Home Blog Page 244

ഇന്നസെന്റ് ആശുപത്രിയിൽ, ശാരീരിക അസ്വസ്ഥതകൾ കാരണം

0

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദ രോഗത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ചികിത്സ തുടരുകയാണ്.

ക്യാൻസറിനു നേരത്തെയും ചികിത്സാ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ചു ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ക്യാൻസർ രോഗത്തെ തന്റെ ഇച്ഛശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടൻ ഇന്നസെന്റ് അറിയപ്പെടുന്നത്. ‘ ക്യാൻസർ വാർഡിലെ ചിരി ‘ എന്നത് ഉൾപ്പെടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എംപിയായപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താൻ ശ്രമിച്ചതെന്നും അഞ്ചിടത്ത് ക്യാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട്  വ്യക്തമാക്കിയിരുന്നു.

മകനും ഭർത്താവിനുമൊപ്പം നടത്തിയ ഒരു വരാന്ത്യ യാത്രയുടെ ചിത്രങ്ങൾ പങ്കിട്ട് സോനം കപൂർ

0

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് മകൻ വായുവിനൊപ്പം സമയം ചെലവഴിക്കുകയാണ് ബോളിവുഡ് താരം സോനം കപൂർ. ഓഗസ്റ്റ് 20 നാണ് സോനം കപൂറിനും ആനന്ദിനും ഒരു ആൺകുഞ്ഞ് പിറന്നത്. ‘നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥം പകരുന്ന ശക്തിയുടെ പേരിൽ, അപാരമായ ധൈര്യവും ശക്തിയും ഉൾകൊള്ളുന്ന ഹനുമാന്റെയും ഭീമന്റെയും പേരിൽ, പവിത്രവും ജീവൻ നൽകുന്നതും ശാശ്വതമായി നമ്മുടെതായതുമായ എല്ലാറ്റിന്റെയും പേരിൽ, ഞങ്ങളുടെ മകൻ വായു കപൂർ അഹൂജയ്ക്ക് വേണ്ടി ഞങ്ങൾ അനുഗ്രഹങ്ങൾ തേടുന്നു’ എന്നാണ് മകനു പേരിട്ടതിനെ കുറിച്ച് സോനം കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മകനും ഭർത്താവിനുമൊപ്പം നടത്തിയ ഒരു വരാന്ത്യ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയുകയാണ്. സോനവും ആനന്ദും 2018 ലാണ് വിവാഹിതരായത്. ലണ്ടനിൽ ഇരുവരും ഒരു വീടും സ്വന്തമായിക്കിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് ചിത്രികരിച്ച ‘ബ്ലൈൻഡ് ‘എന്ന ചിത്രമാണ് സോനത്തിന്റെതായി ഇനി റിലീസ് ചെയ്യാനുള്ളത്.

മലയാള സിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത മഹാനടൻ ‘പി ജെ ആന്റണി’യുടെ ഓർമ്മകളിൽ

0
pj antony film actor.

മലയാള സിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത മഹാനടൻ… നാടകാചാര്യൻ, ചെറുകഥകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ,തിരക്കഥക്കാരൻ, അഭിനേതാവ് എന്നീ എല്ലാ മേഖലകളിലും കൈയൊപ്പ് ചാർത്തിയ ബഹുമുഖപ്രതിഭയായ പി ജെ ആന്റണിയുടെ നാല്പാത്തിനാലാം ചരമദിനം. 1973 ൽ രാഷ്ട്രപതിയുടെ സ്വർണമെഡലിന് അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡു നേടിയ പി ജെ ആന്റണി അഭിനയ രംഗത്ത് തന്റെതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാപ്രതിഭയായിരുന്നു.

1925 ജനുവരി 1 നാണ് പി ജെ ആന്റണിയുടെ ജനനം. ചെറുപ്പകാലത്തു തന്നെ കമ്മ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പിജെ തിയേറ്റേഴ്സ് എന്ന നാടക കമ്പനി രൂപവത്ക്കരിച്ചു. മലയാള നാടക വേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ പി ജെ ആന്റണി വഹിച്ച പങ്കു വളരെ വലുതാണ്. നാല്പത്തിൽ പരം നാടകങ്ങളാണ് അദ്ദേഹം എഴുതിയത്. അദ്ദേഹം നാടകരചനയും സംവിധാനവുമായി നടക്കുന്നതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ 1957 ൽ തകഴിയുടെ ” രണ്ടിടങ്ങഴി ” എന്ന സിനിമയിൽ നായികയായി അഭിനയിക്കുവാനുള്ള അവസരം ലഭിക്കുന്നത്. കർഷകസമരവും അതിജീവനുമായി നടക്കുന്ന പച്ചയായ കഥാപാത്രമായിരുന്നു രണ്ടിടങ്ങഴിയിൽ പി ജെ ക്ക് ലഭിച്ചത്.

നിണമണിഞ്ഞ കാൽപാടുകൾ, അതിഥി, ആദ്യകിരണങ്ങൾ, കാവാലം ചുണ്ടൻ, മുറപ്പെണ്ണ്, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, റോസി, ഭാർഗവി നിലയം, കാക്കത്തമ്പുരാട്ടി, ക്രോസ്സ് ബെൽറ്റ്‌, കാട്ടു കുരങ്ങ്, മുടിയനായ പുത്രൻ,അമ്മയെ കാണാൻ, പുന്നപ്ര വയലാർ തുടങ്ങി ഒത്തിരി സിനിമകൾ അദ്ദേഹത്തിന്റെ പേരിൽ പുറത്തു വന്നു. ‘പെരിയാർ’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് ചലച്ചിത്ര സംവിധായകനുമായി. തിലകനായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. തിലകനെ ആദ്യമായി സിനിമയിലേക്ക് കൊണ്ടു വന്നത് പി ജെ ആന്റണിയാണ്. നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ്‌ അസോസിയേഷന്റെ അഞ്ച് അവാർഡുകൾ പി ജെ ആന്റണിക്ക് ലഭിച്ചിട്ടുണ്ട്. 1974 ൽ നിർമ്മാല്യത്തിലൂടെയാണ് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് ഏറ്റവും മികച്ച നടനുള്ള ഭരത് അവാർഡ് അദ്ദേഹത്തിന് ലഭിക്കുന്നത്. 

‘ദീപിക പദുക്കോ’ണിനെ പ്രശംസിച്ചു മന്ത്രി വി ശിവൻകുട്ടി

0

ബോളിവുഡിന്റെ താരറാണിയാണ് ഇന്ന് ദീപിക പദുക്കോൺ. ചെയ്ത വേഷങ്ങളെല്ലാം മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ദീപിക, ഇത്തവണത്തെ ഓസ്‌കറിൽ ഇന്ത്യക്ക് അഭിമാനമായിരുന്നു. ഇപ്പോഴിതാ ഓസ്‌കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. ഓസ്‌കറിലെ ദീപികയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്‌. ‘ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു’… എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ശിവൻകുട്ടി കുറിച്ചത്. പിന്നാലെ ഒട്ടേറെ പേരാണ് വിമർശിച്ചും ദീപികയെ പ്രശംസിച്ചും

രംഗത്തെത്തിയത്. പതിനാറു അവതാരകരാണ് ഓസ്കർ പുരസ്കാര നിശയിൽ ഉണ്ടായിരുന്നത് അക്കൂട്ടത്തിലെ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു ദീപിക.

ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു അത്. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടിയ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ അതി മനോഹരമായി വേദിക്ക് പരിചയപ്പെടുത്തിയ ദീപികയെ നിറഞ്ഞ കയ്യടിയോടെ ആണ് ഏവരും സ്വീകരിച്ചത്. 2006 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഐശ്വര്യ’ യിലൂടെയാണ്  ദീപിക പദുക്കോൺ വെള്ളിത്തിരയിൽ എത്തുന്നത്. ഷാരുഖ് ഖാൻ നായികനായ ‘ഓം ശാന്തി ഓ’മിലൂടെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ ഇരട്ട വേഷം ആ വർഷത്തിലെ ഫിലിംഫെയർ അവാർഡിന് അർഹയാക്കി. പഠാൻ ആണ് ദീപിക അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ചിത്രത്തിലെ ഗാനരംഗത്ത് ദീപിക ധരിച്ച വസ്ത്രത്തിന്റെ പേരിൽ വിവാദങ്ങൾ ഉയർന്നിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അനുമോദനങ്ങൾ നേടി മലയാള സിനിമ ‘ ചാപ്പ കുത്ത് ‘!

0

വാഗത യുവ സംവിധായകരായ അജെയ്ഷ് സുധാകരൻ – മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ സിനിമയാണ് ‘ ചാപ്പ കുത്ത് ‘.  ‘ അപൂർവരാഗം ‘ , ‘ ഇയോബിൻ്റെ പുസ്തകം ‘ എന്നീ സിനിമകളിലൂടെ ശ്രദധേയയായ,തിയറ്റർ ആർട്ടിസ്റ്റും, ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായിരുന്ന ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ലോകേഷാണ്   നായകൻ.ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. വിനോദ്. കെ. ശരവണൻ – പാണ്ഡ്യൻ കുപ്പൻ ഛായഗ്രഹണവും, വി.എസ് . വിശാൽ – സുനിൽ. എം.കെ എന്നിവർ  എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകൻ. ഷിബു സംഗീത സംവിധാനവും  പശ്ചാത്തല സംഗീത സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നന്ദു ശശിധരനും ഷിബു കല്ലാറുമാണ് ഗാന രചയിതാക്കൾ. ചിത്ര, ഉണ്ണിമേനോൻ, മധു ബാകൃഷ്ണൻ, ശരത് സന്തോഷ് എന്നിവരാണ് ഗായകർ. ജെ.എസ് . എൻ്റർടൈൻമെൻ്റി ൻ്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോളി ഷിബുവാണ്. തിയറ്ററുകളിൽ റിലീസ് ചെയ്യും മുമ്പേ തന്നെ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു വരുന്ന ‘ ചാപ്പ കുത്തി ‘ ന് വലിയ സ്വീകരണവും പുരസ്കാരങ്ങളുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

  ഇതിനോടകം ഇൻ്റോ ഫ്രഞ്ച് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, ബാർസിലോണ ഇൻ്റീ ഫിലിം മേക്കേഴ്സ്  ഫെസ്റ്റിവൽ, റോം പ്രിസ്മാ ഫിലിം അവാർഡ്സ്, ഹംഗറിയിലെ പാരഡൈസ് ഫിലിം ഫെസ്റ്റിവൽ, സിനിമാറ്റിക്  യൂറോപ്യൻ ഫിലിം ഫെസ്റ്റിവൽ, മോക്കോ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ പത്തിൽ പരം മേളകളിൽ പങ്കെടുത്ത് അനുമോദനങ്ങളും പുരസ്ക്കാരങ്ങളും നേടി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കയാണ് ‘ ചാപ്പ കുത്ത് ‘. വെനീസുലേയിലെ ഫൈവ് കോൻഡിനെൻ്റ്സ് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച സംഗീത സംവിധായകൻ, മികച്ച നിർമ്മാതാവ് എന്നീ അവാർഡുകൾ കരസ്ഥമാക്കിയപ്പോൾ, ഇൻ്റൊ ഫ്രഞ്ച് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനും മികച്ച സംഗീത സംവിധായകനുമുള്ള അവാർഡ് കരസ്ഥാക്കി ചാപ്പകുത്ത്. മികച്ച സംഗീത സംവിധായകൻ,  മികച്ച ഗാനം, മികച്ച പാശ്ചാത്തല സംഗീതം, മികച്ച നായക നടൻ (ലോകേഷ്), മികച്ച സംവിധാനം എന്നിങ്ങനെ നാല് അവാർഡുകൾ നേടി മോക്കോ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും ‘ ചാപ്പകുത്തി ‘ ന് തിളക്കം. ഇത് ചിത്രം നേടിയ പുരസ്ക്കാരങ്ങളിൽ ചിലത് മാത്രം.

കായംകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.കടലും കായലും ചേരുന്ന ഒറ്റ തിരിഞ്ഞ ഒരു പ്രദേശത്തിൻ്റെ പാശ്ചാത്തലത്തിലുള്ള സമകാലീന സംഭവങ്ങൾ കോർത്തിണക്കിയ വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന് അവലംബം. സമൂഹം ഒരു വ്യക്തിയോട് പുലർത്തുന്ന അവഗണനയും,അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസിക വ്യഥകളിലൂടെയാണ് കഥ വികസിക്കന്നത്.  ഒട്ടേറെ ജീവിതങ്ങൾ അപഹരിച്ച മഹാ മാരിയായ കൊറോണയും ‘ ചാപ്പകുത്തി ‘ലെ ഗതി വിഗതികൾ നിയന്ത്രിക്കുന്ന ഘടകമാവുന്നുണ്ട്. ഒരു അനുജനും അവനു വേണ്ടി ജീവിതം ത്യജിച്ചു കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെയും കഥയാണിത്. ഹിമാ ശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്. 

സി.കെ.അജയ് കുമാർ, പി ആർ ഒ 

സ്റ്റൈലിഷ് ലുക്കിൽ ദയ സുജിത്, നടി മഞ്ജു പിള്ളയുടെ മകൾ

0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. മഞ്ജുവിന്റെയും ഛായഗ്രഹകൻ സുജിത് വാസുദേവിന്റെയും ഏകമകളാണ് ദയ സുജിത്. ദയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലൂക്കിലാണ് ചിത്രങ്ങളിൽ ദയ പ്രതീക്ഷപ്പെടുന്നത്. ഇറ്റലിയിൽ ഉപരിപഠനം നടത്തുകയാണ് ദയ ഇപ്പോൾ. മോഡലിംഗ്, ഫാഷൻ, സ്റ്റൈലിങ്, ഫാഷൻ ഫോട്ടോഗ്രഫി ഇതിലൊക്കെ മകൾക്ക് താല്പര്യമുണ്ടെന്ന് ഒരു അഭിമുഖത്തിൽ മഞ്ജു പിള്ള പറഞ്ഞിരുന്നു.

സിനിമ, ടെലിവിഷൻ രംഗത്ത് സുപരിചിതയാണ് മഞ്ജു പിള്ള. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ എന്ന ടെലിവിഷൻ ഷോയിൽ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് മഞ്ജു. ‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബ ചിത്രങ്ങൾ, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്നി പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഹോം’ എന്ന ചിത്രത്തിലെ പ്രകടന്നതിന് ഏറെ പ്രശംസകൾ നേടിയിരുന്നു. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ ‘ സിനിമയിൽ പ്രധാന വേഷം ചെയ്തു.

പാൻ ഇന്ത്യൻ ചിത്രം ‘ഋഷഭ’ യ്ക്ക് ഉടൻ തുടക്കം

0

മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭയുടെ ഓരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രികരണം വൈകാതെ തുടങ്ങുമെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയായതയും സൂചനകളുണ്ട്

 കഴിഞ്ഞ വർഷമായിരുന്നു ഋഷഭയുടെ പ്രഖ്യാപനം. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’.

എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കരാറിൽ ഒപ്പിടുന്നതിന്റെ ഭാഗമായി മോഹൻലാൽ ദുബായിൽ ആണിപ്പോൾ. ജീത്തു ജോസഫിന്റെ റാം എന്ന ചിത്രമാണ് മോഹൻലാലിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. മോൺസ്റ്റാർ, എലോൺ പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്റെയും വിവേകിന്റെയും തുടങ്ങി ഒട്ടേറെ പ്രൊജക്ടുകൾ മോഹൻലാലിന്റെതായി ഒരുങ്ങുന്നു. അതിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും ഉൾപ്പെടുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

എനിക്ക് ഭേദപ്പെട്ട് വരുന്നുണ്ട്, എല്ലാരുടെയും പ്രാർത്ഥനക്കും സ്നേഹത്തിനും നന്ദി പറഞ്ഞു കൊണ്ട് ‘മിഥുൻ രമേശ്‌’

0

നടനും അവതാരകനുമായ മിഥുൻ രമേശ് മലയാളി പ്രേക്ഷകർക്ക് സുപരിചിതിനാണ്. മിനി സ്ക്രീനിലും വെള്ളിത്തിരയിലും നിറഞ്ഞു നിൽക്കുന്ന മിഥുൻ അടുത്തിടെ ആശുപത്രിയിൽ ചികിത്സാ തേടിയിരുന്നു. മുഖത്തിന് താത്കാലികമായി കോടൽ ഉണ്ടാകുന്ന ബെൽസ് പാൾസി എന്ന രോഗത്തിനാണ് മിഥുൻ ചികിത്സാ തേടിയത്. ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞുപോകുന്ന അവസ്ഥയാണുള്ളതെന്നും വീഡിയോ പങ്കുവെച്ച് മിഥുൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ നിലവിലെ അവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ. ‘ എനിക്ക് ഭേദപ്പെട്ട് വരുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനക്കും സ്നേഹത്തിനും നന്ദി ‘ എന്നാണ് മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു.

മിഥുന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുൻ അഡ്മിറ്റായത്. മിഥുൻ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാകുന്ന രോഗമാണ് ബെൽസ് പാൾസി. കോവിഡ് മുക്തി നേടിയവരിൽ ഈ രോഗം കണ്ടുവരുന്നുണ്ടെന്ന് ഡോക്ടർമാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് കൊണ്ട് സുബി സുരേഷിന്റെ സഹോദരൻ എബി സുരേഷ്

0

കരൾ രോഗ ബാധിതയായി ചികിത്സായിൽ കഴിയവേ ഫെബ്രുവരി 22 നാണ് നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചത്. ചികിത്സാ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്  സഹോദരൻ എബി സുരേഷ്. എല്ലാവരോടും നന്ദി പറയാനാണ് ഞാൻ വീഡിയോയിൽ വന്നിരിക്കുന്നത് എന്ന് പറഞ്ഞാണ് എബി സുരേഷ് സംസാരിച്ചു തുടങ്ങിയത്. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവർക്ക് വേണ്ടി പ്രാർത്ഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ്.

ചേച്ചിയെ ചികിൽസിച്ച ഡോക്ടർമാരോടും അതുപോലെ ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നേഴ്സ്മാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഞങ്ങൾ കഷ്പ്പെട്ടപ്പോൾ അതിന്റെ പേപ്പർ വർക്കും കാര്യങ്ങളുമൊക്കെ വളരെയധികം ഞങ്ങളെ സഹായിച്ച സർക്കാർ അധികൃതർക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡൻ സാറിനും എൽഡോസ് കുന്നാമ്പള്ളി സാറിനും ടിനി ചേട്ടനും ധർമജൻ ചേട്ടനും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങൾ നന്ദി പറയുകയാണ്.

എന്റെ ചേച്ചി വളരെയധികം ആഗ്രഹിച്ച് തുടങ്ങിയതാണ് എഫ്ബി പേജും യൂട്യൂബ് ചാനലും. ആശുപത്രിയിലായിരുന്നപ്പോഴും എന്റടെത്തു പറയുമായിരുന്നു ഞാൻ കുറച്ച് വീഡിയോകൾ എടുത്ത് വെച്ചിട്ടുണ്ട്, അത് വേഗം തന്നെ ഇടണമെന്ന്. ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും ഞങ്ങൾ കളയാൻ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ചേച്ചി എടുത്തു വെച്ചിരുന്ന വീഡിയോകൾ ഞങ്ങൾ അപ്‌ലോഡ് ചെയ്യാൻ പോകുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. കൂടെ നിന്നതിനു നന്ദി, എബി സുരേഷ് പറയുന്നു. 

അമ്മയെ കുറിച്ച് പറയുകയാണ് ‘ധ്യാൻ ശ്രീനിവാസൻ ‘

0

മലയാളികളുടെ പ്രിയ നടനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യൻ ശ്രീനിവാസനും. രണ്ടുപേരും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിപ്പെട്ടവരാണ്. അടുത്തിടെ ധ്യൻ ശ്രീനിവാസൻ നൽകിയ അഭിമുഖങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ധ്യൻ തുറന്നു പറയാറുണ്ട്. വിനീത് ശ്രീനിവാസനും അമ്മ വിമലയുമൊക്കെ ധ്യാന്റെ കഥകളിൽ വന്നു പോകാറുണ്ട്. ഇപ്പോഴിതാ അഭിമുഖങ്ങളിൽ തന്നെ കുറിച്ച് പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.

ന്യൂ ഇയറിന്റെ അന്ന് രാവിലെ വിളിച്ച് അമ്മ ആവശ്യപ്പെട്ട ഒരേയൊരു  കാര്യം അതായിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്. “ഈ വർഷം മുതൽ നീയൊരു തീരുമാനം എടുക്കണം, ഒന്നുമില്ല, അഭിമുഖങ്ങളിൽ എന്റെ പേര് സംസാരിക്കരുത്, ആ കാര്യത്തിൽ നീ ഉറച്ച ഒരു തീരുമാനം എടുക്കണമെന്ന് “. പലപ്പോഴും അമ്മയുടെ സഹോദരിമാരും കസിൻസും ബന്ധുക്കളുമൊക്കെ നോക്കുമ്പോൾ അമ്മ നാട്ടിൽ ഇവർക്കൊക്കെ ഇടയിൽ ടെററാണ്. ആ അമ്മ ഇപ്പോൾ കോമഡിയായി മാറി. ടെററായി നിന്നിരുന്ന ഒരു സ്ത്രീയെ നോക്കി വിമലേച്ചി എന്ന് വിളിച്ച് കളിയാക്കി ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തി. അമ്മയ്ക്കുള്ള കുടുംബത്തിലെ വെയ്റ്റ് പോയി ‘ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം ‘ കേസ് റദാക്കി ഹൈക്കോടതി

0

ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് മാർച്ച്‌ 20 ന് പ്രഖ്യാപ്പിക്കുന്നേനും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് നല്ല സമയത്തിന് എക്സൈസ് വകുപ്പ് കേസെടുത്തത്. ‘നല്ല സിനിമ’ സിനിമക്ക് എതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഇന്ന് റദാക്കി വിധി വന്നു, കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നു.

ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്മാർക്കും ഉണ്ട് എന്ന് ഞാൻ കരുതുന്നു, പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലാണ് നല്ല സമയത്തിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തത്. സിനിമയുടെ റിലീസിന് പിന്നാലെയായിരുന്നു ഇത്. ശേഷം 2023 ജനുവരി രണ്ടിന് ചിത്രം പിൻവലിക്കുകയും ചെയ്തിരുന്നു. ട്രെയ്ലറിനെതിരെ നിരവധി പരാതികൾ ലഭിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേരള അബ്കാരി നിയമത്തിലെ 55-ആം ചട്ടപ്രകാരമാണ് കേസെടുത്തിരുന്നത്.

വാക്കുകൾ കൊണ്ട് സ്ത്രീകൾ നേരിടുന്ന പീഡനത്തെ കുറിച്ച് സായ് പല്ലവി

0

മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ്. മികച്ച നർത്തകി കൂടിയായ സായ് പല്ലവിക്ക് വലിയ ആരാധക വൃന്ദമാണ് ഉള്ളത്. 2008 ൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത ‘ഉങ്കലിൽ യർ അടുത്ത പ്രഭുദേവ’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതാണ് സായ് പല്ലവിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇന്ന് തെന്നിന്ത്യയിൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. ഏറെ നാളുകൾക്ക് ശേഷം ‘നിജാം’ എന്ന ടോക്ക് ഷോയിൽ പങ്കെടുത്ത് മനസ് തുറന്നിരിക്കുകയാണ് സായ്. തനിക്കും ‘മീടു ‘ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അഭിമുഖത്തിൽ ആദ്യമായി വെളിപെടുത്തിയിരിക്കുകയാണ് സായ്.

വാക്കുകൾ കൊണ്ട് സ്ത്രീകൾ നേരിടുന്ന പീഡനത്തെ കുറിച്ചാണ് സായ് പല്ലവി മനസ്സു തുറക്കുന്നത്. മീടു എന്ന ക്യാംപെയിനിലൂടെ പല സ്ത്രീകളും തങ്ങളുടെ പ്രേശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ ക്കുറിച്ചുള്ള സായ് പല്ലവിയുടെ അഭിപ്രായം എന്താണെന്നാണ് നിജം ഷോയിൽ ചോദിച്ചത്. ‘എനിക്ക് ഇതുവരെ ശാരീരിക പീഡനം നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കുകയണെങ്കിൽ അത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് ‘ സായി പല്ലവി പറഞ്ഞു.

ഒരു മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും നടിയാകാൻ താൻ നടത്തിയ യാത്രയെകുറിച്ച് സായ് പല്ലവി തുറന്നു പറഞ്ഞു. ഇൻഡസ്ട്രിയിലെ വിജയകരമായ ഒരു സ്ത്രീയുടെ വെല്ലുവിളികളെകുറിച്ചും സന്തോഷങ്ങളെ ക്കുറിച്ചും സായ് സംസാരിച്ചു. ഒപ്പം എൻടിആർ, ബണ്ണി, രാംചരൺ എന്നിവർക്കൊപ്പം നൃത്തം ചെയുന്നതിനെ കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ്. തെലുങ്കിലെ മുൻനിര നടന്മാരായ എൻടിആർ, അല്ലു അർജുൻ, രാംചരൺ എന്നിവരിൽ ആരുടെ കൂടെ നൃത്തം ചെയ്യണമെന്ന് ചോദ്യത്തിന് ആ മൂന്ന് പേരും എന്റെ കൂടെ നൃത്തം ചെയ്താൽ നന്നായിരിക്കുമെന്നാണ് സായ് പറയുന്നത്. തെലുങ്കിൽ അല്ലു അർജുനൊപ്പം പുഷ്പ 2 ൽ അഭിനയിക്കുന്നത് സായ് ആണെന്നും ചില അഭ്യുഹങ്ങളുണ്ട്.