Home Blog Page 231

ലിറ്റിൽ ഹാർട്ട്സ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും എന്ന് സാക്ഷാൽ ദൈവം വേൾഡ് റെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും

0

ഇൻഡിപെൻഡന്റ് സിനിമാ ബോക്സിന്റെ ബാനറിൽ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ” എന്ന് സാക്ഷാൽ ദൈവം” എന്ന സിനിമ സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ വെറും 16 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത് ലോക റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ആ നേട്ടത്തിനു ലഭിച്ച യു ആർ എഫ് ( യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം) വേൾഡ് റെക്കോർഡ് സർട്ടിഫിക്കേറ്റുകൾ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനൻ , ചലച്ചിത്ര നിർമ്മാതാവ് കല്ലിയൂർ ശശി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ക്രൂ മെമ്പേഴ്സിനു സമ്മാനിച്ചത്.

                    തദവസരത്തിൽ, എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമ " ലിറ്റിൽ ഹാർട്ട്സി "ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം,  ചലച്ചിത്ര നടൻ ജോബിയും കല്ലിയൂർ ശശിയും ചേർന്ന് ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികൾക്കു നൽകി നിർവ്വഹിച്ചു
                    നെയ്യാറ്റിൻകര എംഎൽഎ  കെ ആൻസലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര ഗാനരചയിതാവ് ദീപു ആർ എസ് ചടയമംഗലം സ്വാഗതമാശംസിച്ചു. അജയ് തുണ്ടത്തിൽ, ചാല കുമാർ ,ടി സുനിൽ പുന്നക്കാട്, സന്തോഷ് ശിവദാസ് , എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. സുദർശനൻ റസ്സൽപുരം നന്ദി രേഖപ്പെടുത്തി. ചിത്രങ്ങളുടെ പി ആർ ഓ അജയ് തുണ്ടത്തിൽ.

“പദ്മിനി “ട്രെയ്ലർ പുറത്തിറങ്ങി

0

തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ റിലീസായി.

ജൂലൈ ഏഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി,
മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ.
ഗണപതി, അൽത്താഫ് സലിം,സജിൻ ചെറുകയിൽ,ആനന്ദ് മന്മഥൻ,ഗോകുലൻ, ജെയിംസ് ഏലിയ ,മാളവിക മേനോൻ,സീമ ജി നായർ,എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് “പദ്മിനി” സംഗീതം-ജേക്‌സ് ബിജോയ്,എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ,പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ് നക്കോത്,മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ് ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട,വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്,പി ആർ ഒ-എ എസ്  ദിനേശ്.

പാറ പോലെ ഉറച്ച മനസ്സുള്ള ചാവേറുകൾക്ക് മണലിൽ പുതുജീവനേകി ഡാവിഞ്ചി സുരേഷ്

0

കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ നായകരാക്കി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ചാവേർ. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ച് എത്തിയ ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഫസ്റ്റ് ലുക്ക് മുനമ്പം ബീച്ചിൽ മണലിൽ തീർത്തിരിക്കുകയാണ് പ്രശസ്ത ശില്പിയായ ഡാവിഞ്ചി സുരേഷ്. മുപ്പത് അടി നീളത്തിലും ഇരുപത് അടി വീതിയിലും പത്തടി ഉയരത്തിലുമാണ് മണ്ണിൽ ഡാവിഞ്ചി സുരേഷ് ശിൽപം തീർത്തിരിക്കുന്നത്. ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ശിൽപം നേരിട്ട് കാണുവാൻ എത്തിയിരുന്നു. പാറ പോലെ ഉറച്ച മനസ്സും ആശയങ്ങളും നിറഞ്ഞ മൂന്ന് യുവാക്കൾക്ക് മണലിൽ പുനർജീവൻ നൽകിയപ്പോൾ കാണികൾക്കും അത് അത്ഭുതം തീർക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്.

അശോകൻ എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബൻ്റെ ലുക്കുമായി ഒരു വാണ്ടഡ് നോട്ടീസ് കേരളം ഒട്ടാകെ വിതരണം ചെയ്തിരുന്നു. മുടി പറ്റെ വെട്ടി, കട്ട താടിയുമായി തീ പാറുന്ന നോട്ടം സമ്മാനിച്ചാണ് ആ പോസ്റ്ററിൽ ചാക്കോച്ചനെ കാണുവാനും സാധിക്കുന്നത്. മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മക്ഗുഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: ആതിര ദിൽജിത്ത്.

ഹണിമൂൺ യാത്രയ്ക്കിടയിലെ ഹൊറർ കാഴ്ച്ചകൾ :- ഹണിമൂൺ ട്രിപ്പ് ജൂലായ് 7 ന്

0

ഇന്ദ്രൻസ് നായകനായ “റെഡ് സിഗ്നൽ ” എന്ന ചിത്രത്തിനു ശേഷം കെ സത്യദാസ് കാഞ്ഞിരംകുളം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം “ഹണിമൂൺ ട്രിപ്പ് ” ജൂലായ് 7 ന് തീയേറ്ററുകളിലെത്തുന്നു.
ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു.
സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വൽസൊരുക്കിയിരിക്കുന്നത്. ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ഒരുപോലെ റിസ്ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറർ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു.
ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ , കഥ, തിരക്കഥ, സംഭാഷണം , സംവിധാനം – കെ സത്യദാസ് കാഞ്ഞിരംകുളം , ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് -ബിനു ആയൂർ, അസ്സോസിയേറ്റ് ഡയറക്ടർ – അനീഷ് എസ് ദാസ് , ശരത് ശ്രീഹരി, പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , ജീൻ വി ആന്റോ കല- ഭാവന രാധാകൃഷ്ണൻ , കലാ സഹായി – കിരൺ ആർ എൽ,
ചമയം – വിധു പോത്തൻകോട്, നിയാസ് സിറാജുദ്ദീൻ , കോസ്റ്റ്യും – മാതാ ഡിസൈൻസ് , ഗാനരചന –
റഫീഖ് അഹമ്മദ്
രാജേഷ് അറപ്പുര, കെ സത്യദാസ് കാഞ്ഞിരംകുളം, അജിത്ത് ഊരുട്ടമ്പലം, രാജേഷ് അറപ്പുര സംഗീതം സംവിധാനം –
ജി കെ ഹരീഷ്മണി
ഗോപൻ സാഗരി, ആലാപനം –
വിനീത് ശ്രീനിവാസൻ,
രാധിക രാമചന്ദ്രൻ,
ലിൻസി,
ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ – മാസ്റ്റർ സായി സദുക് , രാഹുൽ , സംവിധാനസഹായി – വിനോദ് ബി ഐ, സജിൻ വി ആന്റോ, ബിനോയ് ജോൺ, നിതിൻ സതീഷ്, സതീഷ് കുമാർ പെരിങ്കടവിള, പശ്ചാത്തലസംഗീതം – ജെമിൽ മാത്യു, ഡിസൈൻ& ടൈറ്റിൽ- അമൽ എസ് എസ് , സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, ശിവൻ,സുനിൽ മോഹൻ , ലൊക്കേഷൻ മാനേജർ – ചന്ദ്രശേഖരൻ പശുവെണ്ണറ , വിതരണം – മാതാ ഡിസ്ട്രിബ്യൂഷൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

ആദിയും അമ്മുവും തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു

0

സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പോലീസിന് കണ്ടെത്താൻ കഴിയാത്തത്. ഭിക്ഷാടന മാഫിയ, അന്യ സംസ്ഥാന നാടോടി സംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ തട്ടികൊണ്ടുപോയ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലാന്നാണ് സംസ്ഥാന പോലീസിന്റെ ഭാഷ്യം. അതിലേക്കുള്ള ഉത്തരം തേടലുമായി ഇന്നലെ തീയേറ്ററുകളിലെത്തിയ “ആദിയും അമ്മുവും ” എന്ന ചിത്രം ഇത്തരുണത്തിൽ കൂടുതൽ പ്രസക്തമാകുന്നതും അതുകൊണ്ടു തന്നെ. കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു.

നിഷ്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് നാം പകർന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ, അവരുടെ വ്യക്തിത്വ വികാസത്തേയും സ്വഭാവ രൂപീകരണത്തേയും സ്വാധീനിക്കാറുണ്ട്. ആദി എന്ന പത്തുവയസ്സുകാരനും സംഭവിച്ചത് അതായിരുന്നു.
ആദിയുടെ കൂടെ താമസിക്കുന്ന അമ്മാവനിൽ നിന്നും കേൾക്കുന്ന നിറം പിടിപ്പിച്ച കഥകൾ, ആദിയെ അതീന്ദ്രിയ ശക്തികൾക്കു പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നു. നിരവധി ശ്രമങ്ങൾക്കൊടുവിൽ, പതിയിരിക്കുന്ന അപകടങ്ങളറിയാതെ അവനാ ലോകത്തേക്ക് കടക്കുന്നു. ആ യാത്ര അവനെ കൊണ്ടെത്തിക്കുന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഭീകരമായ വിപത്തിന്റെ മേൽ പരാമർശിച്ച വഴിയിലേക്കാണ്. തുടർന്ന് അരങ്ങേറുന്ന സംഭവങ്ങൾ തീർത്തും ദുരുഹവും ഉദ്വേഗജനകവുമാണ്.

ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു.
ബാനർ – അഖിൽ ഫിലിംസ്, നിർമ്മാണം -സജി മംഗലത്ത്, സംവിധാനം – വിൽസൺ തോമസ്, സജി മംഗലത്ത്, കഥ തിരക്കഥ ഗാനരചന – വിൽസൺ തോമസ്, ഛായാഗ്രഹണം – അരുൺ ഗോപിനാഥ് , എഡിറ്റിംഗ് – മുകേഷ് ജി മുരളി, പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകരൻ, പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എസ്. പി. മഹേഷ്, അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് ഓച്ചിറ, ഋഷിസൂര്യൻ പോറ്റി, സംഗീതം – ആന്റോ ഫ്രാൻസിസ് , ആലാപനം – ജാസി ഗിഫ്റ്റ്, കെ. കെ. നിഷാദ്, ജാനകി നായർ, കല- ജീമോൻ മൂലമറ്റം, ചമയം -ഇർഫാൻ , കോസ്‌റ്റ്യും – തമ്പി ആര്യനാട്, കോറിയോഗ്രാഫി – വിനു മാസ്റ്റർ, പശ്ചാത്തല സംഗീതം – വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി , അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ , വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ് , ഫിനാൻസ് മാനേജർ – ബിജു തോമസ്, സ്റ്റിൽസ് – സുനിൽ കളർലാന്റ്, പി ആർ ഓ – വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.

നിഖിൽ ചിത്രം ‘സ്പൈ’; ആവേശകരമായ ട്രെയിലർ റിലീസായി

0

നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം ‘സ്പൈ’യുടെ ട്രെയിലർ റിലീസായി. മണിക്കൂറുകൾ കൊണ്ട് യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ട്രെയിലർ. മറഞ്ഞിരിക്കുന്ന കഥയും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമായ സ്പൈ ജൂണ് 29ന് റിലീസിനൊരുങ്ങുകയാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം E4 എന്റർടൈന്മെന്റ്‌.

ഡൽഹിയിൽ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ഗംഭീരമായ പ്രതികരണങ്ങളാണ് എല്ലാ ഭാഷകളിൽ നിന്നും ടീസറിന് ലഭിച്ചത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ – അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക് – ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട് – അർജുൻ സുരിഷെട്ടി  പി ആർ ഒ – ശബരി

ടോവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രീകരണം പൂർത്തിയായി

0

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന ടൊവിനോ ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ പൂർത്തിയായി. രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. ഇതിൽ 35 ദിവസങ്ങൾ നീണ്ടുനിന്ന ആദ്യ ഷെഡ്യുളിൽ കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ടോവിനോയോടൊപ്പം സിദ്ദിഖ്,ഹരിശ്രീ അശോകൻ,പി പി കുഞ്ഞികൃഷ്ണൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്.

മാർച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
ജിനു വി എബ്രാഹാം എഴുതുന്നു.എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട് പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.
തങ്കത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ്
‘അന്വേഷിപ്പിന്‍ കണ്ടെത്തും’.എഡിറ്റിംഗ്- സൈജു ശ്രീധർ,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്,മേക്കപ്പ്-സജി കാട്ടാക്കട
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ,  പി ആർ ഒ : ശബരി

റൊമാന്റിക്കായി രജിഷയും സൈജു കുറുപ്പും; മധുര മനോഹര മോഹത്തിലെ ഗാനം പുറത്ത്

0

തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന സ്റ്റെഫി സേവ്യറിന്റെ ‘മധുര മനോഹര മോഹ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം നല്‍കി ചിത്രയും മധു ബാലകൃഷ്ണനും ചേര്‍ന്നാലപിച്ച ഗാനത്തില്‍ രജിഷയുടെയും സൈജു കുറുപ്പിന്റെയും വിന്റേജ് സ്റ്റൈലിലുള്ള നൃത്തച്ചുവടുകളും പ്രണയരംഗങ്ങളും കാണാം. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ.

ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍.

കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍

പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍

പെണ്ണിൻ്റെ പ്രതികാര കഥയുമായി ‘റെജീന’ 23 ന് തിയറ്ററുകളിൽ 

0

ഭർതൃമതിയായ പെണ്ണിൻ്റെ പ്രതികാര കഥയുമായി തമിഴ്‌ ത്രില്ലർ ചിത്രം ‘റെജീന’ 23ന്‌ ലോകമെമ്പാടും റിലീസാകും. പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്‌റ്റാർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഡൊമിൻ ഡിസിൽവയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. സാധാരണക്കാരിയായ വീട്ടമ്മയുടെ പ്രതികാര കഥയാണ്‌ വ്യത്യസ്‌ത രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുന്നതെന്ന്‌ സംവിധായകൻ ഡൊമിൻ ഡിസിൽവ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

യെല്ലൊ ബിയർ പ്രൊഡക്ഷൻ ബാനറിൽ സതീഷ്‌ നായരാണ്‌ നിർമാണം. ചിത്രത്തിന്റെ സംഗീതവും സതീഷ്‌ നായരാണ്‌ നിർവഹിച്ചിരിക്കുന്നത്‌. വ്യവസായ പ്രമുഖനായ സതീഷ് നായർക്ക് സിനിമ പാഷനാണ്.

 തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുനൈനയാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. തൻ്റെ അഭിനയ ജീവിതത്തിൽ വൈകാരികമായി മനസ്സു കൊണ്ട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ‘ റെജീന ‘ എന്ന് സുനൈന പറഞ്ഞു. നടൻ ശരത്‌ അപ്പാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനൈന, സതീഷ്‌ നായർ, എഡിറ്റർ ടോബിൻ ജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബാവ ചെല്ലദുരൈ, വിവേക് പ്രസന്ന, ബോക്‌സർ ദിനാ, ഋതു മന്ത്ര, അഞ്ചു ഏബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 

സി.കെ.അജയ് കുമാർ, പി ആർ ഒ

തീയേറ്റർ റിലീസിന് ഒരുങ്ങി ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം ‘എൽ ജി എം’

0

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി എം’ നായി തമിഴ് ഇൻഡസ്ട്രിയിലെ ഓരോരുത്തരും കാത്തിരിപ്പിലാണ്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രം കേരളത്തിലും റിലീസിനെത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്.

സമവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകൾ ഇങ്ങനെ ” നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ ജി എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി”.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസനത്തോട് അടുക്കുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും. എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചടങ്ങിൽ പങ്കെടുക്കും.

ചിത്രത്തിന്റെ ഏറ്റവും ഒടുവിൽ റിലീസായ ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒട്ടാകെ 70 ലക്ഷത്തിലധികം വ്യുസുമായി കുതിക്കുകയാണ്.

ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ ‘എൽ ജി എം’ ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി ആർ ഒ – ശബരി.

” പെൻഡുലം “ജൂൺ 16-ന്

0

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
” പെൻഡുലം ” ജൂൺ പതിനാറിന് പ്രദർശനത്തിനെത്തുന്നു.

സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ലെെറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ,ലിഷ ജോസഫ് , ബിനോജ് വില്ല്യ,മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരൻ നിര്‍വ്വഹിക്കുന്നു.

സമീർ ബിൻസി,ടിറ്റോ പി പാപ്പച്ചൻ,ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് ജീൻ
സംഗീതം പകരുന്നു. കോ പ്രൊഡ്യൂസർ-അഖിൽ ഇറക്കിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-അരുൺ പ്രസാദ് ഏ പി, ബിജു അലക്സ്,ലൈൻ പ്രൊഡ്യൂസർ-പോൾ ജോർജ്ജ്,ജോസ് ലാസർ, ശ്രീഹരി കെ മാരാർ,എഡിറ്റർ-സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍,പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടർ-അബ്രു സെെമണ്‍,അസിസ്റ്റന്‍റ് ഡയറക്ടർ-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം, ശ്രീജയ്,ആതിര കൃഷ്ണൻ-ഫിനാന്‍സ് കണ്‍ട്രോളർ-രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണു ഗോപാല്‍,പി ആർ ഒ-എ എസ് ദിനേശ്

പിറന്നാൾ ദിനത്തിൽ ദിഷ പതാനിയുടെ ചിത്രം ‘പ്രോജക്ട് – കെ’ ; പ്രി ലുക്ക് പോസ്റ്റർ പുറത്ത്

0

ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും
ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് ഇത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിൻ തന്നെയാണ് നടന്നത്. ‘ഫ്രം സ്ക്രാച്ച്’ എന്ന പേരിൽ പ്രീ – പ്രൊഡക്ഷൻ സമയത്ത് നടന്ന വർക്കുകളുടെ വീഡിയോ പുറത്തുവിട്ടതിന് ശേഷം ഇപ്പോഴിതാ താരങ്ങളുടെ പിറന്നാൾ ദിനങ്ങളിൽ പ്രി ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുകയാണ് അണിയറപ്രവർത്തകർ.

പ്രഭാസ്, ദീപിക പദുക്കോൺ, അമിതാബ് ബച്ചൻ തുടങ്ങിയവരുടെ പ്രി ലുക്ക് പോസ്റ്റർ റിലീസുകൾക്ക് ശേഷം ദിഷ പതാനിയുടെ പിറന്നാൾ ദിനമായ ഇന്ന് പ്രി ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ബ്രൈഡൽ വേഷത്തിൽ ദിഷ പോസ്റ്ററിൽ ഉള്ളത് കാണാം.

വേൾഡ് – ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി