വാക്കുകൾ കൊണ്ട് സ്ത്രീകൾ നേരിടുന്ന പീഡനത്തെ കുറിച്ച് സായ് പല്ലവി

മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ്. മികച്ച നർത്തകി കൂടിയായ സായ് പല്ലവിക്ക് വലിയ ആരാധക വൃന്ദമാണ് ഉള്ളത്. 2008 ൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത ‘ഉങ്കലിൽ യർ അടുത്ത പ്രഭുദേവ’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതാണ് സായ് പല്ലവിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇന്ന് തെന്നിന്ത്യയിൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. ഏറെ നാളുകൾക്ക് ശേഷം ‘നിജാം’ എന്ന ടോക്ക് ഷോയിൽ പങ്കെടുത്ത് മനസ് തുറന്നിരിക്കുകയാണ് സായ്. തനിക്കും ‘മീടു ‘ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അഭിമുഖത്തിൽ ആദ്യമായി വെളിപെടുത്തിയിരിക്കുകയാണ് സായ്.

വാക്കുകൾ കൊണ്ട് സ്ത്രീകൾ നേരിടുന്ന പീഡനത്തെ കുറിച്ചാണ് സായ് പല്ലവി മനസ്സു തുറക്കുന്നത്. മീടു എന്ന ക്യാംപെയിനിലൂടെ പല സ്ത്രീകളും തങ്ങളുടെ പ്രേശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ ക്കുറിച്ചുള്ള സായ് പല്ലവിയുടെ അഭിപ്രായം എന്താണെന്നാണ് നിജം ഷോയിൽ ചോദിച്ചത്. ‘എനിക്ക് ഇതുവരെ ശാരീരിക പീഡനം നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കുകയണെങ്കിൽ അത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് ‘ സായി പല്ലവി പറഞ്ഞു.

ഒരു മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും നടിയാകാൻ താൻ നടത്തിയ യാത്രയെകുറിച്ച് സായ് പല്ലവി തുറന്നു പറഞ്ഞു. ഇൻഡസ്ട്രിയിലെ വിജയകരമായ ഒരു സ്ത്രീയുടെ വെല്ലുവിളികളെകുറിച്ചും സന്തോഷങ്ങളെ ക്കുറിച്ചും സായ് സംസാരിച്ചു. ഒപ്പം എൻടിആർ, ബണ്ണി, രാംചരൺ എന്നിവർക്കൊപ്പം നൃത്തം ചെയുന്നതിനെ കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ്. തെലുങ്കിലെ മുൻനിര നടന്മാരായ എൻടിആർ, അല്ലു അർജുൻ, രാംചരൺ എന്നിവരിൽ ആരുടെ കൂടെ നൃത്തം ചെയ്യണമെന്ന് ചോദ്യത്തിന് ആ മൂന്ന് പേരും എന്റെ കൂടെ നൃത്തം ചെയ്താൽ നന്നായിരിക്കുമെന്നാണ് സായ് പറയുന്നത്. തെലുങ്കിൽ അല്ലു അർജുനൊപ്പം പുഷ്പ 2 ൽ അഭിനയിക്കുന്നത് സായ് ആണെന്നും ചില അഭ്യുഹങ്ങളുണ്ട്.

By admin