരി ഉളവയ്പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്സ്‌. ലീന ഇപ്പോൾ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. മകൻ ലാസർ ഷൈനും മരുമകൾ അഡ്വ മായകൃഷ്ണനുമാണ് പത്താംതരം പരീക്ഷയ്ക്കുള്ള വഴിയൊരുക്കിയത്. മൂന്ന്  മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും അഭ്യസിക്കുന്നു. ലീന പരീക്ഷയെഴുതിയ വിവരമറിഞ്ഞ മന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു, അതുപോലെ വിജയിച്ചപോലും ആശംസകൾ അറിയിച്ചിരുന്നു.

സ്റ്റൈലിഷ് ലുക്കിൽ തോക്കുമെടുത്തു ദുൽഖർ സൽമാൻ

0

ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണി ഗായകനും ചലച്ചിത്ര നിർമാതവുമായ ദുൽഖർ സൽമാൻ ഇപ്പോൾ ഷൂട്ടിൽ നിന്നും ബ്രേക്കെടുത്തു ഷൂട്ടിംഗിങ്ങിനിറങ്ങിയിരിക്കുകയാണ് . കിങ്ങ് ഓഫ് കൊത്ത എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോൾ ദുൽഖർ.

രാത്രി കാലങ്ങളിലുള്ള ചിത്രികരണം അധികമുള്ള ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത.

സ്റ്റൈലിഷ് ലുക്കിൽ തോക്കുമെടുത്തു ഷൂട്ട്‌ ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതുകോട്ടയിലെ സ്പോർട്സ് ക്ലബ്ബിലാണ് ദുൽഖർ ഷൂട്ടിംങ്ങിനിറങ്ങിയിരിക്കുന്നത്. തങ്ങളെ ക്ഷണിച്ചവരോട് നന്ദി അറിയ്ക്കുന്നുണ്ട് താരം. ഏതായാലും ദുൽഖറിന്റെ ഈ സ്റ്റൈലിഷ് ലുക്ക്‌ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളിൽ ചിത്രം റിലീസിനെത്തും. ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.

നടി നമിത പ്രമോദിന്റെ ‘സമ്മർ കഫെ’ ഉദ്ഘാടനത്തിന് താരസുന്ദരികൾ ഒന്നിച്ചെത്തിയപ്പോൾ വീഡിയോ കാണാം

0

മലയാളികൾക്ക് ഏറെ സുപരിചിതവും നല്ലൊരു അഭിനേത്രി യും കൂടിയാണ് നമിത പ്രമോദ്. ഇപ്പോൾ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുയാണ് നമിത. ഹോട്ടൽ ബിസിനസിലേക്കാണ് കാലെടുത്തു വെച്ചിരിക്കുന്നത്. കൊച്ചി പനബിള്ളി നഗറിൽ ‘സമ്മർ ടൗൺ ‘എന്ന കഫെ ഓപ്പൺ ചെയ്തിരിക്കുകയാണ് താരസുന്ദരി. ഇപ്പോൾ നമിതയുടെ സമ്മർ കഫേയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

നമിതയുടെ കഫെ ഉദ്ഘാടനത്തിനായി പ്രിയകൂട്ടുകാരികളായ മിയ, അപർണ ബാലമുരളി, അനു സിതാര, രജിഷ വിജയൻ, മീനാക്ഷി ദിലീപ്   എന്നിവരെല്ലാം  എത്തിചേർന്നിരുന്നു. നടൻ നാദിർഷായുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്. നടൻ കുഞ്ചനും ആശംസകൾ നേരാൻ എത്തിയിരുന്നു. 2011 ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമ ലോകത്തേക്ക് ചുവടുവെച്ചത്. തുടർന്ന് പുതിയ തീരങ്ങൾ, സൗണ്ട് തോമ, പുള്ളിപുലികളും ആട്ടിൻകുട്ടിയും, അമർ അക്ബർ അന്തോണി, വിക്രമാദിത്യൻ എന്നി ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. നാദിർഷാ സംവിധാനം ചെയ്ത ചിത്രം ‘ഈശോ’ ആണ് നമിത അവസാനമായി അഭിനയിച്ചത്.