റീച്ചാർഡ് കാർപെന്റെറിന് നന്ദി പറഞ്ഞു രാജമൗലി

ഓസ്കർ വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് എം എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ ഒരു ചെറു പ്രസംഗം നടത്തിയിരുന്നു. ‘കാർപെന്റെഴ്സ് കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്കറുമായി ഇവിടെ നിൽക്കുന്നു’. ഓസ്കർ വേദിയിൽ വെച്ച് കീരവാണി പരാമർശിച്ച ആ ‘കാർപെന്റെഴ്സ് ‘എന്താണെന്ന് ചിലരെങ്കിലും ഗൂഗിളിൽ തെരഞ്ഞിട്ടുണ്ടാകും. ചുരുങ്ങിയ കാലംകൊണ്ട് ലോകശ്രദ്ധ നേടിയ വിഖ്യാത അമേരിക്കൻ സംഗീതജ്ഞരാണ് റീച്ചാർഡ് കാർപെന്ററും അനിയത്തി കാരൻ കാർപെന്ററും. അവർ അറിയപ്പെട്ടത് ‘കാർപെന്റെഴ്സ് ‘ എന്ന പേരിലാണ്. ഓസ്കർ വേദിയിൽ എംഎം കീരവാണി പറഞ്ഞത് ‘കാർപെന്റെഴ്സി’നെ കേട്ടാണ് താൻ വളർന്നതെന്നാണ്.

കീരവാണി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഇപ്പോഴിതാ കീരവാണിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ റിച്ചാർഡ് കാർപെന്റെർ. കീരവാണിയെയും ആർആർആറിനെയും അഭിനന്ദിക്കാനായി കാർപെന്റെഴ്സിന്റെ പ്രശസ്ത ഗാനമായ ഓൺ ദ ടോപ് ഓഫ് ദ വേൾഡിന്റെ റീ ഇമാജിൻഡ് വേർഷൻ പാടുന്ന വീഡിയോയാണ് റീച്ചാർഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റീച്ചാർഡിന്റെ ഈ പോസ്റ്റിന് കമന്റുമായി രാജമൗലിയും എത്തിയിട്ടുണ്ട്. ഓസ്കർ ക്യാംപയ്നിടയിൽ പോലും എന്റെ സഹോദരൻ വളരെ ശാന്തനായിരുന്നു. പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം വികാരഭരിതനായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് കണ്ടത് മുതൽ എന്റെ സഹോദരന് കണ്ണുനീർ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അവിസ്മരണീയ നിമിഷമാണ് അദ്ദേഹം കുറിച്ചത്.

admin:
Related Post